For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെത് ദത്ത് കുട്ടിയാണോ എങ്കില്‍ സൂക്ഷിക്കുക

By Glory
|

സാധരണ ലൈംഗീക ബന്ധത്തിലൂടെ കുട്ടികള്‍ ഉണ്ടാകാത്ത അല്ലെങ്കില്‍ അത്തരത്തില്‍ കുട്ടികളെ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ക്ക് വലിയൊരു ബദലാണ് ദത്തെടുക്കല്‍. എന്നാല്‍ ഇത്തരത്തില്‍ ദത്തെടുക്കുന്ന കുട്ടികളില്‍ മനസ്സികമായ പല പ്രശ്‌നങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്.അഡാപ്റ്റഡ് ചൈല്‍ഡ് സിന്‍ഡ്രോം (എ.സി.എസ്) അത്തരം കുട്ടികളില്‍ വിവിധ അളവുകളില്‍ പ്രതീക്ഷിക്കാവുന്ന ഒന്നാണ്. പലവിധ കാരണങ്ങളാല്‍ ദത്തെടുക്കുന്ന കുട്ടികളില്‍ കാണുന്ന മാനസ്സികമായ പ്രശ്‌നങ്ങളെ പൊതുവെ ഒറ്റപ്പേരില്‍ പറയുന്നതാണ് അഡാപ്റ്റഡ് ചൈല്‍ഡ് സിന്‍ഡ്രോം എന്ന്.

fth

ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സാണ് ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നു. ജീവിതത്തില്‍ വളരെ വിജയിച്ചെങ്കിലും, ദത്തെടുക്കല്‍ വഴി നിരസിക്കപ്പെട്ടതിനെക്കുറിച്ചും ഉപേക്ഷിക്കുന്നതിനെക്കുറിച്ചും 'പരിഹരിക്കാനാവാത്ത വേദന' അദ്ദേഹം പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്. ദത്തെടുക്കപ്പെട്ട കുട്ടികള്‍ ഈ രോഗം വികസിപ്പിക്കാന്‍ കഴിയുന്ന ചില കാരണങ്ങള്‍ ഇതാ.

കുട്ടിയുടെ ആരോഗ്യസ്ഥിതി

കുട്ടിയുടെ ആരോഗ്യസ്ഥിതി

കുട്ടികളിലെ വിശപ്പില്ലായ്മയ്ക്ക് പ്രധാനകാരണം കുട്ടിയുടെ ശാരീരിക അസ്വസ്തതകള്‍ തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഫക്കെട്ടും അനുബന്ധ പ്രശ്‌നങ്ങളും. ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പിടിപെടാന്‍ സാധ്യതയുള്ളതാണ് ജലദോഷവും കഫക്കെട്ടുമെല്ലാം ഇത് തീര്‍ച്ചയായും കുട്ടിയുടെ വിശപ്പിനെ ബാധിക്കുക തന്നെ ചെയ്യും.

ചെറുപ്പം മുതല്‍ ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളോടും കുട്ടി പ്രതികരിക്കുക ഭക്ഷണത്തോട് വിരക്തി കാണിച്ചു കൊണ്ടാണ്. അതിനാല്‍ കുട്ടികള്‍ ഭക്ഷണത്തോട് വിരക്തി കാണിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശേധിക്കുകയാണ് ആദ്യം വേണ്ടത്.

എന്താണ് കാരണം

എന്താണ് കാരണം

മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വച്ച് കുട്ടികളുടെ ഭക്ഷണത്തെ താരതമ്യം ചെയ്യരുത്. അവര്‍ ചെറിയൊരളവ് മാത്രമെ കഴിക്കു. കുട്ടി വേഗം വളരണമെന്ന ചിന്തയില്‍ വീട്ടിലുള്ളവര്‍ ഭക്ഷണം തീറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും കുട്ടിക്ക് ഭക്ഷണത്തോട് വിരക്തി തോന്നാന്‍ സാധ്യതയുണ്ട്. പല രക്ഷിതാക്കളുടെയും നിര്‍ബന്ധ ബുദ്ധി കുട്ടിയെ ഭക്ഷണത്തെ തന്നെ വെറുക്കുന്നതിന് കാരണമാകുന്നു.

