കുട്ടികളുടെ രോഗങ്ങള്‍ക്ക് നാട്ടുവൈദ്യം

Posted By:
Subscribe to Boldsky

കുട്ടികള്‍ക്ക് പൊതുവേ പ്രതിരോധശേഷി കുറവാണ്. ഇതുകൊണ്ടുതന്നെ രോഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വരികയും ചെയ്യും. പ്രത്യേകിച്ചും സ്‌കൂളിലും മറ്റും പോകുന്ന കുട്ടികള്‍ക്ക് സഹപാഠികള്‍ക്കു രോഗമുണ്ടായാല്‍ ഇതു പെട്ടെന്നു വരാനുള്ള സാധ്യത ഏറെയുമാണ്. കോള്‍ഡ്, വൈറല്‍ പനി തുടങ്ങിയ പടരുന്ന രോഗങ്ങള്‍ പലപ്പോഴും സ്‌കൂള്‍ പ്രായത്തിലെ കുട്ടികളെ അലട്ടുന്ന ഒന്നാണ്.

കുട്ടികളുടെ രോഗമാണ് പലപ്പോഴും മാതാപിതാക്കളെ വിഷമിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്ന്. ഇതുകൊണ്ടുതന്നെ പലരും ഒരുപിടി മരുന്നുകളുമായാണ് കുട്ടികളുടെ ഇത്തരം രോഗങ്ങളെ നേരിടുന്നതും.

കുട്ടികള്‍ക്ക് പെട്ടെന്നു തന്നെ രോഗങ്ങള്‍ വരുമ്പോള്‍ ഇതു പെട്ടെന്നു തന്നെ മാറാനുള്ള ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ നല്‍കുന്നത് യാതൊരു വിധത്തിലുള്ള ദോഷങ്ങളുണ്ടാക്കുകയും ചെയ്യില്ല. തികച്ചും നാട്ടുവഴികളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ചില സാധാരണ രോഗങ്ങള്‍ക്ക് കുട്ടികള്‍ക്കായി നമുക്കു നല്‍കാവുന്ന ചില മരുന്നുകളെക്കുറിച്ചറിയൂ, എമര്‍ജന്‍സി മരുന്നുകള്‍ എന്നു വേണം, ഇവയെക്കുറിച്ചു പറയാന്‍. തികച്ചും നാട്ടുവഴികളിലൂടെ തയ്യാറാക്കുന്ന ഇവ പെട്ടെന്നു തന്നെ കുട്ടികളെ രോഗങ്ങളില്‍ നിന്നും വിമുക്തരാക്കുകയും ചെയ്യും. ഇല്ലെങ്കില്‍ തന്നെ താല്‍ക്കാലിക ആശ്വാസമായി ഇവ ഉപയോഗിയ്ക്കാം. രാത്രി സമയത്തു തന്നെ ഡോക്ടര്‍മാരുടെ അടുത്തേക്ക് കുട്ടിയേയും കൊണ്ടുളള ഓട്ടം അവസാനിപ്പിയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് ഇവ.

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍

കോള്‍ഡ് ഏതു പ്രായത്തിലുള്ളവരെയും ബാധിയ്ക്കാം. പ്രത്യേകിച്ചും കുട്ടികളെ. ഇത് പെട്ടെന്നു തന്നെ പടരുന്ന സ്വഭാവമുള്ളതുമാണ്. കുട്ടികള്‍ക്ക് കോള്‍ഡ് മാറാന്‍ പെട്ടെന്നു തന്നെ നല്‍കാവുന്ന ഒരു മരുന്നാണ് മഞ്ഞള്‍പ്പാല്‍. കോള്‍ഡ് വന്നാല്‍ മാറാന്‍ മാത്രമല്ല, കോള്‍ഡ് വരാതിരിയ്ക്കാനും മഞ്ഞള്‍പ്പാല്‍ ഏറെ സഹായിക്കുന്ന ഒന്നാണ്. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. ഇതിട്ടു തിളപ്പിച്ച പാല്‍ രാത്രി കിടക്കാന്‍ നേരത്തോ രാവിലെയോ കുട്ടിയ്ക്കു ശീലമാക്കുക. ഇത് കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല രോഗങ്ങളും ചെറുക്കുക മാത്രമല്ല, കുട്ടിയ്ക്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്ന ഒന്നാണ്.വരണ്ട ചുമയാണെങ്കില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി തേനില്‍ ചാലിച്ചു ദിവസവും 3 തവണ കൊടുക്കുന്നതും നല്ലതാണ്. ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളവും ഏറെ നല്ലതാണ്.

