For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ വിശപ്പ് ഒളിച്ചിരിക്കുന്നുവോ?

By Staff
|

കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അവര്‍ക്കാവശ്യമായ പ്രോട്ടീനും പോഷകങ്ങളും ലഭിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഭക്ഷണം നിറച്ച് കഴിയ്ക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും ഇവര്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കുന്നില്ല എന്നതാണ് കാര്യം. കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുന്നുണ്ട് എന്ന ധാരമയില്‍ രക്ഷിതാക്കളും ഇതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കില്ല.

ഈ അടുത്ത കാലത്തായി കുട്ടികളിലെ പോഷകക്കുറവിന്റെ കാര്യം വര്‍ദ്ധിച്ചു വരികയാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്റെ അഭാവം പല കുട്ടികളുടേയും ജീവിതത്തേയും ആരോഗ്യത്തേയും പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികളാണ് പലപ്പോഴും കുട്ടികളില്‍ പോഷകക്കുറവുണ്ടാക്കുന്നത്. ഭക്ഷണം കഴിച്ചാലും കുട്ടികളില്‍ വിശപ്പ് ഒളിച്ചിരിക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യാവശ്യമായി വേണ്ടതാണ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, സിങ്ക്, കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയുമെല്ലാം.

Nutritious Recipes

ഈ വിറ്റാമിനുകളാണ് കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യം. പോഷകാഹാരം ലഭിക്കാതെ ഈ ലോകത്ത് 2 ബില്ല്യണ്‍ ആളുകളാണ് ഉള്ളത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളാണ് എന്നതാണ് സങ്കടകരമായ കാര്യം.

ഇത്തരത്തില്‍ പോഷകാഹാരക്കുറവ് മൂലമുള്ള വിശപ്പിന്റെ ഫലമായി കുട്ടികള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളും സംഭവിക്കും. ഇത് ഇവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും കൂടാതെ ഓര്‍മ്മശക്തിയേയും, ശാരീരികാരോഗ്യത്തേയും, രോഗപ്രതിരോധ ശേഷിയേയും എന്തിന് ചിലപ്പോള്‍ മരണത്തിലേക്കു വരെ നയിക്കും.
മാതാപിതാകാകളെന്ന നിലയില്‍ നിങ്ങള്‍ക്ക് കുട്ടികളോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. അവയില്‍ നിന്നും ഒളിച്ചോടുമ്പോഴാണ് പലപ്പോഴും ഇത്തരത്തില്‍ കുട്ടികള്‍ക്ക് പോഷകക്കുറവ് കൊണ്ട് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.

ഭക്ഷണം നന്നായി കുട്ടികള്‍ കഴിയ്ക്കുന്നുണ്ട് എന്നാല്‍ ഇവര്‍ക്കാവശ്യമായ പോഷകങ്ങള്‍ ഈ ഭക്ഷണത്തില്‍ നിന്നും ലഭിയ്ക്കുന്നുണ്ടോ എന്നതാണ് നാം ചിന്തിക്കേണ്ട കാര്യം. ഇന്നത്തെ ജീവിത രീതിയില്‍ കലോറി കൂടുതലുള്ള ഭക്ഷണമാണ് നമ്മുടെ കുട്ടികള്‍ അകത്താക്കുന്നതെന്ന് നമുക്ക് നിസ്സംശയം പറയാം. കലോറി കൂടുതലും പോഷകമൂല്യം കുറവുമുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും നമ്മുടെ കുട്ടികളുടെ ഘാതകരാകുന്നത്.

അത് കൊണ്ട് തന്നെ കുട്ടികളെ സ്‌നേഹിക്കുന്ന ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കണം കലോറിയും പോഷകങ്ങളും തമ്മിലുള്ള വ്യത്യാസം. കലോറി കൂടിയ ഭക്ഷണങ്ങള്‍ പലപ്പോഴും ഉണ്ടാക്കുന്നത് അമിത വണ്ണവും കുടവയറും മാത്രമാണ്. ഇത് കുട്ടികളിലാണെങ്കിലും വ്യത്യസ്തമല്ല. മാത്രമല്ല ശരീരത്തിനാവശ്യമില്ലാത്ത പല ഘടകങ്ങളും ഇത് പ്രദാനം ചെയ്യുന്നു.

കുട്ടികളില്‍ എല്ലാ വിധ വളര്‍ച്ചയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പാല്‍. എന്നാല്‍ പാല്‍ മാത്രമായി നമ്മുടെ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അത് കുടിയ്ക്കാന്‍ കുട്ടികള്‍ പലപ്പോഴും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ അതിനോടൊപ്പം അല്‍പം സ്വാദേറുന്ന ഹോര്‍ലിക്‌സ് കൂടി ഇട്ട് നല്‍കിയാല്‍ യാതൊരു വിധ മടിയും കൂടാതെ കുട്ടികള്‍ കഴിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു ഹോര്‍ലിക്‌സ് പാല്‍ റെസിപ്പി നമുക്ക് നോക്കാം. ഇത് കുട്ടികള്‍ക്ക് ആരോഗ്യവും ബുദ്ധിവളര്‍ച്ചയും നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല കുട്ടികളില്‍ ഒളിച്ചിരിക്കുന്ന വിശപ്പിനെ ഇല്ലാതാക്കാനും ഇതിന് കഴിയും.

