ഗര്‍ഭം നിങ്ങളുടെ പ്രായം കൂട്ടുന്നുവോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ശാരീരിക മാറ്റങ്ങള്‍ വരുന്നത് സാധാരണമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണം.

തടി കൂടുക, ചര്‍മപ്രശ്‌നങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ സൗന്ദര്യത്തിനു തന്നെ മങ്ങലേല്‍പ്പിച്ചേക്കാം. മാത്രമല്ല, ഗര്‍ഭകാലത്തു വയ്ക്കുന്ന തടി കുറഞ്ഞു കിട്ടാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരികയും ചെയ്യും.

എന്നാല്‍ ഗര്‍ഭം നിങ്ങളുടെ പ്രായം കൂട്ടുന്നുവെന്ന കാര്യം സത്യമാണോ,

തടി

തടി

ഗര്‍ഭകാലത്ത് ഡയറ്റൊന്നും എടുക്കാന്‍ സാധിച്ചെന്നു വരില്ല. ഇത് തടി കൂട്ടുവാന്‍ ഇട വരുത്തും. തടി കൂടുന്നത് സ്വാഭാവികമായും പ്രായക്കൂടുതലും തോന്നിയ്ക്കും. എ്ന്നാല്‍ പ്രസവശേഷം ചിട്ടയായ ഭക്ഷണ, വ്യായാമക്രമങ്ങളിലൂടെ ഇതു കുറയ്ക്കാം.

തടി കുറയാന്‍

തടി കുറയാന്‍

പ്രസവശേഷം തടി കുറയുന്നില്ലെന്ന് പലരു പരാതി പറയുന്ന കേള്‍ക്കാം. എന്നാല്‍ കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പാലിച്ചാല്‍ ഇത് നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാവുവന്നതേയുള്ളൂ,

സ്‌ട്രെച്ച്മാര്‍ക്‌സ്

സ്‌ട്രെച്ച്മാര്‍ക്‌സ്

ഈ സമയത്ത് ചര്‍മത്തില്‍ സ്‌ട്രെച്ച്മാര്‍ക്‌സ് ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ സ്‌ട്രെച്ച്മാര്‍ക്‌സ് ഒരിക്കലും പ്രായക്കൂടുതലിന്റെ അടയാളമല്ല. പെട്ടെന്നു തടി കൂടുകയും കുറയുകയും ചെയ്യുമ്പോളുണ്ടാകുന്ന ഒരു സ്വാഭാവികമാറ്റം മാത്രമാണിത്.

ചര്‍മം അയയുന്നത്

ചര്‍മം അയയുന്നത്

ചര്‍മം അയയുന്നത് പ്രസവശേഷവും പ്രായക്കൂടുതലും കൊണ്ടാവാം. എന്നാല്‍ പ്രസവശേഷമുള്ള ഈ പ്രശ്‌നം മസാജ് നടത്തി പരിഹരിയ്ക്കാം.

മുടി

മുടി

മുടിയും പോയി എന്നു പരാതി പറയുന്നവരെ കാണാം. യഥാര്‍ത്ഥത്തില്‍ ദിവസവും ഒരു നിശ്ചിത എണ്ണം മുടി കൊഴിയും. എന്നാല്‍ ഗര്‍ഭകാലത്തും പ്രസവിച്ച ഉടനെയും ഹോര്‍മോണ്‍ കാരണം മുടി കൊഴിച്ചില്‍ കുറയും. പിന്നീട് ഹോര്‍മോണ്‍ തോത് സാധാരണമാകുമ്പോള്‍ മുടി കൊഴിയുകയും ചെയ്യും.

നര

നര

ചെറുപ്പക്കാര്‍ക്കും മുടി നരയ്ക്കാം. കെമിക്കലുകളും പോഷകാഹാരത്തിന്റെ കുറവുമാണ് കാരണം. അല്ലാതെ ഗര്‍ഭം ആരുടേയും മുടി നരപ്പിയ്ക്കാന്‍ കാരണമാകുന്നില്ല.

സ്തനാകൃതി

സ്തനാകൃതി

മുലയൂട്ടുന്നത് സ്തനാകൃതി നഷ്ടപ്പെടുത്തുവെന്നും ഇത് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നവെന്നും പറയുന്നവരുണ്ട്. കൃത്യമായ സൈസിലെ ബ്രാ ഉപയോഗിയ്ക്കുന്നതും സ്തനപരിചരണങ്ങളും സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.

വയര്‍

വയര്‍

പ്രസവശേഷം വയര്‍ ചാടുന്നത് സ്വാഭാവികം. ഇത് കൃത്യമായ വ്യായാമത്തിലൂടെ കുറയ്ക്കാവുന്നതേയുള്ളൂ.

കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

ഗര്‍ഭകാലത്ത് ചിലരുടെ ശരീരത്തില്‍ കറുത്ത പാടുകള്‍ വരുന്നത് സ്വാഭാവികം. ഇത് പ്രസവശേഷം പോവുകയും ചെയ്യും.

ചുളിവുകള്‍

ചുളിവുകള്‍

ഗര്‍ഭവും പ്രസവവും മുഖത്തു ചുളിവുകള്‍ വീഴ്ത്തിയെന്നു പറയുന്നവരുണ്ട്. ഇത് ഗര്‍ഭകാലത്തു സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷീണം കാരണമാണ്. നല്ല ഭക്ഷണങ്ങളിലൂടെയും വിശ്രമത്തിലൂടെയും ഈ പ്രശ്‌നം പരിഹരിയ്ക്കാവുന്നതേയുള്ളൂ.

വൈകി ഗര്‍ഭം ധരിയ്ക്കുന്നത്

വൈകി ഗര്‍ഭം ധരിയ്ക്കുന്നത്

കൂടുതല്‍ വൈകി ഗര്‍ഭം ധരിയ്ക്കുന്നത് ചിലപ്പോള്‍ പ്രായം കൂടുതല്‍ തോന്നിച്ചേക്കാം. കാരണം പ്രായം ശരീരം പഴയപടിയാകുന്നതിന് തടസം സൃഷ്ടിയ്ക്കും.

Read more about: pregnancy ഗര്‍ഭം
English summary

Does Pregnancy Age Your Body

Does pregnancy age your body? Post pregnancy body changes make younf women fear pregnancy. To know if pregnancy leads to ageing, read this article,
Story first published: Wednesday, April 23, 2014, 14:00 [IST]