For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടിക്ക് പാല്‍ അലര്‍ജ്ജിയാണോ?

By Belbin Baby
|

ഒരോരുത്തര്‍ക്കും ഒരോ രീതിയിലാണ് അലര്‍ജ്ജിയുണ്ടാകുന്നത്. ചിലര്‍ക്ക് പൊടിയും തണുപ്പും മറ്റു ചിലര്‍ക്ക് വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളും അലര്‍ജ്ജിക്ക് കാരണമാകുന്നു. ആദ്യംഅലര്‍ജ്ജി എന്ന വാക്ക് ഇന്ന് ഒരു മെഡിക്കല്‍ വാക്കല്ല അത് സംസാരവാക്കാണ്. അലര്‍ജ്ജിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (hyper sensitivtiy) എന്നാണ്.

h

ഒരു തരം അതി വൈകാരികത എന്ന് വേണമെങ്കില്‍ പറയാം. അതി വൈകാരികത നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തിനാണെന്ന് (immunes ystem) (രോഗ പ്രതിരോധ സംവിധാനത്തിന്) മാത്രം. യദാര്‍ത്ഥത്തില്‍ നമുക്ക് അണുബാധ (infection) മുതലായ രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നമ്മുടെ പ്രതിരോധ സംവിധാനം (immunes ystem). സാധാരണ ഗതിയില്‍ അത് നമുക്ക് കുഴപ്പമൊന്നുമുണ്ടാക്കാത്ത ഒന്നാണ് ഇത്. എന്നാല്‍ അത് ചില സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

g8

പലതരം ലക്ഷണങ്ങള്‍ അലര്‍ജ്ജിയില്‍ കാണാം. ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട അലര്‍ജ്ജിയില്‍ (allergy) തുമ്മല്‍ (sneezing) ശ്വാസം മുട്ടല്‍ (യൃലമവേഹലിൈല)ൈ മുതലായ ലക്ഷണങ്ങളാണ് ഉണ്ടാകുക. അതല്ലാതെ ത്വക്കില്‍ ചൊറിഞ്ഞ് തടിക്കുക മുതലായ ലക്ഷങ്ങളോട് കൂടിയും മാരകമായ രീതിയിലും അലര്‍ജ്ജി വരാറുണ്ട്. ആയുര്‍വേദത്തില്‍ അലര്‍ജ്ജിയെ പറ്റി പരാമര്‍ശങ്ങളുണ്ട്. രജ (പൊടി) ധൂമങ്ങള്‍ (പുക) എന്നിവമൂലവും വിഷദ്രവ്യങ്ങള്‍ മൂലവും ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ ആയുര്‍വേദത്തില്‍ (Ayurveda) വിവരിക്കുന്നുണ്ട്. ഇന്ന് ആയുര്‍വേദ ചികിത്സകര്‍ അലര്‍ജ്ജിയെ (allergy) രക്തദുഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു രോഗമായിട്ടാണ് കണക്കാക്കുന്നത്. ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സകൊണ്ട് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗവുമാണ് അലര്‍ജ്ജി കൊണ്ടുള്ള തുമ്മല്‍.
x

അലര്‍ജ്ജി ഉണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജ്ജനുകള്‍ (allergens) എന്നാണ് വിളിക്കുന്നത്. ഈ അലര്‍ജ്ജനുകള്‍ ശരീരത്തില്‍ ഏതു ഭാഗവുമായാണോ ബന്ധപ്പെടുന്നത് അതിനനൗസരിച്ചുള്ള ലക്ഷണമാണ് ഉണ്ടാകുന്നത്. ശ്വസനവ്യൂഹത്തില്‍ പ്രധാനമായും പോളനുകള്‍ ആണ് അലര്‍ജ്ജി ഉണ്ടാക്കുന്നത്. അലര്‍ജ്ജി ജന്യ ജലദോഷത്തില്‍ പ്രധാനമായും മൂക്കില്‍ ചൊറിച്ചില്‍, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നിവയാണ് ലക്ഷണമായുണ്ടാകുക. ശ്വാസകോശത്തില്‍ കഫം അധികമായി ഉല്‍പാദിപ്പിക്കപ്പെടുകയും ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തോടെയുള്ള ശ്വാസോഛ്വാസം എന്നിവയുണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം പലതരത്തിലുള്ള അലര്‍ജ്ജികള്‍ ഉണ്ടാക്കുമെങ്കിലും (വയറിളക്കം, വയറുവേദന, ചൊറിച്ചില്‍ മുതലായവ) ശ്വസനാലര്‍ജ്ജികള്‍ ഉണ്ടാക്കുന്നത് പതിവില്ല. ശ്വസനാലര്‍ജ്ജികള്‍ പ്രധാനമായും മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അലര്‍ജ്ജനുമായി ശരീരം സമ്പര്‍ക്കത്തിലേര്‍പെട്ടാല്‍ ഉടനെ ലക്ഷണം തുടങ്ങുകയായി.

