കുട്ടി ഭക്ഷണം കഴിയ്ക്കുന്നില്ല, കാരണം ഇതോ

Posted By: anjaly TS
Subscribe to Boldsky

മക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കു ന്നത് ആലോചിച്ച് തല പുകയ്ക്കുന്ന അമ്മമാരുടെ കൂട്ടത്തില്‍ നിങ്ങളുമുണ്ടോ ? കുട്ടികളായിരിക്കുമ്പോള്‍ രുചിയുള്ള എന്തിനോടുമാകാം അവര്‍ക്ക് താത്പര്യം. രുചിയെന്ന് പറയുമ്പോള്‍ അവര്‍ക്ക് ഇഷ് പ്പൈട്ട രുചിയാണെട്ടോ. നല്ല രുചിയെന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നത് കുട്ടികളെ സ്വധീനിക്കണമെന്നില്ല. സര്‍െ്രെപ സായി നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഭക്ഷണം േസ്റ്റെ് ചെയ്യാന്‍ കൂടി അവര്‍ തയ്യാറാകാതെ വരികയും ചെയ്യാം .

കുട്ടികള്‍ ഭക്ഷണ കാര്യത്തില്‍ വിമുഖത കാണിച്ചാല്‍ അത് അമ്മാമാരുടെ നെഞ്ചിടിപ്പ് കുട്ടും . ഭക്ഷണത്തോട് താത്പര്യം തോന്നാതെ, വളര്‍ച്ചയ്ക്ക് അനിവാര്യമായങ്ങള്‍ പോഷകാഹാരങ്ങള്‍ അവര്‍ കഴിക്കാതെ വന്നാല്‍ പിന്നെ എന്ത് പോം വഴിയാണുള്ളത് .

അടി പിടി വഴക്ക് , ഭിഷണി , വാഗ്ദാനങ്ങള്‍ എന്നിവ പയറ്റിയിട്ടും നിങ്ങളുടെ കുട്ടിയുടെ ഭക്ഷണ ക്രമം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നില്ലെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍ വെറുതെ കുട്ടികളെ പഴിച്ചും നിങ്ങള്‍ കരുതി വെച്ച ഭക്ഷണത്തെ പഴിച്ചും സമയം കളയണ്ട. പകരം ഈ കാര്യങ്ങളിലേതെങ്കിലും നിങ്ങളുടെ കുട്ടിയുടെ കാര്യത്തില്‍ സംഭവിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു നോക്കു;

ഒരു നേരത്തെ ഭക്ഷണം കഴിച്ചതിന് ശേഷം വേണ്ട ഇടവേള എടുത്താണോ വീണ്ടും നിങ്ങള്‍ കുട്ടികളുടെ മുന്നില്‍ ഭക്ഷണവുമായി എത്തുന്നത് ?

കുട്ടിയുടെ ഭക്ഷണ താത്പര്യത്തോട് ഇണങ്ങുന്ന , അവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള രുചിയുള്ള ഭക്ഷണം തന്നെയാണോ നിങ്ങള്‍ ഒരുക്കിയത് ?

ഊണ് കഴിക്കുന്നതിന് മുന്‍പ് കുട്ടി ചെറു പലഹാരങ്ങള്‍ എന്തെങ്കിലും കഴിക്കാറുണ്ടോ ?

ശാരീരികമായും മാനസീകമായും ഊര്‍ജസ്വലതയോടെ അവര്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറില്ലേ ?

നിങ്ങളുടെ കുട്ടിയില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ബാധകമാകുന്നില്ലെങ്കില്‍ നിങ്ങളിലെ അമ്മ ഈ കാര്യങ്ങള്‍ കുടി അറിഞ്ഞിരിക്കണം.

കുട്ടികള്‍ ഭക്ഷണത്തോട് മുഖം തിരിക്കുന്നതിനുള്ള ചില കാരണങ്ങള്‍;

രസമുകുളങ്ങളാകാം വില്ലന്‍

രസമുകുളങ്ങളാകാം വില്ലന്‍

നാവില്‍ കുറച്ചു കൂടുതല്‍ രസമുകുളങ്ങളുമായിട്ടാകാം നിങ്ങളുടെ കുട്ടിയുടെ ജനനം. രസമുകുളങ്ങള്‍ ശക്തമാകുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന ഭക്ഷണം പെര്‍ഫെക്ടായി അവര്‍ക്ക് തോന്നണമെന്നില്ല. മൃദുലമായ രസമുകുളങ്ങള്‍ അങ്ങിനെ ഭക്ഷണത്തോടുള്ള താത്പര്യം ഇല്ലായ്മയിലേക്ക് കുട്ടികളെ എത്തിക്കും.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ മറ്റിടങ്ങളിലാവാം

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ മറ്റിടങ്ങളിലാവാം

ഭക്ഷണം കഴിക്കുന്ന സമയം ടിവി കാണുക, മൊബൈല്‍ ഉപയോഗിക്കുക, ഗെയിം കളിക്കുക എന്നിങ്ങനെ മറ്റ് എന്തെങ്കിലും കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഭക്ഷണത്തില്‍ നിന്നുമുള്ള അവരുടെ ശ്രദ്ധ കുറയ്ക്കുന്നതിന് ഇടയാക്കാം.

