നിങ്ങളുടെ മകള്‍ സ്ത്രീയാകുന്ന ലക്ഷണങ്ങള്‍

By: Sarath
Subscribe to Boldsky

നിങ്ങളുടെ കുട്ടിയെ കൈക്കുഞ്ഞായിരിക്കുമ്പോഴും പിച്ചവയ്ക്കുന്ന പ്രായത്തിലുമാണ് നോക്കാൻ ഏറ്റവും ബുദ്ധിമുട്ട് എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്. എങ്കിൽ നിങ്ങളുടെ പെൺകുട്ടി ഋതുമതിയാകുന്നത് വരെ കാത്തിരിക്കൂ. ഈ സമയത് അവർക്ക് മാനസികവും ശാരീരികവുമായി ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. കുട്ടിക്കുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും ദുശ്ശാഠ്യങ്ങളുമെല്ലാം ക്ഷമയോടെയും സമചിത്തതയോടും വെണം കൈകാര്യം ചെയ്യുവാൻ.

നിങ്ങളുടെ കുട്ടി ഒരു കുഞ്ഞല്ല ഇപ്പോൾ എന്നോർക്കുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വളർച്ച രണ്ടു തരത്തിലാണ്. പ്രായപൂർത്തിയാകുക എന്നത് വളർച്ചയുടെ ഒരു ഘട്ടമാണ്. അത് പല കുട്ടികൾക്കും പല തരത്തിലായിരിക്കും ഉണ്ടാകുക.

പെൺകുട്ടികൾക്ക് അത് 8 മുതൽ 13 വയസ്സിന്റെ ഇടയിലാണ് ഇത് തുടങ്ങുന്നത്. ശരീരം ഒരു മുതിർന്നയാളുടെ വളർച്ചയും രൂപവും ഉയരവും എത്തുമ്പോൾ അത് അവസാക്കുന്നു. ഇത് 13 - 15 വയസ്സിനിടയിൽ സംഭവിക്കുന്നു.

പെൺകുട്ടികൾ പ്രായപൂർത്തിയായി എന്നറിയുന്നതിനായി ചില ലക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിലെ മാറ്റങ്ങൾ

ശരീരത്തിലെ മാറ്റങ്ങൾ

അതെ, നിങ്ങളുടെ കുഞ്ഞ് ഒരു സ്ത്രീയിലേക്കുള്ള വളർച്ചയിലേക്ക് എത്തുകയാണ്. പ്രായപൂർത്തി എത്തുന്ന ഘട്ടത്തിൽ ശരീരം ആനുപാതികമായി വളരുകയും, ശരിയായ ഉയരവും ശരീരഭാരവും എത്തുകയും ചെയ്യുന്നു. അടി തൊട്ട് മുടി വരെയുള്ള ശരീര ഭാഗങ്ങളുടെ വലിപ്പത്തിലും വ്യത്യാസം സംഭവിക്കുന്നു. ഭാരം വയ്ക്കുന്നു. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ ഈ സമയത്ത് തടി വയ്ക്കുന്നു. സ്തനങ്ങൾ, കൈകൾ, തുടകൾ, വയർ എന്നിവയിലെല്ലാം ഹോർമോൺ വ്യതിയാനങ്ങൾ കാരണം ആവശ്യമായ കൊഴുപ്പ് സംഭരിക്കുവാൻ തുടങ്ങുന്നു.

ശരീരത്തിലെ രോമവളർച്ച

ശരീരത്തിലെ രോമവളർച്ച

ശരീരത്തിൽ കുറച്ച് രോമത്തോടെയാണ് നമ്മളെല്ലാവരും ജനിച്ചത്. എന്നാൽ പ്രായപൂർത്തിയിലേക്ക് എത്തുന്ന ഘട്ടത്തിൽ ശരീരത്തിൽ പെട്ടെന്ന് രോമവളർച്ചയുണ്ടാകുന്നു. കൈകാലുകളിൽ, മേൽച്ചുണ്ടിന് മുകളിൽ, നെറ്റിയിൽ, കക്ഷത്തിൽ എല്ലാം രോമവളർച്ചയുണ്ടാക്കുന്നു. ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണമാണിത്.

സ്വകാര്യഭാഗത്തെ രോമവളർച്ച

സ്വകാര്യഭാഗത്തെ രോമവളർച്ച

ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാകുന്ന രോമവളർച്ച പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. സ്തനങ്ങൾ രൂപപ്പെടുന്നതോടൊപ്പം ജനനേന്ദ്രിയത്തിലും കക്ഷത്തിലും രോമങ്ങൾ ഒരേ സമയം വളരുന്നു. ചില പെൺകുട്ടികളിൽ സ്തന വളർച്ചയ്ക്ക് മുൻപ് തന്നെ ഈ രോമവളർച്ച സംഭവിക്കാറുണ്ട്. 2 മുതൽ 3 വർഷം വരെ വേണ്ടി വരും ഈ രോമവളർച്ച പൂർണ്ണതയിലെത്തുവാൻ. ചുരുണ്ടതായ ഈ രോമങ്ങൾ യോനിഭാഗത്തെ എതാണ്ട് പൂർണ്ണമായും തന്നെ മൂടുന്നു.

