Latest Updates
-
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍
വൈറൽ ഇൻഫെക്ഷൻ കുഞ്ഞുങ്ങൾക്ക്എങ്ങനെ വരുന്നു
ഏതൊരു സ്‌ത്രീയുടെയും ലോകം മാറിമറിയുന്നത് കുഞ്ഞിന്റെ വരവോടെയാണ്. അന്നു വരെ കാണാത്ത കാഴ്‌ചകള്‍, ശ്രദ്ധിക്കാത്ത ശബ്‌ദങ്ങള്‍ എന്നു വേണ്ട ചുറ്റുമുള്ള ലോകം അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ പുതുതായി അനുഭവപ്പെടാൻ തുടങ്ങുന്നു.

കുഞ്ഞികണ്ണു ചിമ്മുന്നതും പാല്‍ കുടിക്കുന്നതും ഓരോ ദിവസങ്ങളിലും കുഞ്ഞ് വളരുന്നതും, മാറ്റങ്ങൾ വരുന്നതും ആകാംക്ഷയോടെ നോക്കിയിരിക്കാത്ത അമ്മമാര്‍ ഉണ്ടാവില്ല. ആകാംക്ഷയുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ ആശങ്കയുമിത്തിരി ഉണ്ടാകും. പാടുപെട്ട് കുഞ്ഞിനെ വളർത്തുന്നതിനിടക്ക് മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. വൈറൽ ഇൻഫെക്ഷൻ പോലുള്ളവ ബാധിക്കുന്ന കുട്ടികളും ഏറെയാണ്. വയറുവേദന, തൊണ്ട വേദന, പനി, ഛർദ്ദി തുടങ്ങിയവക്കും വൈറസുകളാണ് കാരണമാകുന്നത്. പലപ്പോഴും മരുന്നുകള്‍ക്ക് പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് കൂടുതല്‍ ഉചിതം.

വൈറസ്, ബാക്ടീരിയ
ഫലപ്രദമായ വാക്സിനേഷനുകളിലൂടെ ഇവയെ ഒരു പരിധിവരെ കൃത്യമായി നിയന്ത്രിക്കാനാകും. വൈറൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് സാധാരണ ഗതിയിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് രണ്ടു തരത്തിലുള്ള ഗുളികകളാണ്, അവ അസിറ്റാമിനോഫിൻ, ഇബുപ്രോഫീൻ എന്നിവയാണവ. കുഞ്ഞുങ്ങൾക്ക് അനാവശ്യമായി ആസ്പിരിൻ നൽകരുതെന്നും ഡോക്ടർമാർ പറയുന്നു. ഇത് കരളിനെയും ഗുരുതരമായി ബാധിക്കുന്നു. വൈറസ് മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങളെയും വൈറൽ ഇൻഫെക്ഷൻ എന്ന് തന്നെയാണ് പറയുക. ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. വിഷകരമായത് എന്നാണർഥം.
വൈറസ്, ബാക്ടീരിയ എന്നെല്ലാം കേൾക്കാത്തവരുണ്ടാവില്ല. ഭൂമിയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന അതിസൂക്ഷ്മ ജീവകണങ്ങളെയാണ് പൊതുവിൽ വൈറസുകൾ, ബാക്ടീരിയ എന്നെല്ലാം പറയുന്നത്. ജൈവവസ്തുക്കളിൽ രാസമാറ്റത്തിന് സഹായിക്കുന്ന ഏകകോശ ജീവികളായ ബാക്ടീരിയകളെക്കാൾ വലുപ്പത്തിൽ എത്രയോ ചെറുതാണ് വൈറസുകൾ. ബാക്ടീരികളെക്കാൾ നൂറിലൊന്ന് ചെറുതാണ് ഇവയുടെ വലുപ്പം. അതുകൊണ്ടുതന്നെ സാധാരണ സൂക്ഷ്മദർശിനികൾ ഉപയോഗിച്ച് ഇവയെ കാണാനാകില്ല. പലപ്പോഴും മരുന്നുകള്‍ക്ക് പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് കൂടുതല്‍ ഉചിതം.

ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം
ലാറ്റിൻ ഭാഷയിലെ വിഷം എന്നർഥം വരുന്ന വാക്കിൽ നിന്നാണ് വൈറസ് (Virus) എന്ന പദം ഉണ്ടായത്. ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനുഷ്യൻ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 1899ലാണ് വൈറസ് എന്ന സൂക്ഷ്മജീവിയെ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. 1884ൽതന്നെ ഫ്രഞ്ച് മൈക്രോ ബയോളജിസ്റ്റായ ചാൾസ് ചേമ്പർ ലാൻഡ് തെൻറ പരീക്ഷണങ്ങളിലൂടെ ബാക്ടീരിയകളെക്കാൾ ചെറിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും 1892 ൽ തുടർപരീക്ഷണങ്ങൾ നടത്തിയ റഷ്യൻ ശാസ്ത്രജ്ഞൻ ദിമിത്രി ഇവാനോവ്സ്കിയാണ് വൈറസുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.
എങ്കിലും 1899ൽ ഡച്ച് സൂക്ഷ്മ ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബീജറിക്ക് ബാക്ടീരിയകൾക്ക് പുറമെ രോഗബാധക്ക് കാരണമാകുന്ന സൂക്ഷ്മജീവികളുടെ മറ്റൊരു രൂപമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പുകയിലകളിലെ രോഗത്തിന് കാരണമായി പുകയില മൊസെയ്ക്ക് വൈറസ് (Tobacco Mosaic Virus) എന്നാണ് ഇദ്ദേഹം കണ്ടെത്തിയ വൈറസിന് പേരിട്ടത്. ഇൗ വൈറസാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞ ആദ്യത്തെ വൈറസ്. അവിടന്നിങ്ങോട്ട് ശാസ്ത്രത്തിെൻറ വളർച്ചക്ക് അനുസൃതമായി ആയിരക്കണക്കിന് വൈറസുകളെ തിരിച്ചറിയാൻ മനുഷ്യന് കഴിഞ്ഞെങ്കിലും ഇവക്കെതിരെ പൂർണമായും ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഒരു ജീവിയിൽനിന്ന് മറ്റൊരു ജീവിയിലേക്ക് പടരാൻ പലതരം വഴികളാണ് ഒാരോതരം വൈറസുകളും ഉപയോഗിക്കുന്നത്. മനുഷ്യരിലെ രോഗകാരികളായ പല വൈറസുകളും അടുത്ത സമ്പർക്കത്തിലുടെ പകരുന്നവയാണ്. ചിലത് തുമ്മൽ, ചീറ്റൽ തുടങ്ങിയവയിലൂടെയും മറ്റുചിലവ ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെയും ചിലത് ശാരീരിക സമ്പർക്കത്തിലൂടെയും പകരുന്നു.

20 നാനോമീറ്റർ മുതൽ 1,400 നാനോമീറ്റർ വരെ
മറ്റൊരു ജീവകോശത്തിനുള്ളിലല്ലാതെ ജീവൻ നിലനിർത്താനോ പ്രത്യുൽപാദനം നടത്താനോ വൈറസുകൾക്ക് കഴിയില്ല. പൊതുവെ 20 നാനോമീറ്റർ മുതൽ 1,400 നാനോമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. വൈറസുകൾക്ക് മറ്റു ജീവിവർഗങ്ങളെപ്പോലെ കോശരൂപത്തിലല്ല ഇവയുടെ ഘടന. ഒരു വൈറസിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂക്ലിയോയിഡ് എന്ന ഭാഗമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആകൃതി ഇവക്കില്ല.

