For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നല്ല നിരയൊത്ത തിളങ്ങുന്ന പല്ല് വേണോ?

കുഞ്ഞുങ്ങളിലാണ് പലപ്പോഴും പല വിധത്തില്‍ പല്ലിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്

|

കുഞ്ഞിന്റെ ദന്തസംരക്ഷണം എന്നും അമമ്മാര്‍ക്ക് തലവേദന പിടിച്ച ഒന്ന് തന്നെയാണ്. കാരണം പലപ്പോഴും കുഞ്ഞിന് പല്ല് തേപ്പിക്കുന്നതും വായ് കഴുകുന്നതും എല്ലാം അത്രയേറെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ പല അമ്മമാരും ചിലപ്പോഴെങ്കിലും കാണിക്കുന്ന അശ്രദ്ധ കുഞ്ഞിന്റെ പല്ലിന്റെ കാര്യത്തില്‍ വളരെ അപകടം ക്ഷണിച്ച് വരുത്തുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ അമ്മമാര്‍ അല്‍പസമയം മാറ്റി വെച്ചാല്‍ മതി. കുഞ്ഞുങ്ങളിലാണ് പലപ്പോഴും പല വിധത്തില്‍ പല്ലിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്.

<strong>ഗര്‍ഭധാരണം ആദ്യത്തേതെങ്കില്‍ സൂക്ഷിക്കൂ</strong>ഗര്‍ഭധാരണം ആദ്യത്തേതെങ്കില്‍ സൂക്ഷിക്കൂ

മധുരം കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് കുട്ടികള്‍ ആയതുകൊണ്ട് തന്നെ കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പലപ്പോഴും ഒരു വെല്ലുവിളി തന്നെയായിരിക്കും. അതുകൊണ്ട് പല്ലിന് പോട് വരാനും പല്ലില്‍ അണുബാധ ഉണ്ടാവാനുമുള്ള സാഹചര്യങ്ങളും വളരെ കൂടുതലായിരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് കുഞ്ഞിന്റെ ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ദന്തസംരക്ഷണത്തിലെ അശ്രദ്ധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നുണ്ട്. കുഞ്ഞിന്റെ പല്ലിന് പോടും മറ്റ് പ്രശ്‌നങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രഷ് ഉപയോഗിക്കേണ്ടതെപ്പോള്‍

ബ്രഷ് ഉപയോഗിക്കേണ്ടതെപ്പോള്‍

മൃദുവായ പരുത്തിത്തുണി നനച്ച് കുഞ്ഞിന്റെ പല്ലുകള്‍ തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തേയും ബലത്തേയും പ്രശ്‌നത്തില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ പല്ലിന് ഉറപ്പ് വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

പാലു കൊടുക്കുമ്പോള്‍

പാലു കൊടുക്കുമ്പോള്‍

രാവിലെ പാലൂട്ടുന്നതിനുമുന്‍പും രാത്രി കിടക്കുന്നതിനുമുന്‍പും പല്ലു തേപ്പിക്കണം. ഇത് ശീലമാക്കിയാല്‍ അത് ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ പല്ലിന് ചെറുപ്പത്തില്‍ തന്നെ കേട് വരുത്തുന്നതിന് കാരണമാകുന്നു.

 കിടക്കും മുന്‍പ് മധുരം

കിടക്കും മുന്‍പ് മധുരം

നല്ല മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ച് കിടക്കുന്നതിനുമുന്‍പ്. ഇത് പല്ലുകളെ നശിപ്പിക്കും. മാത്രമല്ല പല്ലിന് പോട് വരാന്‍ ഇത് കാരണമാകുന്നു. ഇനി അഥവാ കൊടുത്താല്‍ തന്നെ നല്ലതു പോലെ വായ് കഴുകി വൃത്തിയാക്കിയ ശേഷം വേണം കുഞ്ഞിനെ ഉറക്കാന്‍.

ജ്യൂസ് കൊടുക്കുമ്പോള്‍

ജ്യൂസ് കൊടുക്കുമ്പോള്‍

ഒരു വയസ്സിന് ശേഷം ജ്യൂസുകള്‍ നല്‍കുമ്പോള്‍ വെള്ളം നന്നായി കൊടുക്കണം. അല്ലെങ്കില്‍ മധുരം പല്ലില്‍ ഒട്ടിപ്പിടിച്ച് പ്രശ്‌നമുണ്ടാവാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത് പല്ലില്‍ കേടും പോടും വരുന്നതിന് കാരണമാകുന്നു. മാത്രമല്ല ജ്യൂസില്‍ മധുരം ചേര്‍ക്കുമ്പോള്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ ചേര്‍ക്കാന്‍ പാടുകയുള്ളൂ.

 അമിതമധുരത്തോടുള്ള ആവേശം

അമിതമധുരത്തോടുള്ള ആവേശം

കുഞ്ഞിന് എപ്പോഴും മധുരത്തോട് അല്‍പം സ്‌നേഹം കൂടുതലായിരിക്കും. എന്നാല്‍ ഒരു കാരണവശാലും കുഞ്ഞിനെ അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്. ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും. പല്ല് കൊഴിയേണ്ട പ്രായത്തില്‍ അല്ലാതെ പല്ല് കൊഴിയുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

മിഠായി നല്‍കുമ്പോള്‍

മിഠായി നല്‍കുമ്പോള്‍

മിഠായി ഇഷ്ടമില്ലാത്ത കുട്ടികള്‍ ചുരുക്കമാണ്. എന്നാല്‍ മിഠായി നല്‍കുമ്പോള്‍ അത് ഭക്ഷണത്തിനുമുന്‍പ് നല്‍കുന്നതാണ് നല്ലത്. ഭക്ഷണശേഷം മിഠായി നല്‍കുന്നത് പരമാവധി കുറയ്ക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

 പച്ചക്കറികള്‍

പച്ചക്കറികള്‍

കറുമുറെ കഴിക്കാവുന്ന ആപ്പിള്‍, ക്യാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. ഇത് പല്ലിന് ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്ന പച്ചക്കറികള്‍ വേവിച്ച നല്‍കുന്നതിനേക്കാള്‍ പച്ചക്ക് നല്‍കാന്‍ ശ്രമിക്കുക.

പല്ല് വൃത്തിയാക്കുക

പല്ല് വൃത്തിയാക്കുക

എന്ത് ഭക്ഷണം നല്‍കിയാലും വായയും പല്ലും വൃത്തിയാക്കാന്‍ ശീലിപ്പിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളിലെ പാല്‍പ്പല്ലിനെ പെട്ടെന്ന് കേടു വരുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് പല്ലിലെ വൃത്തി വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

പാല്‍ നല്‍കാം

പാല്‍ നല്‍കാം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. പാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിന്റെ ആരോഗ്യത്തിന് കാത്സ്യവും ധാതുക്കളും അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങല്‍ നല്‍കുക. ഇത് പല്ല് ഉറപ്പിച്ച് നിര്‍ത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

സ്വന്തമായി കഴിക്കാന്‍

സ്വന്തമായി കഴിക്കാന്‍

രണ്ട് വയസ്സ് മുതല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഇത് പല്ല് ഉറക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. അല്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ പല്ല് ഉറക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നു.

English summary

How to Care for Your baby's Teeth

Make sure your baby's new teeth get the best care. Here are some tips for your baby's teeth.
Story first published: Thursday, March 22, 2018, 20:39 [IST]
X
Desktop Bottom Promotion