For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരക്ക കുഞ്ഞിന് കൂർമ്മബുദ്ധിക്കും ആരോഗ്യത്തിനും

|

പേരക്ക കഴിക്കുന്നത് ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകങ്ങളെല്ലാം പേരക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരിക്കും ഒരു പവ്വർഹൗസ് എന്നാണ് പേരക്ക അറിയപ്പെടുന്നത്. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയെല്ലാം പേരക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ എന്ത് ഭക്ഷണവും ആദ്യമായി കുഞ്ഞിന് നൽകുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. പേരക്ക ആരോഗ്യത്തിന് വേണ്ടി കുഞ്ഞിന് നൽകുമ്പോൾ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

Most read:ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യതMost read:ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യത

എന്നാൽ കുഞ്ഞിന് നൽകുമ്പോൾ അതിന്‍റെ കുരു അൽപം ശ്രദ്ധിക്കേണ്ടതാണ്. എത്ര ചെറിയ കുരു ആണെങ്കിൽ പോലും അത് കുഞ്ഞിന് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. പക്ഷേ ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കുഞ്ഞിന് നമുക്ക് പേരക്ക നൽകാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നൽകുന്നത് എന്ന് നോക്കാവുന്നതാണ്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് കുഞ്ഞിന് എന്നും പേരക്ക നൽകാവുന്നതാണ്. വിറ്റാമിൻ എ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന് വേണ്ടി കൊടുക്കുന്നതിലൂടെ കുഞ്ഞിനുണ്ടാവുന്നതിന് സാധ്യതയുള്ള കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക കഴിക്കുന്നതിലൂടെ. അതുകൊണ്ട് തന്നെ കുഞ്ഞിന് നല്ലതു പോലെ പഴുത്ത പേരക്ക നൽകുന്നതിലൂടെ അത് കുഞ്ഞിന്‍റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്‍റെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ജലദോഷത്തിനും പനിക്കും

ജലദോഷത്തിനും പനിക്കും

ജലദോഷത്തിനും പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക. പേരക്ക കുഞ്ഞിന് ജ്യൂസ് അടിച്ച് നൽകുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന പനിയും ജലദോഷവും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജലദോഷം ഇടക്കിടെ കുഞ്ഞുങ്ങളെ വലക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം പേരക്ക ജ്യൂസ് അടിച്ച് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

 ബുദ്ധി തെളിയുന്നതിന്

ബുദ്ധി തെളിയുന്നതിന്

കുഞ്ഞു ബുദ്ധി തെളിയുന്നതിനും തലച്ചോറിലേക്ക് രക്തയോട്ടം കൃത്യമാക്കുന്നതിനും എല്ലാം പേരക്ക സഹായിക്കുന്നുണ്ട്. ഇത് ദിവസവും കുഞ്ഞിന് നൽകാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം ഗുണങ്ങൾ നൽകുന്ന മറ്റൊരു ഫലം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. കുഞ്ഞിന് ആരോഗ്യം നൽകുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികൾ ഇല്ലാതാക്കി നല്ല ബുദ്ധിശക്തിക്കും ഏകാഗ്രതക്കും ഓർമ്മശക്തിക്കും പേരക്ക സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന് കൊടുക്കാൻ അമ്മമാർ ഒട്ടും മടിക്കേണ്ടതില്ല. തനിയേ കഴിക്കാൻ കഴിയും എന്ന പ്രായത്തിൽ കുഞ്ഞ് എത്തുമ്പോൾ കുഞ്ഞിന് പേരക്ക ചെറിയ കഷ്ണങ്ങളായി നൽകാവുന്നതാണ്.

ആന്‍റി ഓക്സിഡന്‍റ് കലവറ

ആന്‍റി ഓക്സിഡന്‍റ് കലവറ

ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് പേരക്ക. ഇത് കുട്ടികളിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിലുപരി ഇത് കുട്ടികളിൽ കാണുന്ന അമിതവണ്ണം എന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കി നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നുണ്ട്. പേരക്കയിൽ ധാരാളം ഫൊളേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ റൈബോഫ്ളാബിന്‍റെ അളവും വളരെ കൂടുതലാണ്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

കുട്ടികളിൽ എപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്ക് തടയിടുന്നതിന് നമുക്ക് പേരക്ക കുഞ്ഞിന് നൽകാവുന്നതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും എന്നും മികച്ച് നിൽക്കുന്നതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കുട്ടികളിൽ ഇടക്കിടെയുണ്ടാവുന്ന ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിലൂടെ അത് കുഞ്ഞിന് നല്ല ദഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇത് നിങ്ങളുടെ കുഞ്ഞിനെ ഇടക്കിടെയുണ്ടാവുന്ന അണുബാധകളിൽ നിന്നും മറ്റും സംരക്ഷിക്കുന്നുണ്ട്. അതിലൂടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും രോഗങ്ങൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. ഓരോ അവസ്ഥയിൽ നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പേരക്ക. അതുകൊണ്ട് ദിവസവും കുഞ്ഞിന് നൽകുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

ദഹന പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികളിൽ പലപ്പോഴും മലബന്ധം ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിനും ഒരു പേരക്കക്ക് കഴിയുന്നുണ്ട്. ഇത് കുഞ്ഞിന്‍റെ വയറിന്‍റെ അസ്വസ്ഥതകളെ ഇല്ലാതാക്കി മലബന്ധമെന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിലൂടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചത് തന്നെയാണ് പേരക്ക.

English summary

Health Benefits of Guava for Babies

We have listed some of the health benefits of guava for babies. Read on
X
Desktop Bottom Promotion