For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലുണ്ടാകുന്ന ചെവിയിലെ അണുബാധ

By Shanoob M
|

നിങ്ങൾക്കറിയാമോ മുതിർന്നവരെക്കാൾ കൂടുതല്‍ ചെവിയില്‍ അണുഭാത വരാൻ സാധ്യത കുട്ടികൾക്കാണ്. തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾ സമയാസമയം ഡോക്ടര്‍ ചെക്കപ്പ ചെയ്യിക്കുന്നത് ഗുണകരമായിരിക്കും, എന്തെന്നാല്‍ അഞ്ച് വയസിനു താഴെ പ്രായമുള്ള ഏകദേശം 40% കുട്ടികളിൽ ഈ അസുഖം കണ്ട് വരാറുണ്ട്.

awef

എന്ത് കൊണ്ടാണ് ചെവിയില്‍ അണുബാധ വരുന്നത്. അതെങ്ങനെ തിരിച്ചറിയാന്‍ സാധിക്കും , ശേഷം എങ്ങനെ ചികിത്സിക്കാം? വായിക്കൂ....

 എന്താണ് ചെവിയിലുണ്ടാകുന്ന അണുബാധ?

എന്താണ് ചെവിയിലുണ്ടാകുന്ന അണുബാധ?

ചെവിക്കല്ലിനടുത്ത് ദ്രാവകം രൂപപെടുകയും, പഴുക്കുകയും ചെയ്ത് ചെലിക്കല്ലിനെ ബാധിക്കുകയും, ആ ഭാഗം മുഴച്ച് നിൽക്കുകയും ചെയ്യുന്നതാണ് ചെവിയില്‍ ഉണ്ടാകുന്ന അണുബാധ

കുട്ടികളിൽ പൊതുവേ രണ്ട് രീതിയിലാണ് ഇവ കാണാറുള്ളത്.

അക്യൂട്ട് ഓട്ടിടിസ് എക്സ്ടേർണ അല്ലെങ്കില്‍ നീന്തല്‍ക്കാരന്റെ ചെവി എന്നറിയപെടുന്ന ഈ രോഗം സാധാരണ ചെവിയുടെ പുറം ഭാഗത്തുണ്ടാകുന്ന അണുബാധയാണ്.

ചെവിയില്‍ മധ്യഭാഗത്ത് ദ്രാവകം നിർമിക്കപെടുന്ന സാഹചര്യങ്ങളിലാണ് ഈ അസുഖം ഉണ്ടാവാറുള്ളത്. എന്നാൽ ഈ സമയത്ത് പനിയോ, വേദനയോ അനുഭവപെടാറുമില്ല. അത് കൊണ്ട് തന്നെ ഈ അസുഖത്തെ നിശബ്ദ അണുബാധ എന്നും പറയപെടുന്നുണ്ട്.

ചെവിയിലെ മധ്യഭാഗത്തു ദ്രാവകം നിർമിക്കപെടുന്നതുമൂലം ഉണ്ടാകുന്ന ഈ അസുഖത്തിൽ വേദനയും കൂടയുണ്ടാകും. പാനി, നീർവീക്കം, അരുണിമ തുടങ്ങിയവയും ഇതിനോടൊപ്പം കാണാറുണ്ട്. ഈസ്റ്റാചിയൻ ട്യുബ് കുട്ടികളിൽ മൃദുലമായതിനാൽ ഈ രോഗം സാധാരാണയായി ചെറിയ കുട്ടികളിലാണ് കാണപെടുന്നത്.

 കുട്ടികളിൽ ഈ രോഗം സാധാരണയാണോ?

കുട്ടികളിൽ ഈ രോഗം സാധാരണയാണോ?

അമേരിക്കന്‍ ദേശീയ ഏജൻസിയുടെ (national institute of deafness and other communication disorders) കണക്കുകള്‍ പ്രകാരം 6 ൽ 5 കുട്ടികള്‍ക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ ഇത്തരത്തിലുള്ള ഏതേലും ഒരു രോഗം എങ്കിലും ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപെടുത്തുന്നു.

