For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ശ്രദ്ധക്കുറവ്; പരിഹാരമുണ്ട്

By Shanoob M
|

അന്ന തന്‍റെ ഒന്പതു വയസുകാരനായ മകനെ കണക്ക് പടിപ്പിക്കുകയായിരുന്നു. അവൻ അന്നയെ നോക്കുന്നുണ്ടെങ്കിൽ തന്നെയും അവന്‍റെ ശ്രദ്ധ തന്‍റെ ചോദ്യങ്ങളിലല്ല എന്ന് അന്നക്ക് ബോധ്യമായിരുന്നു. ഏകാകൃതയില്ലാതിരിക്കുന്നത് സ്വാഭാവികമായ ഒരു പ്രശ്നമായാണ് കണക്കാക്കപെടുന്നത്. കുട്ടികളുടെ ഏകാകൃത നൈമിഷികമാണ്, പുതിയ കളിപാട്ടങ്ങൾ പോലും അവരെ കുറച്ചു നേരമേ സ്വാധീനിക്കുന്നുണ്ടാവുകയുള്ളു. ഹോംവർക്കുകൾ ചെയ്യുക പഠിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ ചെയ്യുന്ന സമയങ്ങളിലാണ് ഇതൊരു വലിയ പ്രശ്നമായി വരാറുള്ളത്.

gy7

കുട്ടികൾ കളിച്ചതുകൊണ്ട് പഠിച്ചാൽ അത് അവർക്കു കൂടുതൽ ഇഷ്ടമാകും എന്നതിനാൽ അവർക്കു പുതിയ എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കാൻ ആ രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലതു. അത്തരം കളികളിലൂടെ പഠിച്ചതൊന്നും അവർ പെട്ടന്നു മറന്നു പോവുകയും ഇല്ല . ഗെയിമുകൾ, ടാബ്ലറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവ ഒഴിവാക്കുക, സാധാരണ കളിപ്പാട്ടങ്ങളുമായി കളിക്കാൻ കുട്ടികളെ അനുവദിക്കുക, ശ്രദ്ധയും ഏകാകൃത്തായും മെച്ചപ്പെടുത്താൻ സഹായിക്കുന്ന കളികളേയും, ചെറിയ ജോലികളെയും പ്രോത്സാഹിപ്പിക്കുക .
കുഞ്ഞു ചിന്തകളെ ഉണർത്തുന്ന ഗെയിം - ഏതെങ്കിലും ഒരു കാര്യം ചിന്തിച്ചു അവയെ ക്രമീകരിക്കാൻ സഹായിക്കുന്ന ഗെയിമുകൾ കളിക്കുന്നതിലൂടെ കുട്ടിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമശക്തിയെ ബലപ്പെടുത്താനും സാധിക്കുന്നു.

എങ്ങനെ മറികടക്കാം

എങ്ങനെ മറികടക്കാം

നിങ്ങളുടെ കുട്ടി ശ്രദ്ധക്കുറവിന്റെയോ ഏകാകൃതയുടേയോ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അവർ ഇത്തരം ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.

ഒരുഭാഗത്ത് ഇരിപുറക്കാതിരിക്കുക

സാധനങ്ങള്‍ നഷ്ടപെടുക,

പഠിക്കാനും ഓർമ്മിചെടുക്കാനും സാധിക്കാതെ വരുക

ഹോംവർക്കിൽ ശ്രദ്ധിക്കാതിരിക്കുക

പകൽസ്വപ്നം കാണുക

മോശം കൈയക്ഷരം

ദേഷ്യക്കാരനാവുക അല്ലെങ്കില്‍ നിരാശപെടുക

 കാരണങ്ങൾ

കാരണങ്ങൾ

ഉറക്കമില്ലായ്മ : കുട്ടികള്‍ക്ക് 8 മണിക്കൂര്‍ ഉറക്കം നിർബന്ദമാണ്. അവർ വൈകി ഉറങ്ങുന്നവരാണെങ്കിൽ ഇത്രയും സമയം ഉറക്കം ലഭിക്കുന്ന രീതിയില്‍ സമയം കൃമീകരിക്കുക

കുടുംബത്തിലെ പ്രശ്നങ്ങൾ: എല്ലാത്തരം പ്രശ്നങ്ങളും കുട്ടികളെയും സ്വാധീനിക്കാം.. നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിലും പരസ്പരം കലഹിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന അവരുടെ മനസിനെ അതെല്ലാം സ്വാധീനിക്കും. നിങ്ങളുടെ കലഹങ്ങൾ കുട്ടികളുടെ മുന്പില്‍ വച്ചാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണം : നല്ല ഭക്ഷണവും അത്യാവശ്യമാണ്. മുട്ട, ധാന്യം, പാൽ, ഇറച്ചി എന്നിവയാണ് കുട്ടികള്‍ക്ക് നൽകേണ്ടത്. കഫീൻണ എനർജി ഡ്രിങ്ക്, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കാം.

