For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശിശുദിനത്തില്‍ കുട്ടികള്‍ക്കായി

By Archana V
|

ദൈവത്തിന്റെ വരദാനമാണ് കുട്ടികള്‍. കുസൃതിത്തരങ്ങള്‍ കൊണ്ട് എല്ലാവരെയും വട്ടം ചുറ്റിക്കുമെങ്കിലും ആരുടെ ചുണ്ടിലും ചിരി വിരിയിക്കാന്‍ ഇവര്‍ക്ക് കഴിയും. കുട്ടികളുടെ കളിചിരികള്‍ മുഴങ്ങാത്ത വീടുകള്‍ അപൂര്‍ണമായാണ് കണക്കാക്കപ്പെടുന്നത്. കുട്ടികള്‍ ഉള്ള ഓരോ വീടും ഉണരുന്നതും ഉറങ്ങുന്നതും ഇവരുടെ വാശികളിലൂടെയും കൊഞ്ചലുകളിലൂടെയും ആയിരിക്കും. ഈ കുഞ്ഞുമാലാഖമാര്‍ ഇല്ലാത്ത ജീവിതം നമുക്ക് ചിന്തിക്കാന്‍ കഴിയില്ല.

ഇരട്ടക്കുട്ടികളെന്നാല്‍ അത്ഭുതമാകുന്നതിങ്ങനെ

ഓരോ വര്‍ഷവും നിറയെ മോടിയോടെയാണ് രാജ്യത്ത് ശിശുദിനം ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളില്‍ അറിവുണ്ടാകുന്നതിനായി എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധതരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഫാന്‍സി ഡ്രസ്സ് മത്സരം അതില്‍ പ്രധാനമാണ്. നിങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌കൂളിലും ഈ ശിശുദിനത്തില്‍ ഫാന്‍സിഡ്രസ്സ് മത്സരം ഉണ്ടെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ചില ആശയങ്ങളാണ് താഴെ പറയുന്നത്. ശിശുദിനത്തിലെ ഫാന്‍സി ഡ്രസ് മത്സരത്തിനുള്ള ചില ആശയങ്ങള്‍.

ദൈവങ്ങളുടെ പ്രതിരൂപം

ദൈവങ്ങളുടെ പ്രതിരൂപം

കുട്ടികള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഫാന്‍സി ഡ്രസ്സുകളില്‍ ഒന്നാണിത്. ഇന്ത്യ ധാരാളം ദൈവങ്ങളെ ആരാധിക്കുന്ന രാജ്യമാണ് മാത്രമല്ല കുട്ടികള്‍ ദൈവങ്ങളുടെ പ്രതിരൂപമാണന്നാണ് സങ്കല്‍പം. അതിനാല്‍ ഫാന്‍സി ഡ്രസ്സിന് ഏറ്റവും അനുയോജ്യമായ വേഷമായി ഇത് തിരഞ്ഞെടുക്കാം.

Image Courtesy: Riddi R

കുഞ്ഞ് മാലാഖ

കുഞ്ഞ് മാലാഖ

കുഞ്ഞുങ്ങള്‍ക്ക് ഇണങ്ങുന്ന ആകര്‍ഷകമായ ഫാന്‍സിഡ്രസ്സ് ആശയമാണിത്. മാലാഖയുടെ വേഷത്തില്‍ നിങ്ങളുടെ കുഞ്ഞിനെ ഒന്നു സങ്കല്‍പിച്ചു നോക്കൂ.ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന വേഷങ്ങളില്‍ ഒന്നായിരിക്കും ഇതെന്നതില്‍ സംശയം വേണ്ട.

Image Courtesy: Siyaam

ഉണ്ണി കൃഷ്ണന്‍

ഉണ്ണി കൃഷ്ണന്‍

ഉണ്ണികൃഷ്ണന്റെ വേഷം കുട്ടികളെ എല്ലായ്‌പ്പോഴും ആകര്‍ഷകമാക്കുന്ന ഒന്നാണ്. ഇത്തവണത്തെ ഫാന്‍സി ഡ്രസ്സ് മത്സരത്തിന് നിങ്ങളുടെ കുട്ടിയെ കുഞ്ഞി കൃഷ്ണനായി മാറ്റാം. കുസൃതിത്തരം കുറച്ച് കൂടുതല്‍ ഉണ്ടെങ്കില്‍ ഈ വേഷം നന്നായി ഇണങ്ങും.

Image Courtesy: Vibha

 ഓണം സ്‌റ്റൈല്‍

ഓണം സ്‌റ്റൈല്‍

നിരവധി സംസ്‌കാരങ്ങളുടയെും മതങ്ങളുടെയും നാടാണ് ഇന്ത്യ. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത വേഷവിധാനങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. ദക്ഷിണേന്ത്യന്‍ വേഷവിധാനത്തില്‍ ഈ കുട്ടി കൂടുതല്‍ മനോഹരിയായിരിക്കുന്നത് കാണാം. കൈയ്യില്‍ ഒരു വിളക്കും കൂടി ഉള്ളത് വേഷത്തിന് കൂടുതല്‍ ആധികാരികത നല്‍കും.

 സന്യാസി

സന്യാസി

അറിയപ്പെടുന്ന സന്യാസിമാരുടെയും പണ്ഡിതന്‍മാരുടെയും വേഷവിധാനങ്ങളും കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാം. മഹാഭാരതത്തിലെ ഗുരുശ്രേഷ്ഠനായ ദ്രോണാചാര്യരുടെ വേഷമാണ് ഇത്. ഈ വേഷത്തില്‍ എത്തുന്ന കുരുന്ന് പലരുടെയും ഹൃദയം കവരും എന്നതില്‍ സംശയമില്ല.