ഹാർവാർഡ് മെഡിക്കല്‍ സ്കൂൾ വെളിപെടുത്തുന്നത്, ജലദോഷവും പകർച്ചപനിയോടെയും ഒപ്പം 20 ലക്ഷം കുട്ടികള്‍ക്ക് അമേരിക്കയിൽ മാത്രം ഈ രോഗം വന്നിട്ടുണ്ട്.

ജലദോഷം , പനി, തൊണ്ടവേദന, ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടര്‍ന്നു രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് അണുബാധയുണ്ടാകുന്നത്.

 അണുബാധയുണ്ടാകുന്ന കാരണം?

അണുബാധയുണ്ടാകുന്ന കാരണം?

ജലദോഷം, തൊണ്ടവേദന , അലർജി, ശ്വാസകോശ രോഗങ്ങള്‍ മൂലം ഈസ്റ്റൊചിയൻ ട്യൂബ് ( മധ്യ ചെവിയും മൂക്കും ബന്ധിപ്പിക്കുന്ന പാലം) അടയുന്പോളാണ് സാധാരണ അണുബാധയുണ്ടാകുന്നത്.

ശ്വാസകോശ സംബന്ദമായ അസുഖങ്ങളിൽ നിന്ന് ചെവിയുടെ മധ്യഭാഗത്തേക്ക് അണുബാധ ബാധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിനു, സ്റ്റ്രപ്റ്റോകോക്കസ് ന്യുമോണിയ എന്ന രോഗാണുവിലൂടെയാണ് AOM എന്ന അണുബാധയുണ്ടാകുന്നത്. ജലദോഷ മൂലമാണ് ഇവ സംഭവിക്കുന്നതെങ്കിൽ അതിലെ വൈറസ് ദ്രാവകം ഉൽപാദിപിക്കുകയും അതിലൂടെ ചെവിയില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത ക്ഷണിക്കുകയുമാണ് ചെയ്യുന്നത്. നമ്മളുപയോഗിക്കുന്ന പിന്നുകൾ, പഞ്ഞി എന്നിവ ചെവിയിൽ പോറലുകള്‍ ഉണ്ടാകുകയും സാഹചര്യം കൂടുതല്‍ കടുത്തതാക്കുകയും ചെയ്യും. അണുബാധയുള്ള ഭാഗത്ത് ധാരാളം വെള്ളം തട്ടുന്നതും സ്ഥിതി വഷളാകാൻ കാരണമാകുന്നു. രോഗം സാധാരണമാണെങ്കിൽ കൂടിയും ചിലരിൽ ഇത് വഷളാകാനും സാധ്യതയുണ്ട്.

 അണുബാധ പ്രധാനമായും ബാധിക്കുന്നതാരെ?

അണുബാധ പ്രധാനമായും ബാധിക്കുന്നതാരെ?

താഴെ പറയുന്ന കാരണങ്ങളാൽ ചില കുട്ടികളിൽ ഈ രോഗം കണപെടാനുള്ള സാധ്യത കൂടുതലാണ്.

പാരന്പര്യം : സ്വന്തം കുടുബാംഗങ്ങൾക്ക് അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ രോഗബാധിതനാവാനുള്ള സാധ്യത കൂടുതലാണ്.

പുകവലി: പുകവലിക്കുന്നവർ പുറത്ത് വിടുന്ന പുക ഈസ്റ്റാചിയൻ ട്യൂബിനെ ബാധിക്കാൻ സാധ്യതയുണ്ട്,അതിനാൽ രോഗം ഉണ്ടാക്കാന്‍ സാധ്യതയുള്ള അണുക്കളെ കൂടുതല്‍ ആകർഷിക്കാൻ ഇത് കാരണമാകും.

കിടക്കയില്‍ മൂത്രമൊഴിക്കുക : കിടക്കയില്‍ മൂത്രമൊഴിക്കുന്നത് രോഗാണുക്കള്‍ പടർത്തുമെന്നതിനാൽ, ചെവിയില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയും വർദ്ധിപിക്കുന്നു.

