കുട്ടി ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടോ?

Posted By: Lekhaka
Subscribe to Boldsky

ഒരു രക്ഷകര്‍ത്താവിന്‍റെ ഏറ്റവും വലിയ പേടിസ്വപ്നമാണ് തന്‍റെ കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയാകുക എന്നത്. തന്‍റെ കുട്ടിക്ക് തന്നാല്‍ കഴിയുന്നതിന്‍റെ പരമാവധി സുരക്ഷയും ഓരോ രക്ഷകര്‍ത്താക്കളും നല്‍കുന്നുണ്ടെങ്കിലും മോശം അനുഭവങ്ങള്‍ സംഭവിക്കാറുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു എന്ന് വാര്‍ത്തകളും വസ്തുതകളില്‍ നിന്നുമെല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അതിനാല്‍, തന്‍റെ കുട്ടി സുരക്ഷിതമായ സ്ഥിതിയിലാണെന്ന് ഉറപ്പ് വരുത്തുന്നതലാതെ മറ്റെന്തൊക്കെ നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കും?

നിങ്ങാളുടെ കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നുള്ളതിന്‍റെ സൂചനകള്‍ അറിയുവാനും, സമയോചിതമായ ഇടപെടലുകള്‍ നടത്തുവാനും സാധിക്കണം.

ചതവുകള്‍

ചതവുകള്‍

കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നറിയാനായി ആദ്യത്തെയും, പ്രധാനപ്പെട്ടതുമായ സൂചനയാണ് ദേഹത്ത് കാണുന്ന ചതവുകള്‍. പ്രത്യേകിച്ച് കൈകളില്‍. കുട്ടികള്‍ക്ക് കളിക്കുമ്പോഴും ചാടുമ്പോഴുമെല്ലാം ചതവുകള്‍ സംഭവിക്കാറുണ്ട്. എന്നിരുന്നാലും, കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ശരീരത്ത് പെട്ടെന്നുള്ള ചതവുകള്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്.

 ജനനേന്ദ്രിയത്തിന്‍റെയോ നെഞ്ചിന്‍റെയോ ഭാഗത്തുള്ള നീര്‍ക്കെട്ട്

ജനനേന്ദ്രിയത്തിന്‍റെയോ നെഞ്ചിന്‍റെയോ ഭാഗത്തുള്ള നീര്‍ക്കെട്ട്

മറ്റൊരു പ്രധാനപ്പെട്ട സൂചനയാണ് ജനനേന്ദ്രിയത്തിന്‍റെയും നെഞ്ചിന്‍റെയും ഭാഗത്ത് പെട്ടെന്നുണ്ടായ നീര്‍ക്കെട്ട്. കൂടാതെ, ഈ ഭാഗങ്ങളില്‍ പൊട്ടലോ പോറലോ ഉണ്ടോ എന്നും നോക്കുക. ആ ഭാഗങ്ങളില്‍ ചുവന്ന പാടുകള്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അവിടെ ആരോ പിച്ചുകയും അമര്‍ത്തി തടവുകയും ചെയ്തിട്ടുണ്ട് എന്ന് സംശയിക്കാം.

ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട്

ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട്

നിങ്ങളുടെ കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍, കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായി എന്ന് സംശയിക്കാം. ചതവുകളോ ക്ഷതങ്ങളോ ശരീരത്തില്‍ ഉണ്ടോ എന്നും പരിശോധിക്കണം. കൂടാതെ, വേണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സഹായവും തേടാം.

മൗനത്തോടെ ഒതുങ്ങിക്കൊടുന്ന സ്വഭാവം പ്രകടിപ്പിക്കുക

മൗനത്തോടെ ഒതുങ്ങിക്കൊടുന്ന സ്വഭാവം പ്രകടിപ്പിക്കുക

മറ്റൊരു നിശബ്ദ സൂചനയാണ് കുട്ടിക്ക് പെട്ടെന്നുണ്ടാകുന്ന മൗനവും ഒതുങ്ങിക്കൂടലും. തന്‍റെ സ്കൂളില്‍ നടക്കുന്ന കാര്യങ്ങളും, നിങ്ങള്‍ അടുത്തില്ലാത്തപ്പോള്‍ നടക്കുന്ന കാര്യങ്ങളും മറ്റും കുട്ടി നിങ്ങളോട് തുറന്നു പറയാന്‍ മടിക്കുകയാണെങ്കില്‍ അതൊരു അപായ സൂചനയാണ്.

പെട്ടെന്ന് വെപ്രാളപ്പെടുക

പെട്ടെന്ന് വെപ്രാളപ്പെടുക

നിങ്ങളുടെ കുട്ടി പെട്ടെന്ന് വെപ്രാളപ്പെടുകയും പേടിയും പരിഭ്രാന്തിയും കൂടെക്കൂടെ പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ എന്തോ അപാകതയുണ്ട്. കൂടാതെ, കുട്ടി ഉറക്കക്കുറവ്, പേടിസ്വപ്നം കണ്ട് ഞെട്ടിഉണരുക എന്നിങ്ങനെയുള്ളവ പ്രകടിപ്പിക്കുകയാണെങ്കില്‍ അത് ഗൌരവമായി കാണേണ്ടതാണ്. കുട്ടിയോട് തുറന്നു സംസാരിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടുവാനും മടിക്കരുത്.

Read more about: kid, കുട്ടി
English summary

Signs That Your Child Is Being Physically Abused

Signs That Your Child Is Being Physically Abused, read more to know about,
Please Wait while comments are loading...
Subscribe Newsletter