For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ബുദ്ധി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍

|

കുട്ടികളെ എങ്ങനെ വളര്‍ത്താം എന്ന ചോദ്യത്തിനുത്തരം മാതാപിതാക്കള്‍ തേടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അവരെ എങ്ങനെ മികച്ചവരാക്കി വളര്‍ത്താം, എങ്ങനെ എന്തൊക്കെ നല്‍കണം എന്നൊക്കെ മാതാപിതാക്കള്‍ എപ്പോഴും ചിന്തിക്കുന്നതാണ്. കാരണം നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ സമ്പാദ്യമാണ്, അതങ്ങനെ അലസമായി കൈകാര്യം ചെയ്യാനുള്ളതല്ല.

Most read: അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാം

എല്ലാ മാതാപിതാക്കളും കുട്ടികളുടെ പിറവി മുതലേ അവരുടെ ഓരോ കാര്യത്തിലും ശ്രദ്ധാലുക്കളാകുന്നു. അവരുടെ ഭക്ഷണ കാര്യത്തിലും അങ്ങനെത്തന്നെ. കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ആരോഗ്യത്തിനായി നല്‍കുന്ന ഭക്ഷണം പോലെ തന്നെയാണ് അവരുടെ ബുദ്ധിവളര്‍ച്ചയ്ക്കുള്ള ഭക്ഷണങ്ങളും. അത്തരം ബ്രെയിന്‍ ഫുഡുകളാണ് അവരുടെ നല്ല ഭാവിക്ക് അടിസ്ഥാനവും. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമുക്കു നോക്കാം.

മുട്ട

മുട്ട

ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ കുട്ടികളുടെ തലച്ചോര്‍ ഗണ്യമായ തോതില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. തലച്ചോറിനുള്ളില്‍ ആഴത്തിലുള്ള മെമ്മറി സെല്ലുകള്‍ സൃഷ്ടിക്കുന്നതിന് കോളിന്‍ വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. മുട്ടയുടെ മഞ്ഞക്കരു കോളിന്‍ സമൃദ്ധമായതാണ്. എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെ ദൈനംദിന പോഷകങ്ങള്‍ നല്‍കാന്‍ ഇത് സഹായിക്കുന്നു. പ്രോട്ടീനും കൂടുതലായി അടങ്ങിട സമീകൃതാഹാരമാണ് മുട്ട. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്. അതിനാല്‍ അലര്‍ജിയല്ലാതെ പതിവായി മുട്ട കഴിക്കാന്‍ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

മീന്‍

മീന്‍

മസ്തിഷ്‌ക വികാസത്തിനും ആരോഗ്യത്തിനും സഹായിക്കാന്‍ ഒമേഗ -3 സമ്പന്നമായ എണ്ണമയമുള്ള മത്സ്യത്തിന് സാധിക്കുന്നു. സെല്‍ വികാസത്തിന് ആവശ്യമായ ബില്‍ഡിംഗ് ബ്ലോക്കുകളുടെ അവശ്യ ഘടകങ്ങളാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്‍. ചിലതരം ഒമേഗ -3 കൊഴുപ്പുകളാണ് തലച്ചോറില്‍ കാണപ്പെടുന്ന കൊഴുപ്പ്. ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തിലെ പങ്ക് കാരണം പെരുമാറ്റ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് സാല്‍മണ്‍, അയല, ട്യൂണ, ട്രൗട്ട്, മത്തി പോലുള്ള ഒമേഗ -3 എണ്ണകളുടെ മികച്ച ഉറവിടങ്ങളായ മത്സ്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ നല്‍കാനെങ്കിലും ശ്രദ്ധിക്കുക.