ഇവയെല്ലാം രോഗമുണ്ടാകാനുള്ള സാധ്യത വർദ്ധിപിക്കുക മാത്രമാണ് ചെയ്യുന്നത് മറിച്ച് രോഗത്തിനു കാരണക്കാരനാവുകയല്ല. ഈ പറഞ്ഞ കാരണങ്ങൾ ഒന്നും ഇല്ലാതെയും ഈ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

 രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍

രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍

ജലദോഷം, പനി, മൂക്കടപ്പ്, തുടങ്ങിയവയാണ് ഇതിന്‍റെ ആദ്യ ലക്ഷണങ്ങൾ. കുട്ടികൾ ഉറങ്ങാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക. കുട്ടിയുടെ ചെവിയില്‍ നിന്ന് പഴുപ്പോ, രക്തമോ വരുന്നുണ്ടെങ്കിൽ അണുബാധയാണെന്ന് ഉറപ്പിക്കാം. സംസാരിച്ചു തുടങ്ങാത്ത കുട്ടിയാണെങ്കിൽ ചെവിയുടെ പരിസരത്ത് കുട്ടി ഇടക്കിടെ കൈകൊണ്ട് പോകുന്നതും ചെവിയില്‍ പിടിച്ചു വലിക്കുന്നതും കാണാം. സംസാരിക്കാനാവുന്ന കുട്ടികള്‍ ചെവി വേദനയെന്നോ, തല വേദനയെന്നോ, കേൾവിക്കുറവെന്നോ പരാതിപെടുകയും ചെയ്യും. ചെറിയ വേദന ചികില്‍സയില്ലാതെ തന്നെ മാറും, പക്ഷേ ചില സാഹചര്യങ്ങളിൽ ചികില്‍സാ സഹായം ആവശ്യമായി വരും.

 എപ്പോഴാണ് ഡോക്റ്ററെ സമീപിക്കേണ്ടത്?

എപ്പോഴാണ് ഡോക്റ്ററെ സമീപിക്കേണ്ടത്?

4 ദിവസത്തോളം വേദന മാറ്റമില്ലാതെ തുടരുക.

ചെവിയില്‍ നിന്നും രക്തം, ചലം എന്നിവ വരുന്പോള്‍.

ഇരു ചെവിയിലും കലശലായ വേദന. ചെറിയ കേൾവിക്കുറവ്.

ചെവിയില്‍ മൂളൽ.

കലശലായ പനി.

ശർദി

ഇത് സ്ഥിരീകരിക്കുന്നതിനായി ഡോക്ടര്‍ ചില പരീക്ഷണങ്ങളും നടത്തും, അവയും പരീശോധിക്കാം.

 ചികിത്സ നിശ്ചയിക്കുന്നു.

ചികിത്സ നിശ്ചയിക്കുന്നു.

ഡോക്ടര്‍ കുട്ടിയുടെ രോഗ വിവരങ്ങളും, മുൻകാലത്ത് ഉണ്ടായ അസുഖങ്ങളും അന്വേഷിക്കും. ജലദോഷം, തൊണ്ടവേദന, എന്നിവയുണ്ടോ, കുട്ടി ചെവിയില്‍ പിടിച്ച് കരയുന്നുണ്ടോ, ഉറങ്ങാതിരിക്കുന്നുണ്ടോ എന്നിവയെല്ലാം പ്രധാനമാണ്. ഓട്ടൊസ്കോപ്പ് എന്ന ഉപകരണം ഉപയോഗിച്ച് ചെവിക്കല്ല് പരിശോധിച്ച് അവിടെ ചുവന്നിട്ടുണ്ടോ, വീർത്തിട്ടുണ്ടോ, മുഴച്ച് നിൽക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കുന്നു.

ചെവിക്കല്ലിനു പിറകിലുള്ള ദ്രാവകം കൂടെ പരിശോധിക്കാൻ ന്യൂമാറ്റിക്ക് ഓട്ടോസ്കോപ്പ് എന്ന ഉപകരണം ഉപയോഗികച്ച് വായൂ ചെവികകത്തേക്ക് പന്പ് ചെയ്യും. എന്നിട്ടിം നിർണയം പൂർണമാകുന്നില്ലെങ്കിൽ ടൈപണോമെട്രി ഉപയോഗിക്കുന്നു. രോഗ നിർണയത്തിനു ശേഷം ചികിത്സ നിശ്ചയിക്കുന്നു.

