Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുട്ടികള്‍ക്കു നൂഡില്‍സ് അരുത്, കാരണം
എന്നാല്‍ സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്കുന്ന ഒന്നാണ് നൂഡില്‍സ്. പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍
ഇപ്പോഴത്തെ കാലത്ത് കുട്ടികള്‍ക്കിഷ്ടമുള്ള ഭക്ഷണവസ്തുക്കളുടെ കൂട്ടത്തില്‍ നൂഡില്‍സിന് പ്രത്യേക സ്ഥാനമുണ്ട്. സ്വാദാണ് കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകം. തയ്യാറാക്കാന്‍ വലിയെ മെനക്കേടില്ലെന്നത് മാതാപിതാക്കള്‍ക്കും ഇതിനോട് താല്പര്യം വര്‍ദ്ധിപ്പിയ്ക്കുന്നു.
കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടേയും പ്രിയ ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്കുന്ന ഒന്നാണ് നൂഡില്‍സ്. പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്ന്. പ്രത്യേകിച്ചും കുട്ടികളില്‍.

വളര്‍ച്ചാ വൈകല്യങ്ങള്‍
കുട്ടികളില്‍ വളര്‍ച്ചാ വൈകല്യങ്ങള്‍, മസ്തിഷ്കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം.ഇതില്‍ മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അംശമാണ് കാരണം.

ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍
കുട്ടികളില്‍ ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍ നൂഡില്‍സില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും കാരണമാകും.

തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ്
തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകും. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്ന ഒന്ന്.

ഓക്കാനം, തളര്‍ച്ച,
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഓക്കാനം, തളര്‍ച്ച, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയും വരാനുള്ള സാധ്യതയുണ്ടാക്കും.

എല്ലിന്റെ വളര്‍ച്ച
കുട്ടികളുടെ വളരുന്ന പ്രായത്തില്‍ എല്ലിന്റെ വളര്‍ച്ച കുറയ്ക്കുന്ന ഒന്നാണിത്. എല്ലുകളുടെ ബലക്കുറവും നീളക്കുറവുമെല്ലം ഉയരം കുറയാനും എല്ലുബലവും കുറയ്ക്കും.

ദഹനപ്രക്രിയ
വിശപ്പു കുറയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഇതു കാരണം കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുന്നതു കുറയ്ക്കും. ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നതും വിശപ്പു കുറയാനുള്ള മറ്റൊരു കാരണമാണ്.

വൃക്ക
നൂഡില്‍സില്‍ അടങ്ങിയിരിയ്ക്കുന്ന ഈയം വൃക്കയുടെ ആരോഗ്യത്തിനും കേടാണ്. വൃക്കയുടെ തകരാറുകള്‍ക്ക് ഇത് കാരണമാകും.

നാഡീതകരാറുകളും
നാഡീതകരാറുകളും സംസാരപ്രശ്നങ്ങള്‍, കേള്‍വിക്കുറവ് എന്നിവയും ഉണ്ടാകും.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത്
ഗര്‍ഭകാല രോഗങ്ങള്‍, ഭ്രൂണ തകരാറുകള്‍ എന്നിവയ്ക്കു കാരണമാകും.



Click it and Unblock the Notifications
