കുട്ടികളിലെ മൂത്രശങ്ക കാരണങ്ങളും പരിഹാരവും

Posted By: Jibi Deen
Subscribe to Boldsky

കുട്ടികളിലെ ഇടവിട്ടുള്ള മൂത്രശങ്കയുടെ കാരണങ്ങളും പരിഹാരവും അറിയാം

8 തവണയിൽ കൂടുതൽ ഇടവിട്ട് മൂത്രമൊഴിക്കുന്നതിനെയാണ് കുട്ടികളിലെ മൂത്രശങ്ക എന്ന് പറയുന്നത് .ഇതിന്റെ കാരണങ്ങളും പരിഹാരവും അറിയാം

ഇന്റർനാഷണൽ ചിൽഡ്രൻസ് കണ്ടിനെൻസ് സൊസൈറ്റിയുടെ അഭിപ്രായത്തിൽ 5 വയസ്സോ അതിൽ കൂടുതലോ ഉള്ള കുട്ടി 8 തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നതിനെയാണ് മൂത്രശങ്ക എന്ന് വിശേഷിപ്പിക്കുന്നത.

ഇത് വളരെ ഗുരുതര പ്രശ്നമൊന്നുമല്ല.ഓരോ തവണയും പുറത്തുപോകുന്ന മൂത്രത്തിന്റെ അളവ് നാം പരിഗണിക്കേണ്ടതുണ്ട്.മറ്റു പ്രശ്‍നങ്ങളോ ലക്ഷണങ്ങളോ ഇല്ലതെയാണ് 8 തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നത് എന്ന് ശിശുരോഗവിദഗ്ധൻ വിലയിരുത്തണം.

കുട്ടികളിലെ ഇടവിട്ടുള്ള മൂത്രശങ്കയുടെ ലക്ഷണങ്ങൾ

കുട്ടികളിലെ ഇടവിട്ടുള്ള മൂത്രശങ്കയുടെ ലക്ഷണങ്ങൾ

5 വയസ്സിൽ കൂടുതലുള്ള കുട്ടിക്കാണ് ഇടവിട്ടുള്ള മൂത്രശങ്ക ഉള്ളത്

ഇത് ഒന്നോ രണ്ടോ വർഷമാണ് കാണുന്നത്

മൂത്രമൊഴിക്കുമ്പോൾ കുട്ടിക്ക് വേദനയൊന്നും ഇല്ല

മൂത്രത്തിൽ അണുബാധ ഇല്ല

വളരെ കുറച്ചു മൂത്രമാണ് ഒഴിക്കുന്നത്

കുട്ടി അധികം വെള്ളമോ ദ്രാവകമോ കുടിക്കുന്നില്ല

എഴുന്നേറ്റ ഉടനെയും രാത്രിയും മൂത്രമൊഴിക്കുന്നുണ്ട്

കുട്ടിക്ക് മലവിസർജ്ജനത്തിൽ യാതൊരു വ്യത്യാസവുമില്ല

ദിവസവും 5 -10 മിനിറ്റ് ഇടവിട്ട് കുട്ടി മൂത്രമൊഴിക്കും.മണിക്കൂറിൽ 3 -4 തവണ വച്ച് 40 തവണ വരെ കുട്ടി മൂത്രമൊഴിക്കാം

എപ്പോഴാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകേണ്ടത് ?

എപ്പോഴാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകേണ്ടത് ?

ഇടവിട്ട് മൂത്രമൊഴിക്കുമ്പോൾ കുട്ടിക്ക് വേദനയും എരിച്ചിലും ഉണ്ടെങ്കിൽ

പകൽ ധാരാളമായി കുട്ടി വിയർക്കുന്നുണ്ടെങ്കിൽ

കുട്ടി ധാരാളം ജലം കുടുക്കുന്നു

നിങ്ങൾക്ക് കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടെങ്കിൽ

കാരണങ്ങൾ എന്തെല്ലാമാണ്?

കാരണങ്ങൾ എന്തെല്ലാമാണ്?

കുട്ടികളുടെ മൂത്രശങ്കയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ട്.നിങ്ങളുടെ കുട്ടി ധാരാളം വെള്ളം കുടിക്കുന്നുവെങ്കിൽ ഇത് സാധാരണയാണ്.മലബന്ധം ഇടവിട്ട് മൂത്രമൊഴിക്കാനുള്ള ഒരു കാരണമാണ്.മറ്റു ചില കാരണങ്ങൾ

ഡയബറ്റിസ് മെലിറ്റസ്

ഡയബറ്റിസ് മെലിറ്റസ്

ഇത് കുട്ടികളിൽ ഇടവിട്ട് മൂത്രമൊഴിക്കാനുള്ള ഒരു കാരണമാണ്.ഇത്തരം കുട്ടികൾ കൂടുതൽ അളവിൽ മൂത്രമൊഴിക്കുകയും ചെയ്യും.ഇവർക്ക് ഭാരം കുറയുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യും.ഡയബറ്റിസ് പരിശോധന നടത്തിയാൽ ഇത് അറിയാനാകും.ഗ്ലുക്കോസിന്റെയും കെറ്റോണ്സിന്റെയും അളവ് മൂത്ര പരിശോധനയിൽ നോക്കിയാൽ മതി.

