കുഞ്ഞ് തടിക്കാന്‍ നെയ് കൊടുക്കുമ്പോള്‍ അപകടം

Posted By:
Subscribe to Boldsky

കുഞ്ഞിന് തൂക്കവും തടിയും കുറവാണ് എന്നതാണ് പല അമ്മമാരേയും സങ്കടത്തിലാക്കുന്ന ഒരു കാര്യം. എന്നാല്‍ തടിയില്ലെന്ന് കരുതി കുഞ്ഞിന് ആരോഗ്യമില്ലെന്ന് അര്‍ത്ഥമില്ല. ചില കുട്ടികളുടെ ശരീര പ്രകൃതി ഇത്തരത്തിലായിരിക്കും. എന്നാല്‍ എങ്ങനെയെങ്കിലും കുഞ്ഞിന് തൂക്കവും തടിയും വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്ഷണങ്ങള്‍ നല്‍കുമ്പോള്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല അച്ഛനമ്മമാരുടേയും പരാതിയായിരിക്കും കുഞ്ഞിന് തടിയില്ലെന്നത്. എന്നാല്‍ ഇതിന് ഭക്ഷണം കൂടുതല്‍ കൊടുത്തത് കൊണ്ട് കാര്യമില്ല.

കുട്ടികള്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാത്തതും ഇത് കൊണ്ടായിരിക്കും. കാരണം അച്ഛനമ്മമാര്‍ കൂടുതല്‍ ഭക്ഷണം കുഞ്ഞ് എങ്ങിനെയെങ്കിലും കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് കൊടുക്കുമ്പോള്‍ അത് കുഞ്ഞില്‍ പെട്ടെന്ന് ആ ഭക്ഷണത്തോട് മടുപ്പ് വരാന്‍ കാരണമാകുന്നു. മാത്രമല്ല ഇത്തരത്തില്‍ കുഞ്ഞിന്റെ വയററിയാതെ കൊടുക്കുന്നത് പല തരത്തിലുള്ള അസ്വസ്ഥതകളും കുഞ്ഞില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. എങ്ങനെയെങ്കിലും കുഞ്ഞിന്റെ തൂക്കവും ആരോഗ്യവും വര്‍ദ്ധിച്ചാല്‍ മതി എന്നായിരിക്കും എല്ലാ അച്ഛനമ്മമാരുടേയും ആഗ്രഹം. അതിനായി കുഞ്ഞിന് ഭക്ഷണം കുത്തിനിറച്ച് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?

ഇത് കുഞ്ഞിന് അനാരോഗ്യമാണ് സമ്മാനിക്കുന്നത്. മാത്രമല്ല പലപ്പോഴും ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നത് കുഞ്ഞില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ആദ്യം കുഞ്ഞിന്റെ വിശപ്പനുസരിച്ച് ഭക്ഷണം കൊടുക്കുക എന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ അത്യവശ്യമാണ്. മാത്രമല്ല കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കുക. ഒരിക്കലും കുഞ്ഞിന്റെ തൂക്കം കൂടുക എന്നത് മാത്രം ലക്ഷ്യമാക്കി ഭക്ഷണം നല്‍കരുത്. ഇത് താഴെ പറയുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നു.

നെയ് കൊടുക്കുമ്പോള്‍

നെയ് കൊടുക്കുമ്പോള്‍

കുഞ്ഞിന് നെയ് കൊടുക്കുന്നവരാണ് പല അച്ഛനമ്മമാരും. എന്നാല്‍ നെയ് ഒരു മിതമായ അളവില്‍ മാത്രമേ കുഞ്ഞിന് കൊടുക്കാന്‍ പാടുകയുള്ളൂ. അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞിന് നെയ് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞില്‍ ഉണ്ടാക്കുന്നു. നെയ് സ്ഥിരമായി കൊടുക്കുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് അത് കുഞ്ഞില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

കുഞ്ഞിന് സ്ഥിരമായി നെയ് കൊടുക്കുമ്പോള്‍ അത് കുഞ്ഞിന് പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അവസാനം കുഞ്ഞിന് നെയ്യിനോട് തന്നെ വെറുപ്പായി മാറുന്നു. മാത്രമല്ല ഇഷ്ടമില്ലാതെ കഴിക്കുന്ന ഭക്ഷണം പല വിധത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ നെയ് ദഹിക്കാന്‍ കുഞ്ഞുങ്ങളില്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത്‌കൊണ്ട് തന്നെ എല്ലാ ഭക്ഷണത്തിലും നെയ് കൊടുക്കുമ്പോള്‍ അത് കുഞ്ഞില്‍ തന്നെ മടുപ്പുണ്ടാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ മുതിര്‍ന്നവരില്‍ തന്നെ അല്‍പം അസ്വസ്ഥത ഉണ്ടാവുന്നു. സ്റ്റാര്‍ച്ച് അടങ്ങിയ ഉരുളക്കിഴങ്ങ്, ചീസ്, വെണ്ണ, ബ്രെഡ് എന്നിവയെല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് കുഞ്ഞിനെ സഹായിക്കുന്നത്. എന്നാല്‍ ഇതി ശരിയാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ അല്‍പം ശ്രദ്ധ ഈ ഭക്ഷണങ്ങളില്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം,

