For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..

|

ഇന്നത്തെ കാലത്ത് പൊണ്ണത്തടിയെ ഭയക്കുന്നവരായിരിക്കും അധികമാളുകളും. ഭയക്കാത്തവര്‍ക്ക് അതിന്റേതായ ദോഷങ്ങളും ഉണ്ടാകുമെന്നത് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുള്ള മിക്കവരും പൊണ്ണത്തടിയെ തടയാനുള്ള വിദ്യകള്‍ അവരുടെ ജീവിതത്തിലുടനീളം കൈക്കൊള്ളും. അത് വ്യായമയായോ, ഭക്ഷണമായോ, യോഗയിലൂടെയോ അവര്‍ ക്രമപ്പെടുത്തും. മുതിര്‍ന്നവരിലെ പൊണ്ണത്തടി അവര്‍ വിവേകപൂര്‍വ്വം ചിന്തിച്ചു മാറ്റിയെന്നിരിക്കും. എന്നാല്‍, ഇതേ പ്രശ്‌നം നമ്മുടെ കുട്ടികളിലാണെങ്കിലോ? അല്‍പം ബുദ്ധിമുട്ടാവും കാര്യങ്ങള്‍. മറ്റു പല കാര്യങ്ങളിലുമെന്നപോലെ തന്നെ പൊണ്ണത്തടി അകറ്റാനും അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.

Most read: കുട്ടികളെ തല്ലി വളര്‍ത്തണോ ?

പൊണ്ണത്തടി ആരിലായാലും അത് ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഹൃദയാഘാതം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, കരള്‍ രോഗം, വൃക്കരോഗം, പ്രമേഹം, സന്ധിവേദന.. അങ്ങനെ എണ്ണിയാല്‍ തീരാത്ത അസുഖങ്ങള്‍ നമ്മുടെ അശ്രദ്ധ കാരണം മാത്രം വന്നുചേരാവുന്നതാണ്. ജീവിതശൈലികള്‍ താളംതെറ്റിയ ഇന്നത്തെ കാലത്ത് ക്രമരഹിതവും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണശീലം കുട്ടികളെയടക്കം അമിതവണ്ണത്തിന്റെ പിടിയിലാക്കി. കുട്ടികളെ പൊണ്ണത്തടിയുള്ളവരാക്കി വളര്‍ത്തുന്ന ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ് സമീപഭാവിയില്‍ അവര്‍ക്ക് വരാവുന്ന അസുഖങ്ങളെപ്പറ്റി.

കുട്ടിക്കാലത്തെ അമിതവണ്ണം

കുട്ടിക്കാലത്തെ അമിതവണ്ണം

നിങ്ങളുടെ ഭാരത്തിന്റെ നില നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ബി.എം.ഐ അഥവാ ബോഡി മാസ് ഇന്റക്‌സ്. നിങ്ങളുടെ ഉയരവും ഭാരവും ഉപയോഗിച്ചാണ് ബി.എം.ഐ കണക്കാക്കുന്നത്. ബോഡി മാസ് സൂചിക ഒരേ തലത്തിലോ 95 ശതമാനം കൂടുതലോ ഉള്ള കുട്ടികളെ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. കുട്ടികള്‍ക്ക് ആരോഗ്യപരമായി ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണ് അമിതവണ്ണം. കുട്ടിക്കാലത്തെ അമിതവണ്ണം അവര്‍ മുതിര്‍ന്നവരാകുമ്പോള്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നതാണ്. അമിതവണ്ണമുള്ള കുട്ടികള്‍ വിഷാദരോഗങ്ങള്‍ക്ക് അടിപ്പെടാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കാം ഈ കാരണങ്ങള്‍

ശ്രദ്ധിക്കാം ഈ കാരണങ്ങള്‍

പാരമ്പര്യം, ജീവിതശൈലി, ഡി.എന്‍.എ എന്നിവയെല്ലാം കുട്ടിക്കാലത്തെ അമിതവണ്ണത്തില്‍ ഒരു പങ്കു വഹിക്കുന്നു. മാതാപിതാക്കളോ മറ്റ് കുടുംബാംഗങ്ങളോ അമിതവണ്ണമുള്ളവരാണെങ്കില്‍ കുട്ടികളിലും ഇത് പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ പ്രധാന കാരണം അമിതഭക്ഷണവും വ്യായാമക്കുറവും തന്നെയാണ്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍, മോശം ഭക്ഷണക്രമം എന്നിവ കുട്ടികളില്‍ വേഗത്തില്‍ ഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. കുട്ടികള്‍ ആരോഗ്യകരമായതും പോഷകസമ്പുഷ്ടമായതുമായ ഭക്ഷണങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നും കഴിക്കണമെന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതറിയാതെ കുട്ടികള്‍ക്ക് കണ്ണില്‍ കണ്ടതൊക്കെ വാങ്ങിനല്‍കി അമിതസ്‌നേഹം കാണിക്കുന്നത് ആപത്തിലേ ചാടിക്കൂ.

