For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും കുട്ടിക്കു മുട്ട പുഴുങ്ങിക്കൊടുത്താല്‍....

ദിവസവും മുട്ട കുട്ടികള്‍ക്കു കൊടുക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചറിയൂ,

|

മുട്ട ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു ഭക്ഷണമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒരു നല്ല സമീകൃതാഹാരം. പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവുമെല്ലാം ധാരാളമടങ്ങിയ ഒന്നാണ് മുട്ട.

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

കുട്ടികളുടെ വളരുന്ന പ്രായത്തില്‍ മുട്ട കൊടുക്കുന്നത് ഏറെ നല്ലതാണ്. പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്‍ത്തു പ്രാതലിന് കഴിയ്ക്കാം. ഇത് നല്ലൊരു ബ്രേക്ഫാസ്റ്റ് ആണ്. ഏതു സമയത്തു കഴിച്ചാലും ഗുണം ലഭിയ്ക്കുമെങ്കിലും പ്രാതലിന് കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

കുട്ടികള്‍ക്ക് മുട്ടയുടെ മഞ്ഞയും വെള്ളയുമെല്ലാം ഒരുപോലെ ഉപകാരപ്രദമാണ്. എല്ലുകളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും മസിലുകളുടെ ഉറപ്പിനുമെല്ലാം ഇത് ഏറെ പ്രധാനവുമാണ്.

കുട്ടികള്‍ക്ക് മുട്ട പുഴുങ്ങിക്കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പലതരത്തിലെ ആരോഗ്യ ഗുണങ്ങള്‍ കുട്ടികള്‍ക്കു നല്‍കും. രാവിലെ അതായത് പ്രാതലിനൊപ്പം ഇതു നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതലെന്നു പറയാം. ഈ ഭക്ഷണത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ മുട്ട കൂടി ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് ഏറെ ഗുണം നല്‍കും.

മുട്ട തന്നെ ഏറ്റവും ആരോഗ്യകരമാകുന്നത് പുഴുങ്ങി കഴിയ്ക്കുമ്പോഴാണെന്നു പറയാം. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് ഏറെ ലഭ്യമാകുന്നത് ഇതു വഴിയാണ്. എണ്ണയില്ലാതെ പാകം ചെയ്യുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നു. പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം കുരുമുളക് ചേര്‍ത്തു കഴിച്ചാലോ,ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും മി്കച്ച വഴിയാണിത്. കുരുമുളക് ശരീരത്തെ അണുബാധകളില്‍ നിന്നും അകറ്റി നിര്‍ത്തും. മുട്ട ആരോഗ്യം നല്‍കും. ആരോഗ്യകരമായ ശരീരത്തിന് രോഗപ്രതിരോധശേഷിയമുണ്ടാകും. ഇതുകൊണ്ടുതന്നെ മുട്ടയും കുരുമുളകും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും. ഇവ രണ്ടും ചേരുന്നത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

ദിവസവും മുട്ട കുട്ടികള്‍ക്കു കൊടുക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് പുഴുങ്ങി കൊടുക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരവും. ആരോഗ്യമുള്ള ചെറുപ്പത്തിനും വാര്‍ദ്ധക്യത്തിനുമെല്ലാം ചെറുപ്പത്തിലേ മുട്ട ശീലം സഹായിക്കുകയും ചെയ്യും.
ഇതെക്കുറിച്ചറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

മുട്ട ഒരു കംപ്ലീറ്റ് പ്രോട്ടീന്‍ ഭക്ഷണം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നതാണ് കണക്ക്. പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഇതു വഴി ശരീര വളര്‍ച്ചയ്ക്കും ഇത് അത്യാവശ്യമാണ്. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ അത്യന്താപേക്ഷിതവുമാണ്. കുട്ടികളെ ശക്തിയോടെ വളര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

ലൂട്ടിന്‍, സെക്‌സാന്റിന്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണുകളെ ബാധിയ്ക്കുന്ന മാക്യുലാര്‍ ഡീജെനെറേഷന് നല്ലൊരു പരിഹാരമാണിത്. കണ്ണിന്റെ കാഴ്ചശക്തിയ്ക്കും റെറ്റിനയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

