For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ പോഷകാഹാരക്കുറവ് അറിയാം; ഈ ലക്ഷണങ്ങളുണ്ടോ എന്ന് നോക്കൂ

|

ശരീരത്തിന് ആവശ്യമായ അളവില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനോ ഭക്ഷണത്തില്‍ നിന്ന് അവ സ്വീകരിക്കാനോ കഴിയാതെ വരുമ്പോഴാണ് പോഷകാഹാരക്കുറവ് സംഭവിക്കുന്നത്. വളര്‍ന്നുവരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ ലഘൂകരിക്കാനും അവരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ഭക്ഷണക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ചെറുപ്പം മുതലുള്ള ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് ചര്‍മ്മരോഗങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, അസ്ഥി പ്രസ്‌നങ്ങള്‍, മാനസികവും വൈജ്ഞാനികവുമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ആവശ്യത്തിന് പോഷകാഹാര ഭക്ഷണക്രമം പാലിക്കാത്ത കുട്ടികള്‍ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവരാണ്. അതിനാല്‍, കുട്ടിയുടെ ഭക്ഷണരീതികള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവരുടെ പോഷകാഹാരത്തില്‍ ഏതെങ്കിലും പോരായ്മകളും ലക്ഷണങ്ങളും ഉണ്ടെങ്കില്‍ ഉടനടി തിരിച്ചറിയണം. നിങ്ങളുടെ കുട്ടിയുടെ പോഷകാഹാരക്കുറവ് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങള്‍ ഇതാ.

വിഷാദം, ഉത്കണ്ഠ

വിഷാദം, ഉത്കണ്ഠ

പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെയും അറിവിനെയും സഹായിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പോഷകാഹാര കുറവുകളാല്‍ കുട്ടികള്‍ അസ്വസ്ഥരായേക്കാം. ഉത്കണ്ഠയുടെയോ വിഷാദത്തിന്റെയോ വിട്ടുമാറാത്ത കഷ്ടതകള്‍ അവരില്‍ ഉണ്ടായേക്കാം. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന അമിനോ ആസിഡുകള്‍ അടങ്ങിയ പ്രോട്ടീന്‍ ഭക്ഷണക്രമം ശീലിക്കുക. മാംസാഹാരം, അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമാണ്. അവ എളുപ്പത്തില്‍ ആഗിരണം ചെയ്യും. അതിനാല്‍ നിങ്ങളുടെ കുട്ടിക്ക് ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം നല്‍കുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

നിങ്ങളുടെ കുട്ടിക്ക് സ്ഥിരമായ പനിയോ ജലദോഷമോ ഉണ്ടായാല്‍ വിശപ്പില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സിങ്കിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ പോരായ്മ മറികടക്കാന്‍ അവരുടെ ഭക്ഷണക്രമം പോഷകസമൃദ്ധമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

Most read:ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍Most read:ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍

വിശ്രമമില്ലായ്മ

വിശ്രമമില്ലായ്മ

ഹൈപ്പര്‍ ആക്ടിവിറ്റി ഒരു നല്ല ലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഹൈപ്പര്‍ ആക്റ്റീവ് കുട്ടികള്‍ ദഹന പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നു. ഇത് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നു. അവര്‍ക്ക് തൈര്, പപ്പായ, മോര് തുടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കുക. ഇത് അവരുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

അമിതവണ്ണം

അമിതവണ്ണം

പോഷകാഹാരക്കുറവ് പൊതുവെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. ഒരു കുട്ടി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാത്തപ്പോള്‍ അവരുടെ ശരീരം എപ്പോഴും വിശപ്പുള്ളതും അതൃപ്തി അനുഭവിക്കുന്നതും പോലെയാണ്. ഇത് തടയുന്നതിന്, ശരിയായ പോഷകാഹാരം കഴിക്കുക. അമിതവണ്ണത്തില്‍ നിന്ന് സംരക്ഷിക്കുന്ന സമീകൃതാഹാരം അവര്‍ക്ക് നല്‍കുക.

Most read:അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാMost read:അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാ

വരണ്ട ചര്‍മ്മം, മുടി

വരണ്ട ചര്‍മ്മം, മുടി

നിങ്ങളുടെ കുട്ടിക്ക് വരണ്ട ചര്‍മ്മമോ മുടിയോ ഉണ്ടെങ്കില്‍, അതിനര്‍ത്ഥം അവര്‍ക്ക് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ കുറവുണ്ടാകാം എന്നാണ്. അതിനാല്‍ പോഷകാഹാരക്കുറവില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ അവരുടെ ഭക്ഷണത്തില്‍ നല്‍കേണ്ടത് പ്രധാനമാണ്.

ഊര്‍ജ്ജക്കുറവ്

ഊര്‍ജ്ജക്കുറവ്

കുറഞ്ഞ ഊര്‍ജം ഇരുമ്പിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഇത് ക്ഷീണം, ഫോക്കസ് നഷ്ടപ്പെടല്‍, മറവി, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. അണ്ടിപ്പരിപ്പ്, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, മാംസം മുതലായവ അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ ആവശ്യകത നിറവേറ്റുന്ന ഭക്ഷണങ്ങളാണ്. കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണം നല്‍കുക.

Most read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളുംMost read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളും

അസ്ഥി വേദന

അസ്ഥി വേദന

വൈറ്റമിന്‍ ഡിയുടെ കുറവ് അസ്ഥി വേദന, വളര്‍ച്ചക്കുറവ്, പേശിവലിവ്, എല്ലുകളുടെ മൃദുത്വം എന്നിവയിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനമുണ്ടാക്കാന്‍ അവരെ സഹായിക്കുന്നതിന് ശരിയായ കാല്‍സ്യവും മതിയായ വിറ്റാമിന്‍ ഡിയും നല്‍കേണ്ടത് പ്രധാനമാണ്.

English summary

Nutritional Deficiency Symptoms in Children in Malayalam

Nutritional deficiencies of any kind from an early age could lead to various health problems. Here are some signs of nutritional deficiency symptoms in children.
X
Desktop Bottom Promotion