For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധിയുള്ള കുഞ്ഞിനെ വേണോ, പിന്നില്‍ ഈ രഹസ്യം

കുട്ടികള്‍ എത്രത്തോളം ബുദ്ധിമാന്‍മാരായിരിക്കും എന്നത് തീരുമാനിയ്ക്കുന്നത് അമ്മയാണ് എന്നാണ് പഠനം

|

കുഞ്ഞ് ജനിയ്ക്കുന്നതിനു മുന്‍പ് തന്നെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും അമ്മയും അച്ഛനും ചര്‍ച്ച തുടങ്ങിയിട്ടുണ്ടാവും. കുഞ്ഞിന്റെ ബുദ്ധി ശക്തിയേയും സ്വഭാവത്തേയും നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതും പാരമ്പര്യമായി ലഭിയ്ക്കുന്നതാണ്. വെളുത്ത കുഞ്ഞുണ്ടാവാന്‍ ഈ ഭക്ഷണങ്ങള്‍ ഗ്യാരണ്ടി

കുട്ടികള്‍ എത്രത്തോളം ബുദ്ധിമാന്‍മാരായിരിക്കും എന്നത് തീരുമാനിയ്ക്കുന്നത് അമ്മയാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. കാരണം അച്ഛന്റെ ജീനിനെ ഒരിക്കലും സ്വാധീനിയ്ക്കാന്‍ കഴിയില്ലെന്നാണ് സൂചന. കാരണങ്ങള്‍ ഇതിന് പലതാണ്. അവ എന്തൊക്കെ എന്ന് നോക്കാം.

എക്‌സ് ക്രോമസോം

എക്‌സ് ക്രോമസോം

എക്‌സ് ക്രോമസോമിലാണ് ബുദ്ധിയുടെ ജീനുകള്‍ നിലനില്‍ക്കുന്നത്. അമ്മമാര്‍ക്ക് രണ്ട് എക്‌സ് ക്രോമസോമുകള്‍ ഉണ്ട്. അച്ഛനാകട്ടെ ഒന്നു മാത്രവും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ബുദ്ധിയെ സ്വാധീനിയ്ക്കുന്ന ഘടകം അമ്മയുടെ എക്‌സ് ക്രോമസോം തന്നെയെന്ന് നിസ്സംശയം പറയാം.

കണ്ടീഷന്‍ഡ് ജീനുകള്‍

കണ്ടീഷന്‍ഡ് ജീനുകള്‍

കണ്ടീഷന്‍ഡ് ജീനുകള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം ജീനുകള്‍ അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും കുട്ടികള്‍ക്ക് ലഭിയ്ക്കും. എന്നാല്‍ ഇവ അമ്മയില്‍ നിന്ന് ലഭിയ്ക്കുന്നതാണ് ഏറ്റവും ഉത്തമമായത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 പരീക്ഷണം എലികളില്‍

പരീക്ഷണം എലികളില്‍

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഇത്തരമൊരു കണ്ടു പിടുത്തത്തില്‍ എത്തിയത്. അമ്മയില്‍ നിന്നെടുത്ത ജീനുകള്‍ കുഞ്ഞെലിയില്‍ ഡോസ് അല്‍പം കൂട്ടിക്കൊടുത്തപ്പോള്‍ അവയുടെ തലയും തലച്ചോറും വലുതാവുകയും ശരീരം ചെറുതായി തന്നെ നിലനില്‍ക്കുകയും ചെയ്തു.

അച്ഛന്റെ ജീന്‍

അച്ഛന്റെ ജീന്‍

എന്നാല്‍ അച്ഛന്റെ ജീന്‍ എലികളില്‍ കുത്തി വെച്ചപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് സത്യം.

 എലികളിലും മനുഷ്യരിലും

എലികളിലും മനുഷ്യരിലും

എലികളില്‍ നടത്തിയ പരീക്ഷണം ശരിവെയ്ക്കുന്ന തരത്തിലുള്ളത് തന്നെയായിരുന്നു മനുഷ്യരില്‍ നടത്തിയ പരീക്ഷണവും. ഗ്ലാസ്‌കോയിലെ മനുഷ്യരെയാണ് ഈ പരീക്ഷണത്തിനായി ഉപയോഗപ്പെടുത്തിയത്.

പഠനം ആരിലൊക്കെ

പഠനം ആരിലൊക്കെ

1994-നു ശേഷം ജനിച്ച 14-നും 22-നും ഇടയില്‍ പ്രായമുള്ള യുാക്കളിലും യുവതികളിലുമാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. വിദ്യാഭ്യാസവും സാമൂഹ്യസാമ്പത്തിക സ്ഥിതിയുമെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനത്തില്‍ എത്തപ്പെട്ടത്.

English summary

Children inherit their intelligence from their mother not their father

Children inherit their intelligence from their mother not their father, say scientists.
Story first published: Tuesday, February 7, 2017, 17:31 [IST]
X
Desktop Bottom Promotion