For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

|

കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ വലിയ രീതിയില്‍ പ്രാധാന്യം കൊടുക്കുന്നവരാണ് ഏതൊരച്ഛനമ്മയും. എന്നാല്‍ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ട രീതിയിലുള്ള ഭക്ഷണമാണോ നാം നല്‍കുന്നത്. ഇതിനെക്കുറിച്ച് എല്ലാ അച്ഛനമ്മമാരും ചിന്തിക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ ഓരോ പ്രായത്തിനും അനുസരിച്ചുള്ള ഭക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യം കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ച് കുഞ്ഞ് രണ്ട് വയസ്സിന് ശേഷം കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്നതാണ് എന്നത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. കുഞ്ഞിന് വളര്‍ച്ചക്കാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ന്യൂട്രീഷന്‍സും എല്ലാം ലഭിക്കുന്ന ഭക്ഷണമാണ് നല്‍കേണ്ടത്.

Essential Food For Children

കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യകരമായ വളര്‍ച്ചയ്ക്കും പോഷകാഹാരം അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരവും പോഷകപ്രദവുമായ ചില ഭക്ഷണങ്ങള്‍ നല്‍കുന്നത് പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. കാരണം കുഞ്ഞ് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മടി കാണിക്കുന്നു. എന്നാല്‍ കുഞ്ഞിന് എങ്ങനെയെങ്കിലും അവരുടെ ഭക്ഷണശീലത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും നിര്‍ബന്ധമായും വേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ കുട്ടികളുടെ കഴിവുകള്‍, ഓര്‍മ്മകള്‍ നിലനിര്‍ത്തല്‍, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കല്‍ എന്നിവയെ എല്ലാം സഹായിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു. ഏതൊക്കെയാണ് കുഞ്ഞിന് നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

മുട്ടകള്‍

മുട്ടകള്‍

മുട്ട കഴിക്കുന്നതിന് പലപ്പോഴും കുട്ടികള്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ പ്രോട്ടീന്റെ ഉറവിടമാണ് മുട്ട എന്നത് നിങ്ങള്‍ ഓര്‍ക്കണം. കാരണം പ്രോട്ടീന്‍ കുട്ടികളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. ഇത് കുട്ടികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുകയും ചെയ്യുന്നു. മുട്ടയില്‍ ഉള്ള പ്രോട്ടീന്‍ തന്നെയാണ് ഇതിനെല്ലാം സഹായിക്കുന്നത്. കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ ഉപയോഗിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെയാണ് മുട്ട. ഇത് ക്ഷീണം, അസ്ഥികള്‍ക്ക് വേദന, അസ്ഥികളുടെ ബലക്കുറവ്, കുഞ്ഞിന്റെ മാനസികമായുണ്ടാവുന്ന തളര്‍ച്ച എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു. കൂടാതെ അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും മികച്ചതാണ്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും മുട്ട. അതുകൊണ്ട് ദിനവും ഒരു മുട്ടയെങ്കിലും കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കണം.

 പാല്‍

പാല്‍

പാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് മുട്ടയുടേത് പോലെ തന്നെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിനെ നിര്‍ബന്ധമായും ഒരു ഗ്ലാസ്സ് പാല്‍ കുടിപ്പിച്ചിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യവും വിറ്റാമിന്‍ ഡിയും നമ്മുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ്.. ആരോഗ്യമുള്ള എല്ലുകളും പല്ലുകളും മാത്രമല്ല ബൗദ്ധിക വിഞ്ജാനത്തിനും കൂര്‍മ്മ ബുദ്ധിക്കും എല്ലാം പാല്‍ സഹായിക്കുന്നു. കുട്ടികളില്‍ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും എല്ലാം പാല്‍ സഹായിക്കുന്നു. ഇത് സാധാരണമായ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് കുട്ടികളില്‍. അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പാല്‍ ദിനവും കുടിക്കുന്നത് സഹായിക്കുന്നു. വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ടുണ്ടാവുന്ന അനാരോഗ്യകരമായ പല അവസ്ഥകളേയും തരണം ചെയ്യുന്നതിനും പാല്‍ സഹായിക്കുന്നു.

ചീര

ചീര

കുഞ്ഞിന് തീരെ താല്‍പ്പര്യമില്ലാത്ത ഒന്നായിരിക്കും ചീര. പല കുട്ടികളും ഈ പച്ച ഇല കാണുമ്പോള്‍ തന്നെ മുഖം തിരിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ആരോഗ്യത്തോടെ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും ചീര മികച്ചതാണ്. വിറ്റാമിന്‍ സി, എ, കെ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ചീര. കുട്ടികള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രായത്തില്‍ നിര്‍ബന്ധമായും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ചീരയില്‍ കാല്‍സ്യം, പൊട്ടാസ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ സഹായകമാണ്. ബുദ്ധി വളര്‍ച്ചക്കും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ചീര സഹായിക്കുന്നു. ഇത് കൂടാതെ ചീരയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അണുബാധക്കെതിരേ പ്രതിരോധിക്കുന്നതിനും കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ചെറുപയര്‍

ചെറുപയര്‍

പലപ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിലെ ശത്രുവായി കണക്കാക്കുന്ന ഒന്നാണ് ചെറുപയര്‍. ആരോഗ്യ ഗുണങ്ങള്‍ ധാരാളമെങ്കിലും പലപ്പോഴും കുട്ടികള്‍ മാറ്റി നിര്‍ത്തുന്നതിന് താല്‍പ്പര്യം കാണിക്കുന്ന ഒന്നാണ് ചെറുപയര്‍. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്രയേറെ കേമനായ മറ്റൊരു പയര്‍വര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്റെ കലവറയാണ് ശരിക്കും ചെറുപയര്‍. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്തൊക്കെ ആവശ്യമുണ്ട്, എന്തൊക്കെ കൃത്യമായി വേണം എന്നത് ചെറുപയര്‍ നല്‍കുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമുക്ക് കുഞ്ഞിന് നല്‍കാന്‍ സാധിക്കുന്ന ഒന്നാണ് ചെറുപയര്‍. പ്രോട്ടീന്‍ കലവറയായതിനാല്‍ ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരവുമല്ല. എല്ലാ വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും മൊത്തത്തില്‍ കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചെറുപയര്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

English summary

Essential Food For Children Above Two Years In Malayalam

Here in this article we are discussing about some essential foods list fod children above two years in malayalam. Take a look.
X
Desktop Bottom Promotion