മൂലയൂട്ടല്‍, ചില രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

കുഞ്ഞിന് മുലയൂട്ടുകയെന്നത് ഓരോ അമ്മമാരുടേയും കര്‍ത്തവ്യമാണ്. നവജാതശിശുവിനുള്ള ഏക ആഹാരമാണിത്. കുഞ്ഞിന്റെ മാത്രമല്ല, അമ്മയുടേയും ആരോഗ്യത്തിന് ഇത് പ്രധാനവുമാണ്.

മുലയൂട്ടല്‍ കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിനൊപ്പം അമ്മയും കുഞ്ഞുമായുള്ള ബന്ധം ഊട്ടിയുറപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നു തന്നെയാണ.

ബ്രെസ്റ്റ് ഇംപ്ലാന്റ് ദൂഷ്യഫലങ്ങള്‍

മുലയൂട്ടലിനെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രം പറയുമ്പോഴും പലര്‍ക്കുമറിയാത്ത ചില കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്തനവേദന

സ്തനവേദന

തുടക്കത്തില്‍ മൂലയൂട്ടല്‍ അത്ര എളുപ്പമായിരിക്കില്ല. ആദ്യമായി കുഞ്ഞ് പാല്‍ കുടിയ്ക്കാന്‍ തുടങ്ങുമ്പോള്‍ സ്തനങ്ങള്‍ വേദനിയ്ക്കുന്നത് സ്വാഭാവികമാണ്.

നനവ്‌

നനവ്‌

കുഞ്ഞ് പാല്‍ കുടിയ്ക്കാതിരിയ്ക്കുന്ന സമയത്തും പാലുല്‍പാദനം നടക്കും. പാല്‍ പുറത്തേയ്ക്കു വന്ന് വസ്ത്രങ്ങളില്‍ നനവുണ്ടാകുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും സാധാരണം തന്നെ.

സ്തനങ്ങള്‍ ഇടിയുക

സ്തനങ്ങള്‍ ഇടിയുക

സ്തനങ്ങളില്‍ പാല്‍ വന്നു നിറയുമ്പോള്‍ മാറിടങ്ങള്‍ക്ക് വേദനയനുഭവപ്പെടുന്നത് സ്വാഭാവികമാണ്. പാല്‍ വന്നു നിറയുമ്പോള്‍ സ്തനങ്ങള്‍ ഇടിയുവാനുള്ള പ്രേരണയുണ്ടാകും. നല്ല മറ്റേര്‍ണിറ്റി ബ്രാ ധരിയ്ക്കുകയാണ് പോംവഴി.

മുലഞെട്ടില്‍ മുറിവ്‌

മുലഞെട്ടില്‍ മുറിവ്‌

തുടക്കത്തില്‍ കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ നിപ്പിളുകള്‍ ശരിയായ വിധത്തില്‍ പുറത്തേയ്ക്കു വന്നില്ലെങ്കില്‍ ഇ്ത നിപ്പിളുകളില്‍ മുറിവും വേദനയുമുണ്ടാക്കും.

അമ്മയ്ക്ക് ക്ഷീണം

അമ്മയ്ക്ക് ക്ഷീണം

കുഞ്ഞിന് പാല്‍ കൊടുക്കുന്നത് സ്വാഭാവികമായും അമ്മയ്ക്ക് ക്ഷീണം വരുത്തുന്ന ഒരു പ്രക്രിയയാണ്.

അസ്വസ്ഥത

അസ്വസ്ഥത

ചില കുഞ്ഞുങ്ങള്‍ ഒരു സ്തനത്തില്‍ നിന്നും മാത്രം പാല്‍ കുടിയ്ക്കുവാന്‍ കൂടുതല്‍ താല്‍പര്യം കാണിയ്ക്കും. ഇത് മറ്റേ സ്തനത്തില്‍ പാല്‍ വന്നു നിറഞ്ഞ് അസ്വസ്ഥകള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്.

അണുബാധ

അണുബാധ

പാലുല്‍പാദനം കൂടുതലോ കുഞ്ഞ് വേണ്ട രീതിയില്‍ പാല്‍ കുടിക്കുന്നില്ലെങ്കിലോ മാറിടങ്ങളില്‍ പാല്‍ കെട്ടി നിന്ന് വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഘട്ടങ്ങളില്‍ പാല്‍ പിഴിഞ്ഞെടുക്കുകയാണ് പോംവഴി.

നടുവേദന

നടുവേദന

കുഞ്ഞിന് പാല്‍ കൊടുക്കുന്നത് ശരിയായി പൊസിഷനിലല്ലെങ്കില്‍ അമ്മയ്ക്ക് നടുവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്.

പല്ലു വരുന്ന ഘട്ടത്തില്‍

പല്ലു വരുന്ന ഘട്ടത്തില്‍

കുഞ്ഞിന് പല്ലു വരുന്ന ഘട്ടത്തില്‍ മുലയൂട്ടുമ്പോള്‍ കുഞ്ഞ് കടിയ്ക്കാനുളള സാധ്യതയും കൂടുതലാണ്.

ഉറക്കം

ഉറക്കം

കുഞ്ഞിന് രാത്രിയില്‍ മുലയൂട്ടുന്നത് പലപ്പോഴും അമ്മയുടെ ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.

നിപ്പിള്‍ വലിപ്പം

നിപ്പിള്‍ വലിപ്പം

നിപ്പിളുകളുടെ വലിപ്പക്കൂടുതലും വലിപ്പക്കുറവും കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

English summary

Breast Feeding Facts No One Tell You

Some breastfeeding facts are really ugly. These common breastfeeding problems trouble a new mother. Know these breastfeeding facts & myths to be prepared.
Story first published: Friday, February 14, 2014, 13:33 [IST]