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ഇത്തരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് കുഞ്ഞില്‍ പലപ്പോഴും മലബന്ധം, പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്താതിരിക്കാന്‍ കുഞ്ഞിന് കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തവ കൊടുത്ത് കുഞ്ഞിന്റെ ആരോഗ്യം കളയരുത്.

കൂടുതല്‍ ഫ്രൈ ചെയ്ത വസ്തുക്കള്‍

കൂടുതല്‍ ഫ്രൈ ചെയ്ത വസ്തുക്കള്‍

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കുഞ്ഞിന് കൂടുതല്‍ നല്‍കാന്‍ പാടില്ല. പിന്നീട് ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമേ പിന്നീട് അച്ഛനമ്മമാര്‍ക്ക് സമയമുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തേടും മുന്‍പ് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

വറുത്തതും പൊരിച്ചതും ആയ സാധനങ്ങള്‍ കുട്ടികള്‍ കഴിച്ചാല്‍ അത് കുട്ടികളില്‍ തടിയും തൂക്കവും വര്‍ദ്ധിപ്പിക്കും എന്നാണ് അച്ഛനമ്മമാരുടെ ധാരണ. എന്നാല്‍ ഇത് കുഞ്ഞിന് പല വിധത്തല്‍ രോഗങ്ങളിലേക്കും പൊണ്ണത്തടിയിലേക്കും ഉള്ള വാതില്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുമ്പോള്‍ കുഞ്ഞിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം വയററിഞ്ഞ്

ഭക്ഷണം വയററിഞ്ഞ്

എപ്പോഴും കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ വയറ് അറിഞ്ഞ് വേണം കൊടുക്കേണ്ടത്. അല്ലാതെ കുഞ്ഞ് തടിക്കണം എന്ന് കരുതി കുഞ്ഞിന് കഴിക്കാവുന്നതില്‍ കൂടുതല്‍ ഒരിക്കലും വിളമ്പിക്കൊടുക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടാക്കും.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

കുഞ്ഞിനായി വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ സാധിക്കുകയില്ല എന്ന് മനസ്സിലായാല്‍ അടുത്ത പ്രാവശ്യം കൊടുക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. ഒരിക്കലും കുഞ്ഞിന്റെ വിശപ്പിനപ്പുറം ഭക്ഷണം കഴിക്കാന്‍ കുഞ്ഞിനെ നിര്‍ബന്ധിക്കരുത്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളും സംഘര്‍ഷവും കുഞ്ഞില്‍ ഉണ്ടാക്കുന്നു.

ജങ്ക്ഫുഡ് കൊടുക്കുമ്പോള്‍

ജങ്ക്ഫുഡ് കൊടുക്കുമ്പോള്‍

കുഞ്ഞിന് ജങ്ക്ഫുഡ് വാങ്ങിച്ച് കൊടുക്കുന്ന മാതാപിതാക്കളും ചില്ലറയല്ല. അങ്ങനെയെങ്കിലും തടിച്ചോട്ടെ എന്ന വിചാരമായിരിക്കും അച്ഛനമ്മമാര്‍ക്ക്. അതുകൊണ്ട് തന്നെ ജങ്ക്ഫുഡാണ് കുഞ്ഞിന് ഇഷ്ടമെങ്കില്‍ അത് കൊടുക്കാം എന്ന് വിചാരിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടം പല മാതാപിതാക്കളും ഓര്‍ക്കുന്നില്ല.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ഇതില്‍ ധാരാളം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. അതിലുപരി സോഡിയം കൊഴുപ്പ് എന്നിവയെല്ലാം അളവില്‍ കൂടുതലാണ് ചേര്‍ക്കുന്നത്. ഇത് കുഞ്ഞിന്റെ നാഡീവ്യൂഹങ്ങളെപ്പോലും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് തടി വേണം ആരോഗ്യം വേണം എന്ന് പറഞ്ഞ് ഭക്ഷണം കുത്തി നിറച്ച് കൊടുക്കുമ്പോള്‍ ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

English summary

Facts about Weight gain and Obesity in Children

Myths and facts about weight problems and obesity in children, read on to know more about it.
Story first published: Thursday, December 21, 2017, 18:45 [IST]