കുഞ്ഞുങ്ങളിൽ വൈറസ് ബാധ എങ്ങനെ എത്തുന്നു?
കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങിയാൽ പിന്നെ കൂട്ടിന് മിക്കവാറും ഉണ്ടാവുക വിട്ടുമാറാത്ത പനിയോ, ജലദോഷമോ ഒക്കെയാകാം. ഇതിന്റെ ഒക്കെ കാരണവും തേടി എങ്ങും പോവേണ്ടതില്ല വൈറസ് എന്ന ഇത്തിരി കുഞ്ഞനാണ് ഇതിന്റെ ഒക്കെ പുറകിൽ. വൈറസുകളാണ് ജലദോഷത്തിനും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ തണുപ്പ് തുടങ്ങുന്നതോടെ സജീവമാകുന്നു.
ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ് തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത് ബാധിക്കും. മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന,പനി, ശരീര വേദന എന്നിവയാണ് സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. പനി ബാധിക്കുന്നവരുടെ ശരീരം പെട്ടെന്ന് ദുര്‍ബലമാവും.മഴയും തണുപ്പുമെത്തിയാല്‍ ജലദോഷത്തെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല. പലപ്പോഴും മരുന്നുകള്‍ക്ക് പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് കൂടുതല്‍ ഉചിതം.
രോഗകാരികളായി ശരീരത്തിൽ വളരുന്ന വൈറസുകളെ പൂർണമായി നശിപ്പിക്കാനുള്ള ഫലപ്രദമായ മരുന്നുകൾ ശാസ്ത്രം ഇനിയും വികസിപ്പിച്ചിട്ടില്ല. എന്നാൽ, നമ്മുടെ ശരീരത്തിെൻറ പ്രതിരോധ സംവിധാനത്തിന് ഇവയെ ചെറുക്കാനുള്ള കഴിവുണ്ട്. എന്നാൽ, ചില അവസരങ്ങളിൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് ഇവ രോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇവയിൽ പലരോഗങ്ങളും വിശ്രമത്തിലൂടെ പ്രതിരോധശേഷി വീണ്ടെടുക്കുന്നതോടെ നിയന്ത്രണവിധേയമാകാറുമുണ്ട്. ഒരിക്കൽ ഒരുതരം വൈറസ് മൂലം രോഗമുണ്ടായാൽ അത്തരം വൈറസിനെതിരെ നമ്മുടെ ശരീരം പ്രതിരോധശേഷി ആർജിക്കുകയും വീണ്ടും അതേ രോഗമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും.

വൈറസ് രോഗബാധ
ഒന്നു മുതൽ ആറ് വയസുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ എളുപ്പത്തിൽ വൈറസ് രോഗബാധ ഉണ്ടാകാം എന്നതിനാൽ കൃത്യ സമയത്ത് വാക്സിനേഷനുകൾ എടുക്കുക എന്നത് പ്രധാനമാണ്.
വൈറസ് രോഗബാധ മൂലം ഉണ്ടാകുന്ന ചില പ്രധാന അസുഖങ്ങൾ എന്ന് പറയുന്നത് നിസ്സാരമായ ജലദോഷം മുതൽ മാരകമായ പേവിഷബാധ വരെ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ്. ശരീരത്തിലെ നിരുപദ്രവകാരിയായ അരിമ്പാറകളും ഒരുതരം വൈറസ് മൂലമുണ്ടാകുന്നതാണ്. അഞ്ചാംപനി, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി എന്നിവക്ക് പുറമെ ചികുൻഗുനിയ, ചിക്കൻപോക്സ്, ജർമൻ മീസിൽസ്, ഇബോള, പോളിയോ, മുണ്ടിനീര് തുടങ്ങി നമുക്ക് പരിചിതമായ രോഗങ്ങളെല്ലാം വൈറസ് രോഗങ്ങളിൽ ചിലതു മാത്രമാണ്. ഇത്തരത്തിൽ നൂറുകണക്കിന് വൈറസ് രോഗങ്ങൾ ലോകത്തിന്റെ പലഭാഗത്തായുണ്ട്. അവയിൽ ചിലതാണ് മേൽ പറഞ്ഞത്.

വാക്സിനേഷനുകൾ
വയറിളക്കം, കടുത്ത പനി, തലവേദന, ചുമ, തൊണ്ടവേദന എന്നിവയൊക്കെ വൈറസ് ബാധയുടെ ഭാഗമായുണ്ടാകുന്നതാണ്. വൈറൽ ബാധയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മരുന്നുകളെക്കാളധികം ഉപയോഗപ്പെടുക കൃതയതയാർന്ന പരിചരണമാണ്. അതോടൊപ്പം വാക്സിനേഷനുകളും കൃത്യമായി നടത്തുക എന്നതും പ്രധാനമാണ്. ജർമൻ മീസിൽസ്, ഇബോള, പോളിയോ, തുടങ്ങിയവയ്ക്കെതിരെയൊക്കെ വാക്സിനേഷനുകൾ ഫലപ്രദമാണ്.



Click it and Unblock the Notifications











