For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്ക് ദിവസവും നേന്ത്രപ്പഴം നെയ്യില്‍ വരട്ടി

കുട്ടിയ്ക്ക് ദിവസവും നേന്ത്രപ്പഴം നെയ്യില്‍ വരട്ടി

|

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കാരണം കുട്ടിയ്ക്കു തനിയെ ശ്രദ്ധിയ്ക്കാനാകില്ലെന്നതു മാത്രമല്ല, വളരുന്ന പ്രായത്തില്‍ ആവശ്യമുള്ള ഭക്ഷണം നല്‍കേണ്ടത് കുട്ടികളുടെ ശരിയായ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്യും. വളരുന്ന പ്രായത്തില്‍ വരുന്ന കുറവുകള്‍ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുവാനും വളര്‍ച്ച മുരടിയ്ക്കുവാനുമെല്ലാം ഇടയാകുകയും ചെയ്യും.

കുട്ടികള്‍ക്കു നല്‍കേണ്ട ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്, ഇവരുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍. ഇത് നിര്‍ബന്ധമായും നല്‍കുക തന്നെ വേണം.

കുട്ടികള്‍ക്കും ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും നല്‍കാവുന്ന, നല്‍കേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് നെയ്യും നേന്ത്രപ്പഴവും. ആരോഗ്യ ഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമായ ഇവ കുട്ടികളുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രകൃതി തന്നെ നല്‍കിയിട്ടുള്ള പല വസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് നെയ്യ്. കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന ഏറ്റവും നല്ലൊരു ഭക്ഷണവും മരുന്നുമെന്നു വേണം, പറയാന്‍. പത്തു വയസു വരെയുള്ള കുട്ടികള്‍ക്ക് ധാരാളം നെയ്യു നല്‍കാണെന്നു പറയുന്നു. ധാരാളം നല്‍കിയില്ലെങ്കിലും ദിവസവും 1 സ്പൂണ്‍ നെയ്യ് വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കും.

നേന്ത്രപ്പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ഒന്നാണിത്. നേന്ത്രപ്പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്

നേന്ത്രപ്പഴം നെയ്യില്‍ വരട്ടി, അല്ലെങ്കില്‍ നെയ്യു ചേര്‍ത്തു പുഴുങ്ങി കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നല്‍കുന്നത് ഏറെ ആരോഗ്യകരമാണ്. കുട്ടികള്‍ക്ക് ഏറെ ചേരുന്ന ഈ രണ്ടു ഭക്ഷണ വസ്തുക്കളും ഒരുമിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഈ നാളുകാര്‍ വീട്ടിലെങ്കില്‍ കുടുംബ കലഹംഈ നാളുകാര്‍ വീട്ടിലെങ്കില്‍ കുടുംബ കലഹം

നേന്ത്രപ്പഴവും നെയ്യും ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ, ആറു മാസം മുതലുള്ള ഏതു കുഞ്ഞുങ്ങള്‍ക്കും, എന്തിന് തൂക്കം കൂട്ടാന്‍ ആഗ്രഹിയ്ക്കുന്ന മുതിര്‍ന്നവര്‍ക്കും പരീക്ഷിയ്ക്കാം.

കുട്ടികള്‍ക്ക് ആരോഗ്യകരമായ തൂക്കം

കുട്ടികള്‍ക്ക് ആരോഗ്യകരമായ തൂക്കം

കുട്ടികള്‍ക്ക് ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഏറ്റവും മികച്ചൊരു വഴിയാണിത്. ഇത് അമിതമായി വണ്ണം കൂട്ടില്ല. അതേ സമയം ശരീരത്തിന് പുഷ്ടി നല്‍കും. ആരോഗ്യ തോന്നിപ്പിയ്ക്കും. കുട്ടികള്‍ വല്ലാതെ മെലിഞ്ഞ് ഓജസില്ലാതെയിരിയ്ക്കുന്നത് സാധാരണയാണ്. ഈ ഭക്ഷണം ശീലമാക്കിയാല്‍ ഈയൊരു പ്രശ്‌നം പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

എല്ലിന്റെ ആരോഗ്യവും വളര്‍ച്ചയും

എല്ലിന്റെ ആരോഗ്യവും വളര്‍ച്ചയും

കുട്ടികളില്‍ എല്ലിന്റെ ആരോഗ്യവും വളര്‍ച്ചയും ഏറെ പ്രധാനമാണ്. വളര്‍ച്ച എന്നതു പ്രധാനമായും കുട്ടികള്‍ക്ക ഉയരം വയ്ക്കുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്. ഇതിനായി വേണ്ടത് എല്ലുകളുടെ വളര്‍ച്ചയാണ്. ഇതിനു സഹായിക്കുന്ന കാല്‍സ്യം സമ്പുഷ്ടമായ കൂട്ടാണ് നേന്ത്രപ്പഴവും നെയ്യും. നെയ്യിന് കുട്ടികളിലെ വാത ദോഷം നീക്കാന്‍ സാധിയ്ക്കും. നേന്ത്രപ്പഴം കാല്‍സ്യം സമ്പുഷ്ടവുമാണ്.

