കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിന് പരിഹാരം

Posted By: Lekhaka
Subscribe to Boldsky

കുട്ടികളുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാതാപിതാക്കള്‍ പരിഹാരം കാണേണ്ടതായി വരാറുണ്ട്‌ .അത്തരത്തില്‍ ഒന്നാണ്‌ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം. വൈദ്യശാസ്‌ത്ര രംഗത്ത്‌ ഇതിനെ നോക്‌റ്റിയൂര്‍ണല്‍ എനൂറെസിസ്‌ എന്നാണ്‌ പറയുക.കുട്ടികള്‍ നല്ല ഉറക്കത്തിലായിരിക്കുമ്പോള്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥായാണിത്‌.

ചെറിയ കുട്ടികളില്‍ ഇത്‌ ഒരു സാധാരണ പ്രശ്‌നമാണ്‌. ഏഴ്‌ വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഈ ശീലം കാര്യാമായി എടുക്കേണ്ടതില്ല. എന്നാല്‍,ഏഴ്‌ വയസിന്‌ ശേഷവും കുട്ടികള്‍ ഈ ശീലം തുടരുകയാണെങ്കില്‍ വളരെ വേഗം തന്ന പരിഹാരം കാണേണ്ടതാണ്‌.

കുട്ടിക്ക്‌ കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ശീലമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക്‌ എല്ലാ ദിവസവും രാവിലെ കിടക്കവിരി കഴുകേണ്ടി വരും .അതേസമയം വീടിന്‌ പുറത്തായിരിക്കുമ്പോള്‍ ഈ സാഹചര്യം അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥയെ ഇത്‌ ബാധിക്കും. അവധിക്കാലത്തും മറ്റും മറ്റുള്ളവര്‍ക്കൊപ്പം പുറത്തു പോകുമ്പോള്‍ കുട്ടികളുടെ ഈ ശീലം പ്രയാസമുണ്ടാക്കും. ചില ലളിതമായമാര്‍ഗ്ഗങ്ങളില്‍ കൂടി വീട്ടില്‍ തന്നെ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും.

കാരണം

കുട്ടികളുടെ മൂത്രസഞ്ചി ചെറുതായിരിക്കുന്നതാണ്‌ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള പ്രധാന കാരണം. കൂര്‍ക്കംവലി പോലുള്ള ഉറക്ക പ്രശ്‌നം , മൂത്രനാളിയിലെ അണുബാധ, പ്രമേഹം, മൂത്രസഞ്ചി നിയന്ത്രിക്കാനുള്ള പക്വത വരാനുള്ള കാല തമസം, അമിതമായ മൂത്ര ഉത്‌പാദനം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയാണ്‌ മറ്റ്‌ കാരണങ്ങള്‍.

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്‌ പരിഹാരം നല്‍കുന്ന വീട്ടുമരുന്നുകള്‍

വാള്‍നട്ടും ഉണക്ക മുന്തിരിയും

വാള്‍നട്ടും ഉണക്ക മുന്തിരിയും

കുട്ടികള്‍ക്ക്‌ ഇവ രണ്ടും കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ കിടക്കുന്നതിന്‌ മുമ്പ്‌ എല്ലാ ദിവസവും ഇത്‌ കഴിക്കാന്‍ നല്‍കുക. പല സമയങ്ങളിലായി വെവ്വേറെ നല്‍കുന്നതിന്‌ പകരം രണ്ടും കൂടി ഒരുമിച്ച്‌ ഒരു സമയത്ത്‌ നല്‍കണം. ഫലം ലഭിക്കുന്നത്‌ വരെ ഇത്‌ നല്‍കി കൊണ്ടിരിക്കുക.

തേന്‍

തേന്‍

ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളില്‍ ഒന്നാണിത്‌. തേന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. പ്രകൃതിദത്ത മധുരമായ തേന്‍ ശരീരത്തിന്‌ ഹാനികരമാകില്ല അതിനാല്‍ ദിവസവും കഴിക്കാം.സ്വാഭാവികമായി ഈര്‍പ്പം വലിച്ചെടുക്കാനുള്ള ശേഷി തേനിനുണ്ട്‌. അതിനാല്‍ രാത്രിമുഴുവന്‍ മൂത്ര സഞ്ചി നിറഞ്ഞാലും മൂത്രം പിടിച്ച്‌ വയ്‌ക്കാന്‍ തേന്‍ സഹായിക്കും. ചെറിയ കുട്ടികള്‍ക്ക്‌ ഒരു ടീസ്‌പൂണും ടീനേജേഴ്‌സിന്‌ ഒരു ടേബിള്‍ സ്‌പൂണും വീതം തേന്‍ എല്ലാ ദിവസവും നല്‍കാം

ശര്‍ക്കര

ശര്‍ക്കര

ശരീരത്തിന്റെ താഴ്‌ന്ന ഊഷ്‌മാവ്‌ കിടക്കയില്‍ മൂത്രമൊഴിക്കാന്‍ ചിലപ്പോള്‍ കാരണമാകും.ശര്‍ക്കര രണ്ട്‌ മാസം തുടര്‍ച്ചയായി കഴിക്കുന്നത്‌ ശരീരത്തിന്റെ ഊഷ്ടമാവ്‌ ഉയരാനും അങ്ങനെ കിടക്കയില്‍ മൂത്രം ഒഴിക്കുന്നതിന്‌ പരിഹാരം കാണാനും സഹായിക്കും.ശര്‍ക്കര ഒരു ഗ്ലാസ്സ്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കാം. എന്നാല്‍, ശര്‍ക്കര കുട്ടികള്‍ക്ക്‌ അധികം നല്‍കരുത്‌ അത്‌ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും.

