For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ദന്ത പ്രശ്നങ്ങൾ

പല്ലിന് കേടു വരുത്തുന്ന ഈ മോശം സ്വഭാവങ്ങൾ കുട്ടികൾക്ക് ഇപ്പോഴും അറിയണമെന്നില്ല

|

മുതിർന്നവർക്ക് പല്ല് എങ്ങനെയെല്ലാം ചീത്തയാകുമെന്ന് അറിയാം.നഖം കടിക്കുക,പല്ല് വൃത്തിയായി തേയ്ക്കാതിരിക്കുക,തുറക്കാൻ പറ്റാത്ത വസ്തുക്കൾ പല്ല് ഉപയോഗിച്ച് തുറക്കുക ഇവയെല്ലാം പല്ല് കേടാക്കും.

teeth

പല്ലിന് കേടു വരുത്തുന്ന ഈ മോശം സ്വഭാവങ്ങൾ കുട്ടികൾക്ക് ഇപ്പോഴും അറിയണമെന്നില്ല.കുട്ടികളുടെ പല്ലിന് കേടുണ്ടാക്കുന്ന ചില സാധാരണ കാര്യങ്ങളെപ്പറ്റി ചുവടെ കൊടുക്കുന്നു

വിരൽ നുണയുന്നത്

വിരൽ നുണയുന്നത്

വലിച്ചു കുടിക്കുക എന്നത് കുട്ടികളിൽ ജനിക്കുമ്പോൾ മുതൽ പ്രകൃതിദത്തമായി കാണുന്ന ഒരു ശീലമാണ്.ചിലപ്പോൾ കുട്ടികൾ ജനിക്കുന്നതിനു മുൻപ് തന്നെ വിരൽ നുണയുന്നത് കാണാം.ജനിച്ചതിനു ശേഷവും ഉറങ്ങുമ്പോഴും പലപ്പോഴും വിരൽ നുണയുന്ന ശീലം അവരിൽ കാണാം .ഇത് പലപ്പോഴും ദീർഘനാൾ നീണ്ടു നിൽക്കുകയും അവരുടെ വായുടെയും പല്ലിന്റെ രീതിയെയും ബാധിക്കുകയും ചെയ്യും

 വിരൽ നുണയുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വിരൽ നുണയുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വിരൽ നുണയുന്നത് ആന്റീരിയർ ഓപ്പൺ ബൈറ്റ് എന്ന അവസ്ഥയിൽ എത്തിക്കുന്നു.കുട്ടികൾ കടിക്കുമ്പോൾ മുകളിലത്തെ പല്ലുകൾ ഒരുമിച്ചു എത്തുകയില്ല .ഇത് ഏറ്റു ചില പ്രശ്‍നങ്ങളിലേക്കും എത്തിക്കും.

ഡയസ്റ്റമ (മുകളിലത്തെ മുൻനിരയിലെ പല്ലിലെ വിടവ് )

പ്രോക്ലിനേഷൻ (മുകളിലത്തെ പല്ല് ചുണ്ടിലേക്ക് തള്ളി വരുന്നത് )

റെട്രോക്ലിനേഷൻ (താഴത്തെ പല്ല് നാക്കിലേക്ക് തള്ളി വരുന്നത് )

റീട്രോഡഡ് മാൻഡിബിൾ (താഴത്തെ താടി പിന്നിലേക്ക് )

പോസ്റ്റീരിയർ ക്രോസ് ബൈറ്റ് (പിന്നിലത്തെ പല്ല് ശരിയായി ഫിറ്റ് ആകാത്തത്)

ഇടുങ്ങിയ പാലെറ്റ് കുഞ്ഞിന്റെ ശ്വസനത്തെ ബാധിക്കും.ഇത് കുട്ടിയുടെ വിരൽ നുണയുന്നതിന്റെ ആഴവും ദൈർഖ്യവും അനുസരിച്ചു വ്യത്യാസപ്പെടും .സ്ഥിരമായ പല്ല് വരുന്ന സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾ എല്ലാം കുഞ്ഞിനെ ബാധിക്കും

 വക്രമായ പല്ലുകൾ ഉള്ള കുട്ടികൾ ഇത് എല്ലാ കുട്ടികളെയും ബാധിക്കുമോ?

വക്രമായ പല്ലുകൾ ഉള്ള കുട്ടികൾ ഇത് എല്ലാ കുട്ടികളെയും ബാധിക്കുമോ?

