പുതിയ അമ്മമാരുടെ വലിയ തെറ്റുകള്‍...!

Posted By: Super
Subscribe to Boldsky

ഒരു അമ്മയായിരിക്കാന്‍ പഠിക്കുക എന്നത് നിസാരമായ കാര്യമല്ല. ഇക്കാര്യത്തില്‍ സാധാരണമായി സംഭവിക്കാവുന്ന അനേകം പിഴവുകളുണ്ട്.

അവ മനസിലാക്കി ഒഴിവാക്കുന്നത് നന്നായിരിക്കും. പിഴവുകള്‍ കൂടുതല്‍ പഠിക്കാന്‍ നമ്മെ സഹായിക്കുമെങ്കിലും അവ ചിലപ്പോള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

അബോര്‍ഷനു ശേഷം വരുന്ന ശാരീരിക മാറ്റങ്ങള്‍

നിങ്ങള്‍ പുതിയതായി അമ്മയായ ഒരാളാണെങ്കില്‍ ചെയ്യാനിടയുള്ള ചില തെറ്റുകള്‍ ഇവിടെ പരിചയപ്പെടുകയും അവയ്ക്കെതിരെ മുന്‍കരുതലെടുക്കുകയും ചെയ്യാം.

1. വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക്

1. വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക്

പുതിയ അമ്മമാര്‍ സാധാര​ണ ചെയ്യുന്ന ഒരു തെറ്റാണ് പ്രസവം കഴിഞ്ഞാലുടനെ സാധാരണ ജീവിതം ആരംഭിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും ഈ പിഴവ് സുഹൃത്തോ, കുടുംബത്തില്‍ പെട്ടവരോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ തന്നെയാവും ഇത് ചെയ്തിരിക്കുക. തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് അമ്മമാര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമെങ്കിലും, ശാരീരികമായ പരിമിതികള്‍ മറികടന്ന ശേഷമേ ഇതിന് തുനിയാവൂ.

2. കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നഖം വെട്ടുക

2. കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നഖം വെട്ടുക

കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ അവരുടെ നഖം വെട്ടുന്നത് ഉചിതമായ കാര്യമല്ല. നിങ്ങളൊരു അമ്മയാണെങ്കില്‍ ചെറിയ കുഞ്ഞുങ്ങളുടെ നഖം വെട്ടുന്നത് എത്ര പ്രയാസമുള്ള കാര്യമാണ് എന്നറിയാമായിരിക്കും. ഉറങ്ങുമ്പോളാണെങ്കില്‍ നഖം വെട്ടുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.

3. സ്വയം കഴിവ് കുറച്ച് കാണാതിരിക്കുക

3. സ്വയം കഴിവ് കുറച്ച് കാണാതിരിക്കുക

കുഞ്ഞിനെ പരിചരിക്കുന്ന കാര്യത്തില്‍ സ്വയം പോരായ്മ തോന്നാറുണ്ടാവും പലര്‍ക്കും. എന്നാല്‍ അമ്മയോളം പരിചരണം നല്കാന്‍ മറ്റാര്‍ക്കുമാകില്ല എന്ന് മനസിലാക്കുക. എന്തെങ്കിലും തെറ്റായി ചെയ്യാനിടയായാല്‍ നിങ്ങളൊരു മോശം അമ്മയാണെന്ന് ചിന്തിക്കാതിരിക്കുക. നിങ്ങള്‍ കുഞ്ഞിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മയാണ്. ഭര്‍ത്താവിനെന്നപോലെ കുഞ്ഞിനും നിങ്ങളുടെ ആത്മവിശ്വാസം ആവശ്യമാണ്.

4. ഭര്‍ത്താവിനെ അകറ്റി നിര്‍ത്താതിരിക്കുക

4. ഭര്‍ത്താവിനെ അകറ്റി നിര്‍ത്താതിരിക്കുക

പലരും അറിയാതെയെങ്കിലും ചെയ്ത് പോകുന്ന ഒരു പ്രശ്നമാണിത്. കുഞ്ഞിന്‍റെ അച്ഛനും തുല്യപ്രാധാന്യമുണ്ട് എന്ന് മനസിലാക്കുക. കുട്ടിയുടെ പിതാവും അമ്മയേപ്പോലെ തന്നെ ഒരു രക്ഷിതാവാണ്. സാധിക്കുമ്പോഴെല്ലാം കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെയും ക്ഷണിക്കുക.

5. പാസിഫയര്‍

5. പാസിഫയര്‍

പുതിയ അമ്മമാര്‍ കുട്ടിയെ പാസിഫയര്‍ ഉപയോഗിപ്പിക്കണം. ഇത് ആഴ്ചതോറും മാറ്റി പുതിയത് നല്കണം. കുട്ടി ഏതെങ്കിലും ഒരു തരം പാസിഫയറിനോട് അടുപ്പം കാണിക്കുന്നുവെങ്കില്‍ പകരം മറ്റൊന്ന് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. കുട്ടി നിലവിലുള്ളത് മാറ്റാന്‍ സമ്മതിക്കില്ല. ഈ പ്രശ്നം അമ്മമാര്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്.

6. ചോദ്യങ്ങള്‍ ചോദിക്കുക

6. ചോദ്യങ്ങള്‍ ചോദിക്കുക

ഏറെ സംശയങ്ങളുണ്ടെങ്കിലും പല പുതിയ അമ്മമാരും അത് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കില്ല. തങ്ങളുടെ ചോദ്യം വിഡ്ഢിത്തമാണോ എന്നാവും അവര്‍ ചിന്തിക്കുക. എന്നാല്‍ അത്തരമൊരു പ്രശ്നം അവിടെയില്ല. കുഞ്ഞിനെ സംബന്ധിച്ചും, പ്രസവശേഷമുള്ള കാര്യങ്ങളെക്കുറിച്ചും ഡോക്ടറോടോ, പീഡിയാട്രീഷ്യനോടോ ചോദിക്കാവുന്നതാണ്.

7. സഹായം ചോദിക്കാന്‍ പേടി

7. സഹായം ചോദിക്കാന്‍ പേടി

നിങ്ങള്‍ മുലപ്പാല്‍ നല്കുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകും. അത് സംബന്ധിച്ച് ലജ്ജിക്കേണ്ടുന്ന കാര്യമില്ല. മുലയൂട്ടുന്നത് സാധാരണമായ കാര്യമായി കണക്കാക്കുകയും, എന്നാല്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അത് അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. പല അമ്മമാരെ സംബന്ധിച്ചും ആരംഭത്തിലെ മുലയൂട്ടല്‍ എളുപ്പമുള്ള കാര്യമാകില്ല. അഥവാ ഇതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ അത് ആവശ്യപ്പെടുന്നതിന് മടിക്കേണ്ടതില്ല.

ആരും പൂര്‍ണ്ണരായ അമ്മമാരല്ല. അങ്ങനെ ആകാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. മേല്‍പറഞ്ഞ പറഞ്ഞ പിഴവുകള്‍ പുതിയ അമ്മമാര്‍ സാധാരണയായി വരുത്തുന്നവയാണ്. ഒഴിവാക്കപ്പെടേണ്ട മറ്റനേകം തെറ്റുകളുമുണ്ട്. നിങ്ങളൊരു അമ്മയായപ്പോള്‍ എന്തൊക്കെ തെറ്റുകളാണ് വരുത്തിയത്. അത് പങ്കു വെയ്ക്കൂ...

English summary

7 Biggest Mistakes New Moms Make

If you are a new mom, take a look at the list of the biggest mistakes new moms makes