ഓട്‌സ്, ധാന്യങ്ങള്‍

ഓട്‌സ്, ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ ധാന്യങ്ങള്‍ തലച്ചോറിന്റെ ഇന്ധനത്തിന് ആവശ്യമായ ഗ്ലൂക്കോസും ഊര്‍ജ്ജവും നല്‍കുന്നു. ആരോഗ്യകരമായ നാഡീവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ബി-വിറ്റാമിനുകളും അവയില്‍ നിറഞ്ഞിരിക്കുന്നു. ധാന്യങ്ങള്‍ നിറഞ്ഞ ഒരു പ്രഭാതഭക്ഷണം ഓര്‍മ്മയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓട്‌സ്, ഗ്രാനറി ബ്രെഡ്‌സ്, റൈ, വൈല്‍ഡ് റൈസ്, ക്വിനോവ എന്നിവ നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ശരീരത്തില്‍ ഗ്ലൂക്കോസ് വിതരണം നിയന്ത്രിക്കുന്ന നാരുകളും ഹോള്‍ഗ്രെയിന്‍ ഭക്ഷണങ്ങളില്‍ കൂടുതലായുണ്ട്.

പയര്‍

പയര്‍

ഉയര്‍ന്ന പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പയര്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭക്ഷണമാണ്. മസ്തിഷ്‌ക വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും പ്രധാനമായ പല ഘടകങ്ങളും പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്ക് പയര്‍ വര്‍ഗങ്ങള്‍ നല്‍കുന്നത് ക്ലാസ് മുറിയിലെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും.

പാല്‍, ചീസ്

പാല്‍, ചീസ്

പാല്‍, ചീസ് എന്നിവ വളരെ പോഷകഗുണമുള്ളവയാണ്. അവ പ്രോട്ടീന്‍, ബി-വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് തലച്ചോറിലെ ടിഷ്യു, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, എന്‍സൈമുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു ഗുണം. ഇത് ആരോഗ്യമുള്ള പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചയ്ക്ക് പ്രധാനമാണ്. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്ത ആവശ്യകതകളുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍ ദിവസം രണ്ട് മുതല്‍ മൂന്ന് വരെ കാല്‍സ്യം അടങ്ങിയ ഉറവിടങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടണം.

ബെറി

ബെറി

സ്‌ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവ കുട്ടികളുടെ ബുദ്ധി ഉണര്‍ത്തുന്ന പഴങ്ങളാണ്. ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കാന്‍സറിനെ തടയാന്‍ സഹായിക്കുന്നതാണ്. ബ്ലൂബെറി, സ്‌ട്രോബെറി എന്നിവയുടെ സത്തില്‍ ബുദ്ധിവികാസത്തിന്റെ ഘടകങ്ങള്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തൈര്

തൈര്

ബ്രെയിന്‍ ടിഷ്യു, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, എന്‍സൈമുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി യുടെ നല്ല ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. ഇത് പ്രോട്ടീന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മികച്ച ഉറവിടമാണ്. മുലയൂട്ടുന്ന പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് തൈര് നല്‍കിത്തുടങ്ങാം. നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ആരോഗ്യകരമായ ധാരാളം ബാക്ടീരിയകളും തൈരില്‍ അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍

ഇലക്കറികള്‍

പച്ച പച്ചക്കറികളായ ചീര, കാലെ, ചാര്‍ഡ്, ബ്രോക്കോളി എന്നിവ ഫോളേറ്റ്, മറ്റ് വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടങ്ങളാണ്. ഈ അവശ്യ പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ന്യൂറല്‍ ട്യൂബ് വികസനത്തിന് ഫോളേറ്റ് വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.

നട്‌സ്

നട്‌സ്

വാല്‍നട്ട്, ബദാം, നിലക്കടല എന്നിവയില്‍ വിറ്റാമിന്‍ ഇ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് വാല്‍നട്ട് ആണ്. ഒമേഗ -3 ഫാറ്റി ആസിഡായ ഡി.എച്ച്.എയുടെ ഉയര്‍ന്ന സാന്ദ്രത ഇവയിലുണ്ട്. നവജാതശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഡി.എച്ച്.എ തെളിയിച്ചിട്ടുണ്ട്.

English summary

Brain-Boosting Foods For Your Toddler

In this article we bring to you the best brain boosting foods for your toddler. Read on to know how these foods works in your kid's brain growth.
Story first published: Wednesday, January 29, 2020, 16:35 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X