For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ ആരോഗ്യം; ഒരു മുട്ട ഒരു ദിവസം

കോഴിമുട്ട കുഞ്ഞിന് നല്‍കുന്നുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാം

|

കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുന്ന പ്രായമാകുമ്പോഴേക്ക് അമ്മമാര്‍ക്ക് ടെന്‍ഷനാണ്. എന്ത് ഭക്ഷണം കൊടുക്കും. ഇതെല്ലാം ആരോഗ്യകരമാണോ തുടങ്ങി ടെന്‍ഷന്‍ ഒഴിഞ്ഞ നേരമുണ്ടാവില്ല എന്നതാണ് സത്യം. എന്നാല്‍ കുട്ടികളുടെ ഭക്ഷണ ക്രമത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ ഒരിക്കലും പിന്നീട് അവരുടെ ആരോഗ്യത്തെപ്പറ്റി സങ്കടപ്പെടേണ്ടി വരില്ല.

6 ബദാം വെള്ളത്തിലിട്ട് എന്നും കഴിക്കാം6 ബദാം വെള്ളത്തിലിട്ട് എന്നും കഴിക്കാം

കുട്ടികള്‍ വളരുന്ന പ്രായത്തില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ദിവസവും ഒരു മുട്ടയെങ്കിലും കുഞ്ഞിന് കൊടുക്കണം. വളരെ വില കൊടുത്ത് വാങ്ങേണ്ട ഒന്നല്ല മുട്ട നിസ്സാര വിലയ്ക്ക് തന്നെ നമ്മുടെ നാട്ടില്‍ ധാരാളം കിട്ടും. മുട്ട കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.

സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

മുട്ടയെന്നാല്‍ കൊഴുപ്പല്ല

മുട്ടയെന്നാല്‍ കൊഴുപ്പല്ല

മുട്ട എന്നാല്‍ കൊഴുപ്പാണ് എന്ന് വിചാരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരിയായ രീതിയില്‍ ആണ് കുട്ടികള്‍ക്ക് കൊടുക്കുന്നതെങ്കില്‍ ഗുണങ്ങളുടെ കലവറയാണ് മുട്ട.

വൈറ്റമിന്‍ ധാരാളം

വൈറ്റമിന്‍ ധാരാളം

വൈറ്റമിന്‍ എ, ബി, റൈബോഫഌബിന്‍, കാത്സ്യം, മഗ്നീഷ്യം തുടങ്ങിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇത് കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ വളരെയധികം സഹായിക്കുന്നു.

 നിത്യവും ഉള്‍പ്പെടുത്തേണ്ടത്

നിത്യവും ഉള്‍പ്പെടുത്തേണ്ടത്

കുട്ടികളുടെ ആരോഗ്യത്തില്‍ നിത്യവും ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുട്ട. എല്ലുകളുടേയും മാംസ പേശികളുടേയും വികാസത്തിന് വളരെയധികം മുട്ട സഹായിക്കുന്നു.

മുട്ടയെല്ലാം

മുട്ടയെല്ലാം

എന്നാല്‍ മുട്ടയെന്ന് പറയുമ്പോള്‍ പ്രധാനമായും നമ്മള്‍ കഴിക്കുന്നത് കോഴിമുട്ടയാണ്. എന്നാല്‍ കാടമുട്ടയും കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍

പതിമൂന്ന് അവശ്യ ജീവകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 186 മില്ലിഗ്രാം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇതാകട്ടെ എല്ലിനും പല്ലിനും കണ്ണിനും എല്ലാം വളരെ നല്ലതാണ്.

 മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

കുട്ടികള്‍ക്ക് മുട്ടയുടെ മഞ്ഞ നിര്‍ബന്ധമായും കൊടുത്തിരിക്കണം. ഇതാണ് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതും.

 കുട്ടികള്‍ക്ക് കാടമുട്ട

കുട്ടികള്‍ക്ക് കാടമുട്ട

കോഴിമുട്ടയേക്കാള്‍ കുട്ടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നത് കാടമുട്ടയാണ്. ഇതിന് കോഴിമുട്ടയേക്കാള്‍ ഗുണവും കൂടുതലാണ്. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പാകട്ടെ നല്ല കൊഴുപ്പാണ്.

ഏഴ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്

ഏഴ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്

ഒരു വയസ്സു മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ത്ത് മൂന്ന് കാടമുട്ട വരെ നല്‍കാം. ഏഴ് വയസ്സിനു മുകളിലുള്ള കുട്ടികളാണെങ്കില്‍ അഞ്ച് കാടമുട്ട വരെ നല്‍കാവുന്നതാണ്.

English summary

benefits of eating egg for kids

Eating an egg a day can significantly increase growth and reduce stunting by 47 per cent in young children, finds a study
X
Desktop Bottom Promotion