അമിതഭാരം : കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ജോലിഭാരം മാത്രം ഏൽപിക്കുക, ഇലഴാത്ത പക്ഷം അത് മനസിലാക്കുവാനും അനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കാനും കാരണമാകും.

 മനസ് എകാകൃമാക്കാം; കുട്ടിയെ നിരിക്ഷിക്കുക

മനസ് എകാകൃമാക്കാം; കുട്ടിയെ നിരിക്ഷിക്കുക

കുട്ടികളില്‍ നിന്ന് മാറി ഇരുന്ന് അവരുടെ പെരുമാറ്റങ്ങൾ, ശൈലി, ഇഷ്ടങ്ങൾ എന്നിവ നിരീക്ഷിക്കുക. അവരുടെ അധ്യാപകരുമായി സംസാരിക്കുകണ അവർക്ക് ഒരുപക്ഷേ കൂടുതല്‍ അറിയുമായിരിക്കാം. അവരെ വഴക്ക് പറയാതിരിക്കുക, മനസിലാക്കുക.

ശ്രദ്ധ മാറാതെ ശ്രദ്ധിക്കുക

ശ്രദ്ധ മാറാതെ ശ്രദ്ധിക്കുക

മനസ് ഏകാകൃമായി വക്കുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക. കുട്ടികള്‍ പഠിക്കുന്ന സമയമത്ത്, അവരുടെ അടുത്തിരുന്ന് സംസാരിക്കുക, ഒച്ച വക്കുക, ടി വി കാണുക എന്നിവ ഒഴിവാക്കുക. നല്ലൊരു മാത്രകായാവുക, അവർ പഠിക്കുന്പോള്‍ നിങ്ങളും എന്തെങ്കിലും വായിക്കുന്നത് നല്ലതാണ്.

ടി വി വിഡിയോ ഗെയിം

ടി വി വിഡിയോ ഗെയിം

ടി വി വിഡിയോ ഗെയിം എന്നിവ ഒഴിവാക്കി, ശാരീരിക വിനോദങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക. അവരെ സർഗാത്മാകമായി ചിന്തിപിക്കുന്ന സാധനങ്ങള്‍ വാങ്ങി നൽകുക. ടി വി കാണാന്‍ ഒരു സമയം നീക്കി വക്കുക. നിങ്ങളും വളരെ കുറച്ച് മാത്രം ടി വി കാണുക.

 ലക്ഷ്യം

ലക്ഷ്യം

എത്തിപടാൻ സാധിക്കുന്ന ലക്ഷ്യങ്ങൾ കാണുക. പഠന സമയം വിവിധ വിഷയങ്ങള്‍ക്കായി വീധം വക്കുക. എല്ലാകാര്യങ്ങൾക്കും സമയകൃമം തീരുമാനിക്കുക. സമ്മാനങ്ങള്‍ നൽകുക.

ചുമതലകള്‍ ഏൽപിക്കുക

ചുമതലകള്‍ ഏൽപിക്കുക

ദിവസേന എന്നോണം കുട്ടിക്ക് അവരാൽ സാധിക്കുന്ന ചുമതലകള്‍ നൽകുക. സാന്റ് വിച്ച് ഉണ്ടാകുക, ടേബിള്‍ കൃമീകരിക്കിക്കുക, തുടങ്ങിയ ചെറിയ ജോലികള്‍ നൽകാവുന്നതാണ്. നിങ്ങളുടെ പുസ്തകങ്ങള്‍ അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ പറയുന്നത് ഉപകരിക്കും.

വലിയ ജോലികള്‍ വിഭജിച്ച് നൽകുക.

വലിയ ജോലികള്‍ വിഭജിച്ച് നൽകുക.

