For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ കരള്‍ രോഗം: കണ്ണിന്റേയും ത്വക്കിന്റേയും നിറം ശ്രദ്ധിക്കണം

|

കരള്‍ രോഗം വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ നാം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനാണ്. കരളുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന അതേ അവസ്ഥ തന്നെ കുട്ടികളിലും ഉണ്ടാവുന്നുണ്ട്.കുട്ടികളില്‍ ഉണ്ടാവുന്ന കരള്‍ രോഗം പല വിധത്തിലാണ് അപകടമുണ്ടാക്കുന്നത് കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം ഗുരുതരാവസ്ഥകളെ എല്ലാം അച്ഛനമ്മമാരും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കുട്ടികളില്‍ കരളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ലക്ഷങ്ങള്‍, കാരണങ്ങള്‍, പരിഹാരം എന്ന് നമുക്ക് നോക്കാം.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

നമ്മുടെ ശരീരത്തിലെ അനിവാര്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവയവമാണ് കരള്‍. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കുട്ടികളുടെ വളര്‍ച്ചക്കും ആരോഗ്യകരമായ പോഷകങ്ങള്‍ക്കും കരള്‍ വളരെ അത്യാവശ്യമാണ്. കുഞ്ഞ് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനും രക്തത്തില്‍ നിന്ന് അപകടകരമായ പദാര്‍ത്ഥങ്ങളെ വേര്‍തിരിച്ച് എടുക്കുന്നതിനും സഹായിക്കുന്നുണ്ട് കരള്‍. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്നു.

കരളിന്റെ പ്രവര്‍ത്തനങ്ങള്‍

കരളിന്റെ പ്രവര്‍ത്തനങ്ങള്‍

തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ പോഷണത്തിനും കരള്‍ അത്യാവശ്യമാണ്. എല്ലാ കുട്ടികളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും സമീകൃതാഹാരം അത്യാവശ്യമാണ്. കരള്‍ ഭക്ഷണം ദഹിപ്പിക്കാനും രക്തത്തില്‍ നിന്ന് അപകടകരമായ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും അതോടൊപ്പം തന്നെ പ്രോട്ടീനുകളെ സമന്വയിപ്പിക്കുന്നതിനും കരള്‍ സഹായിക്കുന്നു. എന്നാല്‍ നമ്മുടെ കരള്‍ തകരാറിലാകുമ്പോള്‍, അതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അല്ലെങ്കില്‍ ഭാഗികമായോ നിര്‍ത്തുന്നു. ഇത് കുട്ടികളില്‍ ഏതൊക്കെ രീതിയിലാണ് അപകടമുണ്ടാക്കുന്നത് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

കുട്ടികളിലെ കരള്‍ രോഗ ലക്ഷണങ്ങള്‍

കുട്ടികളിലെ കരള്‍ രോഗ ലക്ഷണങ്ങള്‍

കുട്ടികളില്‍ ചില കരള്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവ. ഇതിന്റെ ഫലമായി മഞ്ഞപ്പിത്തം ഉണ്ടാവുന്നു. ഇത് മൂലം കുട്ടികളില്‍ തൊലിയും കണ്ണും മഞ്ഞ നിറത്തിലായി മാറുന്നു. ഇതിന്റെ ഫലമായി രക്തത്തില്‍ ബിലിറുബിന്റെ അളവ് കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാവുന്നത്. ഇത് വൃക്കകളിലൂടെ പുറന്തള്ളപ്പെടുന്നതാണ്. എന്നാല്‍ വീക്കം, കരള്‍ കോശങ്ങളുടെ വ്യതിചലം, പിത്തരസത്തിലെ തടസ്സം എന്നിവയെല്ലാം നിങ്ങളില്‍ ബിലിറുബിന്‍ ഉയരുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ ചുവന്ന രക്താണുക്കളുടെ ഗണ്യമായ നഷ്ടം ഇടയ്ക്കിടെ മഞ്ഞപ്പിത്തത്തിന് കാരണമാകും. കരള്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണം പലപ്പോഴും മഞ്ഞപ്പിത്തം തന്നെയായിരിക്കും.

