For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ സമ്പാദ്യശീലം

By Belbin Baby
|

നല്ല വിദ്യഭ്യാസവും ജീവിത മൂല്യങ്ങളും പകര്‍ന്നു കൊടുക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് നിര്‍ബന്ധമായും പകര്‍ന്ന് കൊടുക്കെണ്ടതാണ് പണത്തെക്കുറിച്ചും അത് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും. കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നതെന്നും അത് പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും മക്കളെ മനസ്സിലാക്കിക്കൊടുക്കുന്നത് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് അവരെ സഹായിക്കും.

dd

അടുത്തിടെ നടത്തിയ സര്‍വേ നോക്കിയാല്‍ മാതാപിതാക്കളുടെയും മക്കളുടെയും പണം കൈകാര്യംചെയ്യുന്ന രീതിയിലെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും. സ്്കൂളില്‍ നിന്നാണ് കുട്ടികള്‍ അറിവ് നേടുന്നത് എങ്കിലും പണം കൈകാര്യം ചെയ്യുന്നതിനോ സാമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുന്നതിനോ ആവശ്യമായ പാഠങ്ങളോന്നു ഇപ്പോഴത്തെ പാഠ്യ പദ്ധതികളില്‍ ഇല്ല. സ്‌കൂളിലെ മിടുന്മാര്‍ പണ സമ്പാദിക്കുന്നതില്‍ മിടുക്കന്മാര്‍ ആയിരിക്കണമെന്നില്ല. അധ്യാപകരെക്കാള്‍ മാതാപിതാക്കന്മാര്‍ തന്നെയാണ് ഈ കാര്യത്തില്‍ അവരുടെ ഗുരുക്കന്മാര്‍ ആകെണ്ടത്.

t6

കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താനുള്ള കുറുക്കു വഴികള്‍

1. കുട്ടികളില്‍ സമ്പാദ്യത്തിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുകുടുക്കയില്‍ തുടങ്ങാം. അവര്‍ക്ക് കിട്ടുന്നതിന്റെ ഒരു പ്ങ്ക് കുടുക്യില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ നല്‍കുകയും കുടുക്ക പൊട്ടിക്കുന്നത് ഒരു ആഘോഷമാക്കിയും കുട്ടിയില്‍ സമ്പാദിക്കാനുള്ള താല്പര്യം കൂട്ടാവുന്നതാണ്.

2. വീട്ടാവിശ്യങ്ങള്‍ക്കായുള്ള അടുക്കള ഷോപ്പിംഗില്‍ കുട്ടിയെയും പങ്കാളിയാക്കുകയും ഇതിലൂടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനസ്സിലാക്കാന്‍ പാകത്തിന് കുട്ടിയെ ഷോപ്പിംഗില്‍ പങ്കാളിയാക്കുകയും ചെയ്യുക.

3. തോട്ടം പരിപാലനം പോലുള്ള ചെറിയ ജോലികള്‍ ചെയ്യുന്നതിന് കുട്ടിക്ക് ചെറിയ തുകകള്‍ കൂലിയായി നല്കുകയും ആ തുക നല്ലരീതിയില്‍ കുട്ടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

4. മാതൃകയാവുക നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തികളില്‍ കാണുന്നത്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ എങ്ങനെ, എപ്പോള്‍ സമ്പാദിച്ച തുക വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കാം.

കുട്ടികളുടെ ്പ്രായത്തിനനുസരിചുള്ള കരുതല്‍ സാമ്പാദ്യശീലങ്ങള്‍ പഠിപ്പിക്കുന്നതിലും ആവശ്യമാണ്. വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും കുട്ടികളെ ഒരോ രീതിയില്‍ ആണ് കരുതോണ്ടത്.

zv

കിന്‍ഡര്‍ ഗാര്‍ഡന്‍ പ്രായത്തില്‍

നാലിനും ഏഴിനും ഇടയിലുള്ള പ്രായത്തില്‍ കുട്ടികള്‍ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങുന്ന സമയമാണ്. പണം കൊണ്ട് കളിപ്പാട്ടങ്ങളും ഐസ്‌ക്രീമും ഒക്കെ വാങ്ങാം എന്ന് കുട്ടി തിരിച്ചറിയുന്ന സമയം. അമ്മവീട്ടില്‍ നിന്നും ബന്ധുക്കളിന്‍ നിന്നും മറ്റും സമ്മാനമായി കിട്ടുന്ന തുകകളെല്ലാം ആ പ്രയത്തില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണം. പണത്തിന്റെ മൂല്യം കുട്ടിക്ക് പറഞ്ഞു കൊടുത്ത് തുടങ്ങേണ്ട പ്രായമാണിത്. കളിപ്പാട്ടമെന്ന നിലയ്ക്ക് തന്നെ കുട്ടിക്ക് ചെറിയ ഒരു കുടുക്ക വാങ്ങിനല്‍കുകയും കിട്ടുന്നതെല്ലാം അതില്‍ നിക്ഷേപി്ക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