വോയിഡിങ് ഡിസ്‍ഫങ്ക്ഷന്

വോയിഡിങ് ഡിസ്‍ഫങ്ക്ഷന്

കുട്ടി പല കാര്യങ്ങളിൽ തിരക്കായിരിക്കുകയും എന്നാൽ ബ്ലാഡർ നിറയുന്നതിനു മുൻപ് മൂത്രമൊഴിക്കാൻ തോന്നുകയും ചെയ്യും.ഇത് ഒഴിവാക്കാനായി രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് മുഴുവൻ മൂത്രവും ഒഴിക്കാനായി കുട്ടിയെ പ്രോത്സാഹിപ്പിക്കുക

ബാലനിറ്റീസ് അഥവാ വൾവോഗ്‌നിറ്റിസ്

ബാലനിറ്റീസ് അഥവാ വൾവോഗ്‌നിറ്റിസ്

ഇത് ആൺകുട്ടികളുടെ ലിംഗത്തിന്റെ തുടക്കത്തിൽ കാണുന്ന വീക്കമാണ്.പെൺകുട്ടികളിൽ യോനിയിൽ വീക്കമായി ഇത് കാണാം.ഇടവിട്ടുള്ള മൂത്രമൊഴിക്കൽ മൂലം ആൺകുട്ടികളിൽ ബാലന്സിറ്റിസും പെൺകുട്ടികളിൽ വാൾവോഗ്‌നറ്റിസും കാണുന്നു.നന്നായി തുടയ്ക്കാത്തതാണ് കുട്ടികളിൽ ഇത്തരം വീക്കം ഉണ്ടാകുന്നതിനു കാരണം. 4 -6 വയസ്സുള്ള കുട്ടികളിലാണ് ഇത് കാണുന്നത്.കുട്ടി ദിവസവും 30 -40 തവണ മൂത്രമൊഴിക്കുന്നു.രാത്രിയിലും ഇടയ്ക്ക് ഇത് കാണുന്നു.യൂറിനല്യ്സിസ് എല്ലാം സാധാരണയായിരിക്കും.കുട്ടിക്ക് മറ്റു ലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഉണ്ടാകില്ല.

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ

ഇത് കുട്ടികളിൽ സാധാരണ കാണുന്നതും ഇടവിട്ടുള്ള മൂത്രശങ്ക ഉണ്ടാക്കുന്നതുമാണ്.ഇതിനു ചില ലക്ഷണങ്ങൾ കൂടി കാണാം.അതായത് മൂത്രമൊഴിക്കുമ്പോൾ വേദന,എരിച്ചിൽ,മൂത്രശങ്ക,നടുവേദന,രക്തം കലർന്ന മൂത്രം,പണി,ഓക്കാനം തുടങ്ങിയവ.യൂറിൻ അനാലിസിസോ കൽച്ചറോ ചെയ്തു രോഗനിർണ്ണയം നടത്താവുന്നതാണ്.അപ്പോൾ ബാക്ടീരിയ മൂത്രത്തിൽ കാണുന്നുവെങ്കിൽ അണുബാധയുണ്ടെന്ന് മനസ്സിലാക്കാം.ആന്റിബയോട്ടിക് കഴിച്ചു ഇത് ഭേതമാക്കാവുന്നതാണ്.

ഡയബറ്റിസ് ഇന്സിപിഡസ്

ഡയബറ്റിസ് ഇന്സിപിഡസ്

ഇത് വളരെ അപൂർവമായി കാണുന്ന ഒന്നാണ്.എ ഡി ഹെച്ചിന്റെ അഭാവം,ആന്റി ഡൈ യൂറേറ്റിക് ഹോർമോൺ,അല്ലെങ്കിൽ നെഫ്‌റോജെനിക് രോഗങ്ങൾ എന്നിവ മൂലം വൃക്കകൾ രണ്ടും ശരീരത്തിലെ എഡി ഹെച്ചിനോട് പ്രതികരിക്കാത്ത അവസ്ഥയാണിത്.വൃക്കയ്ക്ക് ജലം ആഗീരണം ചെയ്യാൻ സഹായിക്കുന്ന ഹോർമോണാണ് എ ഡി ഹെച് .ഈ ഹോർമോൺ ഇല്ലെങ്കിൽ വൃക്കകൾ പ്രതികരിക്കില്ല.അപ്പോൾ വെള്ളം ആഗീരണം നടക്കാതെ വരികയും ഇടവിട്ട് മൂത്രമൊഴിക്കുകയും ചെയ്യുന്നു.