ആരോഗ്യ അപകടങ്ങള്‍

ആരോഗ്യ അപകടങ്ങള്‍

അമിതവണ്ണം ചില കുട്ടികളില്‍ വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. വിരസത, സമ്മര്‍ദ്ദം അല്ലെങ്കില്‍ വിഷാദം എന്നിവ ഇത്തരക്കാരില്‍ പ്രകടമായേക്കാം. ഇതിലുപരി അവ ശാരീരികമായും നമ്മുടെ ശരീരത്തെ തളര്‍ത്തുന്നു. അമിതവണ്ണമുള്ള കുട്ടികളില്‍ എളുപ്പം പിടിപെടാവുന്ന ചില രോഗങ്ങളുമുണ്ട്. പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ എന്നിവ ഗുരുതരമായ അപകടസാധ്യതകളാണ്.

പ്രമേഹം

പ്രമേഹം

പാന്‍ക്രിയാസ് ദൃഢമായ ഇന്‍സുലിന്‍ കൂടുതലായി ഉല്‍പാദിപ്പിക്കുകയും അതുകാരണം ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിന്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ്-2 പ്രമേഹം. ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റണമെങ്കില്‍ ഇന്‍സുലിന്‍ ആവശ്യമാണ്. ഇത് ശരീരം സ്വീകരിക്കാതിരിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കും. നേത്രരോഗം, നാഡീക്ഷതം, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് പ്രമേഹം കാരണമാകും. അമിതഭാരമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും ഭക്ഷണത്തിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഈ അവസ്ഥയെ ചെറുക്കാവുന്നതാണ്.

ഹൃദ്രോഗം

ഹൃദ്രോഗം

അമിതവണ്ണമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഭാവിയില്‍ ഇവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡുകളാണ് ഇവിടെയും വില്ലന്‍മാരാകുന്നത്. പൊരിച്ചതു വറുത്തതുമായ ഇത്തരം ഭക്ഷണങ്ങള്‍ ധാരാളം കൊഴുപ്പ് അടങ്ങിയതാണ്. കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉയരാന്‍ ഇടയാക്കും. ഇത് പതിയെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷതമേല്‍പിക്കുകയും ഹൃദയാഘാതത്തിലേക്കു വഴിവയ്ക്കുകയും ചെയ്യും.

ആസ്ത്മ

ആസ്ത്മ

ശ്വാസനാളത്തിന്റെ വിട്ടുമാറാത്ത വീക്കമാണ് ആസ്ത്മ. ആസ്ത്മ റിസര്‍ച്ച് ആന്‍ഡ് പ്രാക്ടീസ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് അമേരിക്കയില്‍ ആസ്ത്മയുള്ള മുതിര്‍ന്നവരില്‍ 38 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്. കുട്ടികളിലും സ്ഥിതി മറിച്ചല്ല. അമിതവണ്ണമുള്ള കുട്ടികളില്‍ ആസ്ത്മ വരാലുള്ള സാധ്യതകളും ഏറെയാണ്.

ഉറക്ക തകരാറുകള്‍

ഉറക്ക തകരാറുകള്‍

അമിതവണ്ണമുള്ള കുട്ടികളും കൗമാരക്കാരും ഒരുപോലെ അനുഭവിക്കുന്നതാണ് ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍. കൂര്‍ക്കം വലി, ഉറക്കക്കുറവ്, ഉറക്കമില്ലായ്മ എന്നിവ അത്തരക്കാരുടെ പ്രശ്‌നങ്ങളാകുന്നു. രാത്രിയിലെ അമിതമായ ഭക്ഷണവും ഇതിനു കാരണമാകുന്നു. കഴുത്തിന്റെ അധികഭാരം അവരുടെ വായുമാര്‍ഗങ്ങളെ തടയുന്നതും ഉറക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. അമിതഭാരമുള്ള കുട്ടികള്‍ക്ക് ഉറക്കത്തില്‍ ശ്വാസോച്ഛ്വാസത്തിന് തടസ്സമുണ്ടാകുന്നത് ഗുരുതരമായ, ജീവന്‍ അപകടപ്പെടുത്തുന്ന അസുഖമാകുന്നു.

