For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ തൂക്കം കൂട്ടി രോഗം തടയും നാടന്‍ ഫുഡ്‌

കുട്ടിയുടെ തൂക്കം കൂട്ടി രോഗം തടയും ഇവ

|

കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക മാതാപിതാക്കള്‍ തന്നെയാണ്. ഇവരെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നത് ഏറെ ശ്രദ്ധിയ്‌ക്കേണ്ട കാര്യം തന്നെയാണ്.

പല മാതാപിതാക്കളേയും അലട്ടുന്ന പ്രധാനപ്പെട്ട കാര്യമാണ് കുട്ടികളുടെ ആരോഗ്യം. പ്രത്യേകിച്ചും ഭക്ഷണ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും തനിയെ ശ്രദ്ധിയ്ക്കുവാന്‍ പറ്റാത്ത, തനിയെ ചെയ്യാനാകാത്ത പ്രായം. കുട്ടികള്‍ മുതിര്‍ന്നു കഴിയുന്നതു വരെ ഇത്തരം കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.

വന്ധ്യതയ്ക്ക് മുരിങ്ങാപ്പൂ ഹെര്‍ബല്‍ ടോണിക്‌വന്ധ്യതയ്ക്ക് മുരിങ്ങാപ്പൂ ഹെര്‍ബല്‍ ടോണിക്‌

പല കുട്ടികളുടേയും പ്രധാന പ്രശ്‌നം തൂക്കക്കുറവും ആരോഗ്യമില്ലായ്മയും പ്രതിരോധ ശേഷിക്കുറവുമെല്ലാമാകും. സാധാരണ ഗതിയില്‍ കുട്ടികളുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാണ്. അതാണ് പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാനുള്ള കാരണമാകുന്നത്. ഇതുപോലെ തൂക്കക്കുറവോടെ ജനിച്ച കുട്ടികള്‍ക്കും പ്രായത്തിന് അനുസരിച്ചു തൂക്കമില്ലാത്ത കുട്ടികള്‍ക്കുമെല്ലാം ആരോഗ്യപരമായ പ്രശ്‌നങ്ങളും വളര്‍ച്ചാ പ്രശ്‌നങ്ങളും നേരിടേണ്ടി വരും.

പല മാതാപിതാക്കളും കുട്ടികള്‍ക്ക് ആരോഗ്യവും തൂക്കവും വളര്‍ച്ചയുമെല്ലാമുണ്ടാകാന്‍ പലപ്പോഴും ആശ്രയിക്കുന്നത് പരസ്യത്തില്‍ കാണുന്ന ഭക്ഷണങ്ങളാണ്. വലിയ വില കൊടുത്തു വാങ്ങുന്ന ഇവ പ്രയോജനം നല്‍കില്ലെന്നു മാത്രമല്ല, പലപ്പോഴും ആരോഗ്യകരവുമാകില്ല. കാരണം ഇവയില്‍ കൃത്രിമ മധുരം അടക്കമുള്ള ചേരുവകളാകും, ചേര്‍ത്തിരിയ്ക്കുക.

നമ്മുടെ വീട്ടില്‍ തന്നെ നമുക്കു തന്നെ നല്‍കി തയ്യാറാക്കാന്‍ കഴിയുന്ന പല ഭക്ഷണ സാധനങ്ങളും ഭക്ഷണക്കൂട്ടുകളുമുണ്ട്. ഇവ കുട്ടികള്‍ക്കു നല്‍കുന്നത് ആരോഗ്യത്തിനും തൂക്കത്തിനും എല്ലാം ഒരുപോലെ സഹായിക്കുകയും ചെയ്യും. വലിയ വിലയും കൊടുക്കേണ്ടതില്ല.

കുട്ടികളുടെ തൂക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന, നമ്മുടെ ചില നാടന്‍ ഭക്ഷണക്കൂട്ടുകളെക്കുറിച്ചറിയൂ, യാതൊരു മായവും കലരാത്ത ചിലത്.

ചെറുപയര്‍- ശര്‍ക്കര

ചെറുപയര്‍- ശര്‍ക്കര

ചെറുപയര്‍ കുട്ടികള്‍ക്കു നിര്‍ബന്ധമായും കൊടുക്കേണ്ട ഒന്നാണെന്നു പറയാം. ദിവസവും ഇത് മുളപ്പിച്ചതോ അല്ലാതെയോ ഉപ്പും ലേശം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് തേങ്ങാ ചിരകിയിട്ടു നല്‍കുന്നത് ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതിനൊപ്പം സ്വാദ്, അതായത് ലേശം മധുരം നല്‍കണമെങ്കില്‍ ശര്‍ക്കര ചേര്‍ത്തുകളും ചെയ്യാം. ഇതിനൊപ്പം ക്യാരറ്റും വേവിച്ചു ചേര്‍ക്കാം.

നെയ്യ്-നേന്ത്രപ്പഴം

നെയ്യ്-നേന്ത്രപ്പഴം

നെയ്യ് കുട്ടികള്‍ക്ക് തൂക്കവും ആരോഗ്യവും രോഗങ്ങളെ ചെറുക്കാനുള്ള കഴിവും നല്‍കും. ഇതിനൊപ്പം നേന്ത്രപ്പഴവും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. നേന്ത്രപ്പഴം നെയ്യു ചേര്‍ത്ത് വേവിച്ചു കുട്ടിയ്ക്കു സ്ഥിരമായി നല്‍കാം. നെയ്യ് ദിവസവം വെറും വയറ്റില്‍ നല്‍കുന്നതും നല്ലതാണ്. ഇതുപോലെ ചോറില്‍ നെയ്യു ചേര്‍ത്ത്, ചെറിയുള്ളി നെയ്യിലിട്ടു മൂപ്പിച്ചത് ചോറില്‍ ചേര്‍ത്തിളക്കിയത് എന്നിവയെല്ലാം തന്നെ കുഞ്ഞിന് ആരോഗ്യവും തൂക്കവും നല്‍കുന്ന ഭക്ഷണക്കൂട്ടുകളാണ്. പഴവും നെയ്യും ചേര്‍ത്തു കഴിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പഴം നുറുക്കായി, അതായത് ശര്‍ക്കര കൂടി ചേര്‍ത്തു നല്‍കാം. പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കരയാണ്.