വിരൽ നുണയുക എല്ലാ കുട്ടികളെയും ഒരുപോലെ മോശമായി ബാധിക്കാറില്ല.നിങ്ങളുടെ ദന്തരോഗ വിദഗ്ധനുമായി സമീപിച്ച ശേഷം തീരുമാനിക്കുക

 എപ്പോഴാണ് കുഞ്ഞിന്റെ വിരൽകുടി ശീലം നിർത്തേണ്ടത്?

എപ്പോഴാണ് കുഞ്ഞിന്റെ വിരൽകുടി ശീലം നിർത്തേണ്ടത്?

എത്രത്തോളം നേരത്തെ ചെയ്യാനാകുമോ അത്രത്തോളം നേരത്തെ ചെയ്യുക.പഴയ ശീലങ്ങൾ പിന്നീട് മാറ്റാൻ ബുദ്ധിമുട്ടാണ് .കുഞ്ഞിന് വിരൽകുടി ശീലമുണ്ടെങ്കിൽ മൂന്ന് വയസ്സിനു മുൻപ് തന്നെ ദന്ത വിദഗ്ധനുമായി സംസാരിച്ചു ഈ ശീലം മാറ്റുക .നാലു വയസ്സിനു മുൻപ് പല്ലിന്റെയും ചുണ്ട്,താടിയുടെ ആകൃതി ഈ പ്രശനങ്ങൾ എല്ലാം സ്വയം മാറ്റിയെടുക്കാവുന്നതാണ്

 ദന്തക്ഷയം

ദന്തക്ഷയം

ഡമ്മി ഉപയോഗിക്കുന്നുണ്ടെങ്കിലും ദന്ത ശുചിത്വം പാലിക്കുക.ഡമ്മി കാരണം കുഞ്ഞിന്റെ പല്ലും കടിക്കുന്നതും ബാധിക്കാൻ ഇടയുണ്ട്.ഇവ മധുരമുള്ള വസ്തുക്കളായ തേൻ,ജാം,പഞ്ചസാര,കണ്ടൻസ് മിൽക്ക്,വിറ്റാമിൻ സി സിറപ്പ് മുക്കിയ ശേഷം ഉപയോഗിച്ചാൽ പെട്ടെന്ന് ദന്തക്ഷയം സംഭവിക്കും

നിങ്ങളുടെ കുഞ്ഞിന്റെ ഡമ്മി നിങ്ങൾ വലിച്ചു വൃത്തിയാക്കുന്നത് വഴി ബാക്ടീരിയകൾ നിങ്ങളുടെ വായിൽ നിന്നും കുഞ്ഞിലേക്ക് പകരാൻ സാധ്യതയുണ്ട്

 നഖം കടിക്കുക അല്ലെങ്കിൽ പെൻസിൽ ചവയ്ക്കുക

നഖം കടിക്കുക അല്ലെങ്കിൽ പെൻസിൽ ചവയ്ക്കുക

ഇത്തരം ശീലങ്ങൾ വളരുന്ന കുട്ടികളുടെ പല്ലിന്റെ ആകൃതിയെ ബാധിക്കും.വിരൽകുടിയുടെ അത്രയും ഇല്ലെങ്കിലും കൂടുതൽ സമയം നീണ്ടുനിൽക്കുന്നത് അനുസരിച്ചു ബാധിക്കും.

അതിനാൽ കുട്ടിയെ നഖം കടിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്

 കിടക്കയിൽ ബോട്ടിൽ/കുപ്പി ശീലം

കിടക്കയിൽ ബോട്ടിൽ/കുപ്പി ശീലം

ഉറങ്ങാനായി ബോട്ടിലിൽ ജ്യൂസ്,ചായ,മധുരമുള്ള പാനീയങ്ങൾ എന്നിവ വയ്ക്കുകയും കുടിക്കുകയും ചെയ്യുന്നത് ദന്തക്ഷയം ഉണ്ടാക്കും.ഇത് കൂടുതൽ കാലം ശീലിക്കുമ്പോൾ കുഞ്ഞിന്റെ പല്ലിനെ ബാധിക്കും. പാനീയത്തിലെ ആസിഡ്,കാർബോഹൈഡ്രേറ്റ്,പഞ്ചസാര എന്നിവയുടെ സാനിധ്യം ,ബോട്ടിലിൽ കുടിക്കുന്ന ശീലം എന്നിവ പല്ലിനെ മൊത്തത്തിൽ ബാധിക്കും.

