മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് കൊടുക്കാമോ?

Posted By:
Subscribe to Boldsky

കുട്ടികളുടെ ഭക്ഷണ കാര്യം ആലോചിക്കുമ്പോള്‍ അമ്മമാര്‍ക്ക് ടെന്‍ഷനാണ്. പലപ്പോഴും എന്ത് കൊടുക്കണം ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതെല്ലാം അമ്മമാരെ ടെന്‍ഷനാക്കുന്ന ഒന്നാണ്. ഏത് സമയവും ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞ് വടിയുമായി പുറകേ നടക്കുന്ന അമ്മമാരും കുറവല്ല.

ഗര്‍ഭിണികള്‍ തേന്‍ കഴിക്കുമ്പോള്‍

കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും അടങ്ങേണ്ടത് അത്യാവശ്യമാണ്. മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട ഒന്നാണ്. കാരണം ഒരു മാതള നാരങ്ങ ജ്യൂസിലുള്ള ആരോഗ്യ ഗുണങ്ങള്‍ അത്രക്കാണ്. പതിവായി കുട്ടികള്‍ക്ക് മാതള നാരങ്ങ ജ്യൂസ് കൊടുക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മാതള നാരങ്ങക്ക് കഴിയും. ഇതിന്റെ ചുവപ്പ് നിറത്തിലാണ് ആരോഗ്യം നിറഞ്ഞിരിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കുട്ടികളിലെ ആരോഗ്യത്തെ സംരക്ഷിക്കാനുമുള്ള കഴിവ് മാതള നാരങ്ങക്കുണ്ട്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഒരു ഗ്ലാസ്സ് മാതളനാരങ്ങ ജ്യൂസില്‍ മനുഷ്യന് ആവശ്യമായ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇത് ശരീരത്തില്‍ കോശങ്ങള്‍ക്കുണ്ടാവുന്ന നാശം തടയുകയും ചെയ്യുന്നു.

 ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

കുട്ടികളില്‍ എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഓര്‍മ്മശക്തി. അതിനായി കുട്ടികള്‍ക്ക് പല വിദ്യകളും മരുന്നുകളും അമ്മമാര്‍ നല്‍കുന്നു. എന്നാല്‍ മാതള നാരങ്ങ കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹന പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ അലട്ടുന്നത് കുട്ടികളെയാണ്. മാതളനാരങ്ങ ദഹനത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുത്ത് നോക്കൂ. ഗുണം നിങ്ങള്‍ക്ക് വേഗത്തില്‍ തന്നെ മനസ്സിലാവും.

 വിശപ്പിന്

വിശപ്പിന്

ചില കുട്ടികള്‍ വിശപ്പില്ലെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കും. എന്നാല്‍ വിശപ്പ് വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് സഹായിക്കും. മാത്രമല്ല കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കും.

വിരശല്യം ഇല്ലാതാക്കുന്നു

വിരശല്യം ഇല്ലാതാക്കുന്നു

കുട്ടികളില്‍ എപ്പോഴും കാണുന്ന ഒരു പ്രതിസന്ധിയാണ് വിരശല്യം. അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ സഹായിക്കുന്നു. മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് കൊടുക്കാം. അത് വിരശല്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

 ദന്തസംരക്ഷണം

ദന്തസംരക്ഷണം

കുട്ടികളില്‍ പല്ലിന് പ്രശ്‌നമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മാതള നാരങ്ങ ജ്യൂസിലൂടെ പരിഹാരം കാണാം. മാതള നാരങ്ങ ദന്തസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി പരിഹാരം കാണാവുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികളില്‍.

കുട്ടികളിലെ വിളര്‍ച്ച

കുട്ടികളിലെ വിളര്‍ച്ച

കുട്ടികളിലുണ്ടാവുന്ന വിളര്‍ച്ചക്ക് പലപ്പോഴും ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുന്നവരാണ് പല മാതാപിതാക്കളും. എന്നാല്‍ അതിനെ ഇല്ലാതാക്കി രക്തം വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ സഹായിക്കുന്നു.

English summary

Top Health Benefits Of Pomegranate For Kids

Is pomegranate good for young kids? Want to know how to include in his diet? Read here the benefits of pomegranates for kids and few facts.
Story first published: Tuesday, July 25, 2017, 13:45 [IST]