For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ രോഗപ്രതിരോധശേഷിക്ക് ആയുര്‍വേദം പറയും വഴിയിത്

|

കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടിക്ക് ദുര്‍ബലമായ പ്രതിരോധശേഷി ഉണ്ടെങ്കില്‍, ചുമയും ജലദോഷവും എളുപ്പത്തില്‍ പിടിപെടുകയോ അല്ലെങ്കില്‍ മാറുന്ന സീസണില്‍ എളുപ്പത്തില്‍ അസുഖം വരികയോ ചെയ്‌തേക്കാം. ഇത്തരം ഘട്ടത്തില്‍ നിങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് അവരുടെ ദഹനവ്യവസ്ഥ.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ആയുര്‍വേദത്തില്‍, അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് കുട്ടിയുടെ ശരീരത്തിലെ ദോഷങ്ങളെ സന്തുലിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് കുട്ടിയുടെ മനസ്സിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. പോസിറ്റീവ് മനസ്സോടെ അവര്‍ ശാന്തനും ആരോഗ്യവാനും ആയിരിക്കും. നല്ല ദഹനം, കുട്ടിയുടെ മൊത്തത്തിലുള്ള പ്രതിരോധശേഷിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആയുര്‍വേദത്തില്‍, കുട്ടിയുടെ ഭക്ഷണത്തില്‍ കഫ പ്രബലമായ ഭക്ഷണങ്ങള്‍ കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ രീതി ശീലിക്കുന്നത് അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആയുര്‍വേദപ്രകാരം കുട്ടികളുടെ ഗോരപ്രതിരോധശേഷി എങ്ങനെ മെച്ചപ്പെടുത്താം എന്നു നമുക്ക് നോക്കാം.

ത്രിദോഷങ്ങള്‍

ത്രിദോഷങ്ങള്‍

ആയുര്‍വേദ തത്വങ്ങള്‍ അനുസരിച്ച്, മനുഷ്യ ശരീരത്തില്‍ മൂന്ന് പ്രധാന ദോഷങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയില്‍ ഓരോന്നും ആരോഗ്യകരമായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തണം.

വാതം

വാതം

എളുപ്പത്തില്‍ തണുപ്പ് അനുഭവപ്പെടുന്ന, വരണ്ട ചര്‍മ്മമുള്ള കുട്ടികളില്‍ വാതം കാണപ്പെടുന്നു. ഇത്തരക്കാരുടെ മുടി വിരളവും ദൃഡമായി ചുരുണ്ടതുമായിരിക്കും. ചര്‍മ്മത്തിന്റെ നിറം വിളറിയതായിരിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥത, ചടുലമായ ഭക്ഷണ ശീലങ്ങള്‍, ഉറക്കമില്ലായ്മ, മലബന്ധം ഉള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങള്‍ എന്നിവ കുട്ടികളിലെ അമിത വാതത്തിന്റെ ലക്ഷണങ്ങളാണ്.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

പിത്തം

പിത്തം

മിതമായ ശരീരഘടനയും നല്ല വിശപ്പും ഉള്ള കുട്ടികളുമായി പിത്തം ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അവര്‍ക്ക് വിശപ്പ് സഹിക്കാനോ ഭക്ഷണം ഒഴിവാക്കാനോ കഴിയില്ല. അതിനാല്‍, അവര്‍ പതിവായി ഭക്ഷണം കഴിക്കണം. വീക്കം, വയറിളക്കം, എളുപ്പത്തില്‍ പ്രകോപിപ്പിക്കാവുന്ന ചര്‍മ്മം, ക്ഷോഭം എന്നിവയെല്ലാം അമിത പിത്തത്തിന്റെ ലക്ഷണങ്ങളാണ്.

കഫം

കഫം

ശക്തവും ദൃഢവുമായ ശാരീരിക രൂപവും കാര്യമായ സഹിഷ്ണുതയും ശക്തിയും ഉള്ള കുട്ടികളുമായി കഫ സ്വഭാവം ബന്ധപ്പെട്ടിരിക്കുന്നു. ഈ കുട്ടികള്‍ക്ക് മന്ദഗതിയിലുള്ള ദഹനവ്യവസ്ഥയും ചെറിയ വിശപ്പും ഉണ്ടാകും, പക്ഷേ അവര്‍ ഭക്ഷണം ഇഷ്ടപ്പെടുന്നു. ഇത്തരം കുട്ടികളുടെ ചര്‍മ്മം കൊഴുപ്പുള്ളതും മിനുസമാര്‍ന്നതുമാണ്. കഫ ദോഷമുള്ള കുട്ടികള്‍ മോശം ദഹനം, കഫക്കെട്ട്, അലസത, ശരീരഭാരം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

പരിചരണം

പരിചരണം

നിങ്ങളുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ കഫ സ്വഭാവം പരിശോധിക്കണം. കുട്ടികള്‍ക്കുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ അവരെ സജീവവും ശക്തവുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇലക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ നല്‍കണം. വെളുത്തുള്ളി, ഇഞ്ചി, കറുവപ്പട്ട, മഞ്ഞള്‍ തുടങ്ങിയ ദഹന മസാലകള്‍ ഉപയോഗിച്ച് പച്ചക്കറികള്‍ പാചകം ചെയ്യുക. വിഭവങ്ങള്‍ ചൂടോടെ നല്‍കണം. ഗോതമ്പ്, പാലുല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ പോലുള്ള കഫത്തെ പ്രേരിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ പരിമിതപ്പെടുത്തണം.