sq

കാരണങ്ങള്‍

അലര്‍ജ്ജി ഉണ്ടാക്കുന്ന ഘടകങ്ങളെ പ്രധാനമായും ശാരീരിക ഘടകങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിങ്ങനെ തിരിക്കാം.

ശാരീരിക കാരണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. അലര്‍ജ്ജി മിക്കപ്പോഴും പാരമ്പര്യമാണ്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലുമൊക്കെ അലര്‍ജ്ജി ഉണ്ടായിരുന്നെങ്കില്‍ അത് മക്കളിലേക്കും വരാം അതായത് അലര്‍ജ്ജി രോഗികള്‍ക്കുണ്ടാകുന്ന കുട്ടികളിലും അലര്‍ജ്ജി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല അത് രോഗമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളേക്കാള്‍ തീവ്രമായി അനുഭപ്പെടുകയും ചെയ്യുന്നു.

x

പ്രായം

ചെറിയ കുട്ടികളിലാണ് അലര്‍ജ്ജി അധികവും കാണപ്പെടാറ്. അലര്‍ജ്ജികൊണ്ടുണ്ടകുന്ന ആസ്ത്മ കൂടുതലും കാണപ്പെടുന്നത് പത്ത് വയസില്‍ താഴെയുള്ള കുട്ടികളിലാണ്. എന്നാല്‍ അലര്‍ജ്ജിക് ജലദോഷം ചെറുപ്പക്കാരിലാണത്രേ കൂടുതല്‍.

ലിംഗം

ആണ് കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ അലര്‍ജ്ജി കൂടുതലായി കാണപ്പെടുന്നത്. ആസ്ത്മ കൂടുതല്‍ പെണ്‍കുട്ടികളിലും കുട്ടികളുടെ ആരോഗ്യത്തിനും ശാരീരിക വളര്‍ച്ചയ്ക്കും മാതാപിതാക്കന്മാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് പാല്‍ എന്നാല്‍ ചില കുട്ടികളില്‍ പാലും പാല്‍ ഉത്പന്നങ്ങളും പലതരത്തിലുള്ള അലര്‍ജ്ജികള്‍ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. എന്താണ് കുട്ടിയുടെ ശാരീരിക പ്രത്യേകതങ്ങള്‍ എന്ന് തിരിച്ചറിയാത്ത മാതാപിതാക്കന്മാര്‍ കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വീണ്ടു പാല് നല്കുകയും അപകടകരായ സാഹചര്യങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യുന്നു. കുട്ടികള്‍ പാല് കുടിക്കാന്‍ കാണിക്കുന്ന മടിയെക്കുറിച്ചല്ല ഇവിടെ പറയുന്നത് . പാലും പാല്‍ ഉല്പനങ്ങളും ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ ഉണ്ടാകുന്ന ശരീരിക ബുദ്ധിമുട്ടുകളെ കുറിച്ചാണ്

sx

പാല്‍ അലര്‍ജിയുടെ കാരണങ്ങള്‍

പല കുട്ടികള്‍ക്കും പലരീതിയിലുള്ള കാരണങ്ങള്‍ കാണ് പാല്‍ അലര്‍ജ്ജിക്ക് കരാണമാകുന്നത് പൊതുവായുള്ള കാരണങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