കറുവപ്പട്ട

കറുവപ്പട്ട

ഇന്ത്യന്‍ അടുക്കളകളിലെ ഒരു അത്ഭുത ഔഷധമാണ്‌ കറുവപ്പട്ട. കിടക്കയില്‍ മൂത്രം ഒഴിക്കുന്നത്‌ ഉള്‍പ്പടെ ശരീരത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ്‌ ഗുണം ഇതിനുണ്ട്‌. ബാക്ടീരിയ ബാധ, പ്രമേഹം എന്നിവ മൂലമാണ്‌ കിടക്കയില്‍ മൂത്രമൊഴിക്കുന്നത്‌ എങ്കില്‍ ഇത്‌ പരിഹരിക്കാന്‍ കറുവപ്പട്ട വളരെ മികച്ചതാണ്‌. എല്ലാ ദിവസവും കുട്ടിക്ക്‌ ഒരു കറപവപ്പട്ട ചവയക്കാന്‍ നല്‍കുക. അങ്ങനെ ചെയ്യാന്‍ ഇഷ്ടമില്ല എങ്കില്‍ കറുവപ്പട്ട പൊടിച്ചത്‌ പ്രഭാതഭക്ഷണത്തിലും സ്‌മൂത്തികളിലും മധുരപലഹാരങ്ങളിലും മറ്റും ചേര്‍ത്ത്‌ നല്‍കുക.

നെല്ലിക്ക

നെല്ലിക്ക

കിടക്കയില്‍ മൂത്രം ഒഴിക്കുന്നതിന്‌ പരിഹാരം നല്‍കുന്ന മികച്ച ആയുര്‍വേദ ഔഷധമാണ്‌ നെല്ലിക്ക. പല കുട്ടികള്‍ക്കും നെല്ലിക്കയുടെ ചവര്‍പ്പ്‌ ഇഷ്ടമാവില്ല. അതിനാല്‍ നെല്ലിക്ക ചതച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഒരു നുള്ള്‌ മഞ്ഞളും ചേര്‍ത്ത്‌ നല്‍കുക. നെല്ലിക്ക ചതച്ചതില്‍ അല്‍പം കുരുമുളക്‌ പൊടി ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌.

ക്രാന്‍ബെറി ജ്യൂസ്‌

ക്രാന്‍ബെറി ജ്യൂസ്‌

കിടക്കയില്‍ മൂത്രമൊഴക്കുന്നത്‌ പരിഹരിക്കാന്‍ ക്രാന്‍ബെറി ജ്യൂസ്‌ സഹായിക്കും. കിടക്കുന്നതിന്‌ മുമ്പ്‌ ഒരു ഗ്ലാസ്സ്‌ ക്രാന്‍ബെറി ജ്യൂസ്‌ കുട്ടിക്ക്‌ നല്‍കുക. പായ്‌ക്കറ്റില്‍ കിട്ടുന്ന ജ്യൂസിന്‌ പകരം അപ്പോള്‍ ഉണ്ടാക്കിയ ജ്യൂസ്‌ ആണ്‌ നല്‍കേണ്ടത്‌. മൂത്ര നാളിയിലെ അണുബാധ ആണ്‌ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്‌ കാരണം എങ്കില്‍ ദിവസം മൂന്ന്‌ നേരം അര കപ്പ്‌ വീതം ക്രാന്‍ബെറി ജ്യൂസ്‌ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാം.

പെരുഞ്ചീരകം

പെരുഞ്ചീരകം

കുട്ടികള്‍ കിടക്കയില്‍ മൂത്രം ഒഴിക്കുന്നതിന്‌ പരിഹാരം നല്‍കാന്‍ പെരുഞ്ചീരകം വളരെ മികച്ച ഔഷധമാണ്‌. ഒരു ഗ്ലാസ്സ്‌ ചൂട്‌ പാലില്‍ ഒരു ടീസ്‌പൂണ്‍ പെരുഞ്ചീരകം ചേര്‍ത്ത്‌ കുട്ടികള്‍ക്ക്‌ നല്‍കുക. ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാര പാനി, തേന്‍ എന്നിവ ചേര്‍ത്തും ഇത്‌ നല്‍കാം.മികച്ച ഫലം ലഭിക്കാന്‍ കിടക്കുന്നതിന്‌ മുമ്പ്‌ എല്ലാ ദിവസവും കുട്ടികള്‍ക്ക്‌ ഈ മിശ്രിതം നല്‍കുക.

Read more about: kid
English summary

Simple Home Remedies To Stop Bed Wetting In Kids

Simple Home Remedies To Stop Bed Wetting In Kids
Story first published: Thursday, January 11, 2018, 17:00 [IST]