വലിപ്പമുള്ള കരള്‍

വലിപ്പമുള്ള കരള്‍

കുട്ടികളില്‍ കരള്‍ വലിപ്പം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. കരള്‍ വലുതാകുന്നത് കരള്‍ രോഗത്തിന്റെ (ഹെപ്പറ്റോമെഗലി) ലക്ഷണമാണ്. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്ന നിലക്ക് പലപ്പോഴും വയറ്റിലെ അസ്വസ്ഥത അല്ലെങ്കില്‍ വയര്‍ നിറഞ്ഞതായി തോന്നല്‍, വയറുവേദന, അല്ലെങ്കില്‍ വയറു വീര്‍ക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ കുട്ടികളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം.

 വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ കുട്ടികളില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വിശപ്പില്ലായ്മ ഉണ്ടായേക്കാം. എന്നാല്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത അവസ്ഥയില്‍ പലപ്പോഴും കുട്ടികളില്‍ വിശപ്പില്ലായ്മ വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥകള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ മലബന്ധവും, ഛര്‍ദ്ദി മലത്തിന്റെ നിറം എന്നിവയും ശ്രദ്ധിക്കണം. കൂടാതെ ശരീരത്തില്‍ ചതവ് പോലെയോ രക്തസ്രാവം പോലുള്ള അവസ്ഥയും കുട്ടികളില്‍ ശ്രദ്ധിക്കണം.

കുട്ടികളിലെ അപകടങ്ങള്‍

കുട്ടികളിലെ അപകടങ്ങള്‍

ബിലിയറി അട്രേസിയ ഒരു ജന്മനായുള്ള പ്രശ്‌നമാണ്, ഇത് പ്രസവത്തിനു മുമ്പുള്ള അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ സംഭവിക്കുന്നു. കുട്ടികളില്‍ പിത്തരസത്തിന്റെ നാളങ്ങള്‍ രൂപീകരിക്കപ്പെടുന്ന അവസ്ഥയിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആദ്യകാല കരള്‍ പ്രശ്‌നങ്ങളുടെ ആദ്യത്തെ ഘട്ടത്തിലെ കാരണം ഇതാണ്. ഇത്തരം ഘട്ടങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്.

കുട്ടികളിലെ അപകടങ്ങള്‍

കുട്ടികളിലെ അപകടങ്ങള്‍

ഹെര്‍പ്പസ് (HSV), എപ്സ്‌റ്റൈന്‍-ബാര്‍ വൈറസ് (EBV), സൈറ്റോമെഗലോവൈറസ് (CMV) അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് എ, ബി, ഇ എന്നിവ പോലുള്ള വൈറസുകള്‍. ഇവയെല്ലാം കുട്ടികളില്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ഇത് കരള്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയും നിരവധി വൈറസുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത അപകടകരമായ അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. ഇവയെല്ലാം കരള്‍ രോഗങ്ങളുടെ കാര്യത്തില്‍ കുട്ടികളില്‍ അപകടമുണ്ടാക്കുന്നതാണ്.

പ്രതിരോധത്തിന്

പ്രതിരോധത്തിന്

കുട്ടികളില്‍ കരള്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പഴങ്ങളും പച്ചക്കറികളും നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കണം. ഇത് കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണം കൃത്യമായി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ എന്നിവ ആരംഭിക്കണം. ഹെപ്പറ്റൈറ്റിസ് എ, ബി തുടങ്ങിയ കരളിനെ കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന വൈറസിനെതിരെയുള്ള വാക്‌സിനേഷനുകള്‍ കൃത്യസമയത്ത് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മരുന്നുകള്‍ സ്വയം ചികിത്സയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കരുത്. ഇത് ആരോഗ്യം പ്രശ്‌നത്തിലാക്കുന്നു. കുട്ടികളില്‍ അസ്വസ്ഥത തോന്നിയാല്‍ ഡോക്ടറെ കാണിക്കാന്‍ ഒട്ടും വൈകേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും: ശ്വാസകോശത്തിനുള്ളില്‍ അപകടംവിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും: ശ്വാസകോശത്തിനുള്ളില്‍ അപകടം

സുപ്തവജ്രാസനം : നടുവേദനക്കുള്ള ഒറ്റമൂലി ഈ യോഗയിലുണ്ട്സുപ്തവജ്രാസനം : നടുവേദനക്കുള്ള ഒറ്റമൂലി ഈ യോഗയിലുണ്ട്

English summary

Liver diseases in Kids : Symptoms, Causes And Tips To Prevent It In Malayalam

Here in this article we are sharing liver disease in kids and its symptoms, causes and tips to prevent in malayalam. Take a look.
Story first published: Friday, December 9, 2022, 14:14 [IST]
X
Desktop Bottom Promotion