കുഞ്ഞ്‌ പാല്‍ കുടിയ്‌ക്കുന്നില്ലെങ്കില്‍....

Posted By:
Subscribe to Boldsky

കുട്ടികള്‍ മുലപ്പാല്‍ കുടിക്കാതെ വരുന്നത് ഒരു പ്രശ്നം തന്നെയാണ്. അതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവും. കുട്ടി പാല്‍ മാത്രം കുടിക്കുന്ന പ്രായത്തില്‍ പാലുകുടിക്കാതെ വന്നാല്‍ എത്രയും പെട്ടന്ന് പീഡിയാട്രീഷ്യനെ സമീപിക്കേണ്ടതാണ്.

മാതാപിതാക്കളെ സംബന്ധിച്ച് കുട്ടി പാല്‍ കുടിക്കാതെ വരുന്നത് ഏറെ സംഘര്‍ഷവും, വെല്ലുവിളിയും ഉയര്‍ത്തുന്നതുമാണ്. പെട്ടന്നാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടാകുന്നതെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടാവാം. എന്നാല്‍ കുട്ടി ജനിച്ച സമയം മുതല്‍ ഈ പ്രശ്നമുണ്ടെങ്കില്‍ എന്തെങ്കിലും ദുരൂഹമോ, ചിലപ്പോള്‍ പ്രത്യക്ഷമോ ആയ കാരണമുണ്ടാകും.

ചിലപ്പോള്‍ കുട്ടി ജനിച്ച ഉടനെ തന്നെ മുലപ്പാല്‍ കുടിക്കുന്നതിന് തടസം വന്നിരിക്കാം. ആദ്യ തവണകളില്‍ കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചിരിക്കാം. ഏതാനും ദിവസങ്ങളിലെ പരിശീലനം വഴി ഇത് പരിഹരിക്കാനാകും. കുട്ടി പാല്‍ കുടിക്കാതിരിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. അവ എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരം ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

Breastfeeding

1. ജനനസമയത്തെ പരുക്ക് - ജനനസമയത്തുണ്ടാകുന്ന പരുക്കുകള്‍ സാധാരണമാണ്. ചിലപ്പോള്‍ പ്രയാസം നിറഞ്ഞ പ്രസവത്തിലാകാം ഈ പരുക്കുകള്‍ സംഭവിച്ചത്. കുട്ടി എടുക്കുന്നയുടനെയാണോ, അല്ലെങ്കില്‍ പരിചരിക്കുന്ന സമയത്ത് മാത്രമാണോ കരയുന്നതെന്ന് ശ്രദ്ധിക്കുക.

2. ശ്വസനവൈഷമ്യം - ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസം മൂലം പാലുകുടിക്കാനും ഉള്ളിലേക്കിറക്കാനും പ്രയാസം അനുഭവപ്പെടാം. അതിനാല്‍ പാല്‍ കുടിക്കാന്‍ വിസമ്മതിക്കാം.

3. വായ സംബന്ധിച്ച പ്രശ്നങ്ങള്‍ - വായില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിക്കും.

4. കുട്ടി ഇഷ്ടപ്പെടുന്ന രീതി - കുട്ടികള്‍ക്ക് ചില പ്രത്യേക തരത്തിലുള്ള മുലയൂട്ടലാവും ഇഷ്ടപ്പെടുക. അത് മാറുമ്പോള്‍ കുട്ടി പാല്‍ കുടിക്കുന്നതിന് വിസമ്മതിക്കും. കുട്ടിക്ക് കുപ്പിയില്‍ പാല്‍ നല്‍കുമ്പോളും, മറ്റാരെങ്കിലും പാല്‍ നല്‍കുമ്പോളും കുട്ടി വിസമ്മതം പ്രകടിപ്പിച്ചേക്കാം.

5. വേദന - ചെവിയിലെ അണുബാധ പോലെ എന്തെങ്കിലും വേദനയുണ്ടാക്കുന്ന പ്രശ്നങ്ങളുള്ളപ്പോള്‍ കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിക്കും. ശിശുക്കള്‍ കരച്ചിലിലൂടെയും,പാല്‍ കുടിക്കാതെയുമാണ് തങ്ങളുടെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക.

6. വയറുവേദന - മിക്കവാറും എല്ലാക്കുട്ടികള്‍ക്കുമുണ്ടാകാവുന്ന പ്രശ്നമാണ് വയറുവേദന. ഇക്കാരണത്താല്‍ കുട്ടികള്‍ കരയുകയും അവരെ ശാന്തരാക്കാന്‍ ഏറെ പാടുപെടേണ്ടി വരുകയും ചെയ്യും. ദഹനക്കുറവോ, ഭക്ഷണം പിടിക്കായ്കയോ, മറ്റെന്തെങ്കിലും കാരണമോ ആകാം വയറ് വേദനയ്ക്ക് പിന്നില്‍.

7. അലര്‍ജി - അലര്‍ജിയും കുട്ടികളുടെ വിസമ്മതത്തിന് കാരണമാകുന്നതാണ്. പാലിനോട് അലര്‍ജിയുണ്ടോ എന്ന് മനസിലാക്കുക. ഉണ്ടെങ്കില്‍ അവര്‍ പാല്‍ കുടിക്കുന്നതിന് വിസമ്മതിക്കും.

8. പ്രതികരണം - അമിതമായ വെളിച്ചവും, ശബ്ദവും കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും അവര്‍ പാല്‍ കുടിക്കുന്നതിന് വിസമ്മതിക്കുകയും ചെയ്യാം.

9. രോഗങ്ങള്‍ - ചിലപ്പോള്‍ കുട്ടിക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടായിരിക്കും. രോഗങ്ങളുടെ ആദ്യ സൂചനയെന്നത് പാല്‍ കുടിക്കാനുള്ള വിസമ്മതമോ, കുടിക്കുന്നതിലെ അളവ് കുറവോ ആണ്.

10. പാലിന്‍റെ ഒഴുക്ക് - ചിലപ്പോള്‍ പാല്‍ അമിതമായോ, കുറഞ്ഞ അളവിലോ ആകും കുട്ടിക്ക് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് അമ്മയ്ക്ക് അറിവുണ്ടാകില്ല. കുട്ടി പാല്‍ കുടിക്കാതിരിക്കുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്തണം. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ഇതില്‍ മാറ്റം വരുന്നില്ലെങ്കില്‍ ഒരു ശിശുരോഗ വിദഗ്ദനെ കാണാന്‍ വൈകരുത്. കുട്ടിക്ക് ഏതാനും മാസം മാത്രം പ്രായമുള്ള, പാല്‍ മാത്രം ഭക്ഷണമായിരിക്കുന്ന അവസ്ഥയില്‍ ഇക്കാര്യം ഏറെ പ്രാധാനപ്പെട്ടതാണ്.

English summary

Reasons Baby Does Not Drink Milk

Breast milk is very important for baby's growth. But sometimes baby doesn't drink milk. Know the reasons behind this,
Story first published: Saturday, March 8, 2014, 17:29 [IST]