നിങ്ങളുടെ കുട്ടിക്ക് ആപ്പിള്‍ കൊടുത്താല്‍

Posted By:
Subscribe to Boldsky

ആപ്പിള്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ദിവസവും ഒരാപ്പിള്‍ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നു വേണം, പറയാന്‍. ന്യൂട്രിയന്റുകള്‍, മിനറലുകള്‍, ധാതുക്കള്‍ എന്നിവ ആപ്പിളില്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നു.

ഇതു കൂടാതെ ബിപി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനുമെല്ലാം ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍.

ആപ്പിള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമാണ്. എന്നാല്‍ കുട്ടികള്‍ ദിവസവും ഒരു ആപ്പിള്‍ കഴിയ്‌ക്കേണ്ടത് കൂടുതല്‍ ആവശ്യമാണെന്നു പറയാം.

ദിവസവും ഒരു ആപ്പിള്‍ കുട്ടികള്‍ കഴിയ്ക്കണമെന്നു പറയുന്നതിനെക്കുറിച്ചറിയൂ,

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും. ശരീരം ഈ വിറ്റാമിന്‍ കരുതി വയ്‌ക്കില്ല അതിനാല്‍ ദിവസവും വിറ്റാമിന്‍സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. വിറ്റാമിന്‍ സി കുട്ടികളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തും അതിനാല്‍ പനി, ജല ദോഷം എന്നിവ വരുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

എല്ലിന്‌ ബലം

എല്ലിന്‌ ബലം

കുട്ടികളുടെ എല്ലിന്റെ ബലത്തിന്‌ വളരെ ആവശ്യമായ കാത്സ്യവും മഗ്നീഷ്യവും ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ധാതുവായ ബോറോണ്‍ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കുട്ടിക്കാലത്ത്‌ എല്ലുകള്‍ നന്നായി വളരുന്നതിന്‌ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തണം. ആപ്പിള്‍ മാത്രം കഴിക്കുന്നത്‌ കൊണ്ട്‌ എല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കുമെന്നല്ല, മറിച്ച്‌ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ദിവസവും ഒരാപ്പിള്‍ കഴിക്കുന്നത്‌ നല്ലതാണ്‌.

ദഹനത്തെ

ദഹനത്തെ

അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തെ തിരഞ്ഞെടുക്കുന്നത്‌ നല്ലതാണ്‌. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. പെക്ടിന്‍ കുട്ടികളുടെ ദഹനത്തെ സഹായിക്കുകയും അതിസാരത്തിന്‌ പരിഹാരം നല്‍കുകയും ചെയ്യും.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കുട്ടികളുടെ കാഴ്‌ചശക്തിക്കും പല്ലിന്റെയും എല്ലിന്റെയും വളര്‍ച്ചയ്‌ക്കും മികച്ചതാണ്‌.

കാര്‍ബോഹൈഡ്രേറ്റ്‌

കാര്‍ബോഹൈഡ്രേറ്റ്‌

കുട്ടികള്‍ക്ക്‌ കാര്‍ബോഹൈഡ്രേറ്റ്‌ ആവശ്യമാണ്‌. കാര്‍ബോഹൈഡ്രേറ്റ്‌സ്‌ ലഭ്യമാക്കുന്ന വിവിധ ഭക്ഷണങ്ങള്‍ ഉണ്ട്‌. എന്നാല്‍ ഇവയില്‍ ഏറ്റവും ആരോഗ്യദായകമായ ഒന്നാണ്‌ ആപ്പിള്‍. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിളില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കുറവാണ്‌.

കാത്സ്യവും മഗ്നീഷ്യവും

കാത്സ്യവും മഗ്നീഷ്യവും

കുട്ടികളുടെ എല്ലിന്റെ ബലത്തിന്‌ വളരെ ആവശ്യമായ കാത്സ്യവും മഗ്നീഷ്യവും ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ധാതുവായ ബോറോണ്‍ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കുട്ടിക്കാലത്ത്‌ എല്ലുകള്‍ നന്നായി വളരുന്നതിന്‌ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തണം. ആപ്പിള്‍ മാത്രം കഴിക്കുന്നത്‌ കൊണ്ട്‌ എല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കുമെന്നല്ല, മറിച്ച്‌ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ദിവസവും ഒരാപ്പിള്‍ കഴിക്കുന്നത്‌ നല്ലതാണ്‌.

ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍

ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍

ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയുമാണ്. രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്പ് സഹായിക്കും.

മലബന്ധം

മലബന്ധം

ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷ്യനാരുകള്‍ അഥവാ ഫൈബര്‍ ധാരാളമായി അടങ്ങിയതാണ് ആപ്പിള്‍. ഇത് മലബന്ധം തടയുന്നതിന് ഉത്തമമാണ്.

English summary

Health Benefits Of Eating Apple For Kids

Health Benefits Of Eating Apple For Kids, read more to know about,