For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ശ്വാസം മുട്ടല്‍ ഇനിയില്ല, പരിഹാരം ഇതാ

|

കുട്ടികള്‍ക്ക് ആരോഗ്യസംരക്ഷണത്തിന് സാധാരണയില്‍ നിന്ന് അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും കുഞ്ഞിന് മാത്രം ഉണ്ടാവുന്ന ചില അനാരോഗ്യ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ശ്വാസം മുട്ടല്‍. അതിന് പരിഹാരം കാണുന്നതിന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുഞ്ഞിന്റെ ശ്വാസം മുട്ടല്‍ മാറുന്നില്ല. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് സഹായിക്കുന്നത്.

<strong>Most read: എല്ലാ അബോര്‍ഷനും ഒന്നല്ല, അറിയേണ്ട അപകടങ്ങളുണ്ട്‌</strong>Most read: എല്ലാ അബോര്‍ഷനും ഒന്നല്ല, അറിയേണ്ട അപകടങ്ങളുണ്ട്‌

ആരോഗ്യ സംരക്ഷണം കുഞ്ഞിന്റെ കാര്യത്തില്‍ അമ്മമാരെ തെല്ലൊന്നുമല്ല പ്രശ്‌നത്തിലാക്കുന്നത്. കുഞ്ഞിന്റെ ഓരോ കാര്യവും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് പലപ്പോഴും പല അവസ്ഥകളാണ് ഉണ്ടാക്കുന്നത്. എങ്ങനെയെങ്കിലും ആരോഗ്യത്തിന് വില്ലനാവുന്ന ശ്വാസം മുട്ടല്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല പരിഹാരങ്ങളും ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍ അറിയണം

കാരണങ്ങള്‍ അറിയണം

എന്തൊക്ക കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും കുഞ്ഞിന് ശ്വാസം മുട്ടല്‍ വരുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഇത് പിന്നീടും നമ്മള്‍ തുടരുമ്പോള്‍ അത് രോഗത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം അറിയണം. ആരോഗ്യ സംരക്ഷണത്തില്‍ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അവയില്‍ ചിലത് താഴെ പറയുന്നു.

 ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍

ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍

ബാക്ടീരിയില്‍ ഇന്‍ഫെക്ഷന്‍ പലപ്പോഴും നമ്മളെ വലക്കുന്നു. എന്നാല്‍ അത് കുഞ്ഞുങ്ങളെ എത്രത്തോളെ വലക്കുന്നു എന്ന് അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. കാരണം അത്രക്കും പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. വൈറല്‍ ഇന്‍ഫെക്ഷന്‍ ബാക്ടീരിയല്‍ എന്നിവയെല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ പലപ്പോഴും കുഞ്ഞിന് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന കാര്യം അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്നതിനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് പൊടി, ചില തുണികള്‍, ചില പ്രാണികള്‍ എന്നിവയെല്ലാം പല വിധത്തില്‍ കുട്ടികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ ഒഴിവാക്കി നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

 പാരമ്പര്യം

പാരമ്പര്യം

ഇത്തരം രോഗങ്ങളില്‍ പാരമ്പര്യം ഒരു വലിയ ഘടകം തന്നെയാണ്. അതിനെ കുട്ടികളുടെ രോഗവുമായി ചേര്‍ത്ത് വായിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ആസ്ത്മ പോലുള്ള രോഗങ്ങള്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് കുട്ടികള്‍ക്ക് കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം രോഗങ്ങള്‍ ഒരു പ്രായമെത്തുന്നതോടെ കുട്ടികളില്‍ നിന്ന് ഇല്ലാതാവുന്നു.

<strong>Most read: കുഞ്ഞിന് നിറമല്ല ബുദ്ധിയാണ് ബീറ്റ്‌റൂട്ട് </strong>Most read: കുഞ്ഞിന് നിറമല്ല ബുദ്ധിയാണ് ബീറ്റ്‌റൂട്ട്

 ഉറക്കക്കുറവുള്ള കുട്ടികളില്‍

ഉറക്കക്കുറവുള്ള കുട്ടികളില്‍

ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഉറക്കക്കുറവുള്ള കുട്ടികളില്‍ ടോണ്‍സിലസ് പോലുള്ള രോഗങ്ങളും ആസ്ത്മ പോലുള്ള അവസ്ഥകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. കാരണങ്ങള്‍ അറിഞ്ഞ് ചികിത്സിക്കുമ്പോഴാണ് രോഗം പൂര്‍ണമായും മാറുന്നത് എന്ന കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികളിലുണ്ടാവുന്ന ശ്വാസ തടസ്സം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കുട്ടികള്‍ക്ക് ജീവഹാനി സംഭവിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് കഴിക്കുമ്പോള്‍ പെട്ടെന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ കാണപ്പെട്ടാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

 ഉറക്കത്തില്‍

ഉറക്കത്തില്‍

ചില കുട്ടികളില്‍ ഉറക്കത്തില്‍ വരെ ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോളും ഉണ്ടാവുന്ന ശ്വാസ തടസ്സം അല്‍പം സീരിയസ് ആയി കാണേണ്ടതാണ്. കാരണം ഇത് പലപ്പോഴും മറ്റ് രോഗങ്ങള്‍ക്കുള്ള തുടക്കമാണ് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മരുന്ന് കഴിച്ചില്ലെങ്കില്‍ ഉടനെ

മരുന്ന് കഴിച്ചില്ലെങ്കില്‍ ഉടനെ

ചില കുട്ടികളില്‍ കഴിക്കേണ്ട മരുന്ന് കഴിച്ചില്ലെങ്കില്‍ അത് രോഗത്തിന് തുടക്കമാവുന്നു. പലപ്പോഴും ശ്വാസം മുട്ടല്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് കുടിച്ചില്ലെങ്കിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത് ദിവസവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അമ്മമാര്‍ കുഞ്ഞിന്റെ മരുന്നിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

 ചികിത്സ പല വിധത്തില്‍

ചികിത്സ പല വിധത്തില്‍

പല വിധത്തില്‍ കുഞ്ഞിന്റെ ശ്വാസം മുട്ടല്‍ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിനായി ആന്റിബയോട്ടിക്കുകള്‍ പലപ്പോഴും കുഞ്ഞിന് കൊടുക്കാറുണ്ട്. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആന്റി ബയോട്ടിക്കുകള്‍ ചിലര്‍ ഉപയോഗിക്കുന്നു.

മൂക്ക് ക്ലീന്‍ ആക്കുക

മൂക്ക് ക്ലീന്‍ ആക്കുക

പല കുട്ടികള്‍ക്കും മൂക്ക് ക്ലീന്‍ അല്ലാത്തത് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും മൂക്ക് ക്ലീന്‍ ചെയ്യുന്നത്. അതിനായി അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ജലദോഷ സമയത്ത് അതിനെ പൂര്‍ണമായും പുറന്തള്ളുന്നതിന് സിറിഞ്ച് ഉപയോഗിക്കാവുന്നതാണ്. അത് കൃത്യമായി എങ്ങനെ ഉപയോഗിക്കണം എന്ന് അമ്മമാര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

English summary

causes and prevention of wheezing in babies

Wheezing is common in babies, Here we explain causes and how to prevent wheezing in babies, check it out.
Story first published: Monday, March 25, 2019, 11:21 [IST]
X
Desktop Bottom Promotion