ഒരുപാടു സമയവും അദ്ധ്വാനവും വേണ്ടി വരുന്ന ജോലികള്‍ വിഭജിച്ച് ചെയ്യുന്പോള്‍ കൂടുതല്‍ ആസ്വാദ്യകരനായി ചെയ്യാനാകും. കുറച്ചു സമയം ഒരു കാര്യം ചെയ്യുന്നത് അവരെ മടുപിക്കില്ല. വായന പോലും അങ്ങനെ ആകുന്നതാണ് ഉത്തമം

അഭിനന്ദിക്കുക

അഭിനന്ദിക്കുക

കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുമോദനം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് മൂലം അവർക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരുന്നു. അവർ മികച്ച എന്തെങ്കിലും പ്രവൃത്തി ചെയ്യുന്ന സമയം അവർക്ക് സമ്മാനങ്ങള്‍ നൽകുന്പോളും അവര്‍ സന്തോഷിക്കുന്നു.

സ്കൂള്‍ അധ്യാപകർ

സ്കൂള്‍ അധ്യാപകർ

അവരുടെ അധ്യാപകര്‍ അവരെ ശരിയായ രീതിയില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അവരുമായി സംസാരിക്കുക.

ഒരു സൈക്കാട്രിസ്റ്റിനെ കണ്ട് അഭിപ്രായം ആരായുന്നതും നല്ലതാണ്. ഡെഫിസിറ്റ് ഹൈപ്പറാക്റ്റീവ് ഡിസോർഡർ പോലുള്ള അവസ്ഥയില്‍ ആണൊ കുട്ടി എന്നും, കുട്ടിയുടെ അവസ്ഥയുടെ ശാസ്ത്രീയ വശം എന്തെന്നും തിരിച്ചറിയാനിത് സഹായിക്കും. ചിലർക്ക് കൌൺസിലിംഗ് വേണ്ടി വരും, ചിലർക്ക് ഒരു ആശ്വാസ വാക്ക് മതിയാകും..പക്ഷേ എന്താണ് വേണ്ടത് എന്ന് തിരിച്ചറിഞ് നൽകാനിത് ഉപകരിക്കും.

എക്സർസൈസിൽ ഏർപടുക

എക്സർസൈസിൽ ഏർപടുക

ശാരീരിക ആരോഗ്യം: സൈക്കിള്‍ ചവുട്ടുക, ഓടുക, നടക്കുക, കളിക്കുക തുടങ്ങി ശാരീരിക അദ്ധ്വാനത്തിൽ ഏർപെടുന്നത് ഉപകരിക്കും.

ശ്വസനസംബന്ദമായ എക്സർസൈസിൽ ഏർപടുക : ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂടുന്നതാണ് അഭികാമ്യം അതിനാല്‍ അതിനുതകുന്ന എക്സർസൈസുകൾ ചെയ്യുന്നതും നല്ലതാണ്. ഗാർഡനിലോ, മുറിയിലോ, ജനാലക്കരികിലോ ഇരുന്നു ഇവ ചെയ്യാവുന്നതാണ്. നെഞ്ചില്‍ ഒരു ചെറിയ കളിപാട്ടം വച്ച് മുകളിലോട്ടും താഴോട്ടും അവയെ ശ്വാസോച്ചാസം മാത്രം കൊണ്ട് ഇളക്കാന്‍ പറയുക. ഇത് ശ്വാസകോശത്തിൽ വലിയ അളവില്‍ ഓക്സിജൻ എത്തിക്കും.

യോഗ :

തദാസന, വിക്രാസനാ, ഉസ്ത്രാസനാ തുടങ്ങിയ യോഗസന മാർഗങ്ങൾ ഉപകാരപ്രദമായതാണ്. ടെൻഷൻ കുറക്കാനും, മനസ് ഏകാകൃമാക്കാനും ഇത് ഉപകരിക്കും.

രസകരമായ കാര്യങ്ങള്‍

രസകരമായ കാര്യങ്ങള്‍

രസകരമായ കാര്യങ്ങള്‍ നർമപ്രധാനമായ് അവതരിപ്പിക്കുന്നത് കുട്ടികള്‍ ഇഷ്ടപെടും. അതിനാല്‍ ഏകാകൃത ലഭിക്കുന്ന ചെറു വിനോദങ്ങള്‍ കളിക്കുകന്നത് നല്ലതാണ്. ചിത്രം വരക്കുന്നതും ഉപകാരപ്രദമാണ്.

English summary

how-to-improve-concentration-in-kids

concentration of children are short termed. , and even the new balloons have little impact on them.,
X
Desktop Bottom Promotion