For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ആത്മവിശ്വാസം വീണ്ടെടുക്കാം

By Super
|

പ്രസവം എന്നത് സ്ത്രീയെ സംബന്ധിച്ച് മാനസിക, ശാരീരിക മേഖലകളില്‍ ഏറെ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ്. പ്രസവാനന്തരമുണ്ടാകുന്ന പെട്ടന്നുള്ള വണ്ണം വെയ്ക്കല്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കും. പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്ന ക്ലബ്ബുകളിലും മറ്റും പോകാറുള്ളവര്‍ക്ക്. ഇതൊരു പ്രശ്നമായി അനുഭവപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടാവുന്ന ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.

വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കേണ്ട ആവശ്യമില്ല. പുറത്തേക്ക് യാത്രകള്‍ പോവുക. അത് പാര്‍ക്കുകളിലേക്കോ, ഷോപ്പിംഗിനോ ഒക്കെ ആകാം. ക്ലിനിക്കുകളിലേക്കോ, നഴ്സിംഗ് ഹോമുകളിലേക്കോ പോകുമ്പോള്‍ മറ്റ് അമ്മമാരെ കാണാനും അവരോട് സംസാരിക്കാനും അവസരം ലഭിച്ചേക്കാം. ഊര്‍ജ്ജസ്വലരായ അമ്മമാരെ സമൂഹവും പ്രോത്സാഹിപ്പിക്കുകയേ ഉള്ളു. അതുകൂടാതെ വീട്ടിനുള്ളില്‍ തന്നെയിരുന്നാല്‍ അത് ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നതിനും ഇടയാകും.

Mother and Kid

ശരീരത്തെ പഴയതുപോലെ കാണാതിരിക്കുക. പഴയ വസ്ത്രങ്ങള്‍ ഈ സമയത്ത് അനുയോജ്യമല്ലാത്തിനാല്‍ അവ ഒഴിവാക്കുക. നിങ്ങളുടെ നിലവിലുള്ള ശാരീരികാവസ്ഥക്ക് അനുയോജ്യമായ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കടുത്ത നിറമുള്ള വസ്ത്രങ്ങളും, വി ആകൃതിയില്‍ വെട്ടിയ കഴുത്തുള്ള വസ്ത്രങ്ങളും തടി കുറച്ച് തോന്നിപ്പിക്കും. കറുപ്പ് അനുയോജ്യമായ ഒരു കളറാണ്. അതുപോലെ മെറൂണ്‍, ഡാര്‍ക്ക് ബ്രൗണ്‍ തുടങ്ങിയവയും തെരഞ്ഞെടുക്കാം. വളരെ വലിയ പാറ്റേണുകളുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

അടുപ്പമുള്ളവരുമായി തുറന്ന് സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം വേണം. അത് സുഹൃത്തോ, സഹോദരിയോ ആരുമാകും. തുറന്ന സംസാരം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കും.

നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാഹചര്യമുണ്ടാക്കുക. കുട്ടിയെ ഭര്‍ത്താവിനെ ഏല്പിച്ച് പുറത്ത് പോവുകയോ, ഇഷ്ടപ്പെട്ട ആഹാരം കഴിക്കുകയോ, ഡ്രൈവ് ചെയ്യുകയോ അങ്ങനെ നിങ്ങള്‍ ഏറെയിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക.

നിങ്ങളുടെ പങ്കാളിയുടെ പിന്തുണയാണ് ഒരു പ്രധാന കാര്യം. നിങ്ങളുടെ അവസ്ഥകള്‍ അടുത്ത് നിന്ന് കണ്ട ആളാണ് ഭര്‍ത്താവ്. നിങ്ങളുടെ വികാരങ്ങളും, മാറ്റങ്ങളും മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

വീട്ടുജോലികളും, എക്സര്‍സൈസുകളും ചെയ്യാന്‍ മടിക്കേണ്ടതില്ല. തടി കുറയ്ക്കാന്‍ മാത്രമല്ല മാനസികമായ ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും.

എപ്പോഴും സ്വന്തം തടിയെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും, മറ്റ് അമ്മമാരുടെ അനുഭവങ്ങള്‍ പുസ്തകങ്ങള്‍, മാഗസിനുകള്‍, ഇന്‍റര്‍നെറ്റ് എന്നിവ വഴി വായിക്കുകയും ചെയ്യുക.

Read more about: delivery പ്രസവം
English summary

pregnancy, Delivery, Work, Body, ഗര്‍ഭം, പ്രസവം, ശരീരം, സ്ത്

Women deal with uncountable issues after becoming a mom...baby wight being one of them. Living in a society of celebrity moms sometimes it gets a little too much. But here's a little help from a mom of a 13 month old.
X
Desktop Bottom Promotion