For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്കു നാരങ്ങാവെള്ളം അമൃതാണ്, അറിയണം...

കുട്ടിയ്ക്കു നാരങ്ങാവെള്ളം അമൃതാണ്, അറിയണം...

|

നാരങ്ങയുടെ ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് പല പോഷണങ്ങളുടേയും ധാതുക്കളുടേയുമെല്ലാം നല്ലൊരു ഉറവിടം കൂടിയാണ്.

കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നാരങ്ങാവെള്ളം കൊടുക്കാമോയെന്ന സംശയം പലര്‍ക്കമുണ്ട്. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് കുറേശേ വീതം നാരങ്ങാവെള്ളം കൊടുക്കാം. അധികം നാരങ്ങ വേണ്ട. ഇതില്‍ അല്‍പം മധുരമിട്ടു നല്‍കാം. എന്നാല്‍ കുട്ടിയ്ക്കു സിട്രസ് അലര്‍ജിയുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം എന്നു മാത്രം. പ്രത്യേകിച്ചും കുടുംബത്തിലാര്‍ക്കെങ്കിലും ഈ അലര്‍ജിയുണ്ടെങ്കില്‍ ഒരു വയസിനു താഴെ കുട്ടികള്‍ക്ക് ഇതു നല്‍കരുത്. കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അലര്‍ജിയുണ്ടെങ്കില്‍ ചുണ്ടിനു ചുറ്റും പാടുകളായി ഇതു വരും. ഇത്തരം പ്രശ്‌നങ്ങളില്ലെങ്കില്‍ ആറുമാസത്തിനു ശേഷമോ ഒരു വയസിനു ശേഷമോ കൊടുത്തു തുടങ്ങാം.

കുഞ്ഞിന് നേരിട്ട ലെമണ്‍ കഷ്ണങ്ങള്‍ നല്‍കരുത്. ഇതിലെ ആസ്‌കോര്‍ബിക് ആസിഡ് പല്ലിന് ഏറെ ദോഷം ചെയ്യും. ഇത് കടുത്ത സിട്രിക് ആസിഡായതു കൊണ്ട് വയറിനും അസ്വസ്ഥതയുണ്ടാകും. എല്ലായ്‌പ്പോഴും നേര്‍പ്പിച്ച്, അതായത് ജ്യൂസാക്കി മാത്രം നല്‍കുക. ജ്യൂസില്‍ തന്നെ അധികം നാരങ്ങാ നീരു ചേര്‍ക്കരുത്.

അല്‍പം മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് എന്നും ഇതു നല്‍കാം. ഇതു ദിവസവും കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

ഊര്‍ജം

ഊര്‍ജം

വേനലില്‍ കുട്ടിയ്ക്കു നല്‍കാവുന്ന അമൃതാണ് നാരങ്ങാവെള്ളം എന്നു വേണം, പറയാന്‍. നിര്‍ജലീകരണം തടയുവാനും ഊര്‍ജം നല്‍കാനും ക്ഷീണം തീര്‍ക്കാനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. പുറത്തു നിന്നും തളര്‍ന്നു വരുന്ന കുട്ടിയ്ക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം നല്‍കി നോക്കൂ. ഊര്‍ജസ്വലത തിരിച്ചു വരുന്നതു കാണാം.

സ്‌കര്‍വി

സ്‌കര്‍വി

വൈറ്റമിന്‍ സി, ആസ്‌കോര്‍ബിക് ആസിഡ് കുറവു കൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് സ്‌കര്‍വി. ഇത് ഒരു തരം ചര്‍മ രോഗമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് രണ്ടു ടേബിള്‍ സ്പൂണ്‍ വീതം നാരങ്ങാനീര് കുട്ടിയ്ക്ക് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസവും 2, 3 തവണ വീതം നല്‍കുന്നത്.

