For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്കു ശരീരപുഷ്ടിയുണ്ടാകാന്‍ ഇവ....

കുട്ടിയ്ക്കു ശരീരപുഷ്ടിയുണ്ടാകാന്‍ ഇവ...

|

കുട്ടികളുടെ ഭക്ഷണ, ആരോഗ്യ കാര്യത്തില്‍ പൊതുവെ മാതാപിതാക്കള്‍ക്ക് ടെന്‍ഷനുണ്ടാകാറുണ്ട്. പല കുട്ടികള്‍ക്കും ആവശ്യത്തിന് തൂക്കമില്ലാത്തതും ശരീര പുഷ്ടിയില്ലാത്തതുമെല്ലാം പലപ്പോഴും പല മാതാപിതാക്കളും പരാതി പറയുന്ന കാര്യമാണ്.

കുട്ടികള്‍ക്ക് അമിതമായ തടി നല്ലതല്ല. എന്നാല്‍ തീരെ മെലിഞ്ഞതും കുട്ടികള്‍ക്ക് അത്ര ആരോഗ്യകരമല്ല. കാണാന്‍ മാത്രമല്ല, ചിലപ്പോള്‍ തീരെ മെലിഞ്ഞിരിയ്ക്കുന്നതു കുട്ടികള്‍ക്കു വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം.

ഒക്ടോബറില്‍ ജനിച്ചവരുടെ വിശേഷങ്ങള്‍ഒക്ടോബറില്‍ ജനിച്ചവരുടെ വിശേഷങ്ങള്‍

അമിതമായ തടി കുട്ടികള്‍ക്കു നല്ലതല്ല. പൊണ്ണത്തടി അതായത് ഒബീസിറ്റി എന്നത് കുട്ടികളില്‍ രോഗം തന്നെയാണ്. ഇതിന് ദോഷകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ പല കാരണങ്ങളും കാണും. ഇതുപോലെ വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നതും നല്ലതല്ല. ഇത്തരം കുട്ടികളില്‍ പലപ്പോഴും വിളര്‍ച്ചാ പ്രശ്‌നങ്ങളും സാധാരണയാണ്.

ഭക്ഷണം മാത്രമല്ല, പാരമ്പര്യവും കുട്ടികളുടെ ശരീര പുഷ്ടി നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ചില കുട്ടികള്‍ക്ക് അടിക്കടി രോഗങ്ങള്‍ വരും. ഇതും പൊതുവേ ശരീരം മെലിയാന്‍ കാരണമാകും. വിശപ്പില്ലായ്മ, വിരശല്യം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും കുട്ടികള്‍ മെലിഞ്ഞിരിയ്ക്കാനുളള കാരണങ്ങളാണ്.

മല്ലിയിട്ടു തിളപ്പിച്ച വെള്ളം നിങ്ങള്‍ കുടിയ്ക്കണംമല്ലിയിട്ടു തിളപ്പിച്ച വെള്ളം നിങ്ങള്‍ കുടിയ്ക്കണം

ഭക്ഷണം തന്നെയാണ് കുട്ടികളെ തടിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴി. ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് കുട്ടികളില്‍ പുഷ്ടിയുണ്ടാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് തികച്ചും ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണങ്ങളാകണം. അനാരോഗ്യകരമായ, അതായത് വറുത്തതും പൊരിച്ചതും പിസയും ബര്‍ഗറുമെല്ലാം കുട്ടികളെ തടിപ്പിയ്ക്കും. എന്നാല്‍ ഇത് ആരോഗ്യകരമായ തടി അല്ലെന്നോര്‍ക്കുക. ദോഷ ഫലങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

കുട്ടികളിലെ പുഷ്ടി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ,ഇവ തികച്ചും നല്ല ഭക്ഷണ രീതികളാണ്. കുട്ടികള്‍ക്ക് ശരീര പുഷ്ടിയോടൊപ്പം ആരോഗ്യവും നല്‍കുന്ന ചില വഴികള്‍. ഇത്തരം വഴികള്‍ നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാം.

വെണ്ണയും നെയ്യുമെല്ലാം

വെണ്ണയും നെയ്യുമെല്ലാം

വെണ്ണയും നെയ്യുമെല്ലാം കുട്ടികള്‍ക്കു ശരീര പുഷ്ടി വരുത്താന്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്കു ചോറിലോ അല്ലെങ്കില്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലോ വെണ്ണയും അല്‍പം ഇന്തുപ്പും ചേര്‍ത്തു കൊടുക്കുന്നത് ശരീര പുഷ്ടിയ്ക്കു സഹായിക്കുന്ന ഒന്നാണ്. നെയ്യിട്ടു മൂപ്പിച്ച ചോറ്, പനീര്‍ എന്നിവയെല്ലാം കുട്ടികള്‍ക്കു നല്‍കാം. കൊഴുപ്പു കളയാത്ത പാല്‍, കട്ടിത്തൈര് എന്നിവയെല്ലാം കുട്ടികള്‍ക്ക് ആരോഗ്യത്തോടൊപ്പം ശരീര പുഷ്ടി നല്‍കുന്ന ഭക്ഷണങ്ങള്‍ കൂടിയാണ്.