നിങ്ങൾ കുഞ്ഞിനെ കിടക്കയിൽ ബോട്ടിലുമായി കിടത്തുകയാണെങ്കിൽ അതിൽ വെള്ളം മാത്രമായിരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്.രാത്രിയിൽ ഉറങ്ങാൻ സമയം കുഞ്ഞിന് പോഷകാഹാരം ആവശ്യമില്ല.

 ഡെന്റിസ്റ്റിനെ ഭയക്കാതിരിക്കാൻ കുട്ടിയോട് പറയുക

ഡെന്റിസ്റ്റിനെ ഭയക്കാതിരിക്കാൻ കുട്ടിയോട് പറയുക

നിങ്ങൾക്ക് രോഗം ഉണ്ടാകുമ്പോൾ അതിനെ അകറ്റി ആരോഗ്യമുള്ളതാക്കുന്ന വ്യക്തിയാണ് ദന്തരോഗ വിദഗ്ധർ കുട്ടികളുടെ ദന്ത ചികിത്സ പ്രധാനമായും പഠിക്കുന്ന ധാരാളം ദന്ത വിദഗ്ധർ ഉണ്ട്.

കുട്ടികൾ ചെറുപ്പം ആയിരിക്കുമ്പോൾ തന്നെ ദന്ത വിദഗ്ധനെ രക്ഷിതാക്കൾ കാണിക്കണം എന്നാണ് എന്റെ അഭിപ്രായം .കുഞ്ഞിന്റെ ആദ്യ പല്ലുകൾ മോണയിൽ വരുമ്പോൾ തന്നെ ദന്തരോഗ വിദഗ്ധനെ സമീപിച്ചു കാണിക്കുകയും കളിപ്പിക്കുകയും ചെയ്യുക.പല്ലിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ധാരാളം ഉപദേശം അവ നിങ്ങൾക്ക് നൽകും

 ഡെന്റിസ്റ്റിന്റെ അരികിൽ സന്തോഷമുള്ള കുട്ടിയായി ഇരിക്കുക

ഡെന്റിസ്റ്റിന്റെ അരികിൽ സന്തോഷമുള്ള കുട്ടിയായി ഇരിക്കുക

പ്രശനം ഉണ്ടാകുന്നതിനു മുൻപ് അതായത് നല്ല ആരോഗ്യമുള്ളപ്പോൾ തന്നെ കുട്ടിയെ ദന്ത ഡോക്ടറെ കാണിക്കുക.അപ്പോൾ അവർക്ക് അതൊരു ശിക്ഷയായി തോന്നുകയില്ല.ആദ്യ കാഴ്ച്ചയിൽ തന്നെ സന്തോഷവും ആത്മവിശ്വാസവുമുള്ള രോഗിയായി കാണുന്നത് നല്ലതാണ്

 കുട്ടികളിലെ ക്യാവിറ്റി ,ദന്തക്ഷയം

കുട്ടികളിലെ ക്യാവിറ്റി ,ദന്തക്ഷയം

മുതിർന്നവരുടെ പല്ലുകളെക്കാൾ കുഞ്ഞുങ്ങളുടെ പല്ലുകൾക്ക് സംരക്ഷണം വേണം.കുട്ടികളുടെ പല്ലിന്റെ ഇനാമൽ മുതിർന്നവരുടേതിന് ഒപ്പം ബലമുള്ളതല്ല.മധുരമുള്ള വസ്തുക്കൾ ഇനാമലിനെ ബാധിക്കുകയും ദന്തക്ഷയം ഉണ്ടാകുകയും ചെയ്യും.മുതിർന്നവരുടെ പല്ലിനേക്കാൾ 50 % ഇനാമൽ കുറവാണ് കുട്ടികൾക്ക്.അതിനാൽ ദന്തക്ഷയം ഉണ്ടാകുമ്പോൾ വളരെ വേഗത്തിൽ കൂടുതലായി ബാധിക്കുന്നു.നിങ്ങളുടെ ദന്ത ഡോക്ടറെ സമീപിച്ചു പ്രശനങ്ങൾ കൂടുതൽ മോശമാകാതെ നോക്കുക

ഫ്ളൂറൈഡ് അടങ്ങിയ ടൂത് പേസ്റ്റുകൾ പല്ലുകൾ പുനര്ജീവിപ്പിക്കാൻ സഹായിക്കും.ഇത് ഇനാമലിൽ നിന്നും ധാതുക്കൾ നഷ്ടമാകാതെയും സംരക്ഷിക്കും

