For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക പ്രമേഹ ദിനം: കുട്ടികളിലെ പ്രമേഹം നിസ്സാരമല്ല - തടി മുതല്‍ അപകടം

|

ഇന്ന് ലോക പ്രമേഹ ദിനം. പ്രമേഹം എന്നത് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല എന്നതാണ് സത്യം. പലപ്പോഴും രോഗത്തിന്റെയും രോഗാവസ്ഥയുടേയും സങ്കീര്‍ണതകള്‍ പൂര്‍ണമായും വിട്ടുമാറില്ല എന്നതാണ് സത്യം. നവംബര്‍ 14-ന് ശിശുദിനമാണെന്ന് നമുക്കറിയാം. ഈ ദിനത്തില്‍ തന്നെയാണ് ലോക പ്രമേഹ ദിനവും വരുന്നത്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ 1991-ല്‍ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ ഈ ദിനം നിര്‍ദ്ദേശിക്കുകയും 2006-ല്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ഈ ദിനം ആചരിക്കുകയും ചെയ്ത് വരുന്നു.

World Diabetes Day 2022:

മുതിര്‍ന്നവരില്‍ പ്രമേഹം എത്രത്തോളം ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണശൈലിയും എല്ലാം നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിലുപരി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിച്ച് കൊണ്ടിരിക്കുകയും കൂടിയാണ്. അതില്‍ ഒന്നാണ് പ്രമേഹം. ജീവിത ശൈലി രോഗങ്ങളില്‍ ഒരിക്കലും വിട്ടുമാറാതെ വരുന്നതാണ് പ്രമേഹം എന്നതാണ് സത്യം. എന്നാല്‍ ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് 10 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ ഈ രോഗാവസ്ഥ കൂടുതലായി കണ്ട് വരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും എങ്ങനെ ഇതെല്ലാം കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

കുട്ടികളില്‍ പ്രമേഹം

കുട്ടികളില്‍ പ്രമേഹം

കുട്ടികളില്‍ പ്രമേഹം എന്നത് അല്‍പം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥ തന്നെയാണ്. മുകളില്‍ പറഞ്ഞതു പോലെ 10- 18 വരെയുള്ള കുട്ടികളില്‍ പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ രോഗാവസ്ഥയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാവുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, 11 നും 15 നും ഇടയില്‍ പ്രായമുള്ള കൂടുതല്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വളര്‍ച്ചയുടെ പ്രായത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. വിശപ്പ് വര്‍ദ്ധിക്കുന്നത് ഭക്ഷണം കൂടുതല്‍കഴിക്കുന്നതിലേക്ക് ഇവരെ എത്തിക്കുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഇവരുടെ ശരീരം ഇന്‍സുലിനോട് കൂടുതല്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഇവരെ ബാധിക്കുന്നു.

ബോഡി മാസ് ഇന്‍ഡക്‌സ് ശ്രദ്ധിക്കണം

ബോഡി മാസ് ഇന്‍ഡക്‌സ് ശ്രദ്ധിക്കണം

കുട്ടികളില്‍ പ്രായത്തിനേക്കാള്‍ ശരീരഭാരം വര്‍ദ്ധിക്കുകയും അവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് അതിനനുസരിച്ച് വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അത് ചില മുന്നറിയിപ്പുകളാണ് നമുക്ക് നല്‍കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇവരില്‍ ടൈപ്പ് ടു പ്രമേഹത്തിന്റെ സാധ്യതയെയാണ്. ശരീരഭാരം കൂടുന്നത് മാത്രമല്ല അകാരണമായി കുറയുന്നതും അപകടം ഉണ്ടാക്കുന്നത് തന്നെയാണ്. ആവശ്യത്തിന് ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമായി ശരീരത്തിലെ ഊര്‍ജ്ജത്തിന് വേണ്ടി കൊഴുപ്പ് ഇല്ലാതാവുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമാക്കി വിടരുത്. ഇത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. കുട്ടികളിലെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ചില പരിഹാരങ്ങള്‍ നമുക്ക് നോക്കാം.

കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാം

കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാം

കുട്ടികളാണല്ലോ അവര്‍ക്ക് പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ വരില്ല എന്ന് വിചാരിക്കുന്ന മാതാപിതാക്കള്‍ നിര്‍ബന്ധമായും ഈ ലേഖനം വായിച്ചിരിക്കണം. പ്രമേഹം ഏത് പ്രായക്കാര്‍ക്കും ഉണ്ടാകാവുന്നതാണ്. അത് തടയുന്നതിന് വേണ്ടി കൃത്യമായ ഭക്ഷണ ശീലങ്ങളും വ്യായാമവും അത്യാവശ്യം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ വ്യായാമം ശീലമാക്കേണ്ടതും അത്യാവശ്യമാണ്. ഇവയെല്ലാം ടൈപ്പ് ടു പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനോ അളവ് നിയന്ത്രിക്കുന്നതിനോ പര്യാപ്തമാണ്. ഇത് കൂടാതെ ധാരാളം പച്ചക്കറികള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

വ്യായാമം എത്ര സമയം

വ്യായാമം എത്ര സമയം

വ്യായാമം കുട്ടികള്‍ക്ക് അത്യാവശ്യമുള്ളതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ ഒരു മണിക്കൂറെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. യോഗ പോലുള്ള വ്യായാമ മുറകളും കുഞ്ഞിന് നല്ലതാണ്. ഇതെല്ലാം ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രമേഹത്തെ കുറക്കുകയും കുഞ്ഞ് സ്മാര്‍ട്ടാവുന്നതിനും ആക്റ്റീവ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നു.

സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക

സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക

കൊവിഡ് എന്ന മഹാമാരി കുട്ടികളെ വീട്ടില്‍ ഇരിക്കുന്നതിലേക്ക് എത്തിച്ചു. ഈ സമയം പഠനവും കളിയും എല്ലാം സ്‌ക്രീനില്‍ ഒതുങ്ങുന്ന അവസ്ഥയിലേക്കെത്തി. എന്നാല്‍ കൊവിഡിന് ശേഷവും കുട്ടികളില്‍ സ്‌ക്രീന്‍ സമയം വര്‍ദ്ധിച്ചു എന്നതാണ് സത്യം. കുട്ടികളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി നമുക്ക് ഇതിനെ കണക്കാക്കാവുന്നതാണ്. കാരണം ഇത് കുട്ടികളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ഒരേ ഇരിപ്പ് നിങ്ങളുടെ കുഞ്ഞിന്റെ സ്മാര്‍ട്‌നസിനേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത് ശരീരത്തിന്റെ അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ആരോഗ്യകരമായ ഭക്ഷണം കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഭക്ഷണം കഴിക്കുമ്പോള്‍ ടിവി, മറ്റ് ഇലക്ടോണിക് ഉപകരണങ്ങള്‍, എന്നിവ അധികം സമയം നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുക. കുഞ്ഞിന് പഞ്ചസാര ഏത് രൂപത്തില്‍ നല്‍കുന്നതും ഒഴിവാക്കുക

കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പതിവായി വ്യായാമം ചെയ്യുക. ആറ് മണിക്കൂര്‍ എങ്കിലും കുഞ്ഞിനൈ സുഖമായി ഉറക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

most read:കുട്ടികളില്‍ പ്രമേഹം, അപകടത്തിലേക്കെത്തും മുന്‍പ്

കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം; ലക്ഷണം, കാരണംകുട്ടികളിലെ ടൈപ്പ്-1 പ്രമേഹം; ലക്ഷണം, കാരണം

English summary

World Diabetes Day 2022: Easy Tips To Manage Diabetes In Kids in Malayalam

Here in this article we are sharing some easy tips to manage diabetes in Kids on world Diabetes day in malayalam. Take a look.
Story first published: Monday, November 14, 2022, 11:33 [IST]
X
Desktop Bottom Promotion