ചെറിയ ഉള്ളി അരിഞ്ഞതു നെയ്യുമായി മൂപ്പിച്ചു ചോറില്‍

ചെറിയ ഉള്ളി അരിഞ്ഞതു നെയ്യുമായി മൂപ്പിച്ചു ചോറില്‍

ചെറിയ ഉള്ളി അരിഞ്ഞതു നെയ്യുമായി മൂപ്പിച്ചു ചോറില്‍ ചേര്‍ത്തു കൊടുക്കാം. ഇതും കുട്ടികള്‍ക്കു ശരീര പുഷ്ടി വര്‍ദ്ധിപ്പിയ്ക്കും. ഇവര്‍ക്കുള്ള ദോശയിലും ചപ്പാത്തിയിലുമെല്ലാം നെയ്യു ചേര്‍ക്കുക.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

നേന്ത്രപ്പഴം ശരീര പുഷ്ടി വരുത്താന്‍ പറ്റിയ ഒരു വഴിയാണ്. നേന്ത്രപ്പഴം നെയ്യു ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്കു നല്‍കുന്നത് ശരീര പുഷ്ടി വരുത്താനുളള ഏറ്റവും നല്ലൊരു വഴിയാണ്. ഇത് ആഴ്ചയില്‍ നാലഞ്ചു ദിവസമെങ്കിലും നല്‍കുന്നതു ഗുണം നല്‍കും. ഇതു പാലില്‍ അടിച്ചു ചേര്‍ത്തു നല്‍കുന്നതും പാലും പഴവും ഷേയ്ക്കായി നല്‍കുന്നതുമെല്ലാം കുട്ടികളില്‍ പുഷ്ടി വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണ വസ്തുക്കളാണ്.ഏത്തപ്പഴത്തില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അമുക്കുരം, ഉണക്ക മുന്തിരി

അമുക്കുരം, ഉണക്ക മുന്തിരി

അമുക്കുരം, ഉണക്ക മുന്തിരി എന്നിവ തുല്യ അളവിലെടുത്തു ചതയ്ക്കുക. ഇതിട്ടു പാല്‍ കാച്ചുക. ഈ പാല്‍ കിടക്കാന്‍ നേരം കുട്ടികള്‍ക്കു നല്‍കുന്നത് കുട്ടികളില്‍ പുഷ്ടി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും കഴിയ്ക്കുന്നതും കുട്ടികളില്‍ ശരീര പുഷ്ടി വര്‍ദ്ധിപ്പിയ്ക്കും. അമുക്കുരം ഉണക്കിപ്പൊടിച്ച് ഇതു വെണ്ണയില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും കുട്ടികളിലെ ശരീര പുഷ്ടിയ്ക്കു സഹായിക്കുന്ന വഴിയാണ്.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മി നെയ്യില്‍ വറുത്ത് പാലില്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കുന്നത് ശരീര പുഷ്ടി വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. കുട്ടികള്‍ക്കു ബുദ്ധി വര്‍ദ്ധിപ്പിയ്ക്കുന്നതിനുളള നല്ലൊരു വസ്തു കൂടിയാണ് ബ്രഹ്മി. കുട്ടികള്‍ക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഇത്.

ബദാമും പാലും

ബദാമും പാലും

ബദാമും പാലും ചേര്‍ത്താല്‍ കുട്ടികള്‍ക്കു ശരീര പുഷ്ടി ലഭിയ്ക്കും. ബദാം കുതിര്‍ത്ത് അരച്ചു പാലില്‍ ചേര്‍ത്തോ പൊടിച്ചു പാലില്‍ ചേര്‍ത്തോ കുട്ടികള്‍ക്കു നല്‍കുക. ഇതു കുട്ടികളില്‍ ശരീര പുഷ്ടി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

കുട്ടികള്‍ക്ക് പയര്‍ വര്‍ഗങ്ങള്‍

കുട്ടികള്‍ക്ക് പയര്‍ വര്‍ഗങ്ങള്‍

കുട്ടികള്‍ക്ക് പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കൊടുക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും ചെറുപയര്‍ മുളപ്പിച്ചത്. ഇത് ദിവസവും കുട്ടിയ്ക്ക് വെറുതേയോ ലേശം ശര്‍ക്കര ചേര്‍ത്തോ വേവിച്ചു നല്‍കുന്നത് ശരീര പുഷ്ടിയ്ക്ക് ഏറെ നല്ലതാണ്. ഇതുപോലെ കടല പുഴുങ്ങി നല്‍കുന്നതും കുട്ടികള്‍ക്ക് ശരീര പുഷ്ടിയ്ക്കു നല്ലതാണ.്

നിലക്കടല

നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടി കുട്ടികള്‍ക്കു പുഴുങ്ങി നല്‍കാം. ഇത് വറുത്തു നല്‍കുന്നതിനേക്കാള്‍ പുഴുങ്ങി നല്‍കുന്നതാണ് ഗുണം നല്‍കുക. ഇത് ദിവസവും അല്‍പനാള്‍ കുട്ടികള്‍ക്കു നല്‍കുന്നതു നല്ലതാണ്.

മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ്

മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ്

മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ധാരാളം അന്നജം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചതും ക്യാരറ്റും ചേര്‍ത്തു ദിവസവും കുട്ടികള്‍ക്കു വേവിച്ചു നല്‍കാം.

ചോളം

ചോളം

ചോളം കുട്ടികള്‍ക്കു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്. ചോളം വേവിച്ച് ഇതില്‍ അല്‍പം ബട്ടര്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇത് കുട്ടികളിലെ ശരീര പുഷ്ടി വര്‍ദ്ധിപ്പിയ്ക്കും. തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

ഇതിനൊപ്പം

ഇതിനൊപ്പം

മുട്ട, ഇറച്ചി, മീന്‍ എന്നിവയെല്ലാം കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനൊപ്പം അവോക്കാഡോ പോലുള്ള ഫലങ്ങളും ശരീര പുഷ്ടിയ്ക്കു ഗുണം ചെയ്യുന്നതാണ്. നല്ല പോലെ കളിയ്ക്കുകയും വെള്ളം കുടിയ്ക്കുകയും വേണം.

English summary

Healthy Weight Gain Home Made Foods For Kids

Healthy Weight Gain Home Made Foods For Kids, Read more to know about,
X
Desktop Bottom Promotion