For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ദിവസവും മീനെണ്ണ ഗുളിക നല്‍കൂ

കുട്ടികള്‍ക്ക് ദിവസവും മീനെണ്ണ ഗുളിക നല്‍കൂ

|

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ വയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ വളര്‍ച്ചയെ കുറിച്ച്, ഭക്ഷണശീലങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരും.

കുട്ടികളുടേത് വളരുന്ന പ്രായമാണ്. ശാരീരിക വളര്‍ച്ച മാത്രമല്ല, തലച്ചോറിന്റെ വികാസവും മാനസിക വളര്‍ച്ചയുമെല്ലാം ഏറെ പ്രധാനം തന്നെയാണ് ഇതുകൊണ്ടു തന്നെ വളരുന്ന ഈ പ്രായത്തില്‍ കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കുകയും വേണം.

കുട്ടികളുടെ വളര്‍ച്ചയ്ക്ക ആവശ്യമായ എല്ലാ പോഷകങ്ങളും സ്വഭാവിക രീതിയില്‍ തന്നെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്. അതായത് തികച്ചും പ്രകൃതിദത്ത വഴികളിലൂടെ. എന്നാല്‍ ചിലപ്പോഴെങ്കിലും ചില സപ്ലിമെന്റുകളെങ്കിലും കുട്ടികളുടെ വളര്‍ച്ചയ്ക്ക ഏറെ പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ ഇത്തരം സപ്ലിമെന്റുകള്‍ നല്‍കുന്നത് ആരോഗ്യപരമായ പല വശങ്ങളും കണക്കിലെടുത്തുമാകണം. കാരണം ഒരു ഗുണം നല്‍കാന്‍ കുട്ടിയ്ക്കു ലഭ്യമാക്കുന്ന സപ്ലിമെന്റുകള്‍ ദോഷം വരുത്തരുതെന്നര്‍ത്ഥം.

കുട്ടികള്‍ക്കു നല്‍കാവുന്ന, നല്‍കേണ്ടുന്ന ഇത്തരം സപ്ലിമെന്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഡ് ലിവര്‍ ഓയില്‍. കുട്ടികള്‍ക്കു ദിവസവും ഒരു കോഡ് ലിവര്‍ ഓയില്‍ വീതം നല്‍കുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍ നിരവധിയാണ്.

സാധാരണ വൈറ്റമിന്‍ ഗുളിക പോലെയല്ല, ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ മീനെണ്ണ ഗുളിക. ദിവസവും ഇത് രണ്ടെണ്ണം വച്ചു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കഴിയ്ക്കാവുന്ന ഒന്നാണിത്. മീന്‍ കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കു പ്രത്യേകിച്ചും കഴിയ്ക്കാവുന്ന ഒന്ന്.ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് സീകോഡ് അഥവാ മീനെണ്ണ ഗുളിക. മിതമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്ന്.ഇതെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി, വൈറ്റമന്‍ എ

വൈറ്റമിന്‍ ഡി, വൈറ്റമന്‍ എ

വൈറ്റമിന്‍ ഡി, വൈറ്റമന്‍ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ് കോഡ് ലിവര്‍ ഓയില്‍. വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് അത്യാവശ്യമായ ഒന്ന്. വൈററമിന്‍ എ കണ്ണ്, ഹൃദയം, ലംഗ്‌സ്, കിഡ്‌നി എന്നിവയുടെ കോശ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിന്‍ ഡി കുട്ടികളുടെ എല്ലിന്റെ വളര്‍ച്ചയ്ക്കും പല്ലിന്റെ ആരോഗ്യത്തിനുമെല്ലാം പ്രധാനപ്പെട്ടതാണ്. കാരണം കാല്‍സ്യമാണ് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നത്. എന്നാല്‍ കാല്‍സ്യം ശരീരം ശരിയായി ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

കോഡ് ലിവര്‍ ഓയിലില്‍ ധാരാളം അണ്‍സാച്വറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതിലെ ഒമേഗ 3 ഫാററി ആസിഡുകള്‍ കുട്ടികളുടെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ വളര്‍ച്ചയക്കും വികാസത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികളില്‍ ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായകമാകും.