ഭൂരിഭാഗം മാതാപിതാക്കന്മാരും കുട്ടികള്‍ ഇട നേരങ്ങളില്‍ ബേക്കറിയും വറുത്തതും പൊരിച്ചതുമെല്ലാം നല്കിയിട്ട് കുട്ടി ഭക്ഷണം കഴിക്കുന്നില്ലയെന്ന് പരാതി പറയുന്നതില്‍ അര്‍ഥമില്ല. ബക്കറി പലഹാരങ്ങള്‍

കുട്ടിയുടെ വിശപ്പിനെ പൂര്‍ണ്ണമായും ശമിപ്പിക്കുകയും കുട്ടിയുടെ ദഹന പ്രക്രിയയുടെ താളെ തെറ്റിക്കുകയും ചെയ്യുന്നു. മാതാപിതാക്കന്മാര്‍ തന്നെയാണ് ഒരു പരിധി വരെ കുട്ടിയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം. അതായത് ജനിക്കുന്ന അന്ന് മുതല്‍ കുട്ടിയെ പരിപാലിച്ച് വളര്‍ത്തുന്ന മാതാപിതാക്കന്മാര്‍ തന്നെയാണ് അവര്‍ക്ക് ഭക്ഷണവും നല്‍കുന്നത്. പലപ്പോഴും കുട്ടികളുടെ വിശപ്പില്ലായ്മയ്ക്ക് കാരണം. കുട്ടികള്‍ അവരുടെ ആരോഗ്യവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള ഭക്ഷണം നല്‍കാതെ മാതാപിതാക്കന്മാരുടെ ഇഷ്ടവും കുട്ടിയുടെ താല്പര്യവും പരിഗണിച്ച് അവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് തൂക്കകുറവ് അടക്കമുള്ള വലിയ പ്രശ്‌നങ്ങള്‍ വഴിവയ്ക്കുന്നു.

എന്താണ് നല്‌കേണ്ടത്.

എന്താണ് നല്‌കേണ്ടത്.

കുഞ്ഞുങ്ങളുടെ ആഹാരം മാറ്റുന്നത് ക്രമേണയായിരിക്കണം. ദ്രവ പദാര്‍ഥത്തില്‍ നിന്ന് ദ്രാവകാംശം കുറഞ്ഞവയിലേക്കും പിന്നീട് ഖര ക്ഷണത്തിലേക്കും പതിയെ മാറ്റാം. ആറാം മാസത്തില്‍ പഴങ്ങളുടെ നീര്, കുറുക്കുകള്‍ എന്നിവ കുഞ്ഞിന് നല്‍കിത്തുടങ്ങാം. റാഗി (മുത്താറി), ഞവര അരി, ഏത്തക്കായ എന്നിവ പൊടിച്ച് ശര്‍ക്കരയോ കല്‍കണ്ടമോ ചേര്‍ത്ത് തയ്യാറാക്കുന്ന കുറുക്കുകള്‍ കുഞ്ഞിന് നല്‍കാം. നിലക്കടല പൊടിച്ചത്, ചെറുപയര്‍ പൊടി എന്നിവ കുറുക്കില്‍ ചേര്‍ക്കുന്നത് അന്നജത്തിനും ഇരുമ്പിനും പുറമെ മാംസ്യവും കുഞ്ഞിന് ധാരാളമായി കിട്ടാനിടയാകും. കുറുക്കുകള്‍ വ്യത്യസ്തമായി നല്‍കുമ്പോള്‍ കുഞ്ഞുങ്ങള്‍ കഴിക്കാന്‍ താല്‍പര്യം കാണിക്കും. മടിയില്‍ കിടത്തി പിടിച്ചുവെച്ച് ഭക്ഷണം കൊടുക്കുന്നത് നന്നല്ല. ഇത് ഭക്ഷണം ശ്വാസനാളത്തിലേക്ക് കയറി ബുദ്ധിമുട്ടുണ്ടാക്കാനിടയാകും. മടിയിലിരുത്തിയോ എടുത്തുകൊണ്ടു നടന്നോ ഭക്ഷണം കഴിപ്പിക്കുന്നതാണ് നല്ലത്. ഉടച്ച ചോറും പുഴുങ്ങിയ ഏത്തപ്പഴവുമെല്ലാം ക്രമേണ നല്‍കി തുടങ്ങാം.

