കുഞ്ഞുങ്ങളിലെ ചെവിക്കായം ആശങ്കപ്പെടേണ്ടതുണ്ടോ ?

Posted By: Lekhaka
Subscribe to Boldsky

വേദനയോ ആരോഗ്യപ്രശ്‌നമോ ഉണ്ടാകുന്നില്ല എങ്കില്‍ കുഞ്ഞുങ്ങളിലെ ചെവിക്കായം ഒരു അസുഖമായി കാണേണ്ടതില്ല. കര്‍ണ നാളം പുറന്തള്ളുന്ന മെഴുക്ക് പോലുള്ള പദാര്‍ത്ഥമാണ് ചെവിക്കായം. ചെവിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ബാഹ്യ ഘടകങ്ങളില്‍ നിന്നും ചെവിയെ സംരംക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെവിക്കായം ഉത്പാദിപ്പിക്കുന്നത്. ഈ മഞ്ഞ പദാര്‍ത്ഥം കര്‍ണ നാളത്തിന്റെ ചര്‍മ്മത്തെ സംരംക്ഷിക്കും.

കര്‍ണ നാളത്തിന് മിനുക്കം നല്‍കി വൃത്തിയായി സൂക്ഷിക്കാന്‍ ഇത് സഹായിക്കും. കുട്ടികളുടെ ചെവിക്കായം നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് എന്താണ് സാധാരണ അവസ്ഥ എന്താണ് അസാധാരണമായത് എന്ന് മനസ്സിലാക്കണം.

ഇതിന് എപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നതായിരിക്കും ഉചിതം. കുഞ്ഞുങ്ങളിലെ ചെവിക്കായം സംബന്ധിച്ച് മനസ്സിലാക്കിയിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം.

ചെവിക്കായം എപ്പോഴാണ് പ്രശ്‌നമാകുന്നത്?

ചെവിക്കായം എപ്പോഴാണ് പ്രശ്‌നമാകുന്നത്?

ചെവിക്കായം വളരെ വേഗത്തില്‍ അമിതമായി ഉണ്ടാകുമ്പോഴാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ചെവിയുടെ രോഗ ലക്ഷണമായി ഇത് കണക്കാക്കാം. കുട്ടികള്‍ ചെവി കേള്‍ക്കുന്നില്ല, ചെവി വേദനിയ്ക്കുന്നു, ചൊറിയുന്നു എന്നിങ്ങനെയുള്ള പരാതികള്‍ പറയുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികളുടെ ചെവി ചെവിക്കായം വന്ന് അടഞ്ഞിരിക്കാന്‍ സാധ്യത ഉണ്ട്.

ചെവി എങ്ങനെ വൃത്തിയാക്കാം

ചെവി എങ്ങനെ വൃത്തിയാക്കാം

കുട്ടികളുടെ ചെവിയില്‍ എന്തിങ്കിലും ഇട്ട് കുത്തി ചെവിക്കായം കളയാന്‍ ശ്രമിക്കരുത് . കുട്ടി സഹകരിക്കുന്നില്ല എങ്കില്‍ ഇയര്‍ഡ്രമ്മിന് തകരാര്‍ സംഭവിക്കാന്‍ ഇത് കാരണമാകും. ചെവിക്കായം ഒരുകി വരാന്‍ സഹായിക്കുന്ന തുള്ളി മരുന്നുകള്‍ ലഭ്യമാകും. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ഇത് വാങ്ങി ഉപയോഗിക്കുക. പ്രശ്‌നമുള്ള ചെവി മുകളിലേക്ക് വരത്തക്ക വിധം കുട്ടിയെ ചെരിച്ച് കിടത്തിയിട്ട് മരുന്ന് ഒഴിക്കുക.

 വൈദ്യ സഹായം തേടേണ്ടത് എപ്പോള്‍?

വൈദ്യ സഹായം തേടേണ്ടത് എപ്പോള്‍?

കുഞ്ഞുങ്ങളുടെ ചെവി കൊണ്ട് ഒരു പരീക്ഷണത്തിന് നില്‍ക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശം തേടുക, ചികിത്സയുടെ ആദ്യ പടിയെന്ന നിലയില്‍ മരുന്നു നല്‍കും. അതു കൊണ്ടും ഭേദമായില്ലെങ്കില്‍ ചെവിക്കായം നീക്കം ചെയ്യാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ ഡോക്ടര്‍ സ്വീകരിക്കും. ചെവിക്കായം വലിച്ചെടുക്കുക, വെള്ളം ഒഴിച്ച് വൃത്തിയാക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത് കുട്ടികള്‍ക്ക് അല്പം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെങ്കിലും ഫലപ്രദമായിരിക്കും.

വീട്ടു മരുന്നുകള്‍ പരീക്ഷിക്കാമോ?

വീട്ടു മരുന്നുകള്‍ പരീക്ഷിക്കാമോ?

ചെവിക്കായത്തിന് വീട്ട് മരുന്നുകള്‍ പരീക്ഷിക്കുക പതിവാണ്. സുരക്ഷിതമല്ലാത്ത പല മാര്‍ഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക, ഇത് ഇയര്‍ഡ്രം തകരാറിലാവുന്നതിനും അണുബാധ ഉണ്ടകുന്നതിനും കാരണമായേക്കും. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിലേക്കാവും ഇത് നയിക്കുക.

കുഞ്ഞുങ്ങളില്‍ എങ്ങനെ ഇയര്‍ ബഡ്‌സ് ഉപോഗിക്കാം ?

കുഞ്ഞുങ്ങളില്‍ എങ്ങനെ ഇയര്‍ ബഡ്‌സ് ഉപോഗിക്കാം ?

ഇയര്‍ബഡ്‌സ് ഉപയോഗിച്ച് ചെവിയില്‍ തോണ്ടുന്നത് മൂലം ഇയര്‍ ഡ്രമ്മിന് തകരാര്‍ ഉണ്ടായേക്കാം. മരുന്നുപയോഗിച്ച് ചെവിക്കായത്തിന് അയവ് വരുത്തിയതിന് ശേഷം മാത്രം ഇയര്‍ ബഡ് ഉപയോഗിക്കുക. ചെവിക്കായം എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കുഞ്ഞ് തല അനക്കില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.

ചെവിക്കായം എങ്ങനെ പ്രതിരോധിക്കാം

ചെവിക്കായം എങ്ങനെ പ്രതിരോധിക്കാം

ചെവിക്കായം ഉണ്ടാകുന്നതിനെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ട ഒരാവശ്യവും ഇല്ല, ഇത് വളര സാധാരണമാണ്. എന്നാല്‍ ചെവിക്കായം അമിതമായി ഉണ്ടാകുന്നത് തടയാന്‍ യാതൊരു മാര്‍ഗ്ഗങ്ങളും ഇല്ല എന്നതാണ് വാസ്തവം. ചെവി വൃത്തിയായി സൂക്ഷിച്ചാല്‍ അണുബാധ തടയാന്‍ കഴിയും, എന്നാല്‍, ചെവിക്കായം ഉണ്ടാകുന്നത് തടയാനാവില്ല.

English summary

Earwax In Toddlers: Should It Be Removed

Having earwax in your little one’s ear is not a medical complication, unless it is giving rise to any kind of a pain or other health issues.