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് നാരങ്ങാവെള്ളം കുട്ടികള്‍ക്കു നല്‍കുന്നത്. വയറ്റിലെ വിര ശല്യത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതുപോലെ കുട്ടികളെ അലട്ടുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണ് നാരങ്ങാവെള്ളം. നല്ല ശോധനയ്ക്കു സഹായിക്കും.

വയറിളക്കം

വയറിളക്കം

വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു സ്വാഭാവിക പരിഹാരമാണ് ഈ വെള്ളം. ശരീരത്തില്‍ നിന്നുള്ള ജല നഷ്ടം തടയാന്‍ ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി അല്‍പം പഞ്ചസാരയും ഉപ്പും ഇട്ടു കൊടുത്താല്‍ മതിയാകും.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പെട്ടെന്ന് അസുഖം വരുന്ന വിഭാഗക്കാരാണ് കുട്ടികള്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നാരങ്ങാവെള്ളം. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. കോള്‍ഡിനുള്ള സ്വാഭാവിക പരിഹാരം കൂടിയാണിത്. കുട്ടിയ്ക്ക് ഇളംചൂടുള്ള നാരങ്ങാവെള്ളം നല്‍കാം. കോള്‍ഡും തൊണ്ടു വേദനയുമെല്ലാം ശമിയ്ക്കും.

ടോണ്‍സിലൈറ്റിസ്

ടോണ്‍സിലൈറ്റിസ്

ടോണ്‍സിലൈറ്റിസ് പ്രശ്‌നങ്ങള്‍ പല കുട്ടികളേയും അലട്ടുന്ന ഒന്നാണ്. നാരങ്ങാവെള്ളം ഇതിനുള്ള പരിഹാരവുമാണ്. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കി നല്‍കുന്നത് ടോണ്‍സിലൈറ്റിസില്‍ നിന്നും ആശ്വാസം നല്‍കും.

അയേണ്‍ സമ്പുഷ്ടമാണ്

അയേണ്‍ സമ്പുഷ്ടമാണ്

നാരങ്ങാവെള്ളം അയേണ്‍ സമ്പുഷ്ടമാണ്. കുട്ടികളില്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വ സാധാരണയുമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നാരങ്ങാവെള്ളം. ഇത് സ്വാഭാവികമായ അയേണ്‍ സിറപ്പിന്റെ ഗുണം നല്‍കുന്ന ഒന്നാണ്. ദിവസവും നാരങ്ങാവെളളം കുടിയ്ക്കുന്നതു ഗുണം നല്‍കും.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം സമ്പുഷ്ടമാണ് നാരങ്ങ. കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് ഇത്. എല്ലു വളര്‍ച്ച കുട്ടികള്‍ക്ക് ഏറെ പ്രധാനമാണ്. ഉയരം കൂടാനും എല്ലിന് ഉറപ്പു നല്‍കാനും ഭാവിയിലുണ്ടാകാനിടയുള്ള എല്ലു തേയ്മാനം പോലെയുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ ഉത്തമമാണ്.

നാരങ്ങാവെള്ളത്തില്‍

നാരങ്ങാവെള്ളത്തില്‍

നാരങ്ങാവെള്ളത്തില്‍ കുട്ടികള്‍ക്കു നല്‍കുമ്പോഴും അളവില്‍ കവിഞ്ഞ മധുരം ചേര്‍ക്കരുത്. ഇത് നാരങ്ങയുടെ ഗുണത്തെ കളയും. മധുരവും അല്‍പം ഉപ്പും കലര്‍ത്തി കുട്ടികള്‍ക്കു നല്‍കാം. ഇതു വേഗത്തില്‍ എനര്‍ജി ലഭിയ്ക്കാന്‍ മാത്രമല്ല, സ്വാദും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

English summary

Lemon Juice Health Benefits For Kids

Lemon Juice Health Benefits For Kids, Read more to know about,
Story first published: Tuesday, April 2, 2019, 15:29 [IST]
X
Desktop Bottom Promotion