For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ പ്രമേഹത്തിന് കാരണം പ്രഭാത ഭക്ഷണം?

പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ ഉയര്‍ന്ന തോതിലാണ്.

|

പ്രഭാത ഭക്ഷണം ഒരു ദിവസം ഒഴിവാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. കുട്ടികളിലാണ് ഈ പ്രവണത കൂടുതല്‍ കണ്ട് വരുന്നതും. സ്‌കൂളില്‍ പോകാനുള്ള തിരക്കിനിടെ പല കുട്ടികളും പ്രഭാത ഭക്ഷണത്തെ പാടെ അവഗണിയ്ക്കുകയാണ് ചെയ്തത്. വെളുത്ത കുഞ്ഞുണ്ടാവാന്‍ ഈ ഭക്ഷണങ്ങള്‍ ഗ്യാരണ്ടി

പ്രഭാത ഭക്ഷണം കഴിയ്ക്കാത്ത കുട്ടികളില്‍ ടൈപ്പ് 2 ഡയബറ്റിസിനു സാധ്യത വളരെ കൂടുതലാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

തങ്ങളുടെ കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഇത് കുട്ടിയുടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ്

കുട്ടികളില്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ വളരെ കൂടുതലാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

4116 പ്രമറി സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിമഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

 രക്തപരിശോധന

രക്തപരിശോധന

ഈ കുട്ടികളില്‍ നടത്തിയ രക്തപരിശോധനയുടെ ഫലമായാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ഫാസ്റ്റിംഗ് ഇന്‍സുലിന്‍, ഗ്ലൂക്കോസ്, ഗ്ലൈക്കേറ്റഡ് ഹിമോഗ്ലോബിന്‍ എന്നിവ രക്തപരിശോധനയിലൂടെ കണ്ടെത്തി.

 പ്രഭാത ഭക്ഷണം കഴിയ്ക്കാത്തവര്‍

പ്രഭാത ഭക്ഷണം കഴിയ്ക്കാത്തവര്‍

പരിശോധന നടത്തിയ 26% കുട്ടികളും പ്രഭാത ഭക്ഷണം കഴിയ്ക്കാത്തവരാണ്. ഇവരില്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കണ്ടെത്തി.

പഠന റിപ്പോര്‍ട്ട്

പഠന റിപ്പോര്‍ട്ട്

പി എല്‍ ഒ എസ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണം ഒരിക്കലും കുട്ടികള്‍ ഒഴിവാക്കരുതെന്നാണ് പഠനാവസാനം കണ്ടെത്തിയത്.

English summary

Daily breakfast may protect kids from diabetes

Daily breakfast may protect kids from diabetes, read on to know more.
X
Desktop Bottom Promotion