കുട്ടികളിലെ വായ്‌നാറ്റത്തിന് ഉടനെ പരിഹാരം

Posted By:
Subscribe to Boldsky

വലിയവരിലായാലും കുട്ടികളിലായാലും വായ്‌നാറ്റം എന്ന് പറയുന്നത് തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും വായ്‌നാറ്റത്തിന്റെ കാരണങ്ങള്‍ മാത്രമാണ് കുട്ടികളിലും വലിവരിലും വ്യത്യസ്തമായി നില്‍ക്കുന്നത്. കുട്ടികളിലെ വായ്‌നാറ്റ ംഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് അമ്മാരിലാണ്. എത്രയൊക്കെ പല്ല് തേപ്പിച്ചിട്ടും ഇത് തന്നെ തുടരുന്നുവെങ്കില്‍ പിന്നെ അമ്മമാര്‍ക്ക് അതൊരു തലവേദനയായി തന്നെ മാറും.

കുട്ടികളിലെ വായ്‌നാറ്റത്തിന്റെ പ്രധാന കാരണവും വൃത്തിയില്ലായ്മയാണ്. ദന്തസംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ദന്തസംരക്ഷണത്തിന് ആദ്യം മുതല്‍ തന്നെ കൃത്യമായ രീതി സ്വീകരിക്കണം. മുലയൂട്ടുന്ന കാലം മുതല്‍ തന്നെ പല്ലിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. പാല്‍ കൊടുത്ത ശേഷം വായ് വൃത്തിയായ് കഴുകിക്കൊടുക്കണം. പല്ല് വരാന്‍ തുടങ്ങുന്നത് മുതല്‍ തന്നെ മധുരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. കഴിച്ചാല്‍ തന്നെ വൃത്തിയായി കഴുകാനും ചൂടുവെള്ളം ഉപയോഗിച്ച് തുടക്കാനും ശ്രദ്ധിക്കുക.

ശരീര ദുര്‍ഗന്ധമകറ്റും ഉറപ്പുള്ള ഒറ്റമൂലികള്‍

കുട്ടികളിലെ വായ്‌നാറ്റത്തിന്റെ പ്രധാന കാരണം ചോക്ലേറ്റ് തീറ്റ തന്നെയായിരിക്കും. മാത്രമല്ല ഭക്ഷണം കഴിച്ച ശേഷം വൃത്തിയായി വായ കഴുകാതിരിക്കുകയും വായ്ക്കകം വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും വായ് നാറ്റത്തിന്റെ പ്രധാനകാരണം. ഇതിന് ദന്തഡോക്ടറെ സമീപിക്കാതെ വീട്ടില്‍ തന്നെ നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. അമ്മമാര്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പാഴ്സ്ലി

പാഴ്സ്ലി

നിശ്വാസവായുവിന്റെ ദുര്‍ഗന്ധമകറ്റുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാഴ്സ്ലി. ഇത് ദഹനത്തിനും നല്ലതാണ്. പാഴ്സ്ലിയുടെ ഇല ഇടക്കിടക്ക് ചവക്കുന്നത് കുട്ടികളിലെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ അമിതമായി പാഴ്സ്ലി കുട്ടികള്‍ക്ക് കൊടുക്കരുത്. ഇത് അനാരോഗ്യത്തിന് കാരണമാകുന്നു.

 ആരോഗ്യമുള്ള ഭക്ഷണശീലം

ആരോഗ്യമുള്ള ഭക്ഷണശീലം

ആരോഗ്യമുള്ള ഭക്ഷണ ശീലമാണ് മറ്റൊന്ന്. ഭക്ഷണത്തില്‍ പഞ്ചസാര പരമാവധി കുറക്കുക. സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് ഇവയെല്ലാം പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഉമിനീര് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഓറഞ്ച്, ബ്രൗണ്‍ റൈസ്, നട്‌സ്, മത്സ്യം തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് കുട്ടികളിലെ വായ്‌നാറ്റത്തിന് പരിഹാരം നല്‍കുന്നു.

 പെരുംജീരകം

പെരുംജീരകം

പെരുംജീരകമാണ് വായ് നാറ്റം അകറ്റുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് നല്ലൊരു പരിഹാരമാണ് വായ്‌നാറ്റത്തിന്. ഇടക്കിടക്ക് ചെറിയ രീതിയില്‍ പെരും ജീരകം കഴിച്ച് കൊണ്ടിരിക്കുക. ഇത് വായ്‌നാറ്റത്തിന് പരിഹാരവും ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് വായ് കഴുകുന്നതും കുട്ടികളിലെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇടക്കിടക്ക് ആപ്പിള്‍ സിഡാര്‍വിനീഗര്‍ കൊണ്ട് കവിള്‍ കൊള്ളുന്നത് വായ്‌നാറ്റത്തെ പരിഹരിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് വായിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു. ചെറിയ അളവില്‍ ബേക്കിംഗ് സോഡ എടുത്ത് കുഞ്ഞിനെ പല്ല് തേപ്പിച്ചാല്‍ മതി. അത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയും വായിലെ ബാക്ടീരിയയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ് കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് ശരീരത്തില്‍ പല തരത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തും. അതിലുപരി കുഞ്ഞിന്റെ വായില്‍ ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഓറഞ്ച്, മുസംബി തുടങ്ങിയവയെല്ലാം കഴിക്കുന്നത് കുഞ്ഞിന്റെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു.

ഏലക്ക

ഏലക്ക

ഏലക്കയാണ് വായ് നാറ്റത്തെ പ്രതിരോധിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. ഏലക്ക രണ്ടെണ്ണം വെറുതേ ചവക്കുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നു. അതിലുപരി പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ല് തേപ്പിക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടി പേസ്റ്റിലിട്ട് അതുകൊണ്ട് പല്ല് തേക്കാന്‍ ശ്രമിക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും വായ്‌നാറ്റത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ആര്യവേപ്പിന്‍ തണ്ട്

ആര്യവേപ്പിന്‍ തണ്ട്

ബ്രഷ് കൊണ്ട് കുട്ടികള്‍ക്ക് പല്ല് തേക്കാന്‍ കൊടുക്കുന്നതിനു മുന്‍പ് ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കാന്‍ ശ്രമിക്കുക. ഇത് കുഞ്ഞിന്റെ വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും പല്ലിന് ആരോഗ്യവും തിളക്കവും നല്‍കി ബാക്ടീരിയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

തുളസി

തുളസി

തുളസി കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. തുളസി ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് രണ്ടോ മൂന്നോ തുളസിയിലകള്‍ ചവക്കാന്‍ കൊടുക്കാവുന്നതാണ് ഇടക്കിടക്ക്. ഇത് പല്ലിന്റെ ആരോഗ്യത്തിനും മോണരോഗം ഇല്ലാതാക്കാനും വായ്‌നാറ്റത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു.

English summary

effective home remedies for bad breath in children

What causes bad breath in kids? Can you eliminate halitosis with medical treatment? Here are some effective home remedies for bad breath in children
Story first published: Tuesday, November 14, 2017, 15:45 [IST]
Subscribe Newsletter