കുട്ടിയ്ക്ക് ബുദ്ധിയും വളര്‍ച്ചയും നല്‍കും പാനീയം

Posted By:
Subscribe to Boldsky

കുട്ടികളെന്നാല്‍ വളരുന്ന പ്രായമുള്ളവരെന്നു വേണമെങ്കില്‍ പറയാം. ശരീരം മാത്രമല്ല, ബുദ്ധിയും തലച്ചോറും മനസുമെല്ലാം വളരുന്ന പ്രായമാണ് കുട്ടികളുടേത്.

പഠനത്തില്‍ ഓര്‍മക്കുറവും ശ്രദ്ധക്കുറവുമെല്ലാം പല കുട്ടികളേയും ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പോരാത്തതിന് ക്ഷീണവും അടിക്കടി വരുന്ന അസുഖങ്ങളുമെല്ലാം പല മാതാപിതാക്കളേയും അലട്ടുന്നു.

കുട്ടികള്‍ക്ക് ആരോഗ്യവും ബുദ്ധിയുമെല്ലാമുണ്ടാകാനും വളരാനുമായി മാര്‍ക്കറ്റില്‍ കിട്ടുന്നതും പരസ്യത്തില്‍ കാണുന്നതുമായ ഉല്‍പന്നങ്ങള്‍ ഇതിനായി പരീക്ഷിയ്ക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടാകണമെന്നില്ല. വെറും വിപണനതന്ത്രം മാത്രമായ ഇത്തരം പരസ്യങ്ങളില്‍ വീഴുന്നത് ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷമായിരിയ്ക്കും വരുത്തുക.

കുട്ടികള്‍ക്ക് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുവാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും ഓര്‍മശക്തിയ്ക്കും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒരു പാനീയം തയ്യാറാക്കാം. വളരെ ലളിതമായി തയ്യാറാക്കാവുന്ന ഈ പാനീയം വീട്ടില്‍ തന്നെ ഉണ്ടാക്കി കുട്ടികള്‍ക്കു നല്‍കി നോക്കൂ,

പാല്‍, ബദാം, പിസ്ത, വാള്‍നട്ട്, ഏലയ്ക്കാപ്പൊടി,

പാല്‍, ബദാം, പിസ്ത, വാള്‍നട്ട്, ഏലയ്ക്കാപ്പൊടി,

പാല്‍, ബദാം, പിസ്ത, വാള്‍നട്ട്, ഏലയ്ക്കാപ്പൊടി, കല്‍ക്കണ്ടം, മഞ്ഞള്‍ എന്നിവയാണ് ഈ പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

പാല്‍

പാല്‍

അര ലിറ്റര്‍ പാല്‍, 3 വാള്‍നട്‌സ്, 20 ബദാം, 10 പിസ്ത, കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകളുടെ അളവുകള്‍.

ബദാം

ബദാം

10 ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി തൊലി കളഞ്ഞെടുക്കണം. ബദാം ഏറ്റവും ആരോഗ്യകരമായ ഡ്രൈ നട്‌സില്‍ പെടുന്ന ഒന്നാണെന്നു പറയാം. വൈറ്റമിന്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണിത്. തലച്ചോറിനും നാഡീവ്യൂഹത്തിനും ഏറെ അത്യുത്തമമായ ഒന്ന്.

പിസ്ത

പിസ്ത

പിസ്തയും വാള്‍നട്‌സുമെല്ലാം വളര്‍ച്ചയ്ക്കും ഓര്‍മ, ബുദ്ധിശക്തിയ്ക്കും ഏറെ നല്ലതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇവയും കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.ഇവയുടെ തൊണ്ടും നീക്കുക.

പാല്‍

പാല്‍

പാല്‍ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച സമീകൃതാഹാരമാണെന്നു വേണം, പറയാന്‍. കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ പലതും അടങ്ങിയ ഒന്നാണിത്.

പാലില്‍

പാലില്‍

അര ലിറ്റര്‍ പാലില്‍ അല്‍പം പാല്‍ ചേര്‍ത്ത് കുതിര്‍ത്തു തൊലി കളഞ്ഞ ബദാം അരച്ചെടുക്കുക. ഇത് നല്ലപോലെ അരയ്ക്കണം.

വാള്‍നട്‌സ്

വാള്‍നട്‌സ്

പിസ്ത, ബാക്കിയുള്ള ബദാം, വാള്‍നട്‌സ് എന്നിവ പൊടിയ്ക്കുക. ഇത് നല്ല നനുത്ത പൊടിയാക്കി പൊടിച്ചെടുക്കണം.

പാല്‍-ബദാം മിശ്രിതം

പാല്‍-ബദാം മിശ്രിതം

അരച്ചു വച്ചിരിയ്ക്കുന്ന പാല്‍-ബദാം മിശ്രിതം ബാക്കിയുള്ള പാലിലേയ്ക്ക ചേര്‍തിളക്കുക. ഇത് അടുപ്പത്തു വച്ച് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. നല്ലപോലെ ഇളക്കി 10 മിനിറ്റു തിളപ്പിയ്ക്കുക. പിന്നീട് ഇതിലേയ്ക്കു മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അല്‍പനേരം തിളച്ചു കഴിയുമ്പോള്‍ പൊടിച്ചു വച്ചിരിയ്ക്കുന്ന പൊടി ഇളക്കിച്ചേര്‍ക്കുക. ഏലയ്ക്കാപ്പൊടിയും കല്‍ക്കണ്ടവും ചേര്‍ക്കാം. കല്‍ക്കണ്ടം മധുരം എത്ര വേണോ അതിനനസുരിച്ചു വേണം, ചേര്‍ക്കാന്‍.

മിശ്രിതം

മിശ്രിതം

ഈ മിശ്രിതം നല്ലപോലെ ഇളക്കി ഒരുവിധം പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം. കുട്ടികള്‍ക്ക് ഇത് ദിവസവും കുടിയ്ക്കാന്‍ കൊടുക്കാം. രണ്ടോ മൂന്നോ തവണയായി കൊടുക്കാം. എടുക്കുന്ന പാലിന് അനുസരിച്ച് ചേരുവകളുടെ അളവില്‍ വ്യത്യാസപ്പെടുത്താം.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന ഗുണമേന്മയില്ലാത്ത എനര്‍ജി ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ ഫ്രഷ് പാനീയം.

ശരീരവളര്‍ച്ചയ്ക്കും പ്രതിരോധശേഷിയ്ക്കും

ശരീരവളര്‍ച്ചയ്ക്കും പ്രതിരോധശേഷിയ്ക്കും

ഇത് ഫ്രഷ് ആയി തയ്യാറാക്കി നല്‍കുക. ദിവസവും ഇതു കുടിയ്ക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിശക്തി നല്‍കും, ഓര്‍മശക്തിയും പഠിയ്ക്കാനുള്ള കഴിവും ഉന്മേഷവും നല്‍കും. ശരീരവളര്‍ച്ചയ്ക്കും പ്രതിരോധശേഷിയ്ക്കും ഇതേറെ നല്ലതാണ്.

Read more about: kid health കുട്ടി
English summary

Home Made Drink That Make Your Kid Brilliant

Home Made Drink That Make Your Kid Brilliant, read more to know about,