കുട്ടികളും സ്മാര്‍ട്ട്‌ഫോണുംതമ്മില്‍

By: Jibi Dean
Subscribe to Boldsky

നിങ്ങളുടെ സ്മാർട്ഫോൺ പ്രേമം കുട്ടികളിൽ മോശം പെരുമാറ്റം ഉണ്ടാക്കിയേക്കാം

നിങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും ,വിശ്രമിക്കുമ്പോഴും ,കുട്ടികളോട് സംസാരിക്കുമ്പോഴുമെല്ലാം സ്മാർട്ഫോൺ ഉപയോഗിക്കാറുണ്ടോ ?എന്നാൽ ഇത് കുട്ടികളിൽ സ്വഭാവമാറ്റം ഉണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത് .

പുതിയ പഠനം സൂചിപ്പിക്കുന്നത് കുറച്ചോ സാധാരണയിൽ കവിഞ്ഞോ ഉള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളിൽ സ്വഭാവവൈകല്യം ഉണ്ടാക്കുമെന്നാണ് .അധിക സെന്സിറ്റിവിറ്റി ,കോപം ,ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ .

അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ബ്രൻഡൻ ടി. മക്ഡാനിയേൽ പറയുന്നത്

phone2

"വലിയ അളവിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ബന്ധം വഷളാകാൻ സാധ്യതയുള്ളതായി കാണിക്കുന്ന തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് ,"

മാതാപിതാക്കൾ മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അവർക്ക് കുട്ടികളോടുള്ള പ്രതികരണം കുറയുന്നു .ഇത് കുട്ടികളുമായുള്ള ആശയവിനിമയത്തിലും കുറവുണ്ടാക്കുന്നു .

ഈ ഉപകരണങ്ങളിൽ നിന്നും കുട്ടികളുടെ ആകർഷണം മാറ്റിയെടുക്കുക എളുപ്പമല്ല എന്നാണ് ചൈൽഡ് സ്വഭാവ വിദഗ്ധനും സിഎസ് മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനുമായ ജെന്നി റഡേസ്സ്കി പറയുന്നത് .

ചൈൽഡ് ഡെവലപ്മെൻറ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന് 170 കുടുംബങ്ങളിലെ മാതാപിതാക്കളെ സർവെ ചെയ്തു .

ഏതാണ്ട് പകുതിയോളം (48 ശതമാനം) രക്ഷിതാക്കൾ സാധാരണ ദിവസങ്ങളിൽ മൂന്നോ അതിലധികമോ തവണ ടെക്നോളജി തടസ്സപ്പെടുത്തുന്നതായി പറയുന്നു .17 ശതമാനം അത് ഒരിക്കൽ സംഭവിച്ചുവെന്നും 24 ശതമാനം പേർ ദിവസത്തിൽ രണ്ടു തവണ സംഭവിച്ചതായും പറയുന്നു. 11 ശതമാനം പേർ മാത്രമാണ് ഒരിക്കലും തടസ്സങ്ങൾ നേരിടുന്നില്ല എന്നും പറയുന്നത് .

ജോലി സമയം കഴിഞ്ഞുള്ള കുറച്ചു സമയം ടെക്‌നോളജി ഇല്ലാതെ മാറ്റിവച്ചാൽ നിങ്ങളുടെ കുടുംബജീവിതത്തിലെ ടെൻഷൻ കുറയ്ക്കാനാകുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത് .

phone1

ഡിജിറ്റൽ ഉപയോഗത്തിന് അതിർവരമ്പുകൾ വച്ചു കുട്ടികളോട് സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മെക്‌ഡാനിയേൽ അഭിപ്രായപ്പെടുന്നു .

Read more about: kid
English summary

Your Smart Phone Obsession May Up Bad Behaviour In Kids

Your Smart Phone Obsession May Up Bad Behaviour In Kids
Subscribe Newsletter