റെസിപ്പി 1: ഫെയര്‍ ലേഡി

റെസിപ്പി കാറ്റഗറി: ഹോട്ട് ബീവറേജ് (കുട്ടികള്‍ക്കാവശ്യമെങ്കില്‍ തണുപ്പിച്ചുപയോഗിക്കാം)

ഹോര്‍ലിക്‌സ് പാല്‍ ചേര്‍ത്ത മിശ്രിതം കുട്ടികളുടെ ഇഷ്ടപാനീയമായിരിക്കും. എന്നാല്‍ ഇതില്‍ ചില പരീക്ഷണങ്ങള്‍ കൂടി ചെയ്ത് പോഷകസമ്പുഷ്ടമാക്കി നമ്മുടെ കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ അല്‍പം കൂടി ഈ പാനീയത്തെ ആകര്‍ഷകമാക്കാന്‍ തേങ്ങ ചുരണ്ടിയതോ തേങ്ങാക്കൊത്തോ ചേര്‍ക്കാവുന്നതാണ്.

Horlicks

ആവശ്യമുള്ള സാധനങ്ങള്‍

പ്ലെയിന്‍ ഹോര്‍ലിക്‌സ് : 27 ഗ്രാം
തേങ്ങ ചുരണ്ടിയത് (തേങ്ങ കൊത്ത്): 4 കഷ്ണം
ചൂടുള്ള പാല്‍: 200 മില്ലിലിറ്റര്‍
പഞ്ചസാര ലായനി : മധുരത്തിനനുസരിച്ച്
റോസ് പെറ്റല്‍സ്

ഉണ്ടാക്കാനെടുക്കുന്ന സമയം: 5-7 മിനിട്ട്

കഴിക്കേണ്ട സമയം: പ്രഭാതഭക്ഷണത്തോടൊപ്പം, ഉച്ചയ്ക്ക്, വൈകുന്നേരങ്ങളില്‍

തയ്യാറാക്കുന്ന വിധം

ആദ്യം 27 ഗ്രാം ഹോര്‍ലിക്‌സ് എടുത്ത് 40 മില്ലിലിറ്റര്‍ തണുത്ത പാലില്‍ മിക്‌സ് ചെയ്യുക
ശേഷം തിളപ്പിച്ചു വെച്ച പാലില്‍ തേങ്ങാചുരണ്ടിയതും ചേര്‍ത്ത് ഇളക്കുക
തണുപ്പിച്ചു വെച്ചിരിക്കുന്ന ഹോര്‍ലിക്‌സ് ചൂടുള്ള പാലില്‍ മിക്‌സ് ചെയ്യുക.
ബിസ്‌ക്കറ്റിനോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് നല്‍കാം
ആവശ്യമെങ്കില്‍ റോസ് പെറ്റല്‍സ് ചേര്‍ക്കുക

ഇതില്‍ നിന്നും ലഭിയ്ക്കുന്ന പോഷകങ്ങള്‍

ഊര്‍ജ്ജം (kcal) 601.82
കാല്‍സ്യം (mg) 387.5
പ്രോട്ടീന്‍ (g) 14.35
കൊഴുപ്പ് (g) 29.65
കാര്‍ബോഹൈഡ്രേറ്റ് (g) 71.09
ഷുഗര്‍ (g) 8.8

റെസിപ്പി 2: പ്രഭാത ഭക്ഷണം

റെസിപ്പി കാറ്റഗറി: കോള്‍ഡ് ബീവറേജ്

സമ്മര്‍കാലത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു പാനീയമാണ് ഇത്. ഐസ്‌ക്രീമിനു പകരം നിങ്ങളുടെ കുട്ടികള്‍ക്ക നല്‍കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ ഹോര്‍ലിക്‌സ് വിഭവം. ഇത് നമ്മുടെ വിശപ്പില്ലാത്ത അവസ്ഥയേയും വിശപ്പ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ദുരീകരിക്കുന്നു.

Mango Shake

ആവശ്യമായ സാധനങ്ങള്‍
ഹോര്‍ലിക്‌സ്: 27 ഗ്രാം
മാമ്പഴച്ചാറ് : 60 മില്ലി ലിറ്റര്‍
പഴം: പകുതി
ഓറഞ്ച് ജ്യൂസ് : 60 മില്ലിലിറ്റര്‍
ഗോതമ്പ് തരി: 10 ഗ്രാം
എള്ള്: 5 ഗ്രാം
തേന്‍: ടേസ്റ്റനുസരിച്ച്
ഐസ്‌ക്യൂബ്

ഉണ്ടാക്കാനെടുക്കുന്ന സമയം: 5-7 മിനുട്ട്

കഴിക്കേണ്ട സമയം: പ്രഭാത ഭക്ഷണ സമയം, വൈകുന്നേരങ്ങളില്‍

തയ്യാറാക്കുന്ന വിധം
തേനും ഗോതമ്പ് കൂടി ഒരു പാത്രത്തിലിട്ട് നല്ലതുപോലെ മിക്‌സ് ചെയ്യുക.
പിന്നീട് എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഐസ്‌ക്യൂബ് കൂടി പൊടിച്ചിടുക.
ഇതെല്ലാം നല്ലതുപോലെ വീണ്ടും കൂട്ടിച്ചേര്‍ത്ത് കഴിക്കാന്‍ പാകത്തിലാക്കുക
ഇതിനു ശേഷം കുട്ടികള്‍ക്ക് നല്‍കാം

ഇതില്‍ നിന്നും ലഭിയ്ക്കുന്ന പോഷകങ്ങള്‍

ഊര്‍ജ്ജം (kcal) 268.4
പ്രോട്ടീന്‍ (g) 6.715
കൊഴുപ്പ് (g) 3.88
കാര്‍ബോഹൈഡ്രേറ്റ് (g) 80.51
ഷുഗര്‍ (g) 7.88
കാല്‍സ്യം (mg) 278

English summary

Nutritious Recipes To Curb Hidden Hunger In Your Kids

What is hidden hunger? It is a term to denote lack of micronutrients in the body, which many parents may not realise that their child is suffering from.
X
Desktop Bottom Promotion