കോശങ്ങളുടെ മെംമ്പ്രേയ്ന്‍

കോശങ്ങളുടെ മെംമ്പ്രേയ്ന്‍

കോളിന്‍ എന്ന പ്രത്യേക ഘടകം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ മെംമ്പ്രേയ്ന്‍ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. ബ്രെയിന്‍ നാഡികള്‍ക്കു സിഗ്നല്‍ നല്‍കുന്ന പ്രക്രിയയില്‍ ഇവയുടെ സ്വാധീനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മുട്ടയില്‍ 100 എംസിജി കോളിന്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനുമെല്ലാം ഇത് ഏറെ അത്യാവശ്യമാണെന്നര്‍ത്ഥം.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള നല്ലൊരു ഭക്ഷണ വസ്തുവാണ് മുട്ട. മീനുകളിലും ഇത് അടങ്ങിയിട്ടുണ്ട്. ചെറുപ്പത്തില്‍ മുട്ട കഴിയ്ക്കുന്ന കുട്ടികള്‍ക്ക് മുതിരുമ്പോള്‍ വാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഇന്നത്തെക്കാലത്ത് പലരിലും കണ്ടുവരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ശരീരത്തിന് ആവശ്യത്തിന് കാല്‍സ്യം ലഭിച്ചാലും ഇത് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നത് വൈറ്റമിന്‍ ഡി ആണ്. വെയിലു കൊള്ളുകയെന്നത് വൈറ്റമിന്‍ ഡി ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതിനുള്ള മറ്റൊരു വഴിയാണ് മുട്ട. മുട്ടയില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നര്‍ത്ഥം.

 നഖത്തിന്റെയും മുടിയുടേയും വളര്‍ച്ചയ്ക്ക

നഖത്തിന്റെയും മുടിയുടേയും വളര്‍ച്ചയ്ക്ക

മുട്ടയില്‍ 9 പ്രധാനപ്പെട്ട അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. നഖത്തിന്റെയും മുടിയുടേയും വളര്‍ച്ചയ്ക്ക ഇത് ഏറെ അത്യാവശ്യമാണ്. പ്രത്യേകിച്ചും നഖം കടിയ്ക്കുന്ന ശീലമുള്ള കുട്ടികളില്‍.

സാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ്

സാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ്

ശരീരത്തിന് സാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍ ധാരാളമുണ്ട്. ഇത് മുട്ടയില്‍ ധാരാളമുണ്ട്. കുട്ടികളില്‍ പലരിലും ചെറുപ്പത്തില്‍ കണ്ടുവരുന്ന അമിത വണ്ണത്തെ കുറിച്ചുള്ളി ഉത്കണ്ഠയ്ക്കു നല്ലൊരു പരിഹാരമാണിത്. കുട്ടികള്‍ക്ക് എണ്ണ ചേര്‍ക്കാതെ മുട്ട കൊടുക്കുന്നത് ഏറെ ആരോഗ്യകരകമാണ്. പ്രത്യേകിച്ച് മുട്ട പുഴുങ്ങിയതും മറ്റും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുട്ടയില്‍ വെള്ള ഭാഗത്ത് കൊളസ്‌ട്രോള്‍ തീരെയില്ല. മഞ്ഞയില്‍ തന്നെ അധികം ഇല്ല. ആരോഗ്യകരമായ, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് മുട്ട. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. കൊളസ്‌ട്രോളിനെക്കുറിച്ചുള്ള ഭയമില്ലാതെ കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഭക്ഷണമാണിത്.

ബി 12

ബി 12

ബി 12 വൈറ്റമിന്റെ പ്രധാനപ്പെട്ടൊരു ഉറവിടമാണ് മുട്ട. തലച്ചോറിന്റെയും നാഡികളുടേയും വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. ഈ വൈറ്റമിന്‍ കോബാലാമിന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് സമ്പുഷ്ടമാണ് മുട്ട. ഇത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും ബുദ്ധിസംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റുന്നതിനും ഏറെ അത്യാവശ്യമാണ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ അത്ര ധാരാളമായിട്ടുമില്ല.

Read more about: egg kid health body
English summary

Health Benefits Of Daily Eggs For Kids

ദിവസവും കുട്ടിക്കു മുട്ട പുഴുങ്ങിക്കൊടുത്താല്‍....
X
Desktop Bottom Promotion