For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ കുട്ടിയ്ക്കു തൊലി കളഞ്ഞ 2 ബദാം

വെറുംവയറ്റില്‍ കുട്ടിക്കു തൊലികളഞ്ഞബദാം

|

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. പല മാതാപിതാക്കളും ഇക്കാര്യത്തില്‍ ഉത്കണ്ഠാകുലരുമാണ്. കുട്ടി ഭക്ഷണം കഴിയ്ക്കാത്തതും കുട്ടികള്‍ക്ക് ഏതെല്ലാം ഭക്ഷണം നല്‍കണമെന്നും തുടങ്ങി പല കാര്യങ്ങളിലും ഉത്കണ്ഠയുണ്ടാകുന്നതു സാധാരണയാണ്.

വാസ്തവം പറഞ്ഞാല്‍ മുതിര്‍ന്നവരേക്കാള്‍ ഭക്ഷണം പോഷകഗുണത്തോടെ നല്‍കേണ്ടത് കുട്ടികള്‍ക്കാണ്. കാരണം വളരുന്ന പ്രായത്തില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കുട്ടിയ്ക്കു ലഭിയ്ക്കണം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഡ്രൈ നട്‌സ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

ഡ്രൈ നട്‌സില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ബദാം. ചെറുപ്പത്തില്‍ നല്‍കുന്ന ബദാം വലുതാകുമ്പോഴും ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

കുട്ടികള്‍ക്കു ദിവസവും രണ്ടോ മൂന്നോ ബദാം നല്‍കാം. ബദാം തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്ത് പിറ്റേന്നു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നതാണ് കൂടുതല്‍ നല്ലത്.

കുട്ടികള്‍ക്കു ബദാം നല്‍കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി അടങ്ങിയ ഒന്നാണ് ബദാം. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. കാല്‍സ്യം കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനവുമാണ്. പ്രായമാകുമ്പോള്‍ എല്ലുതേയ്മാനം പോലുളള രോഗങ്ങള്‍ കുട്ടികളില്‍ ഇല്ലാതിരിയ്ക്കാന്‍ ഏറെ നല്ലതുമാണ് ബദാം ശീലമാക്കുന്നത്. ബദാമിലെ ഫോസ്ഫറസ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി നല്‍കാന്‍,അസുഖങ്ങള്‍ തടയാന്‍ കുട്ടികള്‍ക്കു സഹായകമാണ് ബദാം. ഇത് പ്രത്യേകിച്ചും അലര്‍ജി പോലെ സ്ഥിരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. ബദാമിലെ ആല്‍ക്കലി പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരകോശങ്ങളെ നശിപ്പിയ്ക്കുന്ന റാഡിക്കലുകളെ തടഞ്ഞ് അസുഖങ്ങള്‍ വരാതെ കാത്തു സൂക്ഷിയ്ക്കുന്നു.

ഊര്‍ജം

ഊര്‍ജം

കുട്ടികളുടെ ചുറുചുറുക്കിന് ഊര്‍ജം ഏറെ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് ബദാം. ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടു തന്നെ കുട്ടികളില്‍ ചുറുചുറുക്കു വര്‍ദ്ധിയ്ക്കും.കുട്ടികള്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല എനര്‍ജി ഡ്രിങ്കാണ് ഇത്.

കുടല്‍ ആരോഗ്യത്തിന്

കുടല്‍ ആരോഗ്യത്തിന്

പല കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മലബന്ധവും ശോധനക്കുറവുമെല്ലാം. നാരുകള്‍ അടങ്ങിയ ബദാം ഇതിനുള്ള നല്ലൊരു സഹായമാണ്. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു കൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടഞ്ഞ് നല്ല ശോധന നല്‍കും.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം മുതിര്‍ന്നവരില്‍ ഒഴിവാക്കുന്നതു പോലെ കുട്ടികളിലും ഒഴിവാക്കാന്‍ ബദാം നല്ലതാണ്. ഇപ്പോഴത്ത സാഹചര്യത്തില്‍ വണ്ണം വര്‍ദ്ധിയ്ക്കുന്ന കുട്ടികള്‍ കൂടുതലാണ്. കുട്ടികളിലെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം. ബദാം ആരോഗ്യം നല്‍കും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കി മസിലുകള്‍ക്ക് ഉറപ്പു നല്‍കും. അമിത വണ്ണം തടയും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ ഇന്നത്തെക്കാലത്ത് പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്. കുട്ടികളും ഇതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നില്ല. ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

ഇന്‍സുലിന്‍ തോത്

ഇന്‍സുലിന്‍ തോത്

ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്. കുട്ടികളില്‍ പോലും ഇപ്പോഴത്തെ കാലത്തു പ്രമേഹം സാധാരണയാണ്.ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും പ്രമേഹം പതിവാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം

ഹൃദയത്തിന്

ഹൃദയത്തിന്

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്. കുട്ടികളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണിത്.

അനീമിയ

അനീമിയ

പല കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം. ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌.

Read more about: kid pregnancy കുട്ടി
English summary

Health Benefits Of Giving Soaked Peeled Almonds For Your Kid

Health Benefits Of Giving Soaked Peeled Almonds For Your Kid,
Story first published: Monday, August 6, 2018, 22:01 [IST]
X
Desktop Bottom Promotion