മോഷന്‍ സിക്‌നസ്

മോഷന്‍ സിക്‌നസ്

യാത്ര ചെയ്യുമ്പോഴോ അല്ലെങ്കില്‍ വെള്ളത്തില്‍ കളിച്ച ശേഷമോ എല്ലാം കുട്ടിയ്ക്ക് തലകറക്കമോ ഛര്‍ദിയ്ക്കാനുള്ള തോന്നലോ ഉണ്ടാകുന്നത് അസാധാരണമല്ല. മോഷന്‍ സിക്‌നസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിന്റെ ആകെയുള്ള ബാലന്‍സിനെ ബാധിയ്ക്കുന്ന അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ കുട്ടിയ്ക്ക് നാരങ്ങ മുറിച്ചു നുണയാന്‍ കൊടുക്കുക. അല്ലെങ്കില്‍ പതുക്കെ നാരങ്ങ ചപ്പിക്കുടിയ്ക്കുക. ഇത് ഈ അവസ്ഥ തരണം ചെയ്യാന്‍ ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ ആരോഗ്യത്തിന് ഏറെ നല്ല ഒന്നാണ്. ഇത് കുട്ടിയ്ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന, ആന്റിഓക്‌സിഡന്റുകളും ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാമടങ്ങിയ ഒന്നാണ് തേന്‍. കുട്ടികള്‍ക്കുണ്ടാകുന്ന തൊണ്ടവേദന, തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയ്ക്ക് എളുപ്പത്തില്‍ പരിഹാരമാകാന്‍ കഴിയുന്ന ഒരു മരുന്നാണ് ഒന്നോ രണ്ടോ ടീസ്പൂണ്‍ തേന്‍. കുട്ടിയ്ക്ക് ഇത് ഊര്‍ജം നല്‍കുകയും ചെയ്യും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും തേന്‍ ഏറെ നല്ലതാണ്.

എക്കിള്‍

എക്കിള്‍

കുട്ടികള്‍ക്ക് എക്കിള്‍ വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും ചെറിയ കുഞ്ഞുങ്ങള്‍ക്ക്. ഇതിനുള്ള നല്ലൊരു മരുന്നാണ് മധുരം. അല്‍പം പഞ്ചസാര കുട്ടികളുടെ വായിലിട്ടു കൊടുത്താന്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണിത്. മധുരം നെര്‍വ് മസിലുകളെ ശാന്തമാക്കും. ഇതുവഴി എക്കിള്‍ നില്‍ക്കുകയും ചെയ്യും. ഇത് മുതിര്‍ന്നവര്‍ക്കും പരീക്ഷിയ്ക്കാവുന്ന വിദ്യയാണ്.

ചൊറിച്ചിലും അലര്‍ജിയുമെല്ലാം മാറാന്‍

ചൊറിച്ചിലും അലര്‍ജിയുമെല്ലാം മാറാന്‍

കുട്ടികള്‍ക്കു ദേഹത്തുള്ള ചൊറിച്ചിലും അലര്‍ജിയുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് ഇവര്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരല്‍പം ഓട്‌സ് ഇടുന്നത്. പ്രത്യേകിച്ചും ചിക്കന്‍പോക്‌സിനെ തുടര്‍ന്നുള്ള അസ്വസ്ഥത ഒഴിവാക്കാന്‍. ഇത് ചര്‍മത്തെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