കുട്ടികളിലെ അലര്‍ജി

കുട്ടികളിലെ അലര്‍ജി

കുട്ടികളിലെ അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കോഡ് ലിവര്‍ ഓയില്‍. പ്രത്യേകിച്ചും തണുപ്പു കാലത്ത്. ഇത് സ്ഥിരം നല്‍കുന്നത് അലര്‍ജി പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പെട്ടെന്ന് അസുഖം വരുന്നവരാണ് കുട്ടികള്‍. പ്രതിരോധ ശേഷി കുറവായതു തന്നെയാണ് കാരണം. കുട്ടികളിലെ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ് കോഡ് ലിവര്‍ ഓയില്‍. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നു.

കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിന്

കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിന്

കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണിത്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ പ്രശ്‌നത്തിനു പരിഹാരമാകുന്നത്. ഇതിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പ്രത്യേകിച്ചും കമ്പ്യൂട്ടറിലും ടിവിയ്ക്കു മുന്നിലുമെല്ലാം സമയം കളയുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്ക്.

അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍

അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍

കോഡ് ലിവര്‍ ഓയിലില്‍ഫാറ്റി ആസിഡ് ഉളളതിനാല്‍ കുട്ടികളില്‍ കാണപ്പെടുന്ന അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ (ADHD) ചികിത്സയ്ക്ക് കരുത്ത് പകരുന്നു. ഇതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതാണ് കാരണം. കുട്ടികള്‍ക്ക് ഇത് നല്‍കുന്ന ഏറെ നല്ലതാണ്.

വളര്‍ച്ചയ്ക്കും വികാസത്തിനും

വളര്‍ച്ചയ്ക്കും വികാസത്തിനും

കോഡ് ലിവര്‍ ഓയിലില്‍ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ അത്യാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് നിര്‍ബന്ധമാണ്, കാരണം ശിശുക്കളുടെ അടിസ്ഥാന വികസനത്തിനും കൂടാതെ അവരുടെ അവയവങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്കുമെല്ലാം കോഡ് ഓയിലുകള്‍ സഹായിക്കും.മത്സ്യം കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കു പ്രത്യേകിച്ചും ഇതു ഗുണം നല്‍കും.

കോഡ് ലിവര്‍ ഒായിലിലെ ഘടകങ്ങള്‍

കോഡ് ലിവര്‍ ഒായിലിലെ ഘടകങ്ങള്‍

കോഡ് ലിവര്‍ ഒായിലിലെ ഘടകങ്ങള്‍ ട്രൈ ഗ്ലിസറൈഡുകള്‍, ഹൃദയ പ്രശ്‌നങ്ങള്‍, ഡിപ്രഷന്‍, ഡ്രൈ ഐ, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ്.

ഭക്ഷ്യ അലര്‍ജി

ഭക്ഷ്യ അലര്‍ജി

കുട്ടികള്‍ക്കുണ്ടാകുന്ന പല ഭക്ഷ്യ അലര്‍ജികളും കുറയ്ക്കാനും സീകോഡ് ഗുളികകള്‍ സഹായിക്കും. ഇതിലെ ചില പ്രത്യേക ഘടകങ്ങള്‍ അലര്‍ജിയ്ക്കു കാരണമാകുന്നവയെ പ്രതിരോധിയ്ക്കുന്നതാണ് ഇതിനു സഹായിക്കുന്നത്.ഗര്‍ഭകാലത്തും മുലയൂട്ടുന്ന ആദ്യമാസങ്ങളിലും ദിവസം ഒരു മീന്‍ഗുളിക വീതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ ഗവേഷണം നിര്‍ദ്ദേശിക്കുന്നു. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത് ഒരു വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് മുട്ടയോട് ഉണ്ടാകുന്ന അലര്‍ജി 30 ശതമാനം കുറയ്ക്കാന്‍ ഇത് സഹായിക്കും എന്നാണ്.

കുട്ടികളിലെ പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴി

കുട്ടികളിലെ പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴി

കുട്ടികളിലും ഇന്നത്തെ കാലത്ത് പ്രമേഹം അത്ര അസാധാരണയല്ല. കുട്ടികളിലെ പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് ദിവസവും കോഡ് ലിവര്‍ ഓയില്‍ കഴിയ്്ക്കുന്നത്ദിവസവും ഇതു കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍

Read more about: kid കുട്ടി
English summary

Cod Liver Oil Benefits For Kids

Cod Liver Oil Benefits For Kids health benefits, read more to know about the benefits
X
Desktop Bottom Promotion