താളപ്പിഴകള്‍

താളപ്പിഴകള്‍

മലവിസര്‍ജനത്തിലുണ്ടാകുന്ന താളപ്പിഴകളും കുട്ടികളെ അസ്വസ്ഥരാക്കിയേക്കാം. ഇത് ഭക്ഷണത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന താത്പര്യത്തെ പിന്നോട്ടടിക്കുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ കുട്ടിക്കുള്ള താത്പര്യമില്ലായ്മയ്ക്ക് പിന്നില്‍ ഇതാണ് കാരണം എന്ന തിരിച്ചറിവ് മാതാപിതാക്കളിലേക്ക് പെട്ടെന്ന് എത്താന്‍ സാധ്യതയില്ല. മലവിസര്‍ജനത്തിനെ താളപ്പിഴകള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ഭക്ഷണത്തോട് കുട്ടികള്‍ക്ക് താനേ താത്പര്യം വന്നു തുടങ്ങും.

വിവിധ ഭക്ഷണങ്ങള്‍ നിരത്തി കണ്‍ഫ്യുഷനുണ്ടാക്കരുത്

വിവിധ ഭക്ഷണങ്ങള്‍ നിരത്തി കണ്‍ഫ്യുഷനുണ്ടാക്കരുത്

വിവിധ തരം ഭക്ഷണങ്ങള്‍ നിരത്തി കുട്ടികളെ സന്തോഷപ്പെടുത്താനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാലത് കുട്ടികളെ നെഗറ്റീവായി ബാധിക്കാന്‍ ഇടയുണ്ട്. മുന്നിലേക്ക് വിവിധ തരം ഭക്ഷണങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ ആശയക്കുഴപ്പം അവരെ പിടികൂടും. ഒരു ഭക്ഷണത്തോടും താത്പര്യം തോന്നിക്കാത്ത അവസ്ഥയിലേക്കാകും അത് കുട്ടികളെ കൊണ്ടെത്തിക്കുക. ഒരു സമയം എന്ത് ഭക്ഷണം വേണമെന്ന് കുട്ടികളോട് ആരായുക. അവര്‍ പറയുന്ന ഏതെങ്കിലും ഒന്ന് നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ?

നാവിന്റെ രുചിയില്ലായ്

നാവിന്റെ രുചിയില്ലായ്

നിങ്ങളുടെ കുട്ടി ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെങ്കിലും ഭക്ഷണത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ ഇടയുണ്ട്. നാവിന്റെ രുചിയില്ലായ്മ ഉള്‍പ്പെടെയുള്ള കാരണങ്ങളാകാം ഇതിന് പിന്നില്‍. അങ്ങിനെ വരുമ്പോള്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. ഭീഷണിപ്പെടുത്തിയെല്ലാം കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഭക്ഷണത്തോടുള്ള താത്പര്യം തന്നെ അവര്‍ക്ക് നഷ്ടമാകും. ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടിയാലും ഭക്ഷണത്തോടുള്ള അവരുടെ താത്പര്യം ഇതിലൂടെ പൊയ്‌പോകും.

കുട്ടികള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ നല്‍കണം

കുട്ടികള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ നല്‍കണം

ഭക്ഷണങ്ങള്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന പാകത്തില്‍ നല്‍കണം എന്നതും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന് ചോറ് തന്നെ എടുക്കും. നന്നായി വെന്ത ചോറായിരിക്കാം ചില കുട്ടികള്‍ക്ക് ഇഷ്ടം. അങ്ങിനെ വരുമ്പോള്‍ അതുപോലെ അവര്‍ക്ക് ചോറ് കിട്ടണം. പകരം വേവ് കുറഞ്ഞ പാകത്തിലാണ് കിട്ടുന്നതെങ്കില്‍ കുട്ടിക്കുള്ളില്‍ അതൊരു അതൃപ്തി തീര്‍ക്കും. പിന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നതില്‍ നിന്നു വരെ അവരെ അത് പിന്തിരിപ്പിക്കും.

ചില ഭക്ഷണങ്ങളിലുള്ള അലര്‍ജി

ചില ഭക്ഷണങ്ങളിലുള്ള അലര്‍ജി

എതെങ്കിലും പ്രത്യേക ഭക്ഷണം നിങ്ങളുടെ കുട്ടികള്‍ നിരന്തരം കഴിക്കാതെ ഒഴിഞ്ഞു മാറുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം. ഫുഡ് അലര്‍ജിയാവാം അതിന് കാരണം.ആ ഭക്ഷണം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ ശാരീരിക പ്രശ്‌നങ്ങളോ കുട്ടിയില്‍ സൃഷ്ടിക്കുന്നുണ്ടാവാം. അത് കണ്ടെത്തി പരിഹാരം കാണുക തന്നെ വേണം.

Read more about: kid കുട്ടി
English summary

Reasons Why Children don't Eat

Reasons Why Children don't Eat, read more to know about
Story first published: Saturday, February 24, 2018, 10:09 [IST]