 ചികിത്സ

ചികിത്സ

അസെറ്റമിനൊഫെൻ, ഇബ്റോഫെൻ, ഇയർ ഡ്രോപ്പ് തുടങ്ങിയ വേദനസംഹാരികൾ നൽകി വേദന, പനി എന്നിവയെ മെച്ചപെടുത്തുന്നു. രോഗാണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടങ്കിൽ സാധാരണ ഡോക്ടര്‍ ലക്ഷണങ്ങൾ കുറയുന്നത് വരെ ശ്രദ്ധയോടെ കാത്തിരിക്കാൻ നിർദേശിക്കാൻ സാധ്യതയുണ്ട്. അനാവശ്യ വേദനസംഹാരികൾ നൽകാതിരിക്കുന്നതിനായാണ് ഈ കാത്തിരിപ്പ് നിർദേശിക്കുന്നത്.

 എത്ര കാലം അണുബാധ നിലനിൽക്കും?

എത്ര കാലം അണുബാധ നിലനിൽക്കും?

രണ്ട് മൂന്ന് ദിവസങ്ങളില്‍ കുട്ടികള്‍ സുഖപെടാറുണ്ട്. അഥവാ സുഖപെടാത്ത പക്ഷം ഡോക്ടര്‍മാർ മരുന്നു മാറ്റി പ്രയോഗിക്കലാണ് പതിവ് വീട്ടിലിരുന്ന് ശാസ്ത്രീയമായ മാർഗങ്ങളിലൂടെ ബദൽ ചികിത്സാരീതിയും പ്രായോഗികവും സാധ്യവുമാണ്.

 കുട്ടികളെ എങ്ങനെ സ്വാന്തനിപിക്കാം?

കുട്ടികളെ എങ്ങനെ സ്വാന്തനിപിക്കാം?

ധാരാളം വെള്ളം കുടിപ്പിക്കുക, പ്രത്യേകിച്ചും പനിയുള്ള സാഹചര്യങ്ങളിൽ വേദന മാറുന്നതിനായി പാരസെറ്റമോൾ, ഇബുപ്രൊഫേൻ അല്ലെങ്കില്‍ പാരസെറ്റമോളും കൊഡെയിനും ഒരുമിച്ചും നൽകാവുന്നതാണ്. കുട്ടികൾക്ക് ധാരാളം വിശ്രമം ഉറപ്പ് വരുത്തുക. ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കാന്‍ ശ്രമിക്കാതിരിക്കുക.

 വീട്ടിലിരുന്നു ചെയ്യാവുന്ന പരിഹാര മാർഗങ്ങൾ

വീട്ടിലിരുന്നു ചെയ്യാവുന്ന പരിഹാര മാർഗങ്ങൾ

ഈ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ സ്വീകരിക്കുന്നതിലൂടെ കുട്ടികളെ സ്വാന്തനിപിക്കാമെങ്കിലും, ഇവ ചെയ്യും മുന്പ് ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്.

1. നനഞ്ഞ തുണിയോ,പഞിയോ കൊണ്ട് കാലുകളിൽ ഒപ്പുന്നത് പനി കുറക്കാന്‍ കാരണമാകും

2. വലിയുള്ളി ധാരാളം കഴിക്കുന്നതും , ജ്യൂസ് ആയ് കുടിക്കുന്നതും നല്ലതാണ്

3. ചെവികളുടെ അടുത്ത് ഇളം ചൂടോടെ ഈർപം തട്ടുന്നത് വേദന കുറക്കും

English summary

ear-infection-in-kids-symptoms-treatment-and-home-

Ear infections mostly happen due to bacteria, usually after a cold, sore throat or any respiratory disease. Let’s see them in detail.
Story first published: Tuesday, June 19, 2018, 22:41 [IST]
X
Desktop Bottom Promotion