ഒമ്പത് മാസമായിക്കഴിഞ്ഞാല്‍ പഴുത്ത വാഴപ്പഴം, ഇഡ്ഡലി, ദോശ എന്നിവ ഉടച്ചു നല്‍കാം. പച്ചക്കറി സൂപ്പ്, വേവിച്ചുടച്ച മീന്‍ എന്നിവയും നല്‍കിത്തുടങ്ങാം. മുട്ടയുടെ മഞ്ഞക്കരു മാത്രം ആദ്യം നല്‍കിയാല്‍ മതി. ഒരു വയസ്സുവരെ കുഞ്ഞിന്റെ വളര്‍ചാനിരക്ക് വളരെ കൂടുതലാണ്. ജനിക്കുമ്പോള്‍ 2.53 കിലോഗ്രാം മാത്രമുള്ള കുട്ടി ആറുമാസത്തില്‍ 67 കിലോ തൂക്കമുണ്ടാകും. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞ് 910 കിലോ തൂക്കമുണ്ടായിട്ടുണ്ടാകും.

ഒരു വയസ്സുകഴിഞ്ഞാല്‍ വീട്ടിലെ സാധാരണ ഭക്ഷണം കഴിപ്പിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. നന്നായി വേവിച്ചുടച്ച മീനിനുപുറമെ ഇറച്ചിയും നല്‍കി തുടങ്ങാം. മുട്ട വെള്ളയുള്‍പ്പെടെ നല്‍കാം. പച്ചക്കറികള്‍, നെയ്യ്, മോര് എന്നിവയെല്ലാം ശീലിപ്പിക്കാം. പാക്കറ്റ് ഫുഡുകള്‍ യാതൊരു കാരണവശാലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

ഒന്നര വയസ്സാകുമ്പോഴേക്ക് കുഞ്ഞ് ചവച്ചരക്കാന്‍ പഠിച്ചിരിക്കും. ചില പ്രത്യേക താല്‍പര്യവും വിരക്തിയുമെല്ലാം ആരംഭിക്കുന്നത് ഇപ്പോഴാണ്. കുഞ്ഞുങ്ങള്‍ക്ക് അന്നജവും, കൊഴുപ്പും, മാംസ്യവും, ഇരുമ്പും, കാത്സ്യവും മറ്റും സൂക്ഷ്മപോഷണങ്ങളെല്ലാം അടങ്ങിയ സമീകൃതാഹാരമാണ് നല്‍കേണ്ടത്. പിച്ചവെച്ചു നടക്കുന്ന പ്രായത്തില്‍ ഇരുമ്പ്, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇരുമ്പിന്റെ അംശത്തിനായി നെല്ലിക്ക, ശര്‍ക്കര എന്നിവ നല്‍കാം. കാത്സ്യം കൂടുതലുള്ള ഇലക്കറികള്‍, പാലുല്‍പന്നങ്ങള്‍, മാംസ്യം കൂടുതലായുള്ള പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം കുഞ്ഞിന് നല്‍കണം. പീന്നീട് വളരുന്നതിനനുസരിച്ച് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ വേണം കുട്ടിക്ക് നല്കാന്‍.

നല്ല ഭക്ഷണം എന്നാല്‍ വിലകൂടിയതോ രുചിയേറിയതോ അല്ല. കഴിക്കുന്ന വ്യക്തിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതും അതേ സമയം തന്നെ രോഗങ്ങള്‍ സമ്മാനിക്കാത്തതുമായിരിക്കണം. രോഗപ്രതിരോധ ശക്തി നല്കുക എന്നത് ഭക്ഷണത്തിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്നാണ്. കുട്ടികളില്‍ ഇന്ന് കാണുന്ന വലിയൊരു ശതാമാനം രോഗങ്ങളും അവരുടെ ഭക്ഷണത്തില്‍ നിന്ന് വരുന്നതാണ്. അതിനാല്‍ അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങത്തില്‍ ധാരാളം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ദഹനശേഷി, വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍, ശുചിത്വം എന്നിവ പരിഗണിച്ചായിരിക്കണം അവര്‍ക്കുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.