സന്ധിവേദന

സന്ധിവേദന

നമ്മുടെ കാലുകളാണ് നമ്മുടെ മൊത്തം ശരീരത്തെയും താങ്ങിനിര്‍ത്തേണ്ടത്. അമിതഭാരമുള്ള ഒരാളുടെ കാലുകള്‍ അവരുടെ ശരീരം താങ്ങാന്‍ അധികജോലി ചെയ്യേണ്ടതായുണ്ട്. ഇത് അത്തരക്കാരില്‍ കാലുകള്‍ക്ക് വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. അമിതഭാരമുള്ള കുട്ടികളിലെ സന്ധികള്‍ക്ക് സ്വതന്ത്രമായി ചലിക്കാന്‍ കഴിയാതെ വരുന്നു. ആയാസപ്പെട്ടുള്ള അവയുടെ ചലനങ്ങള്‍ കുട്ടികളില്‍ സന്ധിവേദനകള്‍ക്കും കാരണമാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

അമിതഭാരമുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതഭക്ഷണവും പോഷകക്കുറവും വ്യായമക്കുറവുമെല്ലാം ഇതിനു കാരണമാകുന്നു.

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

അമിതഭാരമുള്ള പെണ്‍കുട്ടികളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഋതുമതികളാവുന്നു. പ്രായംചെല്ലുംതോറും ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ അല്ലെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് അമിതവണ്ണം കാരണമായേക്കാം. കുട്ടികള്‍ കഴിക്കുന്ന ജങ്ക് ഫുഡുകള്‍ ഇതിന് വഴിവയ്ക്കുന്നു.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

അമിതഭാരമുള്ള കുട്ടികളില്‍ 25-40 ശതമാനത്തിനിടയില്‍ മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകുന്നു. ഇത് പ്രമേഹത്തിനും ഹൃദയ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു.

ഗ്രൗണ്ടിലിറങ്ങി കളിക്കാം, മൊബൈലില്ല

ഗ്രൗണ്ടിലിറങ്ങി കളിക്കാം, മൊബൈലില്ല

ഇന്നത്തെ കുട്ടികളെ അമിതവണ്ണമുള്ളവരാക്കുന്നതില്‍ മൊബൈല്‍ ഫോണിനും ചെറുതല്ലാത്തൊരു പങ്കുണ്ട്. അമിതഭക്ഷണവും ബാക്കി സമയം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നതും കുട്ടികളെ ശാരീരികാധ്വാനമില്ലാത്തവരാക്കുന്നു. വേണ്ടത്ര ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം, കുട്ടികളുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാത്തവയാണ്. ശാരീരികാധ്വാനമുള്ള ഫുട്‌ബോള്‍, ക്രിക്കറ്റ് പോലുള്ള കളികള്‍ മൊബൈലില്‍ കളിക്കുന്നതിനു പകരം ഗ്രൗണ്ടിലിറങ്ങിത്തന്നെ കളിക്കുക. വ്യായാമം കലോറി കത്തിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

*ഫാസ്റ്റ്ഫുഡിനു പകരം കുട്ടികളില്‍ ആരോഗ്യകകമായ ഭക്ഷണശീലം ഉണര്‍ത്തുക.

*പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*ശീതളപാനീയങ്ങളും കൊഴുപ്പും മധുരവും നിറഞ്ഞ ലഘുഭക്ഷണങ്ങളും കുറയ്ക്കുക. പകരം വെള്ളവും കൊഴുപ്പുകുറഞ്ഞ പാലും ആരോഗ്യകരമായ ലഘുഭക്ഷണവും നല്‍കുക.

*വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

*കുട്ടികള്‍ക്കു പ്രഭാതഭക്ഷണം നിര്‍ബന്ധമാക്കുക.

*ശാരീരികാധ്വാനം വേണ്ടിവരുന്ന കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

*കുട്ടികളെക്കൊണ്ട് കായികാധ്വാനം ഉള്‍പ്പെടുന്ന ജോലികള്‍ ചെയ്യിപ്പിക്കുക.

*ടി.വി കാണുന്നതിനും കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനുമുള്ള സമയം നിയന്ത്രിക്കുക.

English summary

Complications Of Childhood Obesity

Here we are discussing the about the complications of childhood obesity. Read on.
Story first published: Monday, December 16, 2019, 13:11 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X