For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലില്‍ ഈ പൊടി, കുട്ടിയ്ക്ക് ആരോഗ്യം,ബുദ്ധി,തൂക്കം

|

കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും തലവേദനയാണ്. മിക്കാവറും കുട്ടികള്‍ക്കു ഭക്ഷണം കഴിയ്ക്കുവാന്‍ ഏറെ മടിയുള്ളവരുമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളല്ലാതെ ജങ്ക് ഫുഡുകളോടായിരിയ്ക്കും പല കുട്ടികള്‍ക്കും താല്‍പര്യക്കൂടുതലും.

കുട്ടികള്‍ക്കു നിര്‍ബന്ധമായും കൊടുത്തിരിയ്‌ക്കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യവും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം നിറഞ്ഞ ഒന്നാണിത്. കുട്ടികള്‍ക്കു വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നെന്നു പറയാം.

പാലില്‍ പലപ്പോഴും പലതരം പൊടികളും,അതായത് ഹെല്‍ത് ഡ്രിങ്ക്‌സ് കലക്കിക്കൊടുക്കുന്നതു പതിവാണ്. പരസ്യങ്ങള്‍ കണ്ട് തങ്ങളുടെ കുട്ടികള്‍ക്കും ഇതുപോലെ ഗുണമുണ്ടാകട്ടെയെന്ന ചിന്തയാണ് ഇതിനു മാതാപിതാക്കളെ പ്രേരിപ്പിയ്ക്കുന്നത്.

എന്നാല്‍ കുറേ മധുരവും കൃത്രിമരുചിക്കൂട്ടുമല്ലാതെ ഇവയില്‍ കാര്യമായി എന്തെങ്കിലുമുണ്ടോയെന്നു സംശയമാണ്. കുട്ടികളുടെ പല്ലുകള്‍ കേടാകുകയും പോക്കറ്റ് കാലിയാകുകയും ചെയ്യുമെന്നല്ലാതെ ഇതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ലെന്നു ചുരുക്കും.

ഇതിനുള്ള ഒരു പരിഹാരമാണ് വീട്ടില്‍ തന്നെ നമുക്കു തന്നെ തയ്യാറാക്കി നല്‍കാവുന്ന ഒരു പ്രത്യേക പൗഡര്‍. വീട്ടില്‍ തന്നെ നല്ല ശുദ്ധമായ രീതിയില്‍ തയ്യാറാക്കി കുട്ടികള്‍ക്കു പാലില്‍ കലക്കി ഊ പൊടി നല്‍കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം

ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം

ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത, കല്‍ക്കണ്ടം എന്നിവയാണ് ഈ പ്രത്യേക പൗഡര്‍ തയ്യാറാക്കാന്‍ വേണ്ടത്.

ബദാം

ബദാം

ബദാം ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത് പലതരത്തിലും ആരോഗ്യപരമായി സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, മിനറലുകള്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കൊഴുപ്പാകട്ടെ, തീരെയില്ലതാനും. കുട്ടികളിലെ ഓര്‍മ, ബുദ്ധിശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.

പിസ്ത

പിസ്ത

പിസ്ത കുട്ടികള്‍ക്ക് ഏറെ നല്ലതുതന്നെ. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇത് ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും കുട്ടികളിലെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണിത്. കണ്ണിന്റെ ആരോഗ്യത്തിനും പിസ്ത ഏറെ ആരോഗ്യകരമാണ്.

കശുവണ്ടിപ്പരിപ്പും

കശുവണ്ടിപ്പരിപ്പും

കശുവണ്ടിപ്പരിപ്പും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിശക്തിയ്ക്കും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ മഗ്നീഷ്യം ധാരാളമുണ്ട്. കുട്ടികളിലെ എല്ലുകളുടെ ബലത്തിന് ഇത് ഏറെ സഹായകമാണ്. കുട്ടികളിലെ വളര്‍ച്ചയ്ക്ക അത്യാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ മഗ്നീഷ്യം സഹായിക്കും.