ഉദരാരോഗ്യം

ഉദരാരോഗ്യം

നിങ്ങളുടെ കുട്ടിയുടെ ദഹനവ്യവസ്ഥ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ആരോഗ്യമുള്ള കുടല്‍ ആരോഗ്യകരമായ ജീവിതത്തെ അര്‍ത്ഥമാക്കുന്നു. നിങ്ങളുടെ ആമാശയത്തില്‍ ഒരു കേന്ദ്ര ദഹന അഗ്‌നി അടങ്ങിയിരിക്കുന്നു. അത് ആമാശയത്തിലെ ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നു, അത് ഓരോ കോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്നു. അതിനാല്‍, കുട്ടികള്‍ക്ക് പലപ്പോഴും അസുഖം വന്നാല്‍, അവരുടെ വയറിന് എന്തോ കുഴപ്പമുണ്ടെന്ന് അര്‍ത്ഥമാക്കാം. ദഹനനാളത്തില്‍ മാലിന്യങ്ങളും വിഷവസ്തുക്കളും അടിഞ്ഞുകൂടുമ്പോള്‍ ഇത് സംഭവിക്കാം. ഇത് ദുര്‍ബലമായ പ്രതിരോധശേഷി, മോശം ദഹനം, വിശപ്പില്ലായ്മ, മന്ദഗതിയിലുള്ള വളര്‍ച്ച മുതലായവയ്ക്ക് കാരണമാകും. അവരുടെ ദഹനത്തെ ശക്തമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍

* നിങ്ങളുടെ കുട്ടികള്‍ക്ക് സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ചൂടാക്കിയ ഭക്ഷണങ്ങള്‍ക്ക് പകരം പുതിയ ഭക്ഷണം തന്നെ നല്‍കുക.

* അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

* നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ പ്രോട്ടീനുകള്‍ ചേര്‍ക്കുക.

* പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

മുലയൂട്ടല്‍

മുലയൂട്ടല്‍

കുറഞ്ഞത് ഒരു വര്‍ഷം വരെ കുഞ്ഞിനെ മുലയൂട്ടാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുലയൂട്ടല്‍ വളരെ അത്യാവശ്യമാണ്. മുലപ്പാലില്‍ ആന്റിബോഡികള്‍ നിറഞ്ഞിരിക്കുന്നു, ഇത് അണുബാധകളും അലര്‍ജികളും തടയാന്‍ സഹായിക്കുന്നു.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം

അപൂര്‍ണ്ണമായതോ അസ്വസ്ഥമായതോ ആയ ഉറക്കം നിങ്ങളുടെ കുട്ടിയെ എളുപ്പത്തില്‍ ക്ഷീണിപ്പിക്കുകയും അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും. നവജാതശിശുക്കള്‍ക്ക് കുറഞ്ഞത് 18 മണിക്കൂറും, കൊച്ചുകുട്ടികള്‍ക്ക് 12 മണിക്കൂറും, പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് 10 മണിക്കൂറും ഉറക്കം ആവശ്യമാണ്. കൂടാതെ, നിങ്ങളുടെ കുട്ടിക്ക് ഒരു ദൈനംദിന ഉറക്ക ദിനചര്യ ക്രമീകരിക്കുകയും രാത്രി 9-10 മണിക്കിടയില്‍ ഉറക്കുകയും ചെയ്യുക.

എണ്ണ കൊണ്ടുള്ള മസാജ്

എണ്ണ കൊണ്ടുള്ള മസാജ്

എള്ളെണ്ണയോ കടുകെണ്ണയോ (കുട്ടിക്ക് പിത്ത പ്രകൃതിയുണ്ടെങ്കില്‍ വെളിച്ചെണ്ണ) ഉപയോഗിച്ച് ദിവസേന മസാജ് ചെയ്യുന്നത് നല്താണ്. കാരണം ഇത് കുട്ടിയുടെ നാഡീവ്യവസ്ഥയെ വിശ്രമിക്കുകയും അവരുടെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌

English summary

How To Increase Immunity In Kids According To Ayurveda in Malayalam

It is important that parents should focus on giving children proper nutrition to maintain their immune system. Here is how to increase immunity in kids according to ayurveda.
Story first published: Wednesday, June 22, 2022, 12:42 [IST]
X
Desktop Bottom Promotion