കുട്ടിയുടെ ഇഷ്ടം മാത്രം പരിഗണിക്കരുത്

കുട്ടിയുടെ ഇഷ്ടം മാത്രം പരിഗണിക്കരുത്

ഭക്ഷണത്തോട് വിരക്തി പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കന്മാര്‍ എന്തെങ്കിലും കഴിക്കട്ടെയെന്ന് കരുതി ഇഷ്ടമുള്ളത് മാത്രം ഉണ്ടാക്കി നല്കുന്നു. ഇത്തരം പ്രവൃത്തികള്‍ കുട്ടിയ്ക്ക് നന്മയെക്കാള്‍ ഉപരി തിന്മമാത്രമെ സമ്മാനിക്കു. കാരണം വിവിധ തരത്തിലുള്ള ഭക്ഷണങ്ങളില്‍ നിന്ന് ആകിരണം ചെയ്യ്‌തെടുക്കുന്ന പോഷകങ്ങളുടെ സഹായത്തോടെയാണ് കുട്ടി വളരുന്നത് .

ഒരേ തരത്തിലുള്ള ഭക്ഷണം മാത്രമാണ് കുട്ടി കഴിക്കുന്നതെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തെ തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. അത് പോലെ കോഴി ഇറച്ച് മാത്രമ ഇഷ്ടമുള്ള കുട്ടിക്ക് എന്നും കോഴി ഇറച്ചി തന്നെ നല്കിയാല്‍ എന്താകും അവന്റെ ആരോഗ്യം. കുട്ടികളെ എന്തെങ്കിലും കഴിപ്പിക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ളത് മത്രം നല്കുമ്പോള്‍ തളരുന്നത് അവരുടെ തന്നെ വളര്‍ച്ചയും ആരോഗ്യവുമാണ്. അതുകൊണ്ട കുട്ടിയുടെ ഇഷ്ടത്തിനും അവര്‍ക്കാവശ്യമായ പോഷകങ്ങള്‍ക്കു തുല്യ പ്രധാന്യമാണ് മതാപിതാക്കന്മാര്‍ നല്‌കേണ്ടത്.

ഉപേക്ഷിക്കപ്പെടലിന്റെ വേദന

ഉപേക്ഷിക്കപ്പെടലിന്റെ വേദന

യഥാര്‍ത്ഥ അമ്മയില്‍ നിന്ന് വേര്‍പിരിയെണ്ടി വന്നതിലൂടെ കുട്ടികളില്‍ സ്വഭാവികമായും ഉപേക്ഷിക്കപ്പെടലിന്റെയും നഷ്ടബോധത്തിന്റെയും ചിന്തകള്‍ വളരാന്‍ സാധ്യതയുണ്ട്. സ്വന്തം പെറ്റമ്മയില്‍ നിന്ന്് കിട്ടെണ്ട സ്‌നേഹവും പരിചരണം കിട്ടാത്ത കുട്ടികളില്‍ ആ സ്‌നേഹത്തിനായുള്ള അഭിനിവേശം എന്നും ഉണ്ടാകും.

വേര്‍പിരിയല്‍ ദുഃഖം

വേര്‍പിരിയല്‍ ദുഃഖം

അനാഥരും ഉപേക്ഷിക്കപ്പെട്ട മക്കളും അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞുപോയവരാണ്. മറ്റൊരു കുടുബത്തിലേക്ക് ദത്തെടുത്താലും ഈ വേര്‍പിരിയലിന്റെ വേദന അയാളില്‍ എന്നും നിലനില്‍ക്കുന്നു. പുതിയ കുടുംബത്തില്‍ നിന്നും വേര്‍പിരിയെണ്ടി വരുമോ അവരും തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം സാധാരണഗതിയില്‍ ദത്തെടുക്കുന്ന കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്

മാതാപിതാക്കന്മാര്‍ രഹസ്യം

മാതാപിതാക്കന്മാര്‍ രഹസ്യം

ദത്തെടുത്ത കുടുംബം കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കന്മാരെക്കുറിച്ച് ഒരു പക്ഷെ കുട്ടികളോട് പറയാന്‍ സാധ്യതയില്ല. ദത്തെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളോട് കുട്ടിയോട് പറഞ്ഞേക്കില്ല. ആദ്യം തന്നെ കുട്ടിയുടെ ജീവിതത്തില്‍ ദത്തെടുക്കല്‍ നടന്നിന്നു എന്ന വസ്തുക തന്നെ മരച്ചു വയ്ക്കനാണ് മാതാപിതാക്കന്മാര്‍ ശ്രദ്ധിക്കുക.