നിലക്കടല

നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടി കുട്ടിയ്ക്ക് ആരോഗ്യകരമായി തൂക്കം കൂടാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. ഇത് വറുത്തു നല്‍കുന്നതിനേക്കാള്‍ പുഴുങ്ങി നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. കപ്പലണ്ടി വേവിച്ചത് കടുകും കൊല്ലമുളകും കറിവേപ്പിലയും ലേശം തേങ്ങായുമെല്ലാം ചേര്‍ത്തു വറുത്തിട്ടു നല്‍കുന്നത് സ്വാദും ആരോഗ്യവും നന്നാക്കും.പീനട്ട് ബട്ടര്‍ കുട്ടികളിലെ തൂക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതു കപ്പലണ്ടി ഉപയോഗിച്ചു വീട്ടില്‍ തന്നെ തയ്യാറാക്കാം.

ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ്

ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ്

നിലക്കടലയ്ക്കു പുറമേ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയും കുട്ടിയ്ക്ക് ആരോഗ്യം നല്‍കുന്നവയാണ്. ബദാം പൊടിച്ചത് പാലില്‍ ചേര്‍ത്തു നല്‍കാം. പാലില്‍ കലക്കുവാന്‍ ഇവയെല്ലാം ചേര്‍ത്തു പൊടിച്ച് ഈ പൊടി ചേര്‍ത്തു നല്‍കാം. വാങ്ങിയ്ക്കുന്ന എനര്‍ജി ഡ്രിങ്കുകളേക്കാള്‍ എന്തു കൊണ്ടും നല്ലതാണ്. ഇത്തരം നട്‌സും നിലക്കലട വറുത്തതും ചെറുപയറും എല്ലാം ചേര്‍ത്ത് പൊടിച്ചു പൊടിയാക്കാം.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി കുഞ്ഞിന് ആരോഗ്യകരമായി തൂക്കം കൂടുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഉണക്കമുന്തിരി ദിവസവും വെള്ളത്തിലിട്ടു കുതിര്‍ത്തി നല്‍കാം. ഇത് നെയ്യില്‍ ഒന്നു മൂപ്പിച്ച് നല്‍കാം. ഇത് മറ്റു ഭക്ഷണ സാധനങ്ങള്‍ക്കൊപ്പവും ചേര്‍ക്കാം.

മുട്ട

മുട്ട

മുട്ടയും ഇത്തരത്തില്‍ കുട്ടിയ്ക്ക് ആരോഗ്യവും തൂക്കവും പ്രതിരോധ ശേഷിയുമെല്ലാം നല്‍കുന്ന ഒന്നാണ്. മുട്ട പുഴുങ്ങി നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. ആഴ്ചയില്‍ മൂന്നു നാലു ദിവസമെങ്കിലും മുട്ട ശീലമാക്കാം. മീന്‍, ഇറച്ചി എന്നിവ കഴിയ്ക്കുന്ന കുട്ടിയെങ്കില്‍ ഇതും നല്‍കാവുന്നതേയുള്ളൂ. വറുത്തതല്ല ഗുണകരം.

പാലുല്‍പന്നങ്ങളും

പാലുല്‍പന്നങ്ങളും

പാല്‍ മാത്രമല്ല, പാലുല്‍പന്നങ്ങളും കുട്ടികള്‍ക്കു നല്ലതാണ്. നെയ്യിനും പാലിനു പുറമേ പനീര്‍, ബട്ടര്‍, ചീസ് തുടങ്ങിയവ കുട്ടികള്‍ക്കു നല്‍കാം. തൈരും ഏറെ നല്ലതാണ്.

ചോളം, രാഗി

ചോളം, രാഗി

ചോളം, രാഗി പോലുള്ള ധാന്യങ്ങളും കുട്ടികള്‍ക്ക് ഏറെ നല്ലതാണഅ. ആരോഗ്യകരമായി തൂക്കം കൂടാനും ആരോഗ്യം കൂടാനും. ചോളം വേവിച്ച് അല്‍പം ബട്ടര്‍ ചേര്‍ത്തു നല്‍കാം. റാഗിയുടെ വിഭവങ്ങള്‍, റാഗിയുടെ കുറുക്ക്, പായസം എന്നിവയെല്ലാം തന്നെ ഏറെ നല്ലതാണ്.

പഴ വര്‍ഗങ്ങളുമുണ്ട്

പഴ വര്‍ഗങ്ങളുമുണ്ട്

ആരോഗ്യകരമായ തൂക്കത്തിനു സഹായിക്കുന്ന ചില പഴ വര്‍ഗങ്ങളുമുണ്ട്. അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്, പെയര്‍, പഴം തുടങ്ങിയവ ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കളാണ്. ഇവ കുട്ടികള്‍ക്കു ന്ല്‍കാം.

English summary

Desi Food Combos To Increase Weight And Immunity In Kids

Desi Food Combos To Increase Weight And Immunity In Kids, Read more to know about,
X
Desktop Bottom Promotion