മലബന്ധം

മലബന്ധം

പല കുട്ടികളിലും കാണുന്ന മറ്റൊരു പ്രശ്‌നമാണ് മലബന്ധം.ചെറുപ്പത്തിലുള്ള മലബന്ധം പലപ്പോഴും ജീവിതകാലം മുഴുവന്‍ കുടലിന്റേയും വയറിന്റേയും ആരോഗ്യം തകരാറിലാകാന്‍ കാരണമാകാറുണ്ട്. കുട്ടിയ്ക്കുണ്ടാകുന്ന അസ്വസ്ഥതകളും വിശപ്പു കുറവുമെല്ലാം മറ്റു പല പ്രശ്‌നങ്ങളും. സ്ഥിരമായുള്ള മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.

ഒലീവ് ഓയിലും

ഒലീവ് ഓയിലും

കുട്ടികള്‍ക്ക് 1 ടീസ്പൂണ്‍ ഒലീവ് ഓയിലും 1 ടീസ്പൂണ്‍ നാരങ്ങാനീരും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കൊടുക്കുക. ഇത് മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. കുട്ടികള്‍ക്കു ദോഷം വരുത്തുകയുമില്ല.

നെയ്യും ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളവും

നെയ്യും ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളവും

ഇതിനും നല്ല പ്രതിവിധികളുണ്ട്. ഇതിലൊന്നാണ് നെയ്യും ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളവും രാത്രി കിടക്കാന്‍ നേരത്തു കൊടുക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക നമ്മുടെ ചിലരുടെയെല്ലാം വീട്ടുമുറ്റങ്ങളില്‍ ഇപ്പോഴും കാണുന്ന ഒരു സസ്യമായിരിയ്ക്കും. ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞു കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം. ഇത് പനി മാറാന്‍ നല്ലതാണ്. കോള്‍ഡിനും ചുമയ്ക്കും ഇതു നല്ല പരിഹാരമാണ്. ഇതിന്റെ ഇല വാട്ടി നെറ്റിയിലും തലയിലും ഇടുന്നതും ഏറെ നല്ലതാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

കുട്ടികളിലെ രക്തക്കുറവിനും വിളര്‍ച്ചയ്ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ടു രാവിലെ ഈ വെള്ളം കൊടുക്കുന്നത്. അയേണ്‍ സിറപ്പിനു പകരം നില്‍ക്കുന്ന ഒന്നാണിത്. ഇത് നല്ല ശോധനയ്ക്കും ഗുണം ചെയ്യുന്ന ഒന്നാണ്.

വയറുവേദന

വയറുവേദന

കുട്ടികള്‍ക്കു വയറുവേദനയുണ്ടാകുന്നതും സാധാരണയാണ്. ഇതിന് ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ച് ഒരു കപ്പു ചൂടുവെള്ളത്തില്‍ ഇട്ടു വയക്കുക. ഇത് പിന്നീട് 10 മിനിറ്റു കഴിഞ്ഞ് രണ്ടു തവണയായി കുട്ടിയ്ക്കു കൊടുക്കാം. പെരുഞ്ചീരകം വറുത്ത് ഭക്ഷണശേഷം കുട്ടിയ്ക്കു ലേശം കഴിയ്ക്കാന്‍ കൊടുക്കുന്നതും നല്ലതാണ്.

പല്ലുവേദന

പല്ലുവേദന

കുട്ടികള്‍ക്കും പല്ലുവേദനയുണ്ടാകാറുണ്ട്. ഒരു നുള്ള് കായപ്പൊടി ചൂടാക്കി നെയ്യില്‍ കലര്‍ത്തി പല്ലുവേദനയുള്ളിടത്തു തേച്ചു കൊടുക്കുക. ഇതു നല്ലൊരു പരിഹാരമാണ്.

Read more about: kid കുട്ടി
English summary

Emergency Medicines That Is Beneficial For The Kid

Emergency Medicines That Is Beneficial For The Kid