എന്നിരുന്നാലും അവര്‍ക്കറിയാം ഒരിക്കല്‍ ദത്തെടുത്ത കുട്ടികള്‍ കുട്ടികള്‍ അവരുടെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചേക്കാം. തങ്ങള്‍ ഈ വീട്ടിലേക്ക് ദത്തെടുക്കപ്പെട്ടതാണെന്ന് തിരിച്ചറിയുന്ന അന്ന് മുതല്‍ അവര്‍ തങ്ങളുടെ യഥാര്‍്ത്ഥ മാതാപിതാന്മാരെക്കുറിച്ച് ചിന്തിച്ച് തുടങ്ങും.

 വംശീയതയിലെ വ്യത്യാസം

വംശീയതയിലെ വ്യത്യാസം

ദത്തെടുക്കപ്പെട്ട കുടുംബത്തെ അപേക്ഷിച്ച് വ്യത്യസ്ഥമായ ഒരു കുടുംബത്തില്‍ നിന്നാണെങ്കില്‍, കുട്ടികള്‍ ദത്തെടുക്കപ്പെടുന്നത് എങ്കില്‍ അവര്‍ക്ക് കുടുംബവുമായി ചേര്‍ന്ന്് പോതാന്‍ ബുദ്ധിമുട്ടായിരിക്കും കാരണം പ്രത്യക്ഷത്തില്‍ തന്നെ താന്‍ ആ കുടുംബത്തിലെ അംഗമല്ലെന്ന് ബോധ്യപ്പെട്ടാല്‍ കുട്ടിയെ മാനസ്സികമായി അത് വല്ലാതെ തളര്‍ത്തും.

ഈ ചിന്ത ക്രമപ്പെട്ടുവരാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ഒരു അമേരിക്കന്‍ കുടുംബം ഏഷ്യന്‍ വംശജരായ കുട്ടിയെ സ്വീകരിച്ചാല്‍, സാംസ്‌കാരിക വ്യത്യാസങ്ങള്‍ തന്നെ എത്രമാത്രം ഉണ്ടാകും. ദത്തെടുക്കപ്പെട്ട കുടുംബങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്ന കുട്ടിയുടെ ചിന്താരീതികള്‍ തന്നെ മാറി മറിഞ്ഞെക്കാം.

 ജനിതക വ്യത്യാസങ്ങള്‍

ജനിതക വ്യത്യാസങ്ങള്‍

കുട്ടികള്‍ വളരും തോറും വളരുന്തോറും, ദത്തെടുക്കുന്ന കുട്ടികള്‍ അവരുടെ ശാരീരിക സവിശേഷതകളും മുന്‍ഗണനകളും ബുദ്ധിപരമായ കഴിവുകളും കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കുന്നു. ശാരീരികമായും മാനസികമായും സാദൃശ്യം പുലര്‍ത്തുന്ന ആരും ഉണ്ടാകാത്തതിനാല്‍ ഇത് കുടുംബത്തില്‍ കുട്ടി തീര്‍ത്തും ഒറ്റപ്പെടുന്നതിന് കാരണമാകുന്നു.

കുറ്റബോധം എന്ന വികാരം

കുറ്റബോധം എന്ന വികാരം

തരിരിച്ചറിന്റെയും സ്വയം പര്യാപതയുടെയും കൗമാരത്തില്‍ എത്തുന്നതോടെ കുട്ടിയ്ക്ക് ദത്ത് നില്‍ക്കുന്ന കുടുംബത്തോടുള്ള മനസ്സികമായ അകല്‍ച്ച വരദ്ധിക്കാന്‍ സാധ്യത ഉണ്ട്. എന്തെന്നാല്‍ കൗമാര പ്രയത്തില്‍ തന്നെ കുട്ടിക്ക് തന്നെക്കുറിച്ചും തന്റെ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകും. തന്നെക്കുറിച്ചു തന്നെയുള്ള ധാരണ അവനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

തന്റെ ദത്ത് മാതാപിതാക്കന്മാരോടുള്ള കുട്ടികളുടെ അടുപ്പം കുറയുകയും താന്‍ തന്റെ ആരുമല്ലാത്ത പലരുടെയും കൂടെയാണ് കഴിയുന്നത് തുടങ്ങിയ ചിന്തകള്‍ കുട്ടിയുടെ ചിന്താഗതികളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനോടൊപ്പം, തന്റെ പഴയ കുടുംബത്തെക്കുറിച്ച് അറിയാനുള്ള കുട്ടിയുടെ അടങ്ങാട്ട ആഗ്രഹം അവനെ സ്വീകരിച്ച കുടുംബത്തിന് അനീതി ചെയ്യുന്നെന്ന് തോന്നാല്‍ എല്ലാം കുട്ടിയുടെ ചിന്താഗതികളെ കാര്യമായി സ്വധീനിക്കാന്‍ സാധ്യതയുണ്ട്.