rf

സ്‌കൂള്‍ പ്രായം

എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെ പ്രായക്കാര്‍ക്ക് സ്‌കൂള്‍ ഫീസ് കൊടുക്കാനും യാത്രയ്ക്കും ഭക്ഷണത്തിനുമെല്ലാമായി പണം വേണ്ടി വരുന്ന കാലമാണ്. ഈ കാലത്തിലെ കുട്ടിയുമായി നടത്തുന്ന പണമിടാപാടുകള്‍ എല്ലാം തന്നെ പണത്തിന്റെ മൂല്യത്തെക്കുറിച്ച് കുട്ടിക്കുള്ള ബാലപാഠങ്ങളായിരിക്കണം. ഒരു പരിധി വരെ പണമിടാപാടുകളുടെ കാര്യത്തില്‍ കുട്ടികള്‍ പാകപ്പിഴകള്‍ സംഭവിച്ച് തുടങ്ങുന്ന കാലമാണിത്. ഈ കാലത്ത് കുട്ടികളെ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാം പ്രാപ്തരാക്കുന്നത് എന്നതു പോലെയിരിക്കും കുട്ടികളുടെ പണത്തോടുള്ള കാഴ്ച്ചപ്പാടും. ഈ പ്രയത്തില്‍ തന്നെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് തുറക്കുകയും മാതാപിതാക്കള്‍ കൊടുക്കുന്നതില്‍ മിച്ചവരുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വാങ്ങുന്നതിനും ചെറിയ പര്‍ച്ചേസുകള്‍ക്കുമൊക്കെ കുട്ടികളെ ഈ പ്രായത്തില്‍ തനിച്ച് വിടണം. കുടുംബത്തിനാവശ്യമായ എല്ലാത്തരം പണമിടാപാടുകളും സ്‌കൂള്‍ പ്രായത്തിലെ നടത്തുന്നത് കുട്ടിക്ക് പണത്തോടുള്ള നല്ല കാഴ്ചപ്പാടുകള്‍ വികസിക്കുന്നതിന് കാരണമാകും.

fec

കൗമാരക്കാര്‍

ഈ പ്രായത്തിലാണ് കുട്ടികള്‍ക്ക് പണം കൊണ്ട് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകുന്നത്. പ്രായത്തിനനുസരിച്ചുള്ള ചിലവുകള്‍ അവര്‍ക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂട്ടുകാരൊത്ത ചുറ്റിക്കറങ്ങാനും സിനിമാകള്‍ കാണാനുമെല്ലാം കുട്ടികള്‍ക്ക പണം ആവശ്യമുള്ള കാലമാണിത്. ഈ പ്രായത്തിലെ കുട്ടികള്‍ക്ക് പപണം അവര്‍ എന്തു ചെയ്യുന്ന എന്ന് മനസ്സിലാക്കി മാത്രം നല്കുന്നതാണ് അഭികാമ്യം. പല കുട്ടികളിലും സ്വന്തമായി പണം സമ്പാദിക്കണം എന്ന ചിന്ത ഉടലെടുക്കുന്ന കാലമാണിത് അവരെ അത്തരം ചെറിയ ജോലികള്‍ക്ക് പോകുന്നതില്‍ പിന്‍തിരിപ്പിക്കെണ്ട കാര്യമില്ല.

gg

മറിച്ച് അവര്‍ എത്തരം തൊഴിലാണ് പോകുന്നത് കിട്ടുന്ന പണം അവര്‍ എന്ത് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മതാപിതാക്കന്മാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വീട്ടിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും ഈ കൗന്മാരാക്കാരായ കുട്ടികളുമായി നിര്‍ബന്ധമായും പങ്കുവയ്ക്കുകയും അവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയാക്കുകയും വേണം. ഇത് കുട്ടികളിലെ ഉത്തരവാദിത്വ ബോധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. കുട്ടിയുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്ന ഈ പ്രായത്തില്‍ അവന്റെ പണത്തോടുള്ള കാഴ്ചപ്പാടും പണമിടാപാടുകളും നേരായ വഴിക്കാണ് നീങ്ങുന്നത് എന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കന്മാര്‍ക്ക് ഉണ്ട്.

sx

കുട്ടികള്‍ക്കായുള്ള വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍

എസ്‌ഐബി ജൂനിയര്‍ -സൗത്ത് ഇന്ത്യന്‍ ബാങ്ക്

ബാലമിത്ര -ഫെഡറല്‍ ബാങ്ക്

കാന്‍ചാമ്പ് -കനറ ബാങ്ക്

വി ജെന്‍ യൂത്ത് -വിജയ ബാങ്ക്

യങ്സ്റ്റര്‍ -ഐസിഐസിഐ ബാങ്ക്

കിഡ്‌സ് അഡ്വാന്റേജ് അക്കൗണ്ട് -എച്ച്ഡിഎഫ്‌സി ബാങ്ക്

dcz

ജൂനിയര്‍ പാക്കേജ് സിറ്റി ബാങ്ക്

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതും കുടുംബത്തിന്റെയും കുട്ടികളുടെയും സാമ്പത്തിക ഭാവിക്ക് നല്ലതാണ്. കാരണം ഇന്നത്തെ അണുകുടുംബങ്ങളില്‍ കുട്ടികളാണ് പലപ്പോഴും പര്‍ച്ചേസിങ് കാര്യങ്ങളിലെ നിര്‍ണായക ഘടകം. അവരാണ് പല ഉല്‍പ്പന്നങ്ങളും അനിവാര്യമാണെന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടുവരുന്നത്. അത് അനാവശ്യമായ പലതും വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കും. എന്നാല്‍ കുട്ടികളില്‍ സമ്പാദ്യശീലവും, ഘട്ടംഘട്ടമായി ആസൂത്രണംചെയ്തു വാങ്ങുന്നതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്താനായാല്‍ ക്രമേണ അവരും വിവേചനപൂര്‍വമുള്ള വാങ്ങല്‍ശീലങ്ങളിലേക്കു മാറിക്കൊള്ളും.

English summary

Teach Kids About Money

When it comes to teaching your child about money, you need to build a proper foundation at the right age. Reckless spending habits may ruin the life of anyone.
Story first published: Sunday, June 3, 2018, 22:05 [IST]
X
Desktop Bottom Promotion