Image Courtesy: Atharv

ജൈന ദമ്പതികള്‍

ജൈന ദമ്പതികള്‍

ജൈന ദമ്പതികളുടെ വേഷത്തില്‍ എത്തിയ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണിത്. നമ്മുടെ സമൂഹത്തത്തില്‍ ഐക്യത്തോടെ കഴിയുന്ന വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കാന്‍ ഇത്തരം വേഷങ്ങള്‍ സഹായിക്കും. മറ്റ് മതങ്ങളോടും സംസ്‌കാരങ്ങളോടും സഹിഷ്ണുത ഉണ്ടായിരിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

Image Courtesy: Nikhil And Nikita

ആധുനീക സ്ത്രീ

ആധുനീക സ്ത്രീ

നമ്മുടെ സമൂഹത്തിലെ ആധുനീക സ്ത്രീയെ ആണ് ഈ വേഷം പ്രതിനീധികരിക്കുന്നത്.പരമ്പരാഗത സാരിയ്‌ക്കൊപ്പം സ്ലീവ്‌ലെസ്സ് ബ്ലൗസ്സ് തിരഞ്ഞെടുത്തതിലൂടെ പാരമ്പര്യത്തിന്റെ തനിമയും ആധുനീകതയും ആകര്‍ഷണീയതിയും ഒരു പോലെ തോന്നിപ്പിക്കും. കാലത്തിന് ഒത്ത് ചലിക്കുമ്പോഴും സംസ്‌കാരങ്ങളെ മറക്കാത്ത ഇന്ത്യയിലെ ആധുനീക സ്ത്രീയെ ആണ് ഇത് പ്രതിനിധീകരിക്കുന്നത്.

Image Courtesy: Aujasvi Sharma

മനോഹരിയായ വധു

മനോഹരിയായ വധു

വധുവിന്റെ വേഷമാണ് ഇവിടെ കുട്ടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ചുവന്ന ലെഹങ്കയില്‍ അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ച് നിങ്ങളുടെ സുന്ദരി എത്തിയാല്‍ അതിലും മനോഹരിയായ മറ്റൊരു വധു ഉണ്ടാവില്ല. വളരെ ലളിതവും അതെ സമയം മനോഹരവുമാണ് ഈ വേഷം.

Image Courtesy: Aaira Azeen

 ഫെയറി ടെയ്‌ലിലെ കഥാപാത്രങ്ങള്‍

ഫെയറി ടെയ്‌ലിലെ കഥാപാത്രങ്ങള്‍

കുട്ടികള്‍ക്ക് എല്ലാ കാലത്തും ഇഷ്ടമാണ് ഫെയറി ടെയ്‌ലിലെ കഥാപാത്രങ്ങള്‍. ടിന്‍ങ്കെര്‍ബെല്ലിന്റെ വേഷത്തില്‍ എത്തിയിരിക്കുന്ന കുട്ടിയെയാണ് ഇവിടെ കാണുന്നത്. പൂക്കള്‍കൊണ്ടുള്ള കീരിടവും ഏറെ ആകര്‍ഷകമായിട്ടുണ്ട്. കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട കഥകളിലെ കഥാപാത്രങ്ങളായി എത്തുമ്പോള്‍ ഏറെ രസകരമായിരിക്കും.

അസാധാരണ ആശയങ്ങള്‍

അസാധാരണ ആശയങ്ങള്‍

ഫാന്‍സി ഡ്രസ്സ് മത്സിരത്തിന് തിരഞ്ഞെടുക്കാവുന്ന വിചിത്രമായ ആശയങ്ങളാണിത്. ഗ്യാസ് സിലണ്ടര്‍, കാറ്റാടി തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ എത്തിയിരിക്കുന്ന കുട്ടികളെ ആണ് ചിത്രത്തില്‍ കാണുന്നത്. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കാന്‍ ഇത്തരം വേഷങ്ങള്‍ സഹായിക്കും. കുട്ടികളുടെ ചിന്താഗതിയെയും അടിസ്ഥാന സ്വഭാവത്തെയും സ്വാധീനിക്കാന്‍ ഇത്തരം ആശയങ്ങളിലൂടെ കഴിയും.

Image Courtesy: Avyakth

ചന്തമുള്ള വരന്‍

ചന്തമുള്ള വരന്‍

വധുവിന്റെ മാത്രമല്ല വരന്റെ വേഷവും ഈ ശിശുദിനത്തില്‍ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാം. ഇവിടെ ദക്ഷിണേന്ത്യന്‍ ബാലന്‍ വരന്റെ വേഷവിധാനത്തിനായി കാഞ്ചീവരം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാലയും മറ്റ് ആഭരണങ്ങളും കുഞ്ഞ് വരന്റെ ആകര്‍ഷണീയത ഇരട്ടിയാക്കുന്നുണ്ട്. ഈ വേഷത്തില്‍ എത്തിയാല്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാം.

Image Courtesy: Aryan Kamath

ക്യൂട്ട് പോലീസ് ഓഫീസര്‍

ക്യൂട്ട് പോലീസ് ഓഫീസര്‍

നല്ലൊരു പോലീസ് ഓഫീസറായി വേഷമിട്ട മിടുക്കനെ കണ്ടോ? ഇതിനോടൊപ്പം ഒരു ഹാലോവീന്റെ മാസ്‌കും ഈ കുട്ടിപ്പോലീസിന്റെ കൈയ്യിലുണ്ട്.

Read more about: kids കുട്ടി
English summary

Creative Fancy Dress Costume Ideas For Children’s Day

This children’s day, decorate your child with creative fancy dress ideas for kids.
X