ദത്തെടുക്കപ്പെട്ട ഒരുവനാണെന്ന ഭാരം

ദത്തെടുക്കപ്പെട്ട ഒരുവനാണെന്ന ഭാരം

എത്രത്തോളം സൗകര്യങ്ങള്‍ നല്കി വളര്‍ത്തിയാലും താന്‍ ഈ കുടുംബത്തില്‍ ജനിച്ച ആളല്ല എന്ന് അറിയുന്ന ദിനം മുതല്‍ ദത്തെടുക്കപ്പെട്ട കുട്ടികളില്‍ കുടുംബത്തിലുള്ള ആരം തന്റെ സ്വന്തമല്ല എല്ല ചിന്തയുണ്ടാകാന്‍ സാധ്യതയുണ്ട്. സ്വന്തമായി രുതി വളര്‍ത്തുന്ന കുടുംബവുമയാ മനസ്സികമായി അകലാന്‍ ഈ ചിന്തകള്‍ വഴിവയ്ക്കുന്നു. തന്റെ സ്വന്തമല്ലാത്തവരുടെ കൂടെയാണ് താന്‍ ജീവിക്കുന്നത് എന്ന ചിന്ത മനസ്സികമായ

പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പല ദത്ത് കുട്ടികളും വളരുമ്പോള്‍ സ്വന്തം വഴികളിലൂടെ ജീവിക്കാന്‍ ആരംഭിക്കുന്നത് ഒരു പരിധിവരെ ഈ ചിന്തകള്‍ കൊണ്ടാണ്.

ദത്ത് കുട്ടികള്‍ കാണുന്ന ചൈല്‍ഡ് സിന്‍ഡ്രോം ലക്ഷണങ്ങള്‍:

കുറഞ്ഞ ആത്മാഭിമാനം എപ്പോഴും വിഷാദപൂണ്ടിരിക്കുന്ന അവസ്ഥ, എപ്പോളും ഉണ്ടാകുന്ന ഉത്കണ്ഠ, പെട്ടന്നുണ്ടാകുന്ന ദുഃഖവും തിരസ്‌കരണ മനോഭാവവും എന്തിനെയും എതിര്‍ക്കുന്ന സ്വഭാവം എന്നിവയാണ്. ഒരു പാട് സ്വപ്‌നങ്ങളുമായി കുടുംബത്തിലേക്ക് നമ്മള്‍ കൂട്ടിക്കൊണ്ട് വരുന്ന കുട്ടികള്‍ നമ്മളില്‍ നിന്ന് പൂര്‍ണ്ണമായി ആകലാന്‍ പോലും ഇടവെയ്ക്കുന്നതാണ് ACS എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഈ രോഗം.

ഓമനിച്ച് വളര്‍ത്താന്‍ കുട്ടിയെന്നത് എല്ലാ ദമ്പതിമാരുടെയും ഒരു സ്വപ്‌നം തന്നെയാണ്. അതിനാല്‍ തന്നെയാണ് ദത്തെടുക്കല്‍ ഇന്നും തുടരുന്നത്. എന്നാല്‍ സ്വന്തം കുട്ടിയെ കരുതുന്നപോലെയും പരിപാലിക്കുന്നതുപോലെയുമല്ല ദത്തു കുട്ടികളെ വളര്‍ത്തെണ്ടത്. അവര്‍ സാധരണയില്‍ നിന്നും കൂടുതല്‍ ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സിലെ ശക്തിപ്പെടുത്തുക എന്നതാണ് ദത്ത് മാതാപിതാക്കന്മാര്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എല്ലാത്തിനും മാതാപാതാക്കന്മാര്‍ കൂടെയുണ്ടെന്നും അവര്‍ എന്റെ സ്വന്തമാണെന്നുമുള്ള ചിന്ത കുട്ടിയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ മാതാപിതാക്കന്മാര്‍ വിജയിച്ചു.

English summary

adopted-child-syndrome-causes-effects-

A child will give new meaning to your life and complete it. They become the beautiful flowers in your garden, which you nurture not just physically, but also mentally and spiritually,
Story first published: Monday, June 4, 2018, 12:25 [IST]
X
Desktop Bottom Promotion