മൂത്രശങ്കയുടെ ചികിത്സകൾ

മൂത്രശങ്കയുടെ ചികിത്സകൾ

കുട്ടികളിൽ മൂത്രനാളിയിലെ അണുബാധയാണ് പ്രധാനമായും മൂത്രശങ്ക ഉണ്ടാക്കുന്നത്.ആന്റി ബയോട്ടിക്കുകൾ വഴി ഇത് ചികിത്സിക്കാവുന്നതാണ്.അണുബാധ ചികിത്സിച്ചു കഴിഞ്ഞാൽ ഇടവിട്ടുള്ള മൂത്രശങ്ക മാറും.

ഡയബറ്റിസ് മെലിറ്ററിൽ ജീവിതശൈലിയും ഭക്ഷണക്രമീകരണവും മാറ്റേണ്ടത് അത്യാവശ്യമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധനയും മരുന്നും വേണമെങ്കിൽ ഇൻസുലിനും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു കൊടുത്തു പരിഹരിക്കാവുന്നതാണ്

ബെലാനിറ്റീസും വാൾവോഗനൈറ്റിസും ശുചിത്വം കൊണ്ട് പരിഹരിക്കാവുന്നതാണ്.കുട്ടിക്ക് വ്യക്തിശുചിത്വം പറഞ്ഞു കൊടുത്തു ശീലിപ്പിക്കേണ്ടതാണ്.

കുട്ടിയെ റിലാക്സ് ചെയ്യാൻ അനുവദിക്കുക.ടെൻഷൻ കൊണ്ട് മൂത്രശങ്ക ഉണ്ടാകാം.കുട്ടി ഒരു ദിവസം പല കാര്യങ്ങളിൽ വ്യാപൃതനാണെങ്കിൽ കുട്ടിയുടെ ദിനചര്യ മാറ്റി വിശ്രമിക്കാനും സമയം കൊടുക്കുക.കുട്ടിക്ക് സുരക്ഷിതത്വവും കുടുംബത്തിൽ സന്തോഷവും ഉണ്ടാക്കുക

കുട്ടി ശാരീരികമായി ആരോഗ്യവാനാണെന്നു ഉറപ്പാക്കുക.എന്നിട്ടും കുട്ടി ഇടവിട്ട് മൂത്രമൊഴിക്കുന്നുവെങ്കിൽ കുട്ടിയെ കൂടുതൽ സമയം കഴിഞ്ഞു മൂത്രമൊഴിക്കാൻ ശീലിപ്പിക്കുക.കുട്ടി കൂടുതൽ വിയർക്കുന്നുവെങ്കിൽ കുട്ടിക്ക് കുഴപ്പമില്ലെന്ന് ഉറപ്പാക്കുക.

കുട്ടിക്ക് സമ്മർദ്ദം ഉണ്ടെങ്കിൽ മൂത്രശങ്ക ഉണ്ടാകുന്നതാണ്.കുട്ടിയുടെ പ്രശ്‍നങ്ങൾ അറിഞ്ഞു പരിഹരിച്ചുകൊടുക്കുക.മാതാപിതാക്കളുടെ രോഗം,സഹോദരങ്ങളുടെ അസുഖം,കുടുംബത്തിലെ അംഗങ്ങളുടെ മരണം,വിവാഹപ്രശ്ശനം,അപകടം,സ്‌കൂളിൽ പോകുക,പുതിയ സ്‌കൂളിൽ ചേരുക,ഇവയെല്ലാം കുട്ടികളിൽ സ്ട്രെസ് ഉണ്ടാക്കുന്ന ചില കാര്യങ്ങളാണ്.കുട്ടികളോട് സംസാരിച്ചു അവരുടെ പേടി മാറ്റുക.

ബബിൾ ബാത്ത് ഒഴിവാക്കുക.ഇത് കുട്ടികളുടെ മൂത്രനാളിയിൽ അസ്വസ്ഥത ഉണ്ടാക്കുകയും മൂത്രശങ്കയ്ക്ക് കാരണമാകുകയും ചെയ്യും.കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റു സാഹചര്യങ്ങളും ഒഴിവാക്കുക

English summary

Cause and Symptoms Of Frequent Urination In Kids

There are many reasons that can lead to frequent urination in kids.if frequent urination is a problem that your child is dealing with, try to figure out the possible reasons behind this problem.