ഓര്‍മ ശക്തി

ഓര്‍മ ശക്തി

കുട്ടികളില്‍ ഓര്‍മ ശക്തിയും ബുദ്ധി ശക്തിയുമെല്ലാം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴം-നെയ്യു കോമ്പോ. നെയ്യ് ഇക്കാര്യത്തില്‍ പൊതുവേ ഏറെ നല്ലതാണ്. നേന്ത്രപ്പഴത്തിലെ പല ഘടകങ്ങളും തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. നാഡീസംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്.

രോഗങ്ങള്‍

രോഗങ്ങള്‍

രോഗങ്ങള്‍ മിക്കവാറും പേരുടെ കുട്ടിക്കാലത്തെ പ്രശ്‌നമാണ്. അച്ഛനമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കുട്ടികളിലെ പ്രതിരോധ സംവിധാനം വളരെ ദുര്‍ബലമായതു തന്നെയാണു കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നെയ്യും ഏത്തപ്പഴവും ചേര്‍ത്തു കഴിയ്ക്കുന്നത്. ഇവ രണ്ടും ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നു.

 ദഹനത്തിനും

ദഹനത്തിനും

നെയ്യും ഏത്തപ്പഴവും ദഹനത്തിനും നല്ലതാണ്. ഏത്തപ്പഴം നല്ലപോലെ പഴുത്തത് നല്ലപോലെ വേവിച്ചു നെയ്യും ചേര്‍ത്തു കൊടുത്താന്‍ ദഹനം നല്ലപോലെ നടക്കും. പല കുട്ടികളേയും അലട്ടുന്ന മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഏത്തപ്പഴം നെയ്യില്‍ ചേര്‍ത്തു കൊടുക്കുന്നത്.

കണ്ണിനു നല്ലതാണ്

കണ്ണിനു നല്ലതാണ്

കണ്ണിന്റെ ആരോഗ്യത്തിനു ചേര്‍ന്ന ഒരു കൂട്ടാണിത്. നെയ്യു കണ്ണിനു നല്ലതാണ്. ഇതു പോലെ നേന്ത്രപ്പഴത്തിലെ വൈററമിന്‍ എയും കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നു വേണം, പറയാന്‍. കുഞ്ഞുനാള്‍ മുതല്‍ തന്നെ കണ്ണിന്റെ ആരോഗ്യം സംരക്ഷിയ്‌ക്കേണ്ടത് ഭാവിയില്‍ കാഴ്ച വൈകല്യങ്ങളുണ്ടാകുന്നതു തടയാന്‍ പ്രധാനമാണ്.

വിശപ്പു കൂട്ടാനും

വിശപ്പു കൂട്ടാനും

വിശപ്പു കൂട്ടാനും ഏത്തപ്പഴം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. കുട്ടികളിലെ വിളര്‍ച്ചയ്ക്കുള്ള നല്ലൊരു ഉപായമാണ് നേന്ത്രപ്പഴവും നെയ്യും നേന്ത്രനില്‍ അയേണ്‍ ധാരാളമുണ്ട്. ഇതും നെയ്യും ചേരുമ്പോള്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ക്കു നിര്‍ബന്ധമായും നല്‍കേണ്ട ഒരു കൂട്ടാണ് നേന്ത്രപ്പഴവും നെയ്യും എന്നത്.

പ്രോട്ടീന്‍

പ്രോട്ടീന്‍

കുട്ടികള്‍ക്ക് ആവശ്യമായ മറ്റൊരു ഘടകമാണ് പ്രോട്ടീന്‍. ഇത് കുട്ടികളുടെ വളര്‍ച്ചയിലും ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ്. മസില്‍ വളര്‍ച്ചയ്ക്കും ഇതു പ്രധാനം. പ്രോട്ടീന്‍ സമ്പുഷ്ടമാണ് നെയ്യും നേന്ത്രപ്പഴവും കലര്‍ന്ന കൂട്ട്. കുട്ടിയുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഇതില്‍ നിന്നും തന്നെ ലഭിയ്ക്കും.

ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ

ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ

ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ ഇതു നല്‍കാം. ആദ്യം കുറഞ്ഞ അളവില്‍ നല്‍കുക. നേന്ത്രപ്പഴം നല്ലതു പോലെ പഴുത്തത് നല്ലതു പോലെ പുഴുങ്ങി ഉടച്ച് നെയ്യു ചേര്‍ത്തു നല്‍കാം. അല്‍പം വലുതായ കുട്ടികള്‍ക്ക് ഉടയ്ക്കാതെ ഇത് പുഴുങ്ങി നുറുക്കി നെയ്യില്‍ ചേര്‍ത്തോ നെയ്യു ചേര്‍ത്തു പുഴുങ്ങിയോ നല്‍കാം

English summary

Kerala Banana Cooked In Ghee Benefits For Kids

Kerala Banana Cooked In Ghee Benefits For Kids, Read more to know about,
X
Desktop Bottom Promotion