......മാതാപിതാക്കള്‍ക്ക് ഭക്ഷണ അലര്‍ജി ഉണ്ടെങ്കില്‍ ഒരു കുഞ്ഞിന് 75% സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു മാതാവിന് അലര്‍ജി ഉണ്ടെങ്കില്‍ മാത്രമേ അപകട സാധ്യത 40 ശതമാനത്തിലേക്ക് താഴുന്നു. ഭക്ഷണ അലര്‍ജി ഉള്ള ഒരു കുടുംബാംഗവും പാല്‍ അലര്‍ജിക്ക് കുഞ്ഞപങ്ങള്‍ക്കും ഉണ്ടാകാം

......കുട്ടിയുടെ മുലപ്പാല്‍ കുടി നിര്‍ത്തുമ്പോള്‍ കുഞ്ഞിന് പാല്‍ അലര്‍ജി ഉണ്ടാക്കാം.

...ആദ്യമായി ഉണ്ടാകുന്ന കുട്ടിക്ക് ഭക്ഷണം അലര്‍ജിക്ക് കൂടുതല്‍ സാധ്യതയുള്ളവരാണ് ഇളയ സഹോദരങ്ങളെ പോലെ, ആദ്യമായി ഉണ്ടാകുന്ന കുട്ടിക്ക് പ്രതിരോധ സംവിധാനം കുറവായതിനാല്‍ അലര്‍ജിയാകാന്‍ സാധ്യതയുമാണ്.

.....ആസ്തമയുള്ള കുട്ടികള്‍ക്ക് പാല്‍ പോലുള്ള ഭക്ഷണം അലര്‍ജിക്ക് സാധ്യതയുണ്ട്

4r

....ശിശുക്കളിലെ പാല്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

.....മുഖത്തിന്റെ വീക്കം: കണ്‌പോളകള്‍, കവിള്‍, നാവ്, നാവ്, അധരങ്ങള്‍ തുടങ്ങിയവ മുഖങ്ങള്‍ ശരീരഭാഗങ്ങളില്‍ വീര്‍ക്കുന്നതാണ്.

..ശ്വാസംമുട്ടലും ചുമയും

..കഴുത്ത് പേശികള്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ശ്വസിക്കുകയും ക്ഷതമുണ്ടാകുകയും ചെയ്യുന്നു.

.....വയറ്റില്‍ അസ്വാരസ്യം: വയറുവേദനയെ ബാധിക്കുന്ന ചുണ്ണാമ്പും വയറുവേദനയും.

.....ഓക്കാനം, ഛര്‍ദ്ദി: ചിലപ്പോള്‍ ഛര്‍ദ്ദിയും.

....വയറിളക്കം കുഞ്ഞിന് വയറിളക്കം ഉണ്ടാവാം, ചില സമയങ്ങളില്‍ രക്തത്തില്‍ രക്തത്തില്‍ അടങ്ങിയിരിക്കാം.

qws

മാതാപിതാക്കന്മാര്‍ എന്തു ചെയ്യണം

ഏത് ഭക്ഷണപദാര്‍ത്ഥവും കുട്ടിക്ക് നല്കുമ്പോള്‍ അത് അലര്‍ജ്ജിക്ക് കാരണമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് മാതപിതാക്കന്മാരുടെ കടമയാണ്. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് മറ്റു തരത്തിലുള്ള പാലും പാല്‍ ഉല്പന്നങ്ങളും അലര്‍ജ്ജിക്ക് കാരണമാകാം. പാല്‍ കുട്ടിക്ക് അലര്‍ജ്ജിക്ക് കാരണമാകുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ കൃത്യമായ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെമ മാത്രമെ തുടര്‍ന്ന് കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാവൂ. ഭക്ഷണത്തിലൂടെ കുട്ടിയികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരമാവധി വീട്ടുവൈദ്യം ഒഴിവാക്കുന്നതാണ് നല്ലത്.

English summary

milk-allergy-in-babies-symptoms-and-treatment

Milk allergy can be mild or severe and sometimes fatal. Milk allergy is usually caused by lactose sugar present in it.,
Story first published: Monday, June 11, 2018, 13:27 [IST]
X
Desktop Bottom Promotion