നിങ്ങളുടെ കുട്ടിയുടെ ആരോഗ്യമുള്ള പുഞ്ചിരിക്കായി ശരിയായ ബ്രെഷിങ് രീതിയും,മികച്ച ഭക്ഷണവും ,നിരന്തരമായ പല്ലു പരിശോധനയും നടത്തുക

 കുട്ടികൾക്കും മോണരോഗം ഉണ്ടാകാം

കുട്ടികൾക്കും മോണരോഗം ഉണ്ടാകാം

പല്ലുകൾ അടങ്ങിയ എല്ലുകളെ സംരക്ഷിക്കുന്നത് മോണയാണ് .ആരോഗ്യമുള്ള മോണ ഉണ്ടെങ്കിൽ ആരോഗ്യമുള്ള പല്ലും വായും ഉണ്ടാകും.അതിനാൽ മോണയുടെ സംരക്ഷണവും പ്രധാനമാണ്

പ്ലാക്കുകൾ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അല്ലെങ്കിൽ അത് കുട്ടികളുടെ മോണയെ നശിപ്പിക്കുകയും തൊടുമ്പോൾ തന്നെ രക്തം സ്രവിക്കുകയും ചെയ്യും.ഗിങിവിറ്റിസിന്റെ ആരംഭത്തിന് ഇത് വഴിയൊരുക്കും.മോണരോഗം എന്നറിയപ്പെടുന്ന ഇത് വായ വൃത്തിയായി സൂക്ഷിക്കുകയും നന്നായി ബ്രെഷ് ചെയ്യുക,ദന്ത ഡോക്ടറെ കാണിക്കുക എന്നിവ വഴി നിയന്ത്രിക്കാം.നിങ്ങളുടെ കുട്ടികൾക്ക് മോണരോഗം കണ്ടാൽ ഉടൻ ദന്ത ഡോക്ടറെ സമീപിക്കുക

 വിരൽകുടിയുടെ സത്യാവസ്ഥ

വിരൽകുടിയുടെ സത്യാവസ്ഥ

കുട്ടികളുടെ ഏറ്റവും ആശ്വാസമുള്ള ശീലമാണിത്.അവരുടെ ശീലത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വിരൽകുടി പല രക്ഷിതാക്കളും ഇത് കുട്ടികൾക്ക് മാറ്റാൻ ബുദ്ധിമുട്ടുള്ള ശീലമെന്ന് അറിയുന്നത് വൈകിയാണ്.ഇത് കുഞ്ഞു പല്ലുകൾക്ക് സമ്മർദ്ദം കൊടുക്കുകയും പല്ല് മുന്നോട്ട് തള്ളുകയും ചെയ്യും.

ഈ ശീലം അകറ്റാനായി ആദ്യം കുട്ടിയോട് സംസാരിക്കുക.ഇത് മാറ്റാനുള്ള പ്ലാനുകൾ ആവിഷ്കരിക്കുക.ഓരോ തവണയും കുഞ്ഞു വിരൽ വായിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക.അവർ ഇത് എപ്പോഴും ഓർക്കണമെന്നില്ല

 നിങ്ങളെ സഹായിക്കുന്ന മറ്റു ചില ആശയങ്ങൾ

നിങ്ങളെ സഹായിക്കുന്ന മറ്റു ചില ആശയങ്ങൾ

ആഴചയിൽ ഒരു ചാർട്ട് ഉണ്ടാക്കി ഓരോ തവണയും വിരൽ കുടിക്കാതെ മാനേജ് ചെയ്തത് സ്റ്റിക്കർ ഒട്ടിക്കുക.കൂടുതൽ സ്റ്റിക്കർ ലഭിച്ചാൽ കുട്ടിക്ക് അംഗീകാരമായി സമ്മാനം കൊടുക്കുക.നിങളുടെ ആവലാതിയും പ്ലാനും ദന്ത ഡോക്ടറുമായി പങ്കവയ്ക്കുക.ഇത് ഡോക്ടറും നിങ്ങളും തമ്മിൽ കൂടുതൽ അടുത്ത് ഇടപഴകാൻ സഹായിക്കും

English summary

കുട്ടികളിലെ ദന്ത പ്രശ്നങ്ങൾ

Once the first tooth pops out from the little gums, parent's worry on dental care of the kid. It is a misconception that dental care should start only when the child has more than four teeth.
Story first published: Thursday, May 24, 2018, 13:55 [IST]
X
Desktop Bottom Promotion