വാള്‍നട്‌സ്

വാള്‍നട്‌സ്

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ ഒന്നാണ് വാള്‍നട്‌സ്. കുട്ടികള്‍ക്കുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ സഹായകമാണ്.

കല്‍ക്കണ്ടം

കല്‍ക്കണ്ടം

കല്‍ക്കണ്ടം കുട്ടികള്‍ക്കു നല്‍കാവുന്ന ആരോഗ്യകരമായ മധുരമാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്ന്. പല ആരോഗ്യഗുണങ്ങളുമൊത്തിണങ്ങിയ ഇത് പഞ്ചസാരയ്ക്കു പകരം കുട്ടികള്‍ക്കു നല്‍കാം.

പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്

പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്

പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് എന്നിവയെടുക്കുക. ഇതില്‍ പിസ്ത അല്‍പം കുറവെടുത്താന്‍ മതിയാകും. കാരണം ഇത് പൊടിയ്ക്കുമ്പോള്‍ എണ്ണമയം വന്നു പൊടി കട്ടയാകാന്‍ സാധ്യതയുണ്ട്.

 പൊടിച്ചെടുക്കുക

പൊടിച്ചെടുക്കുക

ഡ്രൈ നട്‌സിന്റെ തൊലി കളയുക. ഇത് മിക്‌സിയിലിട്ടു നല്ലപോലെ പൊടിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി പല തവണയായി അടിച്ചു വേണം, എടുക്കാന്‍.അല്‍പം ഓട്‌സ് കൂടി ചേര്‍ത്താല്‍ കട്ടി പിടിയ്ക്കാതെ പൊടിയ്ക്കാന്‍ സാധിയ്ക്കും.

പൊടി

പൊടി

ഈ പൊടി മാറ്റി ചീനച്ചട്ടിയിലെടുത്ത് ചൂടാക്കാം. ഇതിലെ എണ്ണമയമുണ്ടെങ്കില്‍ മാറ്റിക്കളയാന്‍ ഇത് സഹായിക്കും. നല്ലപോലെ ഇളക്കി ചൂടാക്കി വാങ്ങി വയ്ക്കാം.

കല്‍ക്കണ്ടം

കല്‍ക്കണ്ടം

കല്‍ക്കണ്ടം വേറെ നല്ലപോലെ പൊടിച്ചെടുക്കാം. ഇതും വറുത്തുവാങ്ങിയ പൊടിയുടെ ചൂടാറുമ്പോള്‍ കൂടെച്ചേര്‍ത്തിളക്കാം. ചൂടാറുമ്പോള്‍ ഇത് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം.

പാല്‍

പാല്‍

കുട്ടിയ്ക്ക് പാല്‍ ലേശം മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിയ്ക്കുക. ശേഷം ഇതില്‍ നിന്നും ഒന്നോ രണ്ടോ സ്പൂണ്‍ ചേര്‍ത്തിളക്കി കൊടുക്കാം. വേണമെങ്കില്‍ ലേശം തേനുമാകാം.

സ്വാഭാവിക പ്രതിരോധശേഷി

സ്വാഭാവിക പ്രതിരോധശേഷി

മഞ്ഞള്‍പ്പൊടി കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒന്നാണിത്. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഉപയോഗിയ്ക്കാന്‍

ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കുമെല്ലാം

ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കുമെല്ലാം

ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ മിശ്രിതമാണിത്. കുട്ടികള്‍ക്കു പ്രതിരോധശേഷി നല്‍കാനും ഊര്‍ജവും ശക്തിയുമെല്ലാം നല്‍കാനും ഏറെ നല്ലത്.

കുട്ടികളുടെ തൂക്കം

കുട്ടികളുടെ തൂക്കം

കുട്ടികളുടെ തൂക്കം ആരോഗ്യകരമായ രീതിയില്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വിദ്യകൂടിയാണിത്.

English summary

Natural Health Drink Which Is Healthy For The Kid

Natural Health Drink Which Is Healthy For The Kid, read more to know about
X
Desktop Bottom Promotion