 മുഖക്കുരുവും ചർമ്മ പ്രശ്നങ്ങളും

മുഖക്കുരുവും ചർമ്മ പ്രശ്നങ്ങളും

കൗമാരപ്രായത്തിലേക്ക് കടക്കുന്നതിന് തൊട്ടു മുൻപും കൗമാരപ്രായത്തിലും കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. ഇത് വരുന്നത് തടയുക എന്നത് സാധ്യമുള്ള കാര്യമല്ല. ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ് ഇതിനും കാരണം. എണ്ണമയമുള്ള ഗ്രന്ഥികൾ അടങ്ങിയ ചർമ്മത്തിലെ സുഷിരങ്ങൾ ചർമ്മത്തിനും മുടിക്കും ആവശ്യമായ ‘സെബം‘ എന്ന ഒരു തരം എണ്ണ പുറപ്പെടുവിക്കുന്നു.

 സ്തന വളർച്ച

സ്തന വളർച്ച

പ്രായപൂർത്തിയാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണിത്.ചില കുട്ടികളിൽ 8 വയസ്സു മുതൽക്കെ സ്തന വളർച്ച ആരംഭിക്കുന്നു. എന്നാൽ ചില പെൺകുട്ടികളിൽ അത് വൈകിയേ സംഭവിക്കു. ഈസ്ട്രൊജന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുമ്പോൾ, സ്തന ഗ്രന്ഥികൾ വളരുകയും ആ ഭാഗത്ത് കൊഴുപ്പ് സംഭരിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.

യോനീസ്രവം

യോനീസ്രവം

നിങ്ങളുടെ പെൺകുട്ടിയുടെ അടിവസ്ത്രത്തിൽ മഞ്ഞയും വെള്ളയും നിറങ്ങളിൽ കറ കണ്ടാൽ പേടിക്കേണ്ടതില്ല. ആർത്തവം ഉടൻ ആരംഭിക്കും എന്നതിന്റെ ലക്ഷണമാണ് ഈ യോനീസ്രവം.

ജനനേന്ദ്രിയത്തിന്റെ വളർച്ച

ജനനേന്ദ്രിയത്തിന്റെ വളർച്ച

ഈ വളർച്ച ചിലത് പുറത്ത് കാണാവുന്നതും ചിലത് ശരീരത്തിനകത്തും സംഭവിക്കുന്നതാണ്. എന്നിരുന്നാലും മാറ്റങ്ങൾ സംഭവിക്കുന്നു. യോനിയുടെ ‘വൾവ' അഥവാ പുറംഭാഗത്ത് രോമങ്ങൾ വളരുകയും യോനി വലുതാകുകയും ഗർഭപാത്രം വളർച്ച പ്രാപിക്കുകയും ചെയ്യുന്നു.

ആർത്തവം

ആർത്തവം

സ്തനങ്ങൾക്ക് വലിപ്പം വച്ച്, സ്വകാര്യ ഭാഗത്തിൽ രോമവളർച്ചയുണ്ടാകുമ്പോഴാണ് ആർത്തവം ആരംഭിക്കുന്നത്‌. ആദ്യത്തെ ആർത്തവം പെൺകുട്ടികളുടെ ഋതുമതിയാകുന്ന കാലത്തിലെ പ്രധാന ഘട്ടമാണ്. ആർത്തവചക്രം ശരിയായ ക്രമത്തിലെത്താൻ രണ്ട് വർഷമെങ്കിലും വേണ്ടിവരും. കാലഘട്ടം മാറുന്നതിനനുസരിച്ച് ആർത്തവചക്രത്തിലും മാറ്റം വരുന്നതാണ്‌. മൂന്ന് മുതൽ എട്ട് ദിവസം വരെ നീണ്ടു നിൽക്കുന്ന ആർത്തവ ദിനങ്ങളിൽ പെൺകുട്ടികൾക്ക് വയറുവേദന, തലവേദന, മനംപിരട്ടൽ എന്നിവ അനുഭവപ്പെടുന്നതാണ്.

Read more about: kid, girl
English summary

Signs Of Puberty In Girls That Every Parent Should Know About

Signs Of Puberty In Girls That Every Parent Should Know About
Story first published: Monday, September 11, 2017, 20:40 [IST]
Subscribe Newsletter