കുഞ്ഞുങ്ങളിലെ ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാം

Posted By: Staff
Subscribe to Boldsky

പല കുഞ്ഞുങ്ങൾക്കും ശ്വസനപ്രശ്നങ്ങൾ സാധാരണയായി കാണാറുണ്ട് .പലരിലും ഇത് താൽക്കാലികമാണ് .എന്നാൽ ചിലരിൽ ഇവ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കാം .

സാധാരണയായി തണുപ്പ് ,അണുബാധ ,ആസ്ത്മ ,ബ്രോങ്കയിറ്റിസ് ,ന്യുമോണിയ തുടങ്ങിയവയാണ് ശ്വസനസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് .ആ സമയത്തു ശ്വാസകോശ അണുബാധ ,ശ്വാസതടസ്സം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം .

കുട്ടികളിലെ ചെറിയ ശ്വസന പ്രശ്നങ്ങൾ വീട്ടിലെ ചെറിയ മരുന്നുകളിലൂടെ പരിഹരിക്കാം .കൂടുതൽ വഷളാകുകയോ ,അസുഖം മെച്ചപ്പെടുകയോ ചെയ്തില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക .

സ്റ്റീം റൂമിൽ ഇരുത്തുക

സ്റ്റീം റൂമിൽ ഇരുത്തുക

ചൂട് ഷവറിൽ നിന്ന് വരുന്ന നീരാവി ശ്വാസ തടസ്സം നീക്കി എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കും .ഇത് അന്തരീക്ഷത്തിലെ ചൂട് ശ്വസനത്തിന് സഹായിക്കും .

ഒരു ഹ്യൂമിഡിഫയർ ഉപയോഗിക്കുക

ഒരു ഹ്യൂമിഡിഫയർ ഉപയോഗിക്കുക

ഹ്യുമിഡിഫയർ അന്തരീക്ഷത്തിൽ കൂടുതൽ നനവ് ഉണ്ടാക്കുകയും കുഞ്ഞിന് എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കുകയും ചെയ്യും .

നിർജ്ജലിനീകരണം തടയുക

നിർജ്ജലിനീകരണം തടയുക

ശ്വസനപ്രശനങ്ങൾ ഉള്ളപ്പോൾ കുഞ്ഞിന് ധാരാളം ദ്രാവകങ്ങൾ നൽകി നിർജ്ജലിനീകരണം ഇല്ലെന്ന് ഉറപ്പു വരുത്തുക .

സൂര്യപ്രകാശം കൊള്ളുക

സൂര്യപ്രകാശം കൊള്ളുക

വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടും കുഞ്ഞിന് ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാം .അതിനാൽ ദിവസവും കുറച്ചു വെയിൽ കൊള്ളുക .

തേൻ

തേൻ

ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങളുടെ സാധാരണ ചുമ ,ആസ്തമ ,ജലദോഷം എന്നിവയ്ക്ക് തേൻ നല്ലൊരു ഉപാധിയാണ് .ഇതിന് ആന്റി ബാക്റ്റീരിയൽ ,ആന്റി ഓക്സിഡന്റ് സ്വഭാവം ഉള്ളതിനാൽ ഇവ നല്ലതാണ് .

2 സ്പൂൺ തേനിൽ ഒരു സ്പൂൺ തേൻ ചേർത്ത് കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണ് .ചൂട് പാലിൽ തേൻ ചേർത്ത് ദിവസവും രണ്ടു നേരം കുഞ്ഞിന് കൊടുക്കുന്നതും നല്ലതാണ് .

ഇഞ്ചി

ഇഞ്ചി

ഇഞ്ചിക്ക് ആന്റി ബാക്റ്റീരിയൽ ,ആന്റി ഇൻഫ്ളമേറ്ററി ,ആന്റി വൈറൽ തുടങ്ങിയ സവിശേഷതകൾ ഉള്ളതിനാൽ ചുമ തടയാനും ,ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമാണ് .

ചൂട് ചിക്കൻ സൂപ്പ്

ചൂട് ചിക്കൻ സൂപ്പ്

വളർന്ന കുട്ടികൾക്ക് ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാൻ ചൂട് ചിക്കൻ സൂപ്പ് നല്ലതാണ് .ഇത് നല്ലൊരു പോഷകാഹാരം കൂടിയാണ് .

Read more about: kid
English summary

How To Treat Breathing Problems In Babies

How To Treat Breathing Problems In Babies
Story first published: Tuesday, July 11